ഉറങ്ങാൻ നേരം ബെഡിന്റെ ഓരം ചേർന്ന് കിടക്കുന്ന , അവളുടെ ചുമലിൽ പിടിച്ചു, “നന്ദൂട്ടാ” എന്ന് വിളിച്ചതും, ആ വിളിക്കായി, ഒത്തിരി ദിവസമായി കാത്തിരുന്ന പോലെ .. അവളെന്റെ നെഞ്ചിലേക്ക് വീണു ….
കണ്ണുനീരും, ചുംബനങ്ങളും മത്സരിക്കുമ്പോൾ , അവളുടെ ഓരോ പിടച്ചിലുകളും , വൈശാഖ് തന്റേതാക്കി മാറ്റുകയായിരുന്നു …..
പിന്നീടുള്ള ഓരോ ദിവസങ്ങളും, ഇഷ്ടമുണ്ടെങ്കിൽ പഠിക്കട്ടെ എന്ന നിലപാടായിരുന്നു എനിക്ക് … അവളുടെ ഒരു നോട്ടം പോലും അവഗണിച്ചില്ല …. ഒരു ചുംബനത്തിനു ആയിരിം തിരിച്ചു നൽകി ….
പഴയ പോലെ അവളുടെ കളിയും ചിരിയും ഒക്കെ തിരിച്ചു വന്നു…. അമ്മയ്ക്ക് സന്തോഷമായി …. വീട് ഒരു സ്വർഗം ആയി മാറുകയായിരുന്നു ……
ഇനി ഒരു മൂന്ന് ആഴ്ചകൾ കൂടിയേ ഉണ്ടായുള്ളൂ എക്‌സാമിന് … അപ്പോഴാണ് അവളുടെ കോളേജിൽ നിന്ന് പെട്ടെന്ന് വരണം എന്ന് പറഞ്ഞു കാൾ വന്നത് …. എത്ര സ്പീഡിൽ വണ്ടി ഓടിച്ചിട്ടാണ് അവിടെ എത്തിയതെന്ന് എനിക്ക് അറിയില്ല …..
തല ചുറ്റി വീണു , എന്ന് പറഞ്ഞപ്പോൾ , കാരണം എന്തായിരിക്കും എന്നറിയാമായിരുന്നെങ്കിലും , വാടിയ പൂവ് പോലെ തന്റെ നന്ദൂട്ടനെ കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല …..
വരുന്ന വഴി തന്നെ ഹോസ്പിറ്റലിൽ കാണിച്ചു ,….. വീട്ടിൽ എത്തി , അമ്മയുടെ നന്ദൂട്ടി പ്രേഗ്നെണ്ട് ആണെന്ന് പറഞ്ഞപ്പോൾ , ” ദുഷ്ടാ .. നീ എന്ത് പണിയാണ് കാണിച്ചത് …. അവളുടെ പരീക്ഷയ്ക്ക് ഇനി കുറച്ചല്ലേ ദിവസം ഉള്ളു … അത് കഴിഞ്ഞിട്ട് മതിയായിരുന്നില്ലേ….. എന്നാണ് ‘അമ്മ പറഞ്ഞത് …..
അത് ശരി വയ്ക്കുന്നത് പോലെ അവളുടെ മുഖത്ത് തെളിഞ്ഞ കള്ളച്ചിരിക്കു നിലാവിനേക്കാൾ സൗന്ദര്യം തോന്നി …..
,മൗനം കൊണ്ട്, തന്നെ തോൽപിച്ച നന്ദൂട്ടനും , പെണ്ണിന്റെ മനസ്സ് അറിയാൻ തനിക്ക് ആവില്ലന്ന് പറഞ്ഞ അമ്മയും ” അതെ പെണ്ണിന്റെ മനസ്സ് തനിക്ക് അറിയാൻ കഴിയുന്നില്ലല്ലോ അത്ഭുതം തോന്നി ….
പഠിക്കാൻ ഇഷ്ടം ഇല്ലെങ്കിൽ പഠിക്കേണ്ടട്ടോ …. അച്ഛന് റാങ്ക് കിട്ടിയിട്ടുണ്ട് …. ‘അമ്മ തോറ്റിട്ടുണ്ട് എന്നൊക്കെ എന്റെ കൊച്ചിനോട് പറയാൻ കൊതിയായി എന്ന് ആ വയറിൽ മുഖം ചേർത്ത് പറഞ്ഞതോടെ … അവൾ എന്തൊക്കെയോ ഇരുന്നു പഠിച്ചു….. ഡൌട്ട് എന്തെങ്കിലും ചോദിച്ചാൽ പറഞ്ഞു കൊടുക്കും എന്നല്ലാതെ, പഠിക്കുന്ന കാര്യത്തിൽ ഇടപെട്ടതേയില്ല …..പക്ഷെ ഓരോ പരീക്ഷകളും കഴിയുമ്പോൾ അവളുടെ മുഖത്ത് ഒരു ആത്മവിശ്വാസം കണ്ടു ……..
അവളുടെ ഭക്ഷണത്തിലും , ആരോഗ്യത്തിലും . ഇഷ്ടമുള്ളത് ഒക്കെ വാങ്ങി വയറു നിറയെ തീറ്റിപ്പിക്കുന്നതിലും , മാത്രമായിരുന്നു എന്റെ ശ്രദ്ധ …
റിസൾട്ട് വന്നപ്പോൾ പാസ്സായിട്ടുണ്ട് …. എനിക്ക് അത് മാത്രം മതിയായിരുന്നു ……
ഓണം അവധിക്ക് , അവളുടെ അച്ഛനും, അമ്മയും അനിയത്തിയും ഒക്കെ വന്നു …. അവർ പണ്ട് നിഷേധിച്ച സ്നേഹം ഒക്കെയും അവൾക്ക് വാരി കോരി നൽകുമ്പോൾ , തന്റെയും മനസ്സ് നിറഞ്ഞു …..
നല്ലോരു ഫീൽ ഗുഡ് സ്റ്റോറി..!???
വളരെ നന്നായിട്ടുണ്ട്…!?
❤️❤️❤️❤️❤️
വളരെ അധികം ഇഷ്ട്ടപ്പെട്ടു
വായിക്കാൻ വൈകിപ്പോയി
മനോഹരം
ഞാനായിരുന്നു നന്ദൂട്ടിയുടെ കുഞ്ഞേട്ടനായിരുന്നെങ്കിൽ എന്നാശിച്ചുപോയി