Achan [വിച്ചൂസ്] 56

Achan

Author : വിച്ചൂസ്

 

അച്ഛന്റെ മരണശേഷം മൂന്ന് വർഷങ്ങൾ കഴിഞ്ഞ്.….അമ്മ മറ്റൊരു വിവാഹം കഴിച്ചു… ഒരു പട്ടാളക്കാരനെ.. എല്ലാവരുംകൂടെ നിർബന്ധിച്ചപ്പോൾ.. അമ്മക്ക് സമ്മതിക്കേണ്ടി വന്നു

 

പുള്ളിയും ആദ്യം വിവാഹം കഴിഞ്ഞതാണ്… ഭാര്യ കാമുകന്റെ കൂടെ ഒളിച്ചോടി പോയി… എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒരു ബന്ധം ആയിരുന്നു ഇത്… ചിലപ്പോൾ എന്റെ അച്ഛനോടുള്ള അമിത സ്നേഹം ആയിരികാം… അല്ലെങ്കിൽ… എരിതീയിൽ എണ്ണ എന്നാ രീതിയിൽ അമ്മായി എന്നോട് പറഞ്ഞ വാക്കുകൾ ആയിരികാം…

 

“അവർക്കു ഒരു കുഞ്ഞ് ഉണ്ടാകുമ്പോൾ നീയും നിന്റെ അനിയത്തിയും അയാൾക്കു ഒരു ഭാരം ആകും… നിങ്ങളെ ഒഴിവാക്കാൻ നോക്കും. നിന്റെ അമ്മ പോലും കൂടെ കാണില്ല…”

 

അമ്മായിയുടെ ഈ വാക്കുകൾ… എന്റെ മനസ്സിൽ അന്നേ പതിഞ്ഞിരുന്നു…കഥകളിലും സിനിമകളിലും… രണ്ടാനച്ചൻ എന്നും വില്ലൻ ആണലോ… അവരുടെ കല്യാണം കഴിഞ്ഞും ഞങ്ങൾ അമ്മയുടെ ഭാഗമായി കിട്ടിയ തറവാട്ടിൽ തന്നെ കഴിഞ്ഞു…

 

പതുക്കെ… അയാൾ അനിയത്തിയായി അടുത്തു പക്ഷേ എനിക്ക് മാത്രം അതിനു സാധിച്ചില്ല… എന്തെങ്കിലും ചോദിച്ചാൽ മാത്രം മറുപടി… എന്റെ ആവിശ്യങ്ങൾക്കു പൈസ ചോദിക്കാൻ പോലും ഞാൻ അയാളുടെ അടുത്ത് പോവാറില്ലായിരുന്നു… അതിന്റെ പേരിൽ ഞാനും അമ്മയും വഴക്കായിരുന്നു… എന്നും…

 

“അമ്മ സ്കൂളിൽ നിന്നും ടൂർ പോകുന്നുണ്ട്… ക്യാഷ് വേണമായിരുന്നു ”

 

“നീ അച്ഛനോട് ചോദിക്കു”

 

“അത് പറ്റില്ല… അമ്മയുടെ കൈയിൽ ഉണ്ടെങ്കിൽ താ ”

 

“എന്റെ കൈയിൽ ഇല്ല… അതുമാത്രമല്ല… നീ ഇങ്ങനെ അദ്ദേഹത്തോട് അകൽച്ച കാണിക്കരുത്.. നിന്റെ അച്ഛൻ അല്ലെ അത്..പുള്ളിക്ക് വിഷമം ആവും ”

 

“എന്റെ അച്ഛൻ അല്ല.. അമ്മയുടെ ഭർത്താവ്… എന്റെ അച്ഛൻ മരിച്ചുപോയി…”

20 Comments

  1. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

    1. വിച്ചൂസ്

    1. വിച്ചൂസ്

      താങ്ക്സ്

  2. വിചൂസെ നല്ല കഥയാ ,,ഇഷ്ടപ്പെട്ടു

    1. വിച്ചൂസ്

      ഒരുപാടു സന്തോഷം..

      സ്നേഹം ❤❤

  3. DDA വിച്ചൂസ് ആ പെണ്ണിനെ അവൻ കെട്ടണം ആയിരുന്നു…..

    1. എല്ലാ കുടുംബത്തിലും കാണും അതുപോലെ ഒരു അമ്മായി…..

      1. വിച്ചൂസ്

        അത് ശെരിയാ

    2. വിച്ചൂസ്

      അഹ്.. ഇനി പറഞ്ഞിട്ടു കാര്യമില്ല

  4. ❤️❤️❤️

    1. വിച്ചൂസ്

    2. Vayichilla വായിക്കാം

    3. വിച്ചൂസ്

      ❤❤

  5. വിച്ചൂസ്

    ❤️❤️

    1. Authirine കൂട്ടില്ല

      1. വിച്ചൂസ്

        മനസിലായില്ല

        1. 2 nd ഞാനാ authirine കൂട്ടില്ലെന്ന്??

          1. വിച്ചൂസ്

            അഹ് ഓക്കേ

  6. 1st

Comments are closed.