അഥർവ്വം [ചാണക്യൻ] 154

അനന്തു ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു. പൊടുന്നനെ അവൻ സ്വർണ തളിക  പട്ടിൽ പൊതിഞ്ഞു ഭദ്രമായി ട്രങ്ക് പെട്ടിയിൽ വച്ചു അതു യഥാസ്ഥാനത്തു തിരികെ വച്ചു.

വാതിൽ തുറന്നു റൂമിനു വെളിയിലേക്ക് ഇറങ്ങി അവൻ അടുക്കളയിൽ ചെന്നു ചായ മോത്തി കുടിച്ചു.അമ്മയോട് കുറേ നേരം  അനിയത്തിയുമായി തല്ലു കൂടി അവൻ സമയം കളഞ്ഞു.പിന്നീട് വീടിനു മുൻപിലൂടെ അനന്തു  ഉലാത്തികൊണ്ടിരുന്നു.

ഈ സമയം  വീടിനു തൊട്ട് അടുത്ത വീട്ടിലേക്ക് അവന്റെ കണ്ണുകൾ പാറി. അവിടെ വീടിനു പുറത്തു ഫോണിൽ ആരോടോ സംസാരിക്കുകയാണ് ഇന്ദു ചേച്ചി. അവന്റെ അയൽക്കാരി.

രണ്ടാമത്തെ പ്രസവം കഴിഞ്ഞു ഒരു മാസം മുൻപ് ആണ് ഇന്ദു ചേച്ചി ഇവിടേക്ക് വന്നത്. മുമ്പത്തേതിനേക്കാളും ഇപ്പൊ ചേച്ചിക്ക് സൗന്ദര്യം കൂടിയ പോലെ അവനു തോന്നി.

അനന്തുവിനെ കണ്ടതും ഇന്ദു അവനു നേരെ കൈ വീശി. അനന്തുവും ഇന്ദുവിനെ കൈ വീശി കാണിച്ചു.

“ഡാ അനന്തു ”

“എന്താ അമ്മേ? ” അനന്തു തിരിഞ്ഞു നിന്നു മാലതിയെ നോക്കി.

“നീ അപ്പുറത്ത് നിന്നു കുറച്ചു വാഴയില ചെത്തിയെടുത്തുകൊണ്ടുവാ നമുക്ക് ഇലയട ആക്കാം. ”

“ശരി അമ്മേ ” അനന്തു മാലതിയുടെ കയിൽ ഉണ്ടായിരുന്ന കത്തി വാങ്ങി വീടിന്റെ പിന്നാമ്പുറത്തേക്ക് പോയി. അവിടെ ചെന്നു സമാധാനത്തോടെ ഇല ചെത്തിയെടുക്കാൻ അനന്തു വാഴയിലയിൽ പിടിച്ചു കത്തി  ഓങ്ങിയതും വീടിന്റെ ഉള്ളിൽ നിന്നും അമ്മയുടെ അനന്തു എന്ന നീട്ടിയുള്ള വിളി കേട്ട്
ചെയ്യുന്ന ജോലി പൂർത്തിയാക്കാൻ പറ്റാത്ത ദേഷ്യത്തിൽ അടുക്കള വഴി വീടിന്റെ ഉമ്മറത്തേക്ക് അവൻ ചവിട്ടിത്തുള്ളി വന്നു .

മുൻപിൽ നിൽക്കുന്ന ഇന്ദു ചേച്ചിയെ കണ്ടതും അനന്തു തറഞ്ഞു നിന്നു. ഇന്ദു അവനെ നോക്കി പുഞ്ചിരിച്ചു.

“എന്താ ഇന്ദു മോളെ”  അനന്തുവിന്റെ അമ്മ അവളെ നോക്കി ചോദിച്ചു.

“ഒന്നുമില്ല ആന്റി എനിക്ക് ഒന്ന് ഷോപ്പിംഗിനു പോകണം. നല്ല തലവേദന ആയോണ്ട്  കാർ ഓടിക്കാൻ പറ്റില്ല. അപ്പൊ അനന്തു ഫ്രീ ആണേൽ കൂടെ വരുമോ എന്ന് ചോദിക്കാനാ ഞാൻ വന്നേ. ”

ഇന്ദു പ്രതീക്ഷയോടെ അനന്തുവിനെയും അമ്മയെയും മാറി മാറി നോക്കി.

“അനന്തു മോള് വിളിച്ചത് കണ്ടില്ലേ നീ പോയിട്ട് വാ. ”

“ഞാൻ പോയിട്ട് വരാം അമ്മേ ”

അനന്തു സന്തോഷത്തോടെ ഇന്ദുവിന്റെ കൂടെ അവളുടെ വീട്ടിലേക്ക് പോയി. ഇന്ദു കാറിന്റെ ചാവി കൊണ്ടുവന്നു അനന്തുവിന്റെ കയ്യിൽ കൊടുത്തു അവനെ നോക്കി വശ്യമായി പുഞ്ചിരിച്ചു. പെട്ടെന്നു ഡ്രസ്സ്‌ മാറി വരാമെന്ന് പറഞ്ഞു ഉള്ളിലേക്ക് പോയി.

അനന്തു കാറിന്റെ ഉള്ളിൽ കയറി വണ്ടി ഒന്ന് ഓൺ ചെയ്തു എഞ്ചിൻ ഒന്ന് ഇരപ്പിച്ചു മുറ്റത്തേക്ക് ഇറങ്ങി. പതുക്കെ വണ്ടി ഓഫ് ചെയ്തു അവൻ കാറിൽ ചാരി ഇരുന്നു ഇന്ദു ചേച്ചിയെ കാത്തിരുന്നു.

അല്പ സമയം കഴിഞ്ഞു ഇന്ദു ഒരു നീല ജീൻസും ടി ഷർട്ടും അണിഞ്ഞു കയ്യിൽ പഴ്സും ഫോണും പിടിച്ചു പുറത്തേക്ക് വന്നു.  അവൾ ഡോറിനു സമീപം എത്തിയതും അനന്തു അവളെ നോക്കി

35 Comments

  1. Polichu???

  2. ചാണക്യൻ

    ❤️

  3. Thudakkam nice aayittund pegu kuravanu engilum next part vayichitt athil parayam

  4. Copy anallo…Vasheekaranamanthram enna peril same story njan vayichittund.

  5. നൈസ് ബ്രോ.. but ഞാൻ ഇത് വായിച്ചിട്ടുണ്ട്… kk ഇട്ടട്ടുണ്ടോ ??

    1. ചാണക്യൻ

      അതേ ബ്രോ ഞാൻ ഇട്ടിട്ടുണ്ട്.. കുറേ മാറ്റം വരുത്തിയാ ഇവിടെ ഇട്ടേ… ഒരുപാട് സന്തോഷം കഥ വായിച്ചതിനു.. നന്ദി ?

    1. ചാണക്യൻ

      ഒരുപാട് സന്തോഷം… നന്ദി ബ്രോ ?

  6. നന്നായിട്ടുണ്ട് തുടക്കം
    ..??

    1. ചാണക്യൻ

      ഒരുപാട് സന്തോഷം വിജയ് ബ്രോ…. നന്ദി ?

    2. ചാണക്യൻ

      വിജയ് ബ്രോ ഒരുപാട് സന്തോഷം.. നന്ദി ?

  7. തുടക്കം ഗംഭീരം, കഥ ഒരു ട്രാക്കിലേക്ക് വരാത്തത് കൊണ്ട് അഭിപ്രായം ഒന്നും പറയാനില്ല.
    നല്ല എഴുത്താണ്, അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. ചാണക്യൻ

      നന്ദി ജ്വാല… അടുത്ത ഭാഗം ഉടനെ പോസ്റ്റ്‌ ചെയ്യാട്ടോ.. തുടർന്നും വായിക്കണേ ??

  8. നല്ല തുടക്കം… ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. ചാണക്യൻ

      നന്ദി ഷാന… ബാക്കി ഭാഗങ്ങൾ ഉടനെ ഇടാട്ടോ… തുടർന്നും വായിക്കണേ ???

  9. ?സിംഹരാജൻ?

    Story pwolichu bro….pinne Chathante chunk aano chanakyan….verebonnumalla ningall 2 um orupole comment replay tarunnu???

    1. ചാണക്യൻ

      കഥ വായിച്ചതിനു നന്ദി ബ്രോ….. ബ്രോ രണ്ട് ഐ ഡി യും ഞാൻ തന്നെ ആണ് യൂസ് ചെയ്യുന്നേ.. … കൂട്ടുകാരന്റെ കഥയാണ് ചാത്തന്റെ പേരിൽ എഴുതുന്നത്…അപ്പൊ റിപ്ലൈ കൊടുത്തപ്പോ ഐ ഡി മാറിപ്പോയി അതാ… പിന്നെയാ ഞാൻ ശ്രദ്ധിച്ചേ…. ???

      1. ?സിംഹരാജൻ?

        ❤??❤

  10. machanee nannayittund…story ill chila maattangal varuthi ingottu vittu allee….

    1. അതേ പോറസ് ബ്രോ… കുറച്ചു മാറ്റം വരുത്തി ഇവിടെ ഇടാം എന്ന് വിചാരിച്ചു.. തുടർന്നും വായിക്കണേ… നന്ദി ?

    2. ചാണക്യൻ

      അതേ ബ്രോ കുറച്ചു മാറ്റം വരുത്തി ഇങ്ങോട്ടേക്കു ഇടാം എന്ന് വിചാരിച്ചു ??

  11. കൊള്ളാം നന്നായിട്ടുണ്ട് ??

    1. ഒത്തിരി സ്നേഹം ജോനാസ് ബ്രോ ?

    2. ചാണക്യൻ

      നന്ദി ബ്രോ ??

  12. ആഹാ., ഇങ്ങോട്ട് വന്നോ ❤️

    1. ഇങ്ങോട്ട് വന്നു കർണൻ ബ്രോ ?

    2. ചാണക്യൻ

      അതേലോ ഇങ്ങോട്ടേക്കു വന്നു ??

  13. നല്ല കഥ.,.,
    ഇനി അപ്പോൾ ഞാൻ ഇവിടെയെ വായിക്കുന്നുള്ളൂ.,..,,അതാണ് സുഖം.,.അനാവശ്യ രംഗങ്ങൾ ഒന്നും ഇല്ലാതെ നല്ല ഒഴുക്കിൽ വായിക്കാം.,.,
    സ്നേഹപൂർവ്വം.,.,
    തമ്പുരാൻ.,??

    1. അതേ തമ്പുരാൻ ബ്രോ … ഇനി ഇവിടെ ഇടാം എന്ന് വിചാരിച്ചു അനാവശ്യമായതൊക്കെ ഒഴിവാക്കിയിട്ട്…തുടർന്നും വായിക്കണേ.. നന്ദി ?

    2. ചാണക്യൻ

      ഈ സ്നേഹത്തിന് ഒരുപാട് നന്ദി ബ്രോ.. ഇനി ഇവിടുന്ന് തന്നെ വായിച്ചോളൂട്ടോ ?

  14. സുജീഷ് ശിവരാമൻ

    1st വായിച്ചിട്ടു പറയാം…

    1. ആയ്ക്കോട്ടെ ബ്രോ ?

    2. ശരി ബ്രോ ??

    3. ചാണക്യൻ

      തീർച്ചയായും ബ്രോ ?

Comments are closed.