ഈറൻ മുടികളിൽ തോർത്ത് ചുറ്റി , നന്ദ അടുക്കളയിൽ എത്തുമ്പോൾ, വിദ്യേച്ചിയും, വീണേച്ചിയും, അമ്മയും , പുറം പണികൾക്ക് വരുന്ന ശാരദ ചേച്ചിയും ഉണ്ടായിരുന്നു അവിടെ …..
തലേ ദിവസം ഉത്സവത്തിൽ , കുറെ നാളുകൾക്കു ശേഷം , പലരെയും കണ്ട വിശേഷങ്ങൾ ഒക്കെ പറയുന്ന തിരക്കിലായിരുന്നു അവർ ….
തന്നെ കണ്ടപ്പോൾ തന്നെ, എന്ത് പറ്റിയതാ മോളെ … ഇന്നലെ പെട്ടെന്ന് തല ചുറ്റിയതു ….? മാറിയിരുന്നോ…? ഇന്നലെ ഞങ്ങൾ എത്തിയപ്പോൾ നിങ്ങൾ ഉറങ്ങിയിരുന്നു …. അച്ഛനായിരുന്നു കുറെ ടെൻഷൻ , ഉറങ്ങിയത് കൊണ്ട് വിളിക്കണ്ടാന്നു പറഞ്ഞെങ്കിലും , ഇന്ന് രാവിലെയും ചോദിച്ചു , മോൾ എഴുന്നേറ്റില്ലേ..? എങ്ങനെയുണ്ട് എന്നൊക്കെ ….
“ഒന്നുമില്ലമ്മേ …! അത് ആ തിരക്കിനിടയിൽ നിന്നപ്പോൾ, നല്ല ക്ഷീണം തോന്നി, ഉറക്കം വന്നു അതുകൊണ്ടാണ് ….അപ്പൊ തന്നെ മാറി…” ചായ കുടിക്കൂ എന്ന് പറഞ്ഞു കൊണ്ടമ്മ ഒരു കപ്പിൽ ചായ പകർന്നു തനിക്ക് നേരെ നീട്ടി …..
അത് വാങ്ങി കുഞ്ഞേട്ടന് കൊടുത്തിട്ടു വരാമെന്നു പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ , വീണേച്ചി തന്നെ ചുറ്റി പിടിച്ചു …. അവിടെ നിന്നേ…. എന്താ ഇപ്പൊ പറഞ്ഞത് …?
വിദ്യേ നീ കേട്ടോ…? ഇവൾ എന്താ പറഞ്ഞതെന്ന് …?
“ആ ഞാനും കേട്ടു… ഇന്നലെ വരെ സർ എന്ന് പറഞ്ഞു നടന്നിരുന്ന പെണ്ണ് , ഇപ്പൊ പെട്ടെന്ന് കുഞ്ഞേട്ടാ ന്നു വിളിച്ചതിനു കാരണം ഞങ്ങൾക്ക് കൂടി അറിയണമെന്ന് പറഞ്ഞു കൊണ്ടവർ തന്നെ വട്ടം ചുറ്റി പിടിച്ചു …..
എന്ത് പറയണമെന്നറിയാതെ എന്റെ മുഖം നാണം കൊണ്ട് തുടുക്കുകയായിരുന്നു…..
എത്രയോ വട്ടം സർ എന്ന് വിളിക്കണ്ട, നിന്റെ സർ അല്ല ഭർത്താവ് ആണെന്ന് ഇവർ പറയുമ്പോൾ , സർ എന്നെ സ്നേഹിക്കാൻ തുടങ്ങട്ടെ … അപ്പൊ ഞാൻ വിളിച്ചോളാം എന്നാണ് പറഞ്ഞിരുന്നത് …….
ഇതിപ്പോ എന്താണെന്നു പറയാതെ എന്നെ വിടില്ലല്ലോ ദൈവമേ …! രക്ഷിക്കൂ എന്നൊരു ഭാവത്തോടെ ഞാൻ അമ്മയെ നോക്കുമ്പോൾ, അമ്മയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നിരുന്നു ….. അമ്മയ്ക്ക് എല്ലാം മനസ്സിലായെന്നു തോന്നി ……
“പിള്ളേരെ , ആ കൊച്ചിനെ വിടൂ … അവൾ പോയി അവനു ചായ കൊടുത്തിട്ടു വരട്ടെ” അത് കേട്ടു അവർ എന്നിലുള്ള പിടി വിട്ടു . ഈ വിളി നേരത്തെ ആകാമായിരുന്നു ട്ടോ .. എന്നൊരു ദ്വയാർത്ഥത്തിൽ പറഞ്ഞു കൊണ്ടവർ ചിരിക്കുമ്പോൾ , ആ ചിരിയിൽ അമ്മയും കൂടി…..
അന്നൊരു ഞായാഴ്ച ആയിരുന്നു ….. വൈകിട്ട്, ചേച്ചിമാർ രണ്ടുപേരും അവരുടെ വീടുകളിലേക്ക് പോകാൻ തുടങ്ങുമ്പോൾ , ഒരു പെട്ടി നിറയെ അവർക്ക് കൊണ്ട്പ പോകാൻ, പലഹാരങ്ങളുമായി, കുഞ്ഞേട്ടൻ എത്തി ….
ഇതിന്റെ ഒന്നും ആവശ്യം ഇല്ല അളിയാ …. ഇനി എപ്പോഴാണ് ഞങ്ങൾ ഇങ്ങോട്ടു പലഹാരങ്ങൾ ഒക്കെ ആയി വരേണ്ടതെന്നു അളിയൻ പറഞ്ഞാൽ മതിയെന്ന് വീണേച്ചിയുടെ ഭർത്താവ് പറയുമ്പോൾ , അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി …..
നല്ലോരു ഫീൽ ഗുഡ് സ്റ്റോറി..!???
വളരെ നന്നായിട്ടുണ്ട്…!?
❤️❤️❤️❤️❤️
വളരെ അധികം ഇഷ്ട്ടപ്പെട്ടു
വായിക്കാൻ വൈകിപ്പോയി
മനോഹരം
ഞാനായിരുന്നു നന്ദൂട്ടിയുടെ കുഞ്ഞേട്ടനായിരുന്നെങ്കിൽ എന്നാശിച്ചുപോയി