“ചേച്ചി സുന്ദരി ആയിട്ടുണ്ട് . “അനന്തു മനസ്സിൽ പറഞ്ഞതെങ്കിലും അറിയാതെ അതു പുറത്തു വന്നു
“ആണോടാ അനന്തു.. എന്റെ അനന്തുവും ചുന്ദരൻ അല്ലേ ? ” അനന്തുവിന്റെ കവിളിൽ നുള്ളി ഇന്ദു അവനു സമീപം നിന്നു. അനന്തു ഇന്ദുവിനെ അടിമുടി നോക്കി.
അവനു ചെറിയ ഒരു പന്തികേട് തോന്നി. ഇന്ദു വല്ലാത്തൊരു ചിരിയോടെ അവനെ നോക്കി കണ്ണിറുക്കി കാണിച്ചു.
അനന്തു പരിഭ്രമത്തോടെ ഡോർ തുറന്നു ഇന്ദുവിനെ ഇരുത്തി. ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു അവൻ കാർ മുന്നോട്ട് എടുത്തു.
സൗഹൃദം ഉണ്ടെങ്കിലും മുൻപൊക്കെ ഇന്ദു ചേച്ചി ഇത്രയും അടുത്തിടപഴകാറില്ലെന്നു അവനു തോന്നി എന്നാലും ഇന്ദു ചേച്ചിടെ പെരുമാറ്റത്തിൽ അമ്പരന്നു നിൽക്കുവാണ് അനന്തു. എന്നാലും ചേച്ചി എന്താ ഇങ്ങനെ പെരുമാറുന്നേ..? ഡ്രൈവിങ്ങിനു ഇടയിലും അവൻ ചിന്തിച്ചു.
“ചേച്ചി എങ്ങോട്ടാ പോകണ്ടേ? ”
“നമ്മുടെ ടൗണിൽ ഉള്ള മാളിലേക്ക് വിട്ടോ ”
യാത്രയിലുടനീളം ഇന്ദു എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. അനന്തു അതിനൊക്കെ മൂളിക്കൊണ്ടിരുന്നു.
അവസാനം അവർ വലിയൊരു ഷോപ്പിംഗ് മാളിൽ എത്തി ചേർന്നു. ഇന്ദു അനന്തുവിന്റെ കൈ പിടിച്ചു ലിഫ്റ്റിൽ കേറി തേർഡ് ഫ്ലോറിലേക്ക് പോയി. കൈ വിടുവിക്കാൻ അനന്തു ശ്രമിച്ചെങ്കിലും ഇന്ദു മുറുകെ പിടിച്ചുകൊണ്ടിരുന്നു.
അവർ നേരെ ഒരു ലേഡീസ് വെയറിലേക്ക് കയറി.അവിടുത്തെ സെയിൽസ് ഗേൾ അവളെ നോക്കി പുഞ്ചിരിച്ചു. ഇന്ദു ചേച്ചി ഇവിടുത്തെ സ്ഥിരം കസ്റ്റമർ ആണെന്ന് അവനു തോന്നി.
“അനന്തു എനിക്ക് ചേരുന്ന ഒരെണ്ണം സെലക്ട് ചെയ്തു തന്നെ മോനെ ”
അനന്തു ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പുറത്തു കാണിക്കാതെ സാരീ സെക്ഷനിലേക്ക് നോക്കി.എല്ലാം വിലക്കൂടുതൽ ഉള്ള സാരീ മാത്രം.താനൊക്കെ മാളിൽ വരുന്നത് കറങ്ങാൻ മാത്രമാണമല്ലോ എന്ന് ഓർത്തപ്പോൾ അവനു ചളിപ്പ് തോന്നി.
സെയിൽസ് ഗേൾസ് വാരി വിതറിയ സാരികളിൽ നിന്നും പിങ്ക് നിറമുള്ള ഒരെണ്ണം എടുത്തു അനന്തു ഇന്ദുവിന്റെ മേലെ വച്ചു നോക്കി. അവൻ സന്തോഷത്തോടെ അതുമതി എന്ന് പറഞ്ഞു. ഇന്ദു ചിരിയോടെ അതു പാക്ക് ചെയ്യാൻ നിർദ്ദേശിച്ചു.
അതിനു ശേഷം അവർ ഒരു മെൻസ് വെയറിലേക്ക് കയറി.അനന്തുവിന് ചേരുന്ന ഡ്രസ്സ് എടുക്കാൻ ആയിരുന്നു അവളുടെ ഉദ്ദേശ്യം. എന്നാൽ അത് അറിഞ്ഞതും അനന്തു അതിനെ എതിർത്തു നോക്കി. പക്ഷെ ഇന്ദു ശാഠ്യം പിടിച്ചതിനാൽ അനന്തുവിന് വഴങ്ങേണ്ടി വന്നു.
പർച്ചേസിംഗ് കഴിഞ്ഞ് ഇന്ദുവിന്റെ ആഗ്രഹ പ്രകാരം പിന്നീട് അവർ മൾട്ടിപ്ളെക്സിൽ സിനിമയ്ക്ക് കയറി.
റിലീസ് ചെയ്തു കുറച്ചു ദിവസങ്ങൾ ആയതിനാൽ മിക്ക സീറ്റുകളും കാലി ആയിരുന്നു. ഇന്ദുവും അനന്തുവും ഏറ്റവും പുറകിലെ സീറ്റിൽ പോയി ഇരുന്നു.
സിനിമ സ്ക്രീനിൽ കാണിക്കാൻ തുടങ്ങിയതും ഇന്ദു പതിയെ അനന്തുവിന്റെ തോളിലേക്ക് ചാഞ്ഞു. അനന്തു ആകെ വെട്ടിലായി. ഇന്ദു ചേച്ചിയുടെ പെരുമാറ്റം കണ്ട് അവനു കലി കയറിയെങ്കിലും ആയ കാലത്ത് ഇന്ദു ചേച്ചിയുടെ അച്ഛനും അമ്മയും ഒക്കെ ചെയ്തു തന്ന ഉപകാരങ്ങൾ ഓർത്തപ്പോൾ അനന്തുവിന് വേറെ നിവൃത്തിയില്ലാതെ ആയിപോയി. ഇന്ദു ചേച്ചിയുടെ കൂടെ വരാൻ സമ്മതിച്ച നിമിഷത്തെ പ്രാകികൊണ്ട് അവൻ സ്ക്രീനിലേക്ക് കണ്ണും നട്ടിരുന്നു.
പെട്ടെന്നു ഇന്ദുവിന്റെ ഫോൺ ശബ്ദിച്ചു. അവൾ ഫോൺ എടുത്തു കാതോരം ചേർത്തു. മറുവശത്തു നിന്നും എന്തോ കേട്ടതും അവളുടെ മുഖം വാടി.
“അനന്തു ചേച്ചിക്ക് ഇപ്പൊ പോണമെടാ വീട്ടിൽ ഒരു ഗസ്റ്റ് വന്നിട്ടുണ്ട് വാവയെ കാണാൻ. ”
Polichu???
❤️
Thudakkam nice aayittund pegu kuravanu engilum next part vayichitt athil parayam
Copy anallo…Vasheekaranamanthram enna peril same story njan vayichittund.
നൈസ് ബ്രോ.. but ഞാൻ ഇത് വായിച്ചിട്ടുണ്ട്… kk ഇട്ടട്ടുണ്ടോ ??
അതേ ബ്രോ ഞാൻ ഇട്ടിട്ടുണ്ട്.. കുറേ മാറ്റം വരുത്തിയാ ഇവിടെ ഇട്ടേ… ഒരുപാട് സന്തോഷം കഥ വായിച്ചതിനു.. നന്ദി ?
കൊള്ളാം.
ഒരുപാട് സന്തോഷം… നന്ദി ബ്രോ ?
നന്നായിട്ടുണ്ട് തുടക്കം
..??
ഒരുപാട് സന്തോഷം വിജയ് ബ്രോ…. നന്ദി ?
വിജയ് ബ്രോ ഒരുപാട് സന്തോഷം.. നന്ദി ?
തുടക്കം ഗംഭീരം, കഥ ഒരു ട്രാക്കിലേക്ക് വരാത്തത് കൊണ്ട് അഭിപ്രായം ഒന്നും പറയാനില്ല.
നല്ല എഴുത്താണ്, അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…
നന്ദി ജ്വാല… അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യാട്ടോ.. തുടർന്നും വായിക്കണേ ??
നല്ല തുടക്കം… ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…
നന്ദി ഷാന… ബാക്കി ഭാഗങ്ങൾ ഉടനെ ഇടാട്ടോ… തുടർന്നും വായിക്കണേ ???
Story pwolichu bro….pinne Chathante chunk aano chanakyan….verebonnumalla ningall 2 um orupole comment replay tarunnu???
കഥ വായിച്ചതിനു നന്ദി ബ്രോ….. ബ്രോ രണ്ട് ഐ ഡി യും ഞാൻ തന്നെ ആണ് യൂസ് ചെയ്യുന്നേ.. … കൂട്ടുകാരന്റെ കഥയാണ് ചാത്തന്റെ പേരിൽ എഴുതുന്നത്…അപ്പൊ റിപ്ലൈ കൊടുത്തപ്പോ ഐ ഡി മാറിപ്പോയി അതാ… പിന്നെയാ ഞാൻ ശ്രദ്ധിച്ചേ…. ???
❤??❤
machanee nannayittund…story ill chila maattangal varuthi ingottu vittu allee….
അതേ പോറസ് ബ്രോ… കുറച്ചു മാറ്റം വരുത്തി ഇവിടെ ഇടാം എന്ന് വിചാരിച്ചു.. തുടർന്നും വായിക്കണേ… നന്ദി ?
അതേ ബ്രോ കുറച്ചു മാറ്റം വരുത്തി ഇങ്ങോട്ടേക്കു ഇടാം എന്ന് വിചാരിച്ചു ??
കൊള്ളാം നന്നായിട്ടുണ്ട് ??
ഒത്തിരി സ്നേഹം ജോനാസ് ബ്രോ ?
നന്ദി ബ്രോ ??
ആഹാ., ഇങ്ങോട്ട് വന്നോ ❤️
ഇങ്ങോട്ട് വന്നു കർണൻ ബ്രോ ?
അതേലോ ഇങ്ങോട്ടേക്കു വന്നു ??
നല്ല കഥ.,.,
ഇനി അപ്പോൾ ഞാൻ ഇവിടെയെ വായിക്കുന്നുള്ളൂ.,..,,അതാണ് സുഖം.,.അനാവശ്യ രംഗങ്ങൾ ഒന്നും ഇല്ലാതെ നല്ല ഒഴുക്കിൽ വായിക്കാം.,.,
സ്നേഹപൂർവ്വം.,.,
തമ്പുരാൻ.,??
അതേ തമ്പുരാൻ ബ്രോ … ഇനി ഇവിടെ ഇടാം എന്ന് വിചാരിച്ചു അനാവശ്യമായതൊക്കെ ഒഴിവാക്കിയിട്ട്…തുടർന്നും വായിക്കണേ.. നന്ദി ?
ഈ സ്നേഹത്തിന് ഒരുപാട് നന്ദി ബ്രോ.. ഇനി ഇവിടുന്ന് തന്നെ വായിച്ചോളൂട്ടോ ?
✌️✌️✌️
1st വായിച്ചിട്ടു പറയാം…
ആയ്ക്കോട്ടെ ബ്രോ ?
ശരി ബ്രോ ??
തീർച്ചയായും ബ്രോ ?