ഞാൻ പറഞ്ഞു
” ശ്രീകുമാർ ”
” ചീകുമാറോ? എന്തു കുമാരൻ ആകട്ടെ ഇവനെ ഇവിടെ ഇറക്കി വിട്ടിട്ട് വേഗം വണ്ടിയെടുക്കടോ ഇവൻ, എങ്ങനെയെങ്കിലും അങ്ങ് എത്തിക്കോളും ”
ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ അവൾ, വീണ്ടും രാമൻ ചേട്ടനോട്
” താനെന്താടോ മിഴിച്ചു നിൽക്കുന്നത് വണ്ടി എടുക്കടോ ”
അതു പറഞ്ഞതോടെ രാമൻ ചേട്ടൻ ദയനീയമായി എന്നെ നോക്കി വണ്ടി മുന്നോട്ട് എടുത്തു. ഇവൾ ഒരു അഹങ്കാരിയാണ് ഇവൾക്കിട്ട് രണ്ട് കൊടുക്കണം. ആ വീട്ടിൽ നിന്നും എന്നെ പുറത്താക്കിയാലും വേണ്ടില്ല ഈ അഹങ്കാരിക്ക് ഒന്ന് കൊടുത്തിട്ട് വേണം പുറത്തു പോകാൻ. ചേട്ടന്റെ പുന്നാര പെങ്ങൾ നടിച്ചവളാണ് അഹങ്കാരിയാണ് അവളെ, തല്ലിയാൽ ചിലപ്പോൾ അവളുടെ ആങ്ങളമാർ എന്നെ തല്ലുമായിരിക്കും എന്നാലും, കുഴപ്പമില്ല. ഇവൾ ഈ കാണിക്കുന്നതിന് രണ്ട് പെട കൊടുത്തില്ലെങ്കിൽ നമ്മളൊക്കെ ആണുങ്ങളായി നടക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഇങ്ങനെ ഓരോന്ന് ആലോചിച്ചു ലിസ്റ്റിലുണ്ടായിരുന്ന സാധനങ്ങളൊക്കെ എടുത്ത് ഒരു സൈക്കിൾ റിക്ഷയിൽ കയറ്റി വീട്ടിലെത്തി. സാധനങ്ങളൊക്കെ ഇറക്കാൻ സഹായിക്കാൻ ചേച്ചി വന്നപ്പോൾ അവിടെയും എത്തി ആ പൂതന
” ചേച്ചി എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് അതൊക്കെ അവൻ ഇറക്കി വച്ചുകൊള്ളും ”
അപ്പോൾ ചേച്ചി പറഞ്ഞു
” അങ്ങനെയല്ല മോളെ. ശ്രീകുമാറിനെ, അങ്ങനെ നീ കാണരുത്. ”
“ഇവനൊക്കെ ഏതു തരക്കാരാണെന്ന് ചേച്ചിക്ക് അറിയില്ല.കുറച്ചു നാളുകൾ അല്ലേ ആയുള്ളൂ ഇവൻ ഇവിടെ വന്നിട്ട്. ഇവന്റെ തനി സ്വരൂപം എടുക്കാൻ ഇരിക്കുന്നതേയുള്ളൂ ”
” ശ്രീകുമാർ അത്തരക്കാരനല്ല മോളെ ”
ഇത്രയും ആയപ്പോൾ ഞാൻ പറഞ്ഞു
” വേണ്ട ചേച്ചി ഞാൻ എടുത്തു വച്ചു കൊള്ളാം ”
അപ്പോഴും അവൾ പറഞ്ഞു
“എന്തൊരു ഭവ്യത. ഇതൊക്കെ ഇവന്റെ അഭിനയമാണോ. നീ ഇതൊക്കെ ഇറക്കി വെച്ചിട്ട് എന്റെ മുറിയിലേക്ക് വാ. അവിടെ, കുറച്ചു ബുക്കുകൾ ഷെൽഫിൽ എടുത്തു വയ്ക്കാനുണ്ട് ”
ഇതുപറഞ്ഞ് തമ്പുരാട്ടി ചവിട്ടിത്തുള്ളി അകത്തേക്ക് പോയി.ചേച്ചി സാധനങ്ങളൊക്കെ എടുത്ത് വയ്ക്കാൻ എന്നെ സഹായിച്ചു കൂട്ടത്തിൽ ഒരു ഉപദേശവും.
“ലക്ഷ്മി പറയുന്നതൊന്നും നീ കാര്യമാക്കേണ്ട, ആ പറച്ചിൽ മാത്രമേ ഉള്ളൂ ”
ഞാൻ മനസ്സിൽ പറഞ്ഞു ‘ നല്ല അഹങ്കാരം പിടിച്ചവിത്താണ് ഇതുപോലൊരു രണ്ടെണ്ണം കൂടി ഉണ്ടെങ്കിൽ….’ ഞാൻ സാധനങ്ങളൊക്കെ എടുത്തുവച്ച് തമ്പുരാട്ടിയുടെ മുറിയിലേക്ക് പോയി. അവിടെ ചെന്നപ്പോൾ ബെഡിൽ നിറച്ച് ബുക്കുകൾ വാരി വലിച്ച് ഇട്ടിരിക്കുന്നു. തമ്പുരാട്ടി ആണെങ്കിൽ ഒരു കസേരയിൽ കാലും കയറ്റിവെച്ച് ഇരിക്കുകയാണ്. എന്നെ കണ്ട ഉടനെ
” ദേ ആ ബുക്ക് ഒക്കെ ആ സെൽഫിലേക്ക് അടുക്കി വെക്ക്. വിലപിടിപ്പുള്ള ബുക്കുകളാണ് നശിപ്പിക്കാതെ വെക്കണം. ആൽഫബെറ്റിക് ഓർഡറിൽ വച്ചാൽ നല്ലത് അതൊക്കെ, നിനക്കറിയാമോ? എയും ബിയും സിയും ഒക്കെ അറിയാമോടാ. അല്ലെങ്കിൽ വേണ്ട ഞാൻ എടുത്തു തരാം നീ അടുക്കിയാൽ മതി “
Dear Dasan,
You have written this story one part of this with another name but discontinued thereafter. Even though the story gives a good read, there are some stiffness on the narration describing Sreekumar’s thoughts of his past.
In any case, it is a good attempt, but please continue it without breaking it.
Best Regards
Gopal.
Dasetta
Bro bakki enna
Kollam, lag onnumillathe otta iruppinu vayichu. Liked it. Please continue ❤️
Hi dasetta
Already read this one till here many days back
When will you gave balance
It’s a interesting and simple story
Love to see this back
Bakik waiting good story❤
ദാസേട്ടാ തിരിച്ചുവന്നതിലൊരുപാട് സന്തോഷം,ഈ സൈറ്റിൽ ഞാൻ തിരയുന്ന ചുരുക്കം ചിലയെഴുത്തുകാരിൽ ഒരാളാണു താങ്കൾ എന്തോ നിങ്ങളുടെ കഥ വായിക്കാനിഷ്ടമാണ് ഒരുപാടു വലിച്ചുനീട്ടിയെഴുതാറില്ല
Super?
തിരിച്ചുവന്നതിൽ സന്തോഷം
ദാസേട്ടാ തിരിച്ചുവന്നതിലൊരുപാട് സന്തോഷം
♥️♥️♥️♥️♥️
ദാസേട്ടായെവിടെയായിരുന്നു
Dasetta thirichu vannathil santhosham ..athum Nalla oru story …..keep continue…..
Nice start continue bro ❤️?
കഴിഞ്ഞ കഥയുടെ ബാക്കി ഭാഗങ്ങൾ വന്നില്ലല്ലോ. നല്ല തുടക്കം ആയിരുന്നു. വെയ്റ്റിംഗ്…..