അകലെ 2 [Rambo] 1846

തട്ടിയിട്ടേക്കുന്നവൾ വന്ന് സോറി ഒക്കെ പറയുന്നുണ്ട്…..എന്റെ ഷർട്ടും മുണ്ടും പോയ പോക്കെ….അതോണ്ട് അവൾ പറഞ്ഞതൊന്നും ഞാൻ ചെവിക്കൊണ്ടില്ല…എന്റെ ആകെയുണ്ടായ ടെൻഷൻ ഇന്ന്
അമ്മച്ചിയെന്നെ ഇട്ട് അലക്കും ?

ഏതായാലും അതികം പീസ് ഇല്ലാർന്നു….ഗ്രേവി ആണ്…അതിപ്പോ ഒരു പൊടിപോലും പുറത്തുകളയാണ്ട് ഞാൻ ഏറ്റെടുത്തിട്ടുണ്ട്..?
വിഗ്ഗു ഇളിച്ചോണ്ട് നിക്കുന്നുണ്ട്…..സുര അവിടെയില്ലതാനും….
അവൾക്കൊരു നന്ദിയും പറഞ്ഞോണ്ട് നേരെ പിന്നിലുള്ള കുളത്തിലേക്ക് നടന്നു…
ഈ പാതിരാത്രി തന്നെ കുളിക്കണല്ലോ…

“”കുളിക്കടാ കുളിക്ക്….””

വേറെ ആരുമല്ല…മനസ്സാക്ഷി തെണ്ടി ആണ്..
എന്തു കഷ്ടമുണ്ടെന്നു നോക്കണേ…ചുമ്മാ പൊരിച്ചതും തട്ടി ഇരുന്നപ്പോഴാ ആ നാറിക്ക് വിളിച്ചോണ്ടുപോവാൻ തോന്നിയെ…..അവനും അവന്റമ്മൂമ്മടെ..

പിന്നെ സുര വന്ന് സോപ്പ് ഒക്കെ തന്നു…ഇരുന്ന് അലക്കി…..ഒന്ന് മുങ്ങി എണീറ്റപ്പോ ഒടുക്കത്ത തണുപ്പും…..ദേവ്യെ.?

ഏതു പരട്ട ആണെന്നുപോലും അറിയില്ല….എവിടുന്നു പൊന്തി വന്നാവോ അവൾ..എന്റെ പരിഭവം കണ്ടിട്ടാണെന്നു തോന്നുന്നു…

“”ഡാ…എന്താടാ ആലോചിക്കുന്നെ””

“എടാ…സുര….ഏതാവളാടാ ലവൾ””

“ആ…എനിക്കെങ്ങനെ അറിയാം…നമ്മടെ ക്ലാസ്സിൽ ഉള്ളതാവും….നിനക്കറിയില്ലേ”

“പുല്ല്…എനിക്കറിയുവായിരുന്നേൽ ചോദിക്കുവോഡ പരട്ടെ…..നീ അസ്സൽ ഉള്ളിയാണല്ലോടാ”

അതുകേട്ട് അവൻ നിന്നു ഇളിക്കുവാണ്…പന്നി

“എടാ…കറ പോയിട്ടില്ലല്ലോ…നീ ഇതിട്..എന്റെ മുണ്ടും ബനിയനും ആണ്…

“എടാ…ഇതിപ്പോ എന്ന ചെയ്യും…ആ പണ്ണയെ കൊണ്ട് കഴുകിപ്പിച്ചാലോ….അവളുടെ പണിയല്ലേ ഇത്””
എനിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു….കറി ആയതിലല്ല…എല്ലാ ആളുകളും കാണുവേം ചെയ്തു….ആകെ നാറി

ഏതായാലും അവളെകൊണ്ട് കഴുകിപ്പിക്കാം എന്ന രീതിയിൽ തന്നെ ഞാൻ അവൻ കൊണ്ടുവന്ന ഡ്രെസ്സും എടുത്തിട്ട് നടന്നു…കൂടെ 2 ഡയലോഗ്‌ കൂടെ കാച്ചണം എന്നുറപ്പിച്ചു മനസ്സിൽ.
പക്ഷെ അവൾ പോയിരുന്നു കേട്ടോ…ഹാ..സമയം 9 ആയിട്ടുണ്ട്..

എനിക്കെന്തോ ഉള്ളിൽ നല്ല ദേഷ്യം ഒക്കെ തോന്നുന്നുണ്ട്….ആരാ ന്ന് ശെരിക്കും നോക്കിയുമില്ല..കോപ്പ്

പിന്നെ അവിടെ നിന്നില്ല…നേരെ വീട്ടിലേക്ക് വിട്ടു….പോകുമ്പോ ഇച്ചിരി വീട്ടിലേക്കും എടുത്തു…അവിടുന്ന് ഒന്നും കഴിക്കാൻ കഴിഞ്ഞില്ലല്ലോ..?

വീട്ടിൽ കേറിയപാടെ ഓരോ ചോദ്യവും കൊണ്ട് മാതാജി മുന്നിൽ തന്നെ ഉണ്ട്…
പിന്നെ ഒക്കെ പറഞ്ഞു കൊടുത്തു…

കക്ഷി ഇപ്പഴും ചിരി തന്നെ ആണ്….
അതുകണ്ടപ്പഴേ എനിക്കങ് കേറി…..പിന്നൊന്നും നോക്കിയില്ല നേരെ പോയി ഫുഡ് എടുത്തിട്ട് അടിച്ചു…കലി മുഴുവൻ അവിടെ തീർത്തു ഞാൻ.?

അങ്കവും കഴിഞ്ഞു നേരെ പോയി കിടന്നു…വാട്സാപ്പ് എടുത്തപ്പോ ഒരു ലോഡ് മെസ്സേജ് ഉണ്ട്….അതവിടെയിട്ട് ഉറങ്ങി

30 Comments

  1. ❤️❤️❤️❤️❤️

  2. ദിത് വായിച്ചതനല്ലോ!?. ബാക്കി ?

    1. ???

      ഇടാം ബ്രോ….

  3. ഒരുവട്ടം പറഞ്ഞത് ആണ് അത് തന്നെ ആണ് ഇപ്പോഴും പറയാൻ ഉള്ളു

    കൊള്ളാം ഇഷ്ടപ്പെട്ടു എന്നറിയാമല്ലോ

  4. Da… vegam idada.. nee ezhithigathu alle.. enittu next part idu?

    1. Wait karo….dec 4 vare aan theory xam…ath theeratte.???

      Lab okke ennaanaavo?

  5. അപ്പുറത്തും ഇല്ലായിരുന്നോ എനിക്ക് ഇഷ്ടപ്പെട്ടത് ആയിരുന്നു.അപ്പൊ ബാക്കി ഇവിടെ കാണുമല്ലോ.ബിത്വ് അവിടെ വന്ന അത്രയും ഒരുമിച്ചു ഇട്ടിരുന്നു എങ്കിൽ കൊള്ളാമായിരുന്നു?

    1. തിരക്കാണ് ബ്രോ…ഒരുമിച്ച് ഇട്ടാൽ ബാക്കിയെവിടെ എന്ന ചോദ്യം ചോദിച്ച് മടുക്കും….?

      മെല്ലെ ഓരോ part ഇട്ട് പോകാം എന്ന് കരുതി?

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ…ഇങ്ങടെ കഥ ഒക്കെ വായിക്കാനുണ്ട്…bt xam ആയോണ്ട്?

  6. നല്ല കഥ…

    ബ്രോ വേഗം വിടണോ അടുത്ത പാർട്ട്‌ ???

    1. ??

      Kodukkam broi

  7. ശങ്കരഭക്തൻ

    Kk ഇൽ വായിച്ചിരുന്നു ബ്രോ ഈ കഥ പൂർത്തിയായി വായിക്കാൻ സാധിച്ചില്ല എന്നാണ് എന്റെ ഓർമ പിന്നീട് നോക്കിയിട്ട് ഇത് കാണാനും സാധിച്ചില്ല എഴുതി പൂർത്തിയാക്കിയ കഥ ആണെങ്കിൽ ഇത് വേഗം വേഗം ഇവിടെ ഇടാമോ ബ്രോ റിക്വസ്റ്റ് ആണ്

    1. Bro….complete aayittilla…?

      Pettennu tharaan nokkam njan.??
      Tnx

  8. Kkyil ethu perila we kadha ittathu ennu parayamo?

    1. ഇതുതന്നെ ആയിരുന്നു ബ്രോ…പക്ഷെ remove ചെയ്തു..ഇനി ഇവിടെ ഇടുന്നുള്ളൂ

  9. എഴുത്ത് കിടുക്കി, പ്രണയം തുടങ്ങുവാനുള്ള മുന്നൊരുക്കം ആണല്ലേ? പുതിയ പാർട്ട് ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ????

      Tnx a lot…pettennidaam

  10. ഇരിഞ്ഞാലക്കുടക്കാരൻ

    ഇത് അത് തന്നെ ആക്സിഡന്റൽ പ്രേമം. ബട്ട്‌ ഇവിടെ ചിക്കൻ കറി ഷർട്ടിൽ ആക്കിയതിന്റെ പേരിൽ സോറി പറഞ്ഞു പ്രേമം തൊടങ്ങി. അവസാനം പൊളിയുമോ ഇല്ലയോ എന്ന് കണ്ടറിയണം. നായകനും മറ്റു തൊരപ്പന്മാരും തകർത്തു ?

    1. നന്ദി സഹോ???

      എല്ലാം കണ്ടറിയാം?

      1. Bro ith matte sitil itappo njn vayichada..appo full iduvare ulla episode onnich submit cheydudey

        1. Xam mndy thudanguva bro…orumich ittal velya gap varulo nn karuthi aan…??

          Vaayichathil santhosham bro?

  11. രാഹുൽ പിവി

    ❤️❤️❤️

Comments are closed.