പെട്ടി തുറക്കാൻ വേറൊരു വഴിയും കാണാത്തതിനാൽ അവൻ വേഗം തന്റെ റൂമിലേക്ക് പോയി ചുറ്റികയും കട്ടിംഗ് പ്ലയറും അടുക്കളയിൽ നിന്ന് കത്തിയും കൈയ്യിലേന്തി അച്ഛച്ചന്റെ റൂമിലേക്ക് നടന്നെത്തി. വാതിൽ അകത്തു നിന്നും പൂട്ടി അനന്തു ട്രങ്ക് പെട്ടിക്ക് ചാരെ ഇരുന്നു.
എന്തോ ഒരു വിലപ്പെട്ട നിധി ഇതിനുള്ളിൽ ഉണ്ടെന്ന് അവന്റെ മനസ്സ് മന്ത്രിച്ചു.ചുറ്റിക ഉപയോഗിച്ച് അവൻ പെട്ടി പൊളിക്കാൻ തുടങ്ങി. പക്ഷെ നിരാശയായിരുന്നു ഫലം. ആ പെട്ടിയിൽ ഒരു പോറൽ പോലും പറ്റാത്തത് അവനെ അത്ഭുതപ്പെടുത്തി.
ചുറ്റികയ്ക്ക് പുറമേ കത്തിയും കട്ടിംഗ് പ്ലയറും ഉപയോഗിച്ച് അനന്തു പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും തോറ്റു പോയി. അവസാനം ദേഷ്യവും സങ്കടവും സഹിക്കാനാവാതെ മുഷ്ടി ചുരുട്ടി അവൻ പെട്ടിയിലിടിച്ചു.
കലിതീരാതെ വീണ്ടും വീണ്ടും ഇടിച്ചപ്പോൾ അനന്തുവിന്റെ വിരൽ അവിടുള്ള കൂർത്തഭാഗത്തിൽ കൊണ്ട് മുറിഞ്ഞു.അവൻ വേദനയോടെ കൈ പുറകിലേക്ക് വലിച്ചു.
എന്നാൽ കൈ വലിക്കുന്നതിനിടെ കുറച്ചു രക്ത തുള്ളികൾ ആ വൃത്തത്തിനുള്ളിൽ ഇറ്റു വീണു. അനന്തു വിരൽ മുറിഞ്ഞ ഭാഗത്തു അമർത്തി പിടിച്ചു ദേഷ്യത്തോടെ പെട്ടിയിലേക്ക് നോക്കിയപ്പോൾ വൃത്തത്തിനുള്ളിൽ വീണ രക്തം അതു ആലേഖനം ചെയ്ത രേഖകളിലൂടെ പതിയെ ചലിക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു.
ദേഷ്യം പൊടുന്നനെ മാറി അത്ഭുതത്തോടെ അവൻ കൺമുമ്പിൽ നടക്കുന്നത് സത്യമോ മിഥ്യയോ എന്ന ചിന്തയിൽ ആശങ്കാകുലനായി ഇരുന്നു.
ഓവൽ ഷേപ്പിലൂടെയും വൃത്തത്തിലൂടെയും രക്ത തുള്ളികൾ ഒഴുകി പരന്ന ശേഷം പൊടുന്നനെ പ്രത്യേക ശബ്ദത്തോടെ ട്രങ്ക് പെട്ടി രണ്ടായി വിഭജിച്ചു മാറി.
ആകാംക്ഷയോടെ മിടിക്കുന്ന ഹൃദയത്തോടെ പെട്ടി അനന്തു വലിച്ചു തുറന്നു. അപ്പോൾ അവിടാകമാനം എന്തോ ഒരു തരം സുഗന്ധം പരക്കുന്നതായി അവനു തോന്നി.
വല്ലാതെ മത്തുപിടിപ്പിക്കുന്ന ഗന്ധം. അവന്റെ ജീവിതത്തിൽ ആദ്യമായി ആണ് അത്തരം ഒരു സുഗന്ധം അവനു അനുഭവപ്പെടുന്നത്.
പെട്ടിയുടെ ഉള്ളിലേക്ക് അവൻ ചൂഴ്ന്നു നോക്കി. ഒരു ചുവന്ന പട്ടിൽ എന്തൊക്കെയോ പൊതിഞ്ഞു വച്ചിരിക്കുന്നതായി അവനു മനസ്സിലായി.
വിറയ്ക്കുന്ന കൈകളോടെ അവൻ ആ കിഴി കയ്യിലെടുത്തു പട്ടിനു മുകളിൽ കുടുക്കി വച്ചിരിക്കുന്ന ചരട് വലിച്ചെടുത്തു.
ഈ സമയം ചുവന്ന പട്ട് താഴേക്ക് ഉതിർന്നു വീണു. അവൻ പതിയെ പട്ട് കൈകൾകൊണ്ട് വകഞ്ഞു മാറ്റി.
ആ സമയം അവനു കണ്മുൻപിൽ പ്രത്യക്ഷപ്പെട്ടത് സ്വർണ നിറമുള്ള ഒരു തളിക ആയിരുന്നു. അനന്തു സസൂക്ഷ്മം അതിൽ നിന്നും ആ തളിക കയ്യിൽ എടുത്തു.
അവൻ അതിലേക്ക് തന്നെ ദൃഷ്ടി പതിപ്പിച്ചു.സ്വർണം കൊണ്ട് നിർമ്മിതമാണെന്നു ആ തളിക എന്ന് അവനു മനസ്സിലായി. അല്ലാതെ ആരേലും നിറം പൂശിയതായിരുന്നില്ല.
അതിനു വല്ലാത്ത ഒരു തിളക്കം ആയിരുന്നു.അനന്തു കൗതുകത്തോടെ അതിൽ വിരൽകൊണ്ട് ഉരസി നോക്കി.എന്നാൽ ഒന്നും കാണാത്തതിനാൽ നിരാശയോടെ തളിക എടുത്തു മേശപ്പുറത്തു വച്ചു.
അനന്തു സ്റ്റൂൾ എടുത്ത് വച്ചു അതിനു മുകളിൽ ഇരുന്നു മുറിയുടെ ജനാല തള്ളി തുറന്നു. ഈ സമയം ജനാലയിലൂടെ വമിച്ച പ്രകാശത്തെ തളിക ചെറുതായി പ്രതിഫലിപ്പിച്ചു.
അനന്തു ഇത് കണ്ടതും എന്തോ ആലോചിച്ച ശേഷം ഗൗരവത്തോടെ മുറിയിലെ ടോർച്ച് എടുത്തുകൊണ്ടു വന്നു തളികയിലേക്ക് വെട്ടം അടിച്ചു. തളിക ഉടനെ തന്നെ ആ പ്രകാശത്തെ പ്രതിഫലിപ്പിച്ചു.
Polichu???
❤️
Thudakkam nice aayittund pegu kuravanu engilum next part vayichitt athil parayam
Copy anallo…Vasheekaranamanthram enna peril same story njan vayichittund.
നൈസ് ബ്രോ.. but ഞാൻ ഇത് വായിച്ചിട്ടുണ്ട്… kk ഇട്ടട്ടുണ്ടോ ??
അതേ ബ്രോ ഞാൻ ഇട്ടിട്ടുണ്ട്.. കുറേ മാറ്റം വരുത്തിയാ ഇവിടെ ഇട്ടേ… ഒരുപാട് സന്തോഷം കഥ വായിച്ചതിനു.. നന്ദി ?
കൊള്ളാം.
ഒരുപാട് സന്തോഷം… നന്ദി ബ്രോ ?
നന്നായിട്ടുണ്ട് തുടക്കം
..??
ഒരുപാട് സന്തോഷം വിജയ് ബ്രോ…. നന്ദി ?
വിജയ് ബ്രോ ഒരുപാട് സന്തോഷം.. നന്ദി ?
തുടക്കം ഗംഭീരം, കഥ ഒരു ട്രാക്കിലേക്ക് വരാത്തത് കൊണ്ട് അഭിപ്രായം ഒന്നും പറയാനില്ല.
നല്ല എഴുത്താണ്, അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…
നന്ദി ജ്വാല… അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യാട്ടോ.. തുടർന്നും വായിക്കണേ ??
നല്ല തുടക്കം… ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…
നന്ദി ഷാന… ബാക്കി ഭാഗങ്ങൾ ഉടനെ ഇടാട്ടോ… തുടർന്നും വായിക്കണേ ???
Story pwolichu bro….pinne Chathante chunk aano chanakyan….verebonnumalla ningall 2 um orupole comment replay tarunnu???
കഥ വായിച്ചതിനു നന്ദി ബ്രോ….. ബ്രോ രണ്ട് ഐ ഡി യും ഞാൻ തന്നെ ആണ് യൂസ് ചെയ്യുന്നേ.. … കൂട്ടുകാരന്റെ കഥയാണ് ചാത്തന്റെ പേരിൽ എഴുതുന്നത്…അപ്പൊ റിപ്ലൈ കൊടുത്തപ്പോ ഐ ഡി മാറിപ്പോയി അതാ… പിന്നെയാ ഞാൻ ശ്രദ്ധിച്ചേ…. ???
❤??❤
machanee nannayittund…story ill chila maattangal varuthi ingottu vittu allee….
അതേ പോറസ് ബ്രോ… കുറച്ചു മാറ്റം വരുത്തി ഇവിടെ ഇടാം എന്ന് വിചാരിച്ചു.. തുടർന്നും വായിക്കണേ… നന്ദി ?
അതേ ബ്രോ കുറച്ചു മാറ്റം വരുത്തി ഇങ്ങോട്ടേക്കു ഇടാം എന്ന് വിചാരിച്ചു ??
കൊള്ളാം നന്നായിട്ടുണ്ട് ??
ഒത്തിരി സ്നേഹം ജോനാസ് ബ്രോ ?
നന്ദി ബ്രോ ??
ആഹാ., ഇങ്ങോട്ട് വന്നോ ❤️
ഇങ്ങോട്ട് വന്നു കർണൻ ബ്രോ ?
അതേലോ ഇങ്ങോട്ടേക്കു വന്നു ??
നല്ല കഥ.,.,
ഇനി അപ്പോൾ ഞാൻ ഇവിടെയെ വായിക്കുന്നുള്ളൂ.,..,,അതാണ് സുഖം.,.അനാവശ്യ രംഗങ്ങൾ ഒന്നും ഇല്ലാതെ നല്ല ഒഴുക്കിൽ വായിക്കാം.,.,
സ്നേഹപൂർവ്വം.,.,
തമ്പുരാൻ.,??
അതേ തമ്പുരാൻ ബ്രോ … ഇനി ഇവിടെ ഇടാം എന്ന് വിചാരിച്ചു അനാവശ്യമായതൊക്കെ ഒഴിവാക്കിയിട്ട്…തുടർന്നും വായിക്കണേ.. നന്ദി ?
ഈ സ്നേഹത്തിന് ഒരുപാട് നന്ദി ബ്രോ.. ഇനി ഇവിടുന്ന് തന്നെ വായിച്ചോളൂട്ടോ ?
✌️✌️✌️
1st വായിച്ചിട്ടു പറയാം…
ആയ്ക്കോട്ടെ ബ്രോ ?
ശരി ബ്രോ ??
തീർച്ചയായും ബ്രോ ?