അഥർവ്വം [ചാണക്യൻ] 154

അത് മുഖത്തു തട്ടിയതും അനന്തുവിന്റെ കണ്ണുകൾ മഞ്ഞളിച്ചു പോയി. അവൻ ആശ്ചര്യത്തോടെ അതിലേക്ക് ഉറ്റു നോക്കി. തളിക പഴയതിനെക്കാളും കൂടുതലായി തിളങ്ങുന്നതായി കണ്ടതും അവന്റെ ആവേശം വർധിച്ചു.

പതിയെ ആ തളികയുടെ മധ്യത്തിൽ എന്തൊക്കെയോ അക്ഷരങ്ങൾ  പ്രത്യക്ഷപ്പെടാൻ തോന്നി. അനന്തുവിന്റെ കണ്ണുകൾ വിടർന്നു.

അല്പം സമയം കൊണ്ട് അതിൽ മറഞ്ഞിരുന്ന അക്ഷരങ്ങളെല്ലാം പുറത്തു വെളിവായി. അനന്തു അത് സൂക്ഷിച്ചു നോക്കി.അവനിൽ ചെറിയൊരു അത്ഭുതം ഉടലെടുത്തു.

അതിൽ രേഖപ്പെടുത്തിയിരുന്നത് മലയാള ഭാഷയ്ക്ക് പകരം കൊൽപി എന്ന പ്രാകൃതമായ ഭാഷ ആയിരുന്നു.

മലയാള ഭാഷയ്ക്ക് ഒപ്പം തന്നെ  മലബാറിലെ ജനങ്ങൾ ഉപയോഗിച്ചിരുന്ന ഭാഷ ആയിരുന്നു കൊൽപി. എന്നാൽ ബ്രിട്ടീഷ് അടിച്ചമർത്തലിനൊപ്പം കാലക്രമേണ കൊൽപി എന്ന ഭാഷ നാമാവശേഷമായി.

ഇന്ന് കൊൽപി വായിക്കാനും എഴുതാനും അറിയുന്നവർ വളരെ വിരളമോ വിരലിൽ എണ്ണാവുന്നരോ മാത്രമായിരിക്കും എന്ന് അച്ഛച്ചൻ ഒരിക്കൽ പറഞ്ഞിരുന്നത് അനന്തുവിന്  ഓർമ വന്നു.

അനന്തുവിന്റെ അച്ഛച്ചൻ കൊൽപി ഭാഷയിൽ അഗ്രഗണ്യൻ ആയിരുന്നു. അനന്തുവും  അദ്ദേഹത്തിലൂടെ  ആ ഭാഷ സ്വായത്തമാക്കിയിട്ടുണ്ടായിരുന്നു.

അതിനു മുകളിൽ ഇപ്രകാരം കൊൽപി ഭാഷയിൽ എഴുതിയിരുന്നു…….

“നിന്നൈക്കആവാരോസ്ഇഥണു ”

അനന്തു ആ വാക്കുകൾ വായിച്ചു നോക്കി. അതിന്റെ മലയാളം തർജ്ജമ ഇപ്രകാരമായിരുന്നു…..

” തളിക കയ്യിൽ കിട്ടുന്ന നിമിഷം നിന്റെ കർമത്തിന് വേണ്ടിയുള്ള ആദ്യ ചുവടുവയ്പ്പിനു തയാറാകുക ”

അനന്തു ഒന്നും മനസ്സിലാവാതെ തല ചൊറിഞ്ഞുകൊണ്ടിരുന്നു.

പൊടുന്നനെ ശരീരത്തിൽ ആകെ ഒരു തരം തരിപ്പ് വന്നു നിറയുന്നതായി അവനു തോന്നി. മുൻപ് പെട്ടി തുറന്നപ്പോൾ ഉണ്ടായിരുന്ന സുഗന്ധം വീണ്ടും അവിടെ അലയടിക്കുന്നതായി അവനു തോന്നി.

ദ്രുതഗതിയിൽ  ആ തളികയിൽ നിന്നും പുറപ്പെട്ട  മിന്നൽപിണർ പോലെയുള്ള  വെളുത്ത പ്രകാശം അവനെ സ്പർശിച്ചതും പൊടുന്നനെ അനന്തു ബോധം കെട്ടു നിലത്തു വീണു.

അപ്പോഴും മേശപ്പുറത്തു ഇരുന്ന സ്വർണ്ണ തളിക  വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു. വീണ്ടും അതിൽ നിന്നും ആ സുഗന്ധം അവിടാകമാനം പരക്കാൻ തുടങ്ങി.

സുഖകരമായ നിദ്രക്ക് ശേഷം അനന്തു പതിയെ കണ്ണു തുറന്നു. വല്ലാത്ത ക്ഷീണത്തോടെ അവൻ നിലത്തു നിന്നു എണീറ്റു മൂരി നിവർന്നു. കണ്ണുകൾ അമർത്തി തുടച്ചു  നോക്കുമ്പോഴാണ് അവനു  നിലത്തു നിന്നാണ് എണീറ്റതെന്ന  ബോധം വന്നത്.

അനന്തു പതിയെ സ്റ്റൂളിൽ പോയി ഇരുന്നു. ഈ സമയം അനന്തുവിന്റെ അമ്മ മാലതി പുറത്തു നിന്നും വാതിലിൽ കൊട്ടികൊണ്ട് ഉറക്കെ വിളിച്ചു കൂവി.

“ഡാ ചെക്കാ നീ എന്താക്ക്ന്ന് ഉള്ളിൽ? ”

“ഒന്നും ഇല്ലമ്മ  കുറച്ച് ബുക്ക്സ് നോക്കുവാ”

“അത് കഴിഞ്ഞിട്ട് വേഗം ചായ കുടിക്കാൻ വായോ ചെക്കാ “വാതിലിനപ്പുറം നിന്ന് അമ്മ കയറു പൊട്ടിച്ചു.

“വരാം അമ്മേ … അമ്മ പൊയ്ക്കോ”

35 Comments

  1. Polichu???

  2. ചാണക്യൻ

    ❤️

  3. Thudakkam nice aayittund pegu kuravanu engilum next part vayichitt athil parayam

  4. Copy anallo…Vasheekaranamanthram enna peril same story njan vayichittund.

  5. നൈസ് ബ്രോ.. but ഞാൻ ഇത് വായിച്ചിട്ടുണ്ട്… kk ഇട്ടട്ടുണ്ടോ ??

    1. ചാണക്യൻ

      അതേ ബ്രോ ഞാൻ ഇട്ടിട്ടുണ്ട്.. കുറേ മാറ്റം വരുത്തിയാ ഇവിടെ ഇട്ടേ… ഒരുപാട് സന്തോഷം കഥ വായിച്ചതിനു.. നന്ദി ?

    1. ചാണക്യൻ

      ഒരുപാട് സന്തോഷം… നന്ദി ബ്രോ ?

  6. നന്നായിട്ടുണ്ട് തുടക്കം
    ..??

    1. ചാണക്യൻ

      ഒരുപാട് സന്തോഷം വിജയ് ബ്രോ…. നന്ദി ?

    2. ചാണക്യൻ

      വിജയ് ബ്രോ ഒരുപാട് സന്തോഷം.. നന്ദി ?

  7. തുടക്കം ഗംഭീരം, കഥ ഒരു ട്രാക്കിലേക്ക് വരാത്തത് കൊണ്ട് അഭിപ്രായം ഒന്നും പറയാനില്ല.
    നല്ല എഴുത്താണ്, അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. ചാണക്യൻ

      നന്ദി ജ്വാല… അടുത്ത ഭാഗം ഉടനെ പോസ്റ്റ്‌ ചെയ്യാട്ടോ.. തുടർന്നും വായിക്കണേ ??

  8. നല്ല തുടക്കം… ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. ചാണക്യൻ

      നന്ദി ഷാന… ബാക്കി ഭാഗങ്ങൾ ഉടനെ ഇടാട്ടോ… തുടർന്നും വായിക്കണേ ???

  9. ?സിംഹരാജൻ?

    Story pwolichu bro….pinne Chathante chunk aano chanakyan….verebonnumalla ningall 2 um orupole comment replay tarunnu???

    1. ചാണക്യൻ

      കഥ വായിച്ചതിനു നന്ദി ബ്രോ….. ബ്രോ രണ്ട് ഐ ഡി യും ഞാൻ തന്നെ ആണ് യൂസ് ചെയ്യുന്നേ.. … കൂട്ടുകാരന്റെ കഥയാണ് ചാത്തന്റെ പേരിൽ എഴുതുന്നത്…അപ്പൊ റിപ്ലൈ കൊടുത്തപ്പോ ഐ ഡി മാറിപ്പോയി അതാ… പിന്നെയാ ഞാൻ ശ്രദ്ധിച്ചേ…. ???

      1. ?സിംഹരാജൻ?

        ❤??❤

  10. machanee nannayittund…story ill chila maattangal varuthi ingottu vittu allee….

    1. അതേ പോറസ് ബ്രോ… കുറച്ചു മാറ്റം വരുത്തി ഇവിടെ ഇടാം എന്ന് വിചാരിച്ചു.. തുടർന്നും വായിക്കണേ… നന്ദി ?

    2. ചാണക്യൻ

      അതേ ബ്രോ കുറച്ചു മാറ്റം വരുത്തി ഇങ്ങോട്ടേക്കു ഇടാം എന്ന് വിചാരിച്ചു ??

  11. കൊള്ളാം നന്നായിട്ടുണ്ട് ??

    1. ഒത്തിരി സ്നേഹം ജോനാസ് ബ്രോ ?

    2. ചാണക്യൻ

      നന്ദി ബ്രോ ??

  12. ആഹാ., ഇങ്ങോട്ട് വന്നോ ❤️

    1. ഇങ്ങോട്ട് വന്നു കർണൻ ബ്രോ ?

    2. ചാണക്യൻ

      അതേലോ ഇങ്ങോട്ടേക്കു വന്നു ??

  13. നല്ല കഥ.,.,
    ഇനി അപ്പോൾ ഞാൻ ഇവിടെയെ വായിക്കുന്നുള്ളൂ.,..,,അതാണ് സുഖം.,.അനാവശ്യ രംഗങ്ങൾ ഒന്നും ഇല്ലാതെ നല്ല ഒഴുക്കിൽ വായിക്കാം.,.,
    സ്നേഹപൂർവ്വം.,.,
    തമ്പുരാൻ.,??

    1. അതേ തമ്പുരാൻ ബ്രോ … ഇനി ഇവിടെ ഇടാം എന്ന് വിചാരിച്ചു അനാവശ്യമായതൊക്കെ ഒഴിവാക്കിയിട്ട്…തുടർന്നും വായിക്കണേ.. നന്ദി ?

    2. ചാണക്യൻ

      ഈ സ്നേഹത്തിന് ഒരുപാട് നന്ദി ബ്രോ.. ഇനി ഇവിടുന്ന് തന്നെ വായിച്ചോളൂട്ടോ ?

  14. സുജീഷ് ശിവരാമൻ

    1st വായിച്ചിട്ടു പറയാം…

    1. ആയ്ക്കോട്ടെ ബ്രോ ?

    2. ശരി ബ്രോ ??

    3. ചാണക്യൻ

      തീർച്ചയായും ബ്രോ ?

Comments are closed.