അന്ന് ആ കയ്യിൽ പിടിച്ചു വീട്ടിലേക്കു കയറുമ്പോൾ, … അമ്മയുടെ മുഖത്ത് അതുവരെ താൻ കാണാതിരുന്ന സന്തോഷവും, അച്ഛന്റെ മുഖത്ത് അഭിമാനവും നിറഞ്ഞിരുന്നു …..
പിന്നീട്, ആ കഴുത്തിൽ താലി കെട്ടുമ്പോൾ, സ്നേഹവും, പ്രണയവും , നന്ദിയും ഒക്കെ കൊണ്ട് , നിറയുന്ന മിഴികളാൽ അവളെന്നെ നോക്കി …. എന്നെങ്കിലും ഭാര്യയുടെ സ്ഥാനം നൽകി സ്നേഹിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്നു ആഗ്രഹിക്കുകയായിരുന്നു താൻ അപ്പോൾ ….
തന്റെ നോട്ടം പോലും , തന്റെ പെണ്ണിനപ്പോൾ ഉത്സവം ആണെന്ന് തോന്നിയിട്ടുണ്ടെങ്കിലും , “നിന്റെ ഒരു നോട്ടത്തിനു വേണ്ടി പോലും ആ പെൺകൊച്ചു നൊയമ്പ് നോക്കുന്നത്, നീ അറിയാതെ പോകരുത്’ എന്ന് ‘അമ്മ പറയുമ്പോഴായിരുന്നു ….. അവൾക്ക് ഒരു മാറ്റം ആവശ്യമാണെന്ന് ചിന്തിച്ചത് ….. ആ ഒരു മാറ്റത്തിന് വേണ്ടി തന്നെയാണ് പഠിക്കാൻ അയച്ചതും …..
ഒരു വാക്കു പോലും മിണ്ടാതെ, അവളുടെ വേദനകളും , നൊമ്പരങ്ങളും, ഉള്ളിലൊതുക്കി, പ്രണയം കൊണ്ടെന്നെ തോല്പിക്കുകയായിരുന്നു ……
പിന്നെ എപ്പോഴാണ് തനിക്ക് അവളോട് പ്രണയം തുടങ്ങിയത് …?
അവളുടെ നോട്ടങ്ങൾക്കു മുന്നിൽ പതറി തുടങ്ങിയപ്പോഴോ ….?
കോളേജ് ബസിൽ അവളെ കയറ്റി വിട്ടു , തിരിച്ചു വീട്ടിലെത്തുമ്പോൾ ശൂന്യത തോന്നി തുടങ്ങിയപ്പോഴോ …?
അതോ സ്കൂൾ വിട്ടു താൻ വന്നു ഒരു മണിക്കൂർ കൂടി കഴിഞ്ഞേ അവൾ വരുകയുള്ളു എങ്കിലും , ആ ഒരു മണിക്കൂറിനു ഒരു വർഷത്തേക്കാൾ ദൈർഘ്യം ഉണ്ടെന്നു തോന്നി തുടങ്ങിയപ്പോഴോ …?
എനിക്ക് തന്നെ അറിയില്ല …..
എന്തായാലും പഠിത്തം കഴിയും വരെ തന്റെ പ്രണയം, അവൾ അറിയാതെ മനസ്സിൽ ഒളിപ്പിച്ചു വയ്ക്കണം എന്ന് തന്നെയാണ് ചിന്തിച്ചത് …..
ഇന്നലെ എന്റെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞപ്പോൾ ,
തന്റെ പ്രണയം പകർന്നു നല്കുകയല്ലാതെ , അവളെ ആശ്വസിപ്പിക്കാൻ മറ്റൊന്നിനും ആകുമായിരുന്നില്ല ……
മൂന്ന് മാസം കൂടി കഴിഞ്ഞാൽ, അവളുടെ കോഴ്സ് തീർന്നു എക്സാം ആണ് … അതുവരെ കുറച്ചു സ്‌ട്രിക്‌ട് ആയി തന്നെ നിൽക്കേണ്ടി വരുമല്ലോ ….! ഇല്ലെങ്കിൽ പഠിക്കില്ലന്നുള്ള കാര്യം ഉറപ്പാണ് …..
ഓരോന്ന് ഓർത്തു വെറുതെ കിടന്നപ്പോൾ , നന്ദ കുളി കഴിഞ്ഞെത്തി …. കുഞ്ഞേട്ടാ, ചായ എടുത്തിട്ട് വരാട്ടോ … വശ്യമായി പുഞ്ചിരിച്ചു കൊണ്ടവൾ അവൾ നടന്നു നീങ്ങുമ്പോൾ ,
ഇനി എങ്ങനെ തന്റെ നന്ദൂട്ടനോട് സ്‌ട്രിക്‌ട് ആയി നിൽക്കുമെന്നോർത്തു , നെഞ്ചിലെവിടെയോ ഒരു നീറുന്നുണ്ടായിരുന്നു …..
നല്ലോരു ഫീൽ ഗുഡ് സ്റ്റോറി..!???
വളരെ നന്നായിട്ടുണ്ട്…!?
❤️❤️❤️❤️❤️
വളരെ അധികം ഇഷ്ട്ടപ്പെട്ടു
വായിക്കാൻ വൈകിപ്പോയി
മനോഹരം
ഞാനായിരുന്നു നന്ദൂട്ടിയുടെ കുഞ്ഞേട്ടനായിരുന്നെങ്കിൽ എന്നാശിച്ചുപോയി