ദിവസങ്ങൾ കഴിയും തോറും, അവളുടെ വയർ വീർത്തു, വീർത്തു വന്നു ……എല്ലാ ഭർത്താക്കന്മാരെ പോലെ
പേടിയും, ടെൻഷനും ഒക്കെ ആയിരുന്നു എന്റെ മനസ്സിൽ ….. ഒരു ആപത്തും ഇല്ലാതെ നന്ദൂട്ടനെയും കുഞ്ഞിനേയും, കിട്ടാൻ പ്രാർത്ഥനയോടെ കാത്തിരുന്നു ….
ഒടുവിൽ ആ ദിവസം, ലേബർ റൂമിനു മുന്നിൽ, അവളുടെയും, എൻെറയും അച്ഛനമ്മമാരുടെ ഇടയിൽ അക്ഷമനായി ഞാൻ നിന്നു…… പെൺകുട്ടിയാണെന്നു അറിയുമ്പോൾ മനസ്സ് തുള്ളുകയായിരുന്നു, ഒന്ന് കാണാൻ .
പിന്നെ എന്റെ നന്ദൂട്ടനെ പറ്റി ചേർന്ന്, കുഞ്ഞി നന്ദൂട്ടിയും കിടക്കുന്നതു കണ്ടപ്പോൾ, സന്തോഷം കൊണ്ട്, മനസ്സ് മാത്രം അല്ല, കണ്ണുകളും നിറഞ്ഞിരുന്നു ……
ഞങ്ങളുടെ രണ്ടാളുടെയും, അച്ഛനമ്മമാരും, വിദ്യയും വീണയും ,അവളുടെ അനിയത്തിയും ഒക്കെ തിക്കും തിരക്കും കൂടി , കുഞ്ഞിനെ നോക്കി സാമ്യം പറയുമ്പോൾ , പിടയ്ക്കുന്ന മിഴികളിൽ , നിറയെ പ്രണയവും, കൗതുകവും , നിറച്ചു അവളെന്നെ നോക്കുകയായിരുന്നു ……
ഒരു ജീവിതം മുഴുവൻ തനിക്കായി ഉഴിഞ്ഞു വച്ച, പ്രണയം കൊണ്ട് തന്നെ അത്ഭുതപെടുത്തിയവളെ പ്രണയിക്കാൻ ഒരു ജന്മം തികയാതെ വരുമോ എന്ന് ചിന്തിച്ചു കൊണ്ട് , വൈശാഖ് , നന്ദയുടെ നെറ്റിയിൽ ചുണ്ടു ചേർക്കുമ്പോൾ, തന്റെ ലോകം നന്ദൂട്ടനിലേക്കു മാത്രമായി ഒതുങ്ങുകയാണെന്നു തോന്നി …..
അവസാനിച്ചു ….
നല്ലോരു ഫീൽ ഗുഡ് സ്റ്റോറി..!???
വളരെ നന്നായിട്ടുണ്ട്…!?
❤️❤️❤️❤️❤️
വളരെ അധികം ഇഷ്ട്ടപ്പെട്ടു
വായിക്കാൻ വൈകിപ്പോയി
മനോഹരം
ഞാനായിരുന്നു നന്ദൂട്ടിയുടെ കുഞ്ഞേട്ടനായിരുന്നെങ്കിൽ എന്നാശിച്ചുപോയി