അഭിമന്യു 3 [വിച്ചൂസ്] 222

Views : 15632

 

“ബന്ധം ഉണ്ട് ജേക്കബ്…. ഇന്ദ്രൻ തെരുവിൽ നിന്നും എടുത്തു വളർത്തിയ രണ്ടു പിള്ളാരാണ്… ഇന്ന് തന്റെ മുന്നിൽ വന്നു നിന്നത് ”

 

“അപ്പോൾ ഈ ഇന്ദ്രന്റെ കുടുംബം??”

 

“ഇന്ദ്രൻ ഒറ്റ തടി ആയിരുന്നു… അയാൾക്കു ചുറ്റും എപ്പോഴും കാവലായി കുറെ ഗുണ്ടകളും… അവന്മാരുടെ കൂടെയ ആദിത്യനും അഭിമന്യുവും വളർന്നത്… അതിന്റെ വിത്ത് ഗുണം അവർക്കു ഉണ്ട് ”

 

“സാറിനു ഇതൊക്കെ എങ്ങനെ…?? ”

 

“എനിക്കും ഉണ്ട് ജേക്കബ് ആൾകാർ… താൻ അവന്മാരുടെ പേര് പറഞ്ഞപ്പോൾ തന്നെ ഞാൻ അനേഷിച്ചു തുടങ്ങി… ആദിത്യൻ… ആരെയും സംസാരിച്ചു വിഴുതാൻ മിടുക്കൻ… ഒരു ചോക്ലേറ്റ് ബോയ്… ചില മുന്തിയ ഇനം കൊച്ചമ്മാരുടെ വീട്ടിൽ… രാത്രി സഞ്ചാരം ഉണ്ട് അവനു പക്ഷെ ഉദ്ദേശം മോഷണമാണ്….

 

പിന്നെ ഉള്ളത് അഭിമന്യു… ഏറ്റവും അപകടകാരി….മംഗലാപുരം ഇന്ദ്രന്റെ പ്രിയ പുത്രൻ…. കാര്യം അവൻ ഇന്ദ്രന്റെ മകൻ അല്ലെങ്കിലും… അഹ് ഒരു ചോരയുടെ ഗുണം അവനു ഉണ്ട്… അതുകൊണ്ടാവും ഇന്ദ്രനെ തീർത്ത…പോലീസ്‌കാരുടെ കുടുംബം അടക്കം… അവൻ കൊന്നത്…”

 

“സർ…”

 

“എന്താ ജേക്കബ്… താൻ ഞെട്ടിയോ??… സത്യമാണ്… ഇന്ദ്രനെ എൻകൌണ്ടറിൽ കൊന്ന പോലീസ്‌കാർ ആരും അവരുടെ കുടുംബവും ഇന്ന് ഭൂമിയിൽ ഇല്ല… ഒരു തെളിവ് പോലും ബാക്കി ഇല്ലാതെ… അവരെ കൊന്നു…. ഒരിക്കലും അവരെ ചെറുതായി കാണരുത്… അടുക്കുമ്പോൾ രണ്ടാന്ന് തോന്നും തൊടുക്കുമ്പോൾ ആയിരവും…ഈ രത്നാവേട്ടയിൽ… എന്റെ വേട്ടപ്പട്ടികൾ അവരാണ്… എതിരെ നില്കുന്നത് ആരായാലും….കടിച്ചു കീറി യജമാനനു വഴി കാട്ടുന്നവർ….”

 

“അപ്പോൾ സർ ഇനി… ”

 

“അവരെ വിളിച്ചു പറഞ്ഞോളൂ ഡീൽ നമ്മക്ക് ഒക്കെയാണ്…. പണം ഇവിടെ വച്ചു കൈ മാറണം ”

Recent Stories

The Author

വിച്ചൂസ്

17 Comments

  1. നന്നായിട്ടുണ്ട് 🤗

    1. വിച്ചൂസ്

      ❤❤

  2. വിച്ചൂസ്

    ❤❤❤

  3. ♥♥♥♥

  4. കുറച്ചു വൈകിയല്ലോ എന്നാലും സാരമില്ല ഇത് പോലെ തന്നൽ മതി

    1. വിച്ചൂസ്

      ❤❤❤

  5. Waiting for next part

    1. 💞❤️🥰

  6. ❣❣❣❣❣❣❣

    1. വിച്ചൂസ്

      ❤❤❤

  7. ❤️❤️❤️

    1. വിച്ചൂസ്

      ❤❤❤

  8. നന്നായിരുന്നു ഈ ഭാഗവും. ഇത്രയും ഇടവേള കഴിഞ്ഞു ഇട്ടപ്പോൾ കുറച്ചു വലിയ പാർട്ട്‌ ഇടമായിരുന്നു 😊

    1. വിച്ചൂസ്

      കുറെ നാളിനു ശേഷം എഴുതിയതല്ലേ മടി പിടിച്ചു… 😂😂

  9. 💞💞💞💞💞

    1. വിച്ചൂസ്

      ❤❤❤ പേജ് കുറഞ്ഞു പോയിന്നറിയാം… അടുത്ത ഭാഗം ശെരിയാകാം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com