ആ ഒരു വിളിക്കായ്‌ ? [Demon king] 1549

.
.
“”‘എടീ പോത്തേ…. എഴുനേക്ക്‌. ലഞ്ച് ബ്രേക്ക് ആയി ””മായ എന്നെ തട്ടി വിളിച്ചിട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്.“” ഹൊ… സ്വപ്നം ആയിരുന്നോ….’”

.ആൻ: എന്താ ഡീ പിറു പിറുക്കുന്നത് …. വട്ടായോ….

ഞാൻ അവളെ നോക്കി ഒരു വളിച്ച ചിരി കാട്ടി….നിതിൻ ഇപ്പോളും ഉറക്കമാണ്…. അവന്റെ മുടിയിൽ സ്നേഹ പൂർവ്വം തലോടി അവിടെ നിന്നും എഴുന്നേൽക്കാൻ നോക്കി…. അപ്പൊഴാണ് അവന്റെ കയ് എന്റെ വലത്തേ കയ്യിൽ ബലമായി പിടിച്ചിരിക്കുന്നത് ഞാൻ അറിഞ്ഞത്….

ഞാൻ കയ് എടുക്കാൻ നോക്കി ….. പറ്റുന്നില്ല….

കയ് നല്ല മുറുക്കെ പിടിച്ചിരിക്കുന്നു….
നല്ല വേദനയും ഉണ്ട്…..
എനിക്ക് ദേഷ്യം അലച്ച് കയറി…..

ശക്തിയിൽ അവന്റെ കരങളിൽ നിന്ന് എന്റെ കയ് ഞാൻ മോചിപ്പിച്ചു…. കയ് നല്ല വേദന ഉണ്ടായിരുന്നു…. പിന്നെ കയ്യിന്റെ പാടും….

അവിടെ ഞാൻ പതിയെ ഉഴിഞ്ഞു. …എന്നിട്ട് അവനെ ഒന്ന് തുറിച്ച് നോക്കി…..
പക്ഷെ അവനവിടെ ഇല്ലായിരുന്നു…

‘” ഇത്ര പെട്ടെന്ന് ഇവനിത് എവിടെ പോയി…’”

ഞാൻ അവിടെ നിന്നും എഴുന്നേൽക്കാൻ നോക്കിയപ്പോൾ എന്തോ ഒന്ന് കാലിൽ തടഞ്ഞു….

അപ്പൊഴാണ് ഞാൻ അത് ശ്രദ്ധിക്കുന്നത്…. നിതിൻ നിലത്ത് ഭോധ രഹിതനായി കിടക്കുന്നു…..പെട്ടെന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ നിന്നു….ഓടി പോയി നിഥിനേ തട്ടി വിളിക്കാൻ തുടങ്ങി….

‘” ഡാ… എഴുന്നേൽക്ക്‌ നിതിനേ… എന്ത് ഉറക്കം ആണിത്…. ഡാ…. ‘”

അവനെ പിടിച്ച് കുലുക്കി നോക്കി. യാതൊരു ബലവുമില്ല….പാവയേ പോലെ ചലിപ്പിക്കുന്ന ഇടത്തേക്ക് ഇളകുന്നു….മനസ്സിൽ ഇരുട്ട് കയറാൻ തുടങ്ങി….എന്താ ചെയ്യുക എന്ന് അറിയാത്ത ഒരു അവസ്ഥ….അവനെ എഴുന്നേൽക്കാൻ പിടിച്ച് പോകുവാൻ നോക്കി….കഴുത്ത് പൂർണമായും പിന്നോട്ട് തൂങ്ങി….

അവന്റെ മുക്കിൽ കട്ട പിടിച്ച് നിന്ന ചോര പുറത്തേക്ക് ഒഴുകി…..ആ ദേഹത്ത് ഒരു തുള്ളി തുടിപ്പ് പോലും എനിക്ക് അനുഭവപ്പെട്ടില്ല….

‘” നിതിൻ………………..’”

ഒരു അലർച്ചയൊടെ ഞാൻ പൊട്ടി കരഞ്ഞ് അവനെ എന്റെ മാറോട് അണച്ചു.

എന്റെ ശബ്ദം കേട്ട് എന്റെ കൂട്ടുകാരും ക്ലാസ്സിലെ കുട്ടികളും അവിടെ എത്തി…. എനിക്ക് ആരെയും ശ്രദ്ധിക്കാൻ പറ്റിയില്ല….അവനെ ചേർത്ത് പിടിച്ച് അലറി അലറി കരഞ്ഞു….ഇതിന് മുമ്പ് ഞാൻ കരഞ്ഞിട്ടില്ല…..ഒരാളുടെ മുന്നിൽ വച്ച് കരയുന്നത് തന്നെ എനിക്ക് വെറുപ്പാണ്…. പക്ഷേ ഇൗ സഹജാര്യതിൽ ഞാൻ എന്നെ തന്നെ മറന്ന് പോയി

‘” എഴുന്നേൽക്ക്‌ നിതി…. എന്നെ വിട്ട് പോവല്ലേ… I need you man….
I need you every moment in my life…………..’”

അവന്റെ മൃത ദേഹം മാറോട് അണച്ചു ഞാൻ അലറി കരഞ്ഞു…..എന്റെ തയ്യാറെടുപ്പുകൾ ഒക്കെ ഒറ്റ നിമിഷം കൊണ്ട് തകർന്നു തരിപ്പണമായി….

ആരൊക്കെയോ എന്നെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി….ഞാൻ അവനെ പിടി വിടാതെ ഇറുക്കി കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി…. ഞാൻ എന്നെ തന്നെ മറക്കുന്ന അവസ്ഥ.

മായയും ആനും എന്നെ ബലമായി പിടിച്ച് മാറ്റി. ആരൊക്കെയോ അവനെ എടുത്ത് പുറത്തേക്ക് കൊണ്ട് പോയി….ആരൊക്കെയോ എന്നെ വന്നു സമാധാനപ്പെടുതുന്നുണ്ട് എന്നാൽ അവനെ കാണണം എന്ന് പറഞ്ഞ് ഞാൻ അലറി കരഞ്ഞു….

109 Comments

  1. ഊളെ… ഈ കഥ വായിച്ചിട്ടുണ്ട് അബിടെ… പിന്നെ പേരരും എഴുജ്യ ആളെയും മറന്നു.. നിതിൻ എന്നാ നായകനെ മാത്രം മറന്നില്ല… ഇന്ന് വീണ്ടും ഓർമിച്ചു.. വീണ്ടും വായിച്ചു…

    ??? കരയിക്കും ണെങ്കിലും നിതിൻ ?

    ബട്ട് kk ആണ് ബെറ്റർ

  2. മാലാഖയെ തേടി

    യാ മോനെ ഇജ്ജാതി ഫീൽ❤❤

    നിതിൻ മനസ്സിൽ നിന്ന് പോണില്ല അവൻ മരിക്കും എന്നായപ്പോൾ വായന നിർത്തിയാലോ എന്ന് കരുതിയതാ പിന്നെ കുറച്ചു ആലോചിച്ചാണ് വീണ്ടും തുടങ്ങിയത്.എന്തൊക്കെയോ പറയണമെന്ന്ണ്ട് പറ്റണില്ല അത്രക്ക് മനസ്സിൽ കേറി.

    അവൾ അവനേം ആലോചിച് ജീവിതം തീർക്കുകയാണെങ്കിൽ ക്ലിഷേ ആയേനെ അതൊക്കെ മാറ്റി സെറ്റ് ആണ്

    ആവോ ഒന്നും പറയാൻ പറ്റെല ഇഷ്ട്ടായി കൂടുതലൊന്നും പറയുന്നില്ല അത്രോള്ളു ??❤❤

  3. karayipichu kalanju bro?
    what a story??

    1. Superb!!!!

  4. Marakkilla orikkalum ithre parayan ullu bro

  5. അപ്പുറത്ത് വായിച്ചതാ.നീ ഒരേ പൊളിയാണ് മുത്തേ

  6. ഈ കഥ നേരത്തെ വായിച്ചത് ആണ്‌. ഓരോ തവണ vayikumapoghum ആദ്യം വായിച്ച feel thanae ആണ്‌, വായിച്ച് തീരുമ്പോള്‍ കണ്ണ് നിറയുന്നു, ഈ pravishyavum ath thanae സംഭവിച്ചു.
    Thanks dude
    സ്നേഹത്തോടെ
    ദാവീദ്

    1. ഈ സ്‌നേഹത്തിന് ഒരുപാട് നന്ദി ദാവീദ്….
      അധോലോകത്ത് എന്റെ അന്വേഷണം പറയണം

  7. Bro..ee katha njan kkyil vayichathaan..pakshe kandappo veendum vayichu bcoz it’s one of my favourite story.
    Etramathe vattam aan vayikkunath enn ariyilla bt eppo vayichalum kann niranj polum

    Anyway waiting for your next story

    With love ❤️
    Sivan

    1. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി ബ്രോ…
      ഞാൻ നല്ല കഥകളുമായി ഇനിയും വരാം…
      With love
      Dk

  8. അസുരാ..

    എന്റെ പൊന്നേ എജ്ജാതി എഴുത്ത്..
    ഒരു രക്ഷേം ഇല്ല..

    നീ ഇത് KK യിൽ ഇട്ടിട്ടുണ്ടല്ലേ , ഞാൻ വായിച്ചിട്ടുണ്ടായിരുന്നില്ല, പിന്നെ ഇവിടെ വായിച്ചത് കൊണ്ട് കട്ട്‌ ചെയ്ത ഭാഗങ്ങൾ വായിക്കേണ്ടി വന്നില്ല, ഇങ്ങനെ ഉള്ള സ്റ്റോറി യിൽ TMT വായിക്കുന്നത് എനിക്കിഷ്ടമല്ല.

    നിഥിനെ കുറിച്ചു ആലോചിക്കുമ്പോൾ കരച്ചിൽ വരുകയാണ്, ലാസ്റ്റ് എത്തിയപ്പോൾ അവൻ മരിക്കും എന്നറിഞ്ഞപ്പോൾ അവിടെ നിർത്തിയാലോ എന്ന് ആലോചിച്ചതാണ്, പിന്നെ കുറച്ചു നേരം ഇരുന്ന് ശ്വാസം ഒക്കെ നേരെ എടുത്താണ് വായിച്ചത്, എന്നിട്ടും ചങ്കിൽ എന്തോ ഇട്ടു വലിക്കുന്ന ഫീൽ ആയിരുന്നു.. സ്ഥാനം കൊണ്ട് ചെറിയവൻ ആണെങ്കിലും മനസ്സുകൊണ്ട് അവൻ എത്രയോ ഉന്നതങ്ങളിൽ നിൽക്കുന്നു. അവന്റെ രണ്ടാനച്ഛനെയും മക്കളെയും ഒക്കെ പച്ചക്ക് കത്തിക്കുക ആണ് വേണ്ടത്. *¥® കൾ. പിന്നെ നമ്മുടെ നായികയോടും ഗാങ് നോടും ഇതിലും ദേഷ്യം ആണ് തോന്നിയത്.
    എന്നാൽ അവളുടെ അവനോടുള്ള അടുപ്പം മാറിയത് മുതൽ അവളെയും ഇഷ്ടപ്പെട്ടു. അവനെ ട്രിപ്പ്‌ കൊണ്ടുപോയത് ആണ് എനിക്ക് അവളെ ഇഷ്ടം ആയത്.
    അവൻ ചിറകുകൾ ഇല്ലാത്ത മാലാഖ ആണ്..

    എത്ര ദ്രോഹിച്ചാലും നമ്മുടെ കണ്ണ് നിറഞ്ഞാൽ അത് ഒരമ്മക്കും സഹിക്കാൻ കഴിയില്ല.

    ഇതോടെ ആളെ കൊല്ലുന്നതിൽ ജീവൻ ക്ക് കൂട്ടായി..

    കുറച്ചു കരഞ്ഞു എങ്കിലും എനിക്ക് ഈ സ്റ്റോറി വളരെ അധികം ഇഷ്ടം ആയി.

    ഇനിയും എഴുതണം എന്നുണ്ട്, പക്ഷേ നല്ല ക്ഷീണം ഉണ്ട് അതുകൊണ്ടാണ് കുറച്ചു എഴുതിയത്.

    അടുത്ത കഥക്ക് കാത്തിരിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. എഴുതിയ വാക്കുകൾ തന്നെ ധാരാളം….
      ഒരുപാട് സ്നേഹം…????

      ഞാനും നിധിനെ ഒരിക്കലും മറക്കില്ല

  9. ശങ്കരഭക്തൻ

    Demon kinge മുത്തുമണിയെ എന്തൊരു എഴുത്തു ആണിത് ശെരിക്കും കരയിച്ചു കളഞ്ഞു…..ശെരിക്കും മനസ്സിൽ തട്ടി ഒരു വിങ്ങൽ ആയി മാറി കഴിഞ്ഞു നിതിൻ…?

    1. Tnx ശങ്കരണ്ണ..

  10. Ayyo eni ee kadha veendum Ayikkunna preshname ella vayya eniyum karayan…

    Muthe valare nalla heart touching story thanne aanu ethu njan orikke vayichente mood mari varunne ullu…
    Valare Vayki aanu njan ethu kk il vayichathu but it’s vere level …

    Ee thought okke eavidannu varunnu eannalochichirikkanu njan ….

    Eanthayalum chucappichittund…

    Mattoru kadhakkayi kaathirikkunnu….

    ❤️❤️❤️

    1. Ok പാപ്പാ

  11. Demon kathyepatti njan onnum പറയേണ്ട ആവിശ്യം ഇല്ലല്ലോ. എന്നും എൻ്റെ favourite ലിസ്റ്റില് ഉള്ള കഥ. നിതിൻ ഹൊ പേര് കേൾക്കുമ്പോ തന്നെ ഈ കഥയാണ് ഓർമ വരാ. കരഞ്ഞ് ജലദോഷം പിടിക്കാൻ വയാത്ത് കൊണ്ടാ വായ്‌കാതത്. പല ആവർത്തി vaaycha കഥയും ആണ്. അപോ വീണ്ടും വേറെ ഒരു കഥയുമായി എത്തുന്നത് വരെ കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. ദേവാസുരൻ ലോഡിങ്…..

  12. ????????????????????????????????????

  13. ഡി. കെ,
    കഥയെ അക്ഷരാർത്ഥത്തിൽ വേറെ ലവൽ ആക്കി. നൊമ്പരമുണർത്തി കഥ അവസാനിപ്പിച്ചപ്പോഴും അനുവാചകന്റെ മനസ്സിൽ നൊമ്പരം നിറഞ്ഞു നിൽക്കുന്നു.
    ഹൃദ്യമായ എഴുത്തിന് ആശംസകൾ…

    1. ???
      സ്നേഹം ജ്വാല ചേട്ടാ…

Comments are closed.