അഥർവ്വം [ചാണക്യൻ] 154

“ആയില്ലടാ കുറച്ചു കൂടി കിളികളെ കാണാനുണ്ട്.  ”

രാഹുലിന്റെ കണ്ണുകൾ എല്ലായിടത്തും ഓടി നടന്നു.

“ഒന്ന് വന്നെടാ  അവന്റെ ഒരു മുടിഞ്ഞ വായ്നോട്ടം. ”

അനന്തു രാഹുലിന്റെ കയ്യിൽ പിടിച്ചു വലിച്ചു മുന്നോട്ട് നടന്നു.പതിയെ നടന്നു അവർ പാർക്കിങ്ങിലേക്ക് എത്തി. അവിടെ വച്ച ബൈക്കിലേക്ക് അനന്തു കയറി ഇരുന്ന് ചാവി തിരിച്ചു സ്റ്റാർട്ട്‌ ആക്കി.

രാഹുൽ അവന്റെ പുറകിൽ വലിഞ്ഞു കയറി ഇരുന്നു. അനന്തു ആക്‌സിലേറ്റർ ഒന്ന് ഇരപ്പിച്ച ശേഷം വണ്ടി മുന്നോട്ടേക്ക് എടുത്തു. പാർക്കിംഗ് കഴിഞ്ഞു വണ്ടി മെയിൻ റോഡിലേക്ക് കയറി മുന്നോട്ടേക്ക് കുതിച്ചു പാഞ്ഞു.

അല്പ നേരത്തെ യാത്രക്ക് ശേഷം അനന്തു ബൈക്ക് ഒരു ബസ് സ്റ്റാൻഡിനു മുൻപിൽ നിർത്തി.രാഹുൽ  ബൈക്കിൽ നിന്നുമിറങ്ങി അവന്റെ തോളിൽ തട്ടി.

“പോട്ടെടാ അളിയാ ”

“ആം ” അനന്തു തലയാട്ടി.

അവൻ ബസ് സ്റ്റാൻഡിൽ ആകമാനം ഒന്ന് കണ്ണോടിച്ചു നോക്കി.ക്ലാസ്സ്‌ കഴിഞ്ഞു വന്ന സ്കൂൾ കുട്ടികളെ കൊണ്ട് അവിടം  നിറഞ്ഞിരുന്നു.

അപ്പൊ യുണിഫോം ഇട്ട ഒരു പെൺകുട്ടി  അവിടെ നിന്നും കടന്നൽ കുത്തിയ പോലെ മുഖം വീർപ്പിച്ചു കൊണ്ട് വന്നു അവന്റെ ബൈക്കിന്റെ പുറകിൽ കയറി. അവൾ അല്പം അകലം വിട്ട് ഇരുന്നു.

അനന്തു ഉള്ളിൽ ചിരിയോടെ വണ്ടി നേരെ മുന്നോട്ടേക്ക് എടുത്തു. വണ്ടി അല്പ നേരം മുന്നോട്ടേക്ക് പോയി മെയിൻ റോഡിൽ നിന്നും പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞതും അവിടെയുള്ള ബേക്കറിയ്ക്ക് മുൻപിൽ അനന്തു ബൈക്ക്  നിർത്തി.

വണ്ടി ഓഫ് ചെയ്തു അവന് ബേക്കറിയിലേക്ക് കയറി. അല്പ സമയം കഴിഞ്ഞു കയ്യിൽ ഒരു പാക്കറ്റുമായി അവൻ ഇറങ്ങി വന്നു. കയ്യിലുള്ള പൊതി അവളുടെ കയ്യിലേക്ക് അനന്തു വച്ചു കൊടുത്തു.

“ശിവാ ഇതാ നീ ചോദിച്ച ഐസ് ക്രീം… സന്തോഷമായില്ലേ ? ” അനന്തു പുരികം ഉയർത്തി.

“പിന്നല്ലാ…  ഡബിൾ ഹാപ്പി മരമാക്രി ” ശിവ വളിച്ച ചിരി അവനു കൈ മാറി.

“കേറടി വേഗം… സമയം വൈകി  “അനന്തു തിടുക്കം കാണിച്ചു.

ശിവ ബൈക്കിൽ ചാടിക്കയറി ഇരുന്നു. അനന്തു നേരെ വീട് ലക്ഷ്യമാക്കി ബൈക്ക് പായിച്ചു. അധികം വൈകാതെ തന്നെ അവർ വീട്ടിലേക്ക് എത്തി ചേർന്നു.

ബൈക്ക് മുറ്റത്ത് നിർത്തിയതും ശിവ ചാടിയിറങ്ങി വീട്ടിലേക്ക് കയറി. അനന്തു പതുകെ വണ്ടി സ്റ്റാൻഡിൽ ഇട്ടു ചാവി ഊരി നേരെ വീടിനുള്ളിലേക്ക് കയറി.

“ഇന്നെന്താ മക്കളെ വൈകിയേ വരാൻ ” മാലതി ശിവയുടെ ബാഗ് കയ്യിലേക്ക് വാങ്ങി.

“ഈ മരമാക്രി വരാൻ ലേറ്റ് ആയതാമ്മേ ” ശിവ അനന്തുവിനുള്ള ആദ്യത്തെ പാര പണിഞ്ഞു.

“അല്ലമ്മേ… അവളുടെ ഐസ് ക്രീം കൊതി കാരണം ഐസ് ക്രീം വാങ്ങാൻ കേറി. അങ്ങനെ വൈകിയതാ ”

“ആണോ എന്നിട്ട് എവിടെ അത്? ” മാലതി അവരെ മാറി മാറി നോക്കി.

“ഇതാ അമ്മേ  ” ശിവ തന്റെ കയ്യിലെ പൊതി പൊന്തിച്ചു കാണിച്ചു

“എനിക്ക് വേണ്ടാട്ടോ. മക്കൾ കഴിച്ചോ ”

“അതെന്തേ അമ്മയ്ക്ക് വേണ്ടാത്തെ? ” അനന്തു നിരാശയോടെ മാലതിയെ നോക്കി.

35 Comments

  1. Polichu???

  2. ചാണക്യൻ

    ❤️

  3. Thudakkam nice aayittund pegu kuravanu engilum next part vayichitt athil parayam

  4. Copy anallo…Vasheekaranamanthram enna peril same story njan vayichittund.

  5. നൈസ് ബ്രോ.. but ഞാൻ ഇത് വായിച്ചിട്ടുണ്ട്… kk ഇട്ടട്ടുണ്ടോ ??

    1. ചാണക്യൻ

      അതേ ബ്രോ ഞാൻ ഇട്ടിട്ടുണ്ട്.. കുറേ മാറ്റം വരുത്തിയാ ഇവിടെ ഇട്ടേ… ഒരുപാട് സന്തോഷം കഥ വായിച്ചതിനു.. നന്ദി ?

    1. ചാണക്യൻ

      ഒരുപാട് സന്തോഷം… നന്ദി ബ്രോ ?

  6. നന്നായിട്ടുണ്ട് തുടക്കം
    ..??

    1. ചാണക്യൻ

      ഒരുപാട് സന്തോഷം വിജയ് ബ്രോ…. നന്ദി ?

    2. ചാണക്യൻ

      വിജയ് ബ്രോ ഒരുപാട് സന്തോഷം.. നന്ദി ?

  7. തുടക്കം ഗംഭീരം, കഥ ഒരു ട്രാക്കിലേക്ക് വരാത്തത് കൊണ്ട് അഭിപ്രായം ഒന്നും പറയാനില്ല.
    നല്ല എഴുത്താണ്, അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. ചാണക്യൻ

      നന്ദി ജ്വാല… അടുത്ത ഭാഗം ഉടനെ പോസ്റ്റ്‌ ചെയ്യാട്ടോ.. തുടർന്നും വായിക്കണേ ??

  8. നല്ല തുടക്കം… ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. ചാണക്യൻ

      നന്ദി ഷാന… ബാക്കി ഭാഗങ്ങൾ ഉടനെ ഇടാട്ടോ… തുടർന്നും വായിക്കണേ ???

  9. ?സിംഹരാജൻ?

    Story pwolichu bro….pinne Chathante chunk aano chanakyan….verebonnumalla ningall 2 um orupole comment replay tarunnu???

    1. ചാണക്യൻ

      കഥ വായിച്ചതിനു നന്ദി ബ്രോ….. ബ്രോ രണ്ട് ഐ ഡി യും ഞാൻ തന്നെ ആണ് യൂസ് ചെയ്യുന്നേ.. … കൂട്ടുകാരന്റെ കഥയാണ് ചാത്തന്റെ പേരിൽ എഴുതുന്നത്…അപ്പൊ റിപ്ലൈ കൊടുത്തപ്പോ ഐ ഡി മാറിപ്പോയി അതാ… പിന്നെയാ ഞാൻ ശ്രദ്ധിച്ചേ…. ???

      1. ?സിംഹരാജൻ?

        ❤??❤

  10. machanee nannayittund…story ill chila maattangal varuthi ingottu vittu allee….

    1. അതേ പോറസ് ബ്രോ… കുറച്ചു മാറ്റം വരുത്തി ഇവിടെ ഇടാം എന്ന് വിചാരിച്ചു.. തുടർന്നും വായിക്കണേ… നന്ദി ?

    2. ചാണക്യൻ

      അതേ ബ്രോ കുറച്ചു മാറ്റം വരുത്തി ഇങ്ങോട്ടേക്കു ഇടാം എന്ന് വിചാരിച്ചു ??

  11. കൊള്ളാം നന്നായിട്ടുണ്ട് ??

    1. ഒത്തിരി സ്നേഹം ജോനാസ് ബ്രോ ?

    2. ചാണക്യൻ

      നന്ദി ബ്രോ ??

  12. ആഹാ., ഇങ്ങോട്ട് വന്നോ ❤️

    1. ഇങ്ങോട്ട് വന്നു കർണൻ ബ്രോ ?

    2. ചാണക്യൻ

      അതേലോ ഇങ്ങോട്ടേക്കു വന്നു ??

  13. നല്ല കഥ.,.,
    ഇനി അപ്പോൾ ഞാൻ ഇവിടെയെ വായിക്കുന്നുള്ളൂ.,..,,അതാണ് സുഖം.,.അനാവശ്യ രംഗങ്ങൾ ഒന്നും ഇല്ലാതെ നല്ല ഒഴുക്കിൽ വായിക്കാം.,.,
    സ്നേഹപൂർവ്വം.,.,
    തമ്പുരാൻ.,??

    1. അതേ തമ്പുരാൻ ബ്രോ … ഇനി ഇവിടെ ഇടാം എന്ന് വിചാരിച്ചു അനാവശ്യമായതൊക്കെ ഒഴിവാക്കിയിട്ട്…തുടർന്നും വായിക്കണേ.. നന്ദി ?

    2. ചാണക്യൻ

      ഈ സ്നേഹത്തിന് ഒരുപാട് നന്ദി ബ്രോ.. ഇനി ഇവിടുന്ന് തന്നെ വായിച്ചോളൂട്ടോ ?

  14. സുജീഷ് ശിവരാമൻ

    1st വായിച്ചിട്ടു പറയാം…

    1. ആയ്ക്കോട്ടെ ബ്രോ ?

    2. ശരി ബ്രോ ??

    3. ചാണക്യൻ

      തീർച്ചയായും ബ്രോ ?

Comments are closed.