ആദിയെട്ടന്റെ അനു ❤️ [ ????? ] 141

എന്നോട് അങ്ങനെ ഒന്നും ഇല്ലെങ്കിൽ ഞാൻ അവളെ ആ ഒരു അർത്ഥത്തിൽ ആണ് ഇത്ര അടുപ്പം കാണിച്ചതെന്ന് അവൾ കരുതിയാൽ..എനിക്ക് അവളെ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്നു എനിക്ക് തോന്നിയിരുന്നു… അതുകൊണ്ട് തന്നെ എൻ്റെ ഇഷ്ടം ഞാൻ മനസ്സിൽ കൊണ്ട് നടന്നു….അവർ അറിയാതെ അവരെ സ്നേഹിക്കുക അതു ഒരു പ്രതേക സുഖമാണ്..
എത്രയൊക്ക എന്റെ കാര്യത്തിൽ ഇടപെട്ടിരുന്ന  അവൾക്ക് എന്നു മുതലാണ് താൻ വെറുക്കപ്പെട്ടവൻ ആയിത് എന്നു എത്ര ചിന്തിച്ചിട്ടും എനിക്ക് പിടിയില്ല…

“എന്നും വീടിൽ വന്നിരുന്ന അനു …പിന്നെ എൻ്റെ വീട്ടിലേക്ക് വരാതെ ആയി..”
എന്നും ജോലി തിരക്ക് കഴിഞ്ഞു വീട്ടിലേക്കു ഞാൻ വരാൻ നേരം പൂമുഖത്ത് അവൾ നിൽക്കുന്നുണ്ടോ എന്നു അറിയാൻ നോക്കുന്ന എന്നെ കണ്ട്. അമ്മ അവൾ വന്നില്ലെടാ ഉണ്ണി എന്നർത്ഥത്തിൽ നോക്കുന്നതും…..

ഒരു ദിവസം പോലും എന്നെ കാണാതെ ഇരുപ്പുറയ്ക്കാൻ പറ്റാത്ത അനുവിനു.
ദയവു ചെയ്യ്ത് ഇനി എന്നെ കാണാൻ വരരുത് എന്നു എൻ്റെ മുഖത്ത് നോക്കി പറഞ്ഞത്..നിറ കണ്ണുകളോടെ അവളുടെ വീടിൻ്റെ പടി ഇറങ്ങുമ്പോഴും എൻ്റെ മനസ്സിൽ അവൾ മാത്രം. അതുകൊണ്ടാണ്.അവളുടെ പിറന്നാൾ ദിവസം ഒരു സാരി മേടിച്ചു അവളുടെ വീട്ടിൽ ഞാൻ കൊടുത്തത്..  അതിനു പകരം ഉണ്ണിയേട്ടനോട് പറഞ്ഞേക്ക്.ഇനി മേലാൽ ഇതുപോലത്തെ ഒന്നും എനിക്ക് മേടിച്ചു തരാൻ നിൽക്കരുത് എന്നെ ശല്യം ചെയ്യരുതെന്ന് പറഞ്ഞു ഞാൻ കൊടുത്ത സാരി അവൾ അമ്മയെ തിരിച്ചേൽപ്പിച്ചു… മനസ്സിലെ സങ്കടവും ദേഷ്യം കൂടി എന്തോ തരം ഭ്രാന്ത് ആയി നിൽക്കുന്ന അവസ്ഥയിൽ ആണ് അനുവിനെ കണ്ടത്… ഒന്നും രണ്ടും പറഞ്ഞു വഴക്കായതിനാണ്… അവളെ ഞാൻ അടിക്കാൻ ചെന്നപ്പോൾ എന്നെ അവൾ തള്ളിയിട്ടതും…

മനസ്സിൽ ഉള്ള പ്രണയത്തെ കുഴിച്ചു മൂടാം അതെ അല്ലാതെ വെറെ വഴിയില്ല. എല്ലാ പ്രതീക്ഷയും അവസാനിച്ചിരിക്കുമ്പോൾ ആണ്. എന്നെ കാണാൻ അനുവിൻ്റെ അമ്മ വരുന്നത്…

അവളോട് ഉള്ള ദേഷ്യം അമ്മയോട് തീർക്കുന്നത് ശരി അല്ല
ലോ …അതുകൊണ്ടാണ് അമ്മക്ക് എന്നോട് സംസാരിക്കണം എന്നു പറഞ്ഞമ്പോൾ ഞാൻ സമ്മതിച്ചതും…

അനുവിനു മോനോട് ദേഷ്യ ഒന്നും ഇല്ലാ..
സ്നേഹ കൂടുതൽ കൊണ്ടാണ് മോനെ മന പൂർവ്വം അകറ്റി നിർത്തുന്നത്. അമ്മ ഇത് പറഞ്ഞമ്പോൾ സംശയത്തോട് ഞാൻ അവരെ നോക്കി…

അനുവിനു കുറച്ചു ടെസ്റ്റ് നടത്തി. കുറച്ചു ദിവസം മുൻപ് ആണ് റിസൾട്ട് കിട്ടിയത്..അവളുടെ രോഗത്തിനു ഡോകർ ഒരു പേരും ഇട്ടു ക്യാൻസർ എന്ന് പറഞ്ഞു. അമ്മ എനിക്ക് മുൻപിൽ നിന്നും പൊട്ടി കരയുമമ്പോൾ.
കേട്ടത് വിശ്വാസിക്കാൻ പറ്റാതെ കണ്ണിൽ ഇരുട്ട് കയറിയത് പോലെയാണ് എനിക്ക് തോന്നിയത്.. അധിക നാൾ ജീവനോട് ഉണ്ടാവില്ലെന്ന് തോന്നിയത് കൊണ്ടാകും. ഉണ്ണിയേട്ടൻ പാവമാണ്. എന്നെ പോലെ ഒരു പെണ്ണിനെ കെട്ടി ജീവിതം നശിപ്പിക്കാൻ ഉള്ളതല്ല ഉണ്ണിയേട്ടൻ്റെ. എന്ന് അവൾ അമ്മയോട് പറഞ്ഞതും… ആരുടെയും സഹതാപം അവൾക്ക് ഇഷ്ടമല്ലായിരുന്നു അതിനു വേണ്ടിയാണ്….. മോൻ്റെ നല്ല ഭാവിക്ക് വേണ്ടിയാണ് എൻ്റെ മോള് അങ്ങനെ ഓക്കേ ചെയ്തതെന്ന് പറഞ്ഞു അമ്മ എന്നെ കെട്ടിപിടിച്ചു കരഞ്ഞു… നിറഞ്ഞു ഒഴുക്കി കണ്ണീർ തുടച്ചു നീക്കി. ഒറ്റ ഓട്ടമായിരുന്നു എൻ്റൃ മാളുവിൻ്റെ വീട്ടിലേക്കു….

കയറി ചെന്നപ്പോൾ ജനാലയിലുടെ പുറത്ത് നോക്കി കരയുന്നു അനുവിനെ കണ്ടു.. ഞാൻ ആകെ തളർന്നു….

14 Comments

  1. നന്നായിരുന്നു..???

  2. നല്ല കഥ ആയിരുന്നു ബ്രോ ഒത്തിരി ഇഷ്ടായി.
    പുതിയ കഥക്കായി കാത്തിരിക്കുന്നു.
    ആശംസകൾ♥️♥️♥️♥️♥️

  3. Nannayirunnutto.. അവസാനം അവർ ഒന്ന് ചേർന്നുവല്ലോ…
    ഇനിയും പ്രണയ കഥകൾ ആയി വരിക
    സ്നേഹത്തോടെ❤️

  4. Kallan madhavan

    Ithrakum vijarichilla.. anthanu parayande Bhai???????ithil kooduthal onnum parayanilla ????. ithupolulla kathakal aayit iniyum varanam ❣️❣️❣️❣️❣️

  5. Superb Eth pole eniyum വരിക നല്ല കഥകളും ആയി

  6. സിമ്പിൾ കഥ അടിപൊളി… ❤️❤️❤️❤️

  7. പടവീടൻ

    പറയുന്നതിൽ ഒന്നും വിചാരിക്കരുത്,

    ഫ്രഷ്

  8. നിധീഷ്

    ♥♥♥

    1. തൃലോക്

      Just awesome ??

  9. വളരേ മനോഹരമായി എഴുതി….

  10. നന്നായിട്ടുണ്ട് ?
    ❤️❤

  11. ഇരിഞ്ഞാലക്കുടക്കാരൻ

    ❤❤❤3പേജിൽ ഒതുക്കിയ നല്ല കഥ.

Comments are closed.