അഥർവ്വം [ചാണക്യൻ] 154

“എനിക്ക് വേണ്ട മോനെ നിങ്ങൾ കഴിച്ചോട്ടോ.. ഞാൻ ചായ വെക്കട്ടെ. രണ്ടുപേരും വേഗം പോയി കുളിച്ചിട്ട് വാ ” മാലതി അവരെ വേഗം പറഞ്ഞുവിട്ടു അടുക്കളയിലേക്ക് പോയി.

അനന്തു വേഗം തന്റെ മുറിയിലേക്ക് പോയി. ബാഗ് കട്ടിലിലേക്ക് ഇട്ട് നേരെ ബാത്റൂമിലേക്ക് കുളിക്കാൻ കയറി. നല്ലൊരു കുളിക്ക് ശേഷം അനന്തു മുറിയിൽ വന്നു മുണ്ടും ടി ഷർട്ടും അണിഞ്ഞു അടുക്കളയിലേക്ക് പോകാൻ ഒരുങ്ങി.

അപ്പോഴാണ് അവനു സ്നേഹ പറഞ്ഞ അസ്സൈൻമെന്റിന്റെ കാര്യം ഓർമയിൽ വന്നത്. എങ്കിൽ അത് ആദ്യം തീർക്കാമെന്ന ഉദ്ദേശത്തോടെ അവൻ അച്ഛച്ചന്റെ മുറിയിലേക്ക് നടന്നെത്തി.

അസൈൻമെന്റ് നുള്ള പേപ്പർ വർക്ക്‌ തയാർ ആക്കാൻ  ബുക്ക്സ് റെഫർ ചെയ്യാൻ ആണ് അനന്തു അവിടെ കയറിയത്.അവന്റെ അച്ഛച്ചന്  വിശാലമായ ഒരു ലൈബ്രറി കൈ വശം ഉണ്ടായിരുന്നു.

ഒരു പണ്ഡിതൻ ആയിരുന്നു അദ്ദേഹം. ഒരു തത്വജ്ഞാനിയെപ്പോലെയാണ് എപ്പോഴും എല്ലാവരോടും പെരുമാറിയിരുന്നത്.

മുറിയിൽ കയറി നിന്നപ്പോഴും അച്ഛച്ചന്റെ മണം ഇപ്പോഴും അവിടെ നിറഞ്ഞു നിൽക്കുന്നതായി അനന്തുവിന്  അനുഭവപ്പെട്ടു.സംയമനം വീണ്ടെടുത്ത് അവൻ തനിക്ക് ആവശ്യമായ ബുക്ക്സ് പരതാൻ തുടങ്ങി.

എന്നാൽ അനന്തുവിന്  ആ ബുക്ക്സ് കണ്ടെത്താൻ സാധിച്ചില്ല. നിരാശയോടെ മുറിയിൽ ആകമാനം കണ്ണോടിക്കുന്നതിന് ഇടയിൽ ആണ് ഭിത്തിയുടെ മുകൾ തട്ടിൽ ഒരു പഴയ ട്രങ്ക് പെട്ടി അവന്റെ  ശ്രദ്ധയിൽ പെട്ടത്.

അനന്തു പൊടുന്നനെ മുറിയിൽ ഉണ്ടായിരുന്ന സ്റ്റൂൾ എടുത്തിട്ട് അതിന്റെ മുകളിൽ കയറി നിന്നു ഏന്തി വലിഞ്ഞു അത് വലിച്ചെടുത്തു.

കിരുകിരാ ശബ്ദം അവന്റെ കാതിൽ പതിഞ്ഞു.പതിയെ താഴേക്കിറങ്ങി ആ ട്രങ്ക് പെട്ടി സൂക്ഷ്മതതോടെ അച്ഛച്ചന്റെ കട്ടിലിൽ വച്ചു.

അനന്തു അമ്പരപ്പോടെ  ആ പെട്ടി പുറമേ പരിശോധിച്ചു നോക്കി. മരത്തിന്റെ തടികൊണ്ട് നിർമിച്ച ഒരു പെട്ടിയായിരുന്നു അത്.പതിയെ കൈയിലെടുത്ത് അത് തിരിച്ചും മറിച്ചും സൂഷ്മതയോടെ അവൻ നോക്കി.

പെട്ടിയുടെ ഒരു വശത്ത് ചിറകുകൾ വിടർത്തിയ ഒരു കൂറ്റൻ പക്ഷിയുടെ തോളിലേറി അമ്പും വില്ലും കുലയ്ക്കുന്ന ഒരു യോദ്ധാവിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.

ചിത്രത്തിലുള്ള യോദ്ധാവ് തീർത്തും നഗ്നനായിരുന്നു.പതിയെ അവന്റെ കൈവിരലുകൾ ആ യോദ്ധാവിന്റെ മുഖത്തിലൂടെ ഓടിച്ചു.

ഇത്രയും സൗന്ദര്യമുള്ള ഒരു യുവാവിനെ അവൻ ആദ്യമായി കാണുകയായിരുന്നു. അവനും സുന്ദരൻ ആണെങ്കിലും ആ യുവാവിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാൻ അനന്തുവിന് തോന്നിയില്ല.

ചിത്രത്തിൽ ആലേഖനം ചെയ്തിട്ടുള്ള യോദ്ധാവിന്റെ കണ്ണുകൾക്ക് പോലും വല്ലാത്ത കാന്തിക ശക്തി ഉള്ളതായി അനന്തുവിന് അനുഭവപ്പെട്ടു.

പൊടുന്നനെ യോദ്ധാവിന്റെ ചിത്രത്തിൽ നിന്നും കണ്ണുകളെടുത്ത് അവൻ പെട്ടി തിരിച്ചുപിടിച്ചു.അതിൽ വലിയൊരു വൃത്തത്തിനു മധ്യേ താമരയിതൾ പോലെ ഓവൽ ഷേപ്പിലുള്ള 5 രൂപങ്ങൾ വൃത്തത്തിന്റെ മധ്യത്തിലുള്ള കേന്ദ്ര ബിന്ധുവിൽ ബന്ധിപ്പിച്ച പോലെ കോർത്തു വച്ചിരിക്കുന്നു. ഈ രൂപം അതിൽ കൊത്തിവച്ചിരുക്കുന്നു.

വൃത്തത്തിനു ചുറ്റും നാല് ഭാഗത്തായി ക്രീം നിറത്തിലുള്ള കൂർത്ത മുനയുള്ള ഒരു വസ്തു ബന്ധിപ്പിച്ചു വച്ചിരിക്കുന്നു.

അനന്തുവിന് അത് ഏതോ ജീവിയുടെ പല്ലോ നഖമോ അന്നെന്ന് ഒരു നിമിഷം തോന്നി. ഒരുപാട് വർഷത്തെ പഴക്കം ആ പെട്ടിക്ക് ഉള്ളതായി അവനു തോന്നി.

35 Comments

  1. Polichu???

  2. ചാണക്യൻ

    ❤️

  3. Thudakkam nice aayittund pegu kuravanu engilum next part vayichitt athil parayam

  4. Copy anallo…Vasheekaranamanthram enna peril same story njan vayichittund.

  5. നൈസ് ബ്രോ.. but ഞാൻ ഇത് വായിച്ചിട്ടുണ്ട്… kk ഇട്ടട്ടുണ്ടോ ??

    1. ചാണക്യൻ

      അതേ ബ്രോ ഞാൻ ഇട്ടിട്ടുണ്ട്.. കുറേ മാറ്റം വരുത്തിയാ ഇവിടെ ഇട്ടേ… ഒരുപാട് സന്തോഷം കഥ വായിച്ചതിനു.. നന്ദി ?

    1. ചാണക്യൻ

      ഒരുപാട് സന്തോഷം… നന്ദി ബ്രോ ?

  6. നന്നായിട്ടുണ്ട് തുടക്കം
    ..??

    1. ചാണക്യൻ

      ഒരുപാട് സന്തോഷം വിജയ് ബ്രോ…. നന്ദി ?

    2. ചാണക്യൻ

      വിജയ് ബ്രോ ഒരുപാട് സന്തോഷം.. നന്ദി ?

  7. തുടക്കം ഗംഭീരം, കഥ ഒരു ട്രാക്കിലേക്ക് വരാത്തത് കൊണ്ട് അഭിപ്രായം ഒന്നും പറയാനില്ല.
    നല്ല എഴുത്താണ്, അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. ചാണക്യൻ

      നന്ദി ജ്വാല… അടുത്ത ഭാഗം ഉടനെ പോസ്റ്റ്‌ ചെയ്യാട്ടോ.. തുടർന്നും വായിക്കണേ ??

  8. നല്ല തുടക്കം… ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. ചാണക്യൻ

      നന്ദി ഷാന… ബാക്കി ഭാഗങ്ങൾ ഉടനെ ഇടാട്ടോ… തുടർന്നും വായിക്കണേ ???

  9. ?സിംഹരാജൻ?

    Story pwolichu bro….pinne Chathante chunk aano chanakyan….verebonnumalla ningall 2 um orupole comment replay tarunnu???

    1. ചാണക്യൻ

      കഥ വായിച്ചതിനു നന്ദി ബ്രോ….. ബ്രോ രണ്ട് ഐ ഡി യും ഞാൻ തന്നെ ആണ് യൂസ് ചെയ്യുന്നേ.. … കൂട്ടുകാരന്റെ കഥയാണ് ചാത്തന്റെ പേരിൽ എഴുതുന്നത്…അപ്പൊ റിപ്ലൈ കൊടുത്തപ്പോ ഐ ഡി മാറിപ്പോയി അതാ… പിന്നെയാ ഞാൻ ശ്രദ്ധിച്ചേ…. ???

      1. ?സിംഹരാജൻ?

        ❤??❤

  10. machanee nannayittund…story ill chila maattangal varuthi ingottu vittu allee….

    1. അതേ പോറസ് ബ്രോ… കുറച്ചു മാറ്റം വരുത്തി ഇവിടെ ഇടാം എന്ന് വിചാരിച്ചു.. തുടർന്നും വായിക്കണേ… നന്ദി ?

    2. ചാണക്യൻ

      അതേ ബ്രോ കുറച്ചു മാറ്റം വരുത്തി ഇങ്ങോട്ടേക്കു ഇടാം എന്ന് വിചാരിച്ചു ??

  11. കൊള്ളാം നന്നായിട്ടുണ്ട് ??

    1. ഒത്തിരി സ്നേഹം ജോനാസ് ബ്രോ ?

    2. ചാണക്യൻ

      നന്ദി ബ്രോ ??

  12. ആഹാ., ഇങ്ങോട്ട് വന്നോ ❤️

    1. ഇങ്ങോട്ട് വന്നു കർണൻ ബ്രോ ?

    2. ചാണക്യൻ

      അതേലോ ഇങ്ങോട്ടേക്കു വന്നു ??

  13. നല്ല കഥ.,.,
    ഇനി അപ്പോൾ ഞാൻ ഇവിടെയെ വായിക്കുന്നുള്ളൂ.,..,,അതാണ് സുഖം.,.അനാവശ്യ രംഗങ്ങൾ ഒന്നും ഇല്ലാതെ നല്ല ഒഴുക്കിൽ വായിക്കാം.,.,
    സ്നേഹപൂർവ്വം.,.,
    തമ്പുരാൻ.,??

    1. അതേ തമ്പുരാൻ ബ്രോ … ഇനി ഇവിടെ ഇടാം എന്ന് വിചാരിച്ചു അനാവശ്യമായതൊക്കെ ഒഴിവാക്കിയിട്ട്…തുടർന്നും വായിക്കണേ.. നന്ദി ?

    2. ചാണക്യൻ

      ഈ സ്നേഹത്തിന് ഒരുപാട് നന്ദി ബ്രോ.. ഇനി ഇവിടുന്ന് തന്നെ വായിച്ചോളൂട്ടോ ?

  14. സുജീഷ് ശിവരാമൻ

    1st വായിച്ചിട്ടു പറയാം…

    1. ആയ്ക്കോട്ടെ ബ്രോ ?

    2. ശരി ബ്രോ ??

    3. ചാണക്യൻ

      തീർച്ചയായും ബ്രോ ?

Comments are closed.