അഥർവ്വം [ചാണക്യൻ] 154

“അനന്തു പണി കിട്ടിയെടാ ” സ്നേഹ നിരാശയോടെ അനന്തുവിനെ നോക്കി.

“എന്ത് പറ്റി  ” അനന്തു വെപ്രാളത്തോടെ  തുറിച്ചു നോക്കി

“ടീച്ചർ അസ്സൈൻമെന്റിനുള്ള സബ്ജെക്ട് തന്നിട്ടുണ്ടായിരുന്നു കഴിഞ്ഞ ആഴ്ച. നാളെ ആണ് ലാസ്റ്റ് ഡേറ്റ്. ഇതുവരെ എഴുതാൻ പോലും തുടങ്ങിയില്ലടാ ”

“അപ്പൊ ഇത്രേം ദിവസം നീ എന്താക്കിയെ ”

“ഞാൻ മറന്നു പോയി. ”

“നീ ഇത് കേട്ടോ രാഹുലേ  ” അനന്തു രാഹുലിന് നേരെ തിരിഞ്ഞു നോക്കി. എന്നാൽ രാഹുൽ കോളേജിൽ നിന്നും പോകുന്ന പെൺകുട്ടികളുടെ സർവ്വേ എടുക്കുന്ന തിരക്കിൽ ആയിരുന്നു. അനന്തു ദേഷ്യത്തോടെ അവന്റെ താടിക്ക് തട്ടി.

“ആാാഹ് ഡാ കോപ്പേ ” രാഹുൽ താടി തടവിക്കൊണ്ട് കപട ദേഷ്യത്തിൽ അവനെ നോക്കി.

“ഞങ്ങൾ ഇവിടെ പറയുന്നത് നീ കേട്ടിരുന്നോ? ”

“ഇല്ല നിങ്ങൾ എന്താ പറഞ്ഞോണ്ടിരുന്നേ? ”

“നിന്നെ കെട്ടിക്കുന്ന കാര്യമാ പറഞ്ഞോണ്ടിരുന്നത് ” അനന്തു ഇടുപ്പിൽ കൈ വച്ചു അവനെ നോക്കി.

“ആണോ ഏതാടാ അനന്തു ഞാൻ കെട്ടാൻ പോകുന്ന ആ പെണ്ണ്?

രാഹുലിന്റെ കണ്ണുകൾ തിളങ്ങി.

സ്നേഹയും അനന്തുവും പരസ്പരം മുഖത്തോടു മുഖം നോക്കി. പൊടുന്നനെ രണ്ടുപേരും അവന്റെ കവിളിൽ പിച്ചി വലിച്ചുകൊണ്ട് ഒരുമിച്ചു പറഞ്ഞു.

“അയ്യടാ ”

“വേദനിക്കുന്നു പട്ടികളെ  ” രാഹുൽ കൈകൾകൊണ്ട് കവിളിൽ അമർത്തി തടവി.

“ഡാ നാളെ അസ്സൈൻമെന്റ് വയ്ക്കാനുള്ള ലാസ്റ്റ് ഡേറ്റ് ആണ്.. സാറിനു അത് ഓർമ്മയുണ്ടോ ആവോ? ”

സ്നേഹ കൈകൾ കൂപ്പിക്കൊണ്ട് അവനോടു ചോദിച്ചു.

“എവിടുന്ന്?  നിങ്ങൾ ഇപ്പൊ പറഞ്ഞപ്പോഴാ ഞാൻ ഓർത്തത്‌ തന്നെ ” രാഹുൽ ഒരുപാട് പുച്ഛം വാരി വിതറി.

“എന്റെ പൊന്ന് അനന്തൂട്ടാ… നാളെ അസ്സൈൻമെന്റ് എഴുതി തരുമോ ഞങ്ങൾക്ക് വേണ്ടി ”

“ആയ്ക്കോട്ടെ.. ഞാൻ എഴുതിക്കൊണ്ട് വരാം”

“അതാണ്‌ എന്റെ ചെക്കൻ  ” സ്നേഹ സന്തോഷത്തോടെ  അവനെ കെട്ടിപിടിച്ചു.രാഹുലും എണീറ്റു വന്നു അവരെ കെട്ടിപിടിച്ചു. മൂന്നുപേരുടെയും സ്നേഹ പ്രകടനത്തിന് ശേഷം അവർ പരസ്പരം വിട്ടു മാറി.

അപ്പോഴേക്കും സ്നേഹയുടെ ഫോൺ ബെല്ലടിച്ചു. അവൾ അത് എടുത്തു സൂക്ഷിച്ചു നോക്കി.

“ഡാ അച്ഛൻ വന്നിട്ടുണ്ട്.. ഞാൻ പോകുവാണേ… നാളെ കാണാട്ടോ  ” സ്നേഹ നേരെ അവർക്ക് നേരെ കൈ വീശിക്കൊണ്ട് പാർക്കിങ്ങിലേക്ക് ഓടി.

“നമുക്ക് പോകണ്ടേ സാർ ” സ്നേഹ പോയി കഴിഞ്ഞതും അനന്തു രാഹുലിനോട് ചോദിച്ചു.

35 Comments

  1. Polichu???

  2. ചാണക്യൻ

    ❤️

  3. Thudakkam nice aayittund pegu kuravanu engilum next part vayichitt athil parayam

  4. Copy anallo…Vasheekaranamanthram enna peril same story njan vayichittund.

  5. നൈസ് ബ്രോ.. but ഞാൻ ഇത് വായിച്ചിട്ടുണ്ട്… kk ഇട്ടട്ടുണ്ടോ ??

    1. ചാണക്യൻ

      അതേ ബ്രോ ഞാൻ ഇട്ടിട്ടുണ്ട്.. കുറേ മാറ്റം വരുത്തിയാ ഇവിടെ ഇട്ടേ… ഒരുപാട് സന്തോഷം കഥ വായിച്ചതിനു.. നന്ദി ?

    1. ചാണക്യൻ

      ഒരുപാട് സന്തോഷം… നന്ദി ബ്രോ ?

  6. നന്നായിട്ടുണ്ട് തുടക്കം
    ..??

    1. ചാണക്യൻ

      ഒരുപാട് സന്തോഷം വിജയ് ബ്രോ…. നന്ദി ?

    2. ചാണക്യൻ

      വിജയ് ബ്രോ ഒരുപാട് സന്തോഷം.. നന്ദി ?

  7. തുടക്കം ഗംഭീരം, കഥ ഒരു ട്രാക്കിലേക്ക് വരാത്തത് കൊണ്ട് അഭിപ്രായം ഒന്നും പറയാനില്ല.
    നല്ല എഴുത്താണ്, അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. ചാണക്യൻ

      നന്ദി ജ്വാല… അടുത്ത ഭാഗം ഉടനെ പോസ്റ്റ്‌ ചെയ്യാട്ടോ.. തുടർന്നും വായിക്കണേ ??

  8. നല്ല തുടക്കം… ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. ചാണക്യൻ

      നന്ദി ഷാന… ബാക്കി ഭാഗങ്ങൾ ഉടനെ ഇടാട്ടോ… തുടർന്നും വായിക്കണേ ???

  9. ?സിംഹരാജൻ?

    Story pwolichu bro….pinne Chathante chunk aano chanakyan….verebonnumalla ningall 2 um orupole comment replay tarunnu???

    1. ചാണക്യൻ

      കഥ വായിച്ചതിനു നന്ദി ബ്രോ….. ബ്രോ രണ്ട് ഐ ഡി യും ഞാൻ തന്നെ ആണ് യൂസ് ചെയ്യുന്നേ.. … കൂട്ടുകാരന്റെ കഥയാണ് ചാത്തന്റെ പേരിൽ എഴുതുന്നത്…അപ്പൊ റിപ്ലൈ കൊടുത്തപ്പോ ഐ ഡി മാറിപ്പോയി അതാ… പിന്നെയാ ഞാൻ ശ്രദ്ധിച്ചേ…. ???

      1. ?സിംഹരാജൻ?

        ❤??❤

  10. machanee nannayittund…story ill chila maattangal varuthi ingottu vittu allee….

    1. അതേ പോറസ് ബ്രോ… കുറച്ചു മാറ്റം വരുത്തി ഇവിടെ ഇടാം എന്ന് വിചാരിച്ചു.. തുടർന്നും വായിക്കണേ… നന്ദി ?

    2. ചാണക്യൻ

      അതേ ബ്രോ കുറച്ചു മാറ്റം വരുത്തി ഇങ്ങോട്ടേക്കു ഇടാം എന്ന് വിചാരിച്ചു ??

  11. കൊള്ളാം നന്നായിട്ടുണ്ട് ??

    1. ഒത്തിരി സ്നേഹം ജോനാസ് ബ്രോ ?

    2. ചാണക്യൻ

      നന്ദി ബ്രോ ??

  12. ആഹാ., ഇങ്ങോട്ട് വന്നോ ❤️

    1. ഇങ്ങോട്ട് വന്നു കർണൻ ബ്രോ ?

    2. ചാണക്യൻ

      അതേലോ ഇങ്ങോട്ടേക്കു വന്നു ??

  13. നല്ല കഥ.,.,
    ഇനി അപ്പോൾ ഞാൻ ഇവിടെയെ വായിക്കുന്നുള്ളൂ.,..,,അതാണ് സുഖം.,.അനാവശ്യ രംഗങ്ങൾ ഒന്നും ഇല്ലാതെ നല്ല ഒഴുക്കിൽ വായിക്കാം.,.,
    സ്നേഹപൂർവ്വം.,.,
    തമ്പുരാൻ.,??

    1. അതേ തമ്പുരാൻ ബ്രോ … ഇനി ഇവിടെ ഇടാം എന്ന് വിചാരിച്ചു അനാവശ്യമായതൊക്കെ ഒഴിവാക്കിയിട്ട്…തുടർന്നും വായിക്കണേ.. നന്ദി ?

    2. ചാണക്യൻ

      ഈ സ്നേഹത്തിന് ഒരുപാട് നന്ദി ബ്രോ.. ഇനി ഇവിടുന്ന് തന്നെ വായിച്ചോളൂട്ടോ ?

  14. സുജീഷ് ശിവരാമൻ

    1st വായിച്ചിട്ടു പറയാം…

    1. ആയ്ക്കോട്ടെ ബ്രോ ?

    2. ശരി ബ്രോ ??

    3. ചാണക്യൻ

      തീർച്ചയായും ബ്രോ ?

Comments are closed.