എന്റെ ചെക്കൻ 3 [ഭ്രാന്തൻ] 195

അതൊക്കെ ആലോചിച്ചു കഴിഞ്ഞപ്പോഴേക്കും എല്ലാരും കഴിച്ചു കഴിഞു എണീറ്റ് പോയിരുന്നു. ഞാനും വേഗം എല്ലാം കഴിഞ്ഞു അടുക്കളയിലേക്ക് പോയി. അമ്മ പറഞ്ഞു വേഗം മുകളിലേക്ക് ചെല്ലാൻ.

ഞാൻ മോളിലേക്ക് കേറി ചെന്ന്. റൂമിലേക്ക് കയറുമ്പോൾ അവൾ അവിടെ ഇരിക്കുന്നുണ്ട്. ഞാൻ അടുത്ത് പോയി ഇരുന്നു. അവളൊന്നും മിണ്ടുന്നില്ല.

ഞാൻ തന്നെ സംസാരിച്ചു തുടങ്ങി.

“എടോ, തനിക്കു വിഷമം ആയെന്ന് അറിയാം. നമ്മൾ രണ്ടാളും വിചാരിച്ചതല്ലലോ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്. തന്റെ മനസ്സിൽ അവനാണെന്നും അറിയാം. തനിക്കു എന്നെ ഇഷ്ടപ്പെടാൻ ഒരു സാധ്യതയും ഇല്ല. എന്നെക്കുറിച്ചു അത്ര നല്ലതൊന്നും താൻ കേട്ടു കാണില്ലലോ. എനിക്ക് തന്നെ മനസിലാവും. അതുകൊണ്ട് ഞാൻ ആയിട്ട് തന്നെ ഒരിക്കലും വിഷമിപ്പിക്കില്ല. അമ്മ അങ്ങനെ ഒക്കെ പറയും. എന്നാലും എനിക്ക് അറിയാം തനിക്ക് പെട്ടെന്ന് പൊരുത്തപ്പെട്ടു പോവാൻ കഴിയില്ലെന്ന്. അതുകൊണ്ട് അത് വരെ പരസ്പരം രണ്ടാൾക്കും മനസിലാക്കാൻ വേണ്ടി സമയം മാറ്റി വെക്കാം.”

അജു ഇതെല്ലാം പറഞ്ഞു കഴിഞ്ഞു എന്റെ മുഖത്തേക്ക് നോക്കി. എനിക്കെന്താ പറയേണ്ടെന്ന് അറിയില്ലായിരുന്നു. പക്ഷെ ജയേട്ടൻ എന്റെ മനസ്സിൽ ഇല്ലായിരുന്നു. മറ്റു സ്ത്രീകളുടെ കൂടെ മയക്കുമരുന്ന് കേസിൽ അകപ്പെട്ട ഒരാളെ ഞാൻ എങ്ങനെ മനസ്സിൽ കൊണ്ട് നടക്കാൻ ആണ്?

പക്ഷെ അജു പറഞ്ഞത് ശെരിയാണെന്ന് എനിക്കും തോന്നിപ്. പരസ്പരം മനസിലാക്കാൻ രണ്ടു പേർക്കും ആവശ്യം സമയമാണ്. അതിന് ഞാനും ഒരുക്കമായിരുന്നു.

അജു പറഞ്ഞതെല്ലാം മൂളി കേട്ടതല്ലാതെ ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. എന്തൊക്കെയോ സംസാരിക്കണമെന്ന് ഉണ്ട്. പക്ഷെ അവൻ അടുത്ത് വരുമ്പോൾ അതിനൊന്നും കഴിയുന്നില്ല.

പറഞ്ഞതൊന്നും മറുപടി ഇല്ലാത്തത് കൊണ്ടാവണം, അജു പെട്ടെന്ന് മുറിയിൽ നിന്ന് പുറത്തേക്കു പോയി. അത് കണ്ടപ്പോൾ എനിക്കും വിഷമമായി. കുറച്ചു നേരം കഴിഞ്ഞതും റൂമിലേക്ക് അവൻ വരികയും ചെയ്തു.

എന്റെ അടുത്തേക്ക് വന്നു പെട്ടെന്ന് കട്ടിലിൽ നിന്ന് തലയിണയും ഒരു പുതപ്പും എടുത്ത് എന്നോടൊന്നും അജു സോഫയിലേക്ക് കിടന്നു. നിക്ക് എന്താ സംഭവിക്കുന്നെ ന്ന് മനസിലായില്ല.

ഞാൻ ഒന്നും മിണ്ടിയില്ലെങ്കിലും അവൻ ഇങ്ങനെ പ്രതികരിക്കുമെന്ന് ഞാൻ കരുതിയില്ല. പെട്ടെന്ന് ലൈറ്റ് ഓഫ്‌ ആക്കി ഞാനും കിടന്നു.

രാവിലെ 6 മണിക്ക് അലാറം കേട്ടാണ് ഞാൻ ഉണർന്നത്. എന്നെയെന്തോ ചുട്ടിപിടിച്ചിരുന്നത് പോലെ എനിക്ക് തോന്നി. പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോൾ അജു എന്നോട് ചേർന്ന് കിടപ്പുണ്ട്.

എനിക്കാകെ അമ്പരപ്പായി. പെട്ടെന്ന് പേടിച്ചെങ്കിലും അവനു എന്നോട് ദേഷ്യം ഒന്നും ഇല്ലാലോ എന്ന് ഓർത്തപ്പോൾ സന്തോഷായി.

ഞാൻ ഇളകുന്നത് കണ്ടിട്ടാവണം അജു പെട്ടെന്ന് ഞെട്ടിയെഴുന്നേറ്റു. അടുത്ത് കിടക്കുന്ന എന്നെ കണ്ടതും ചെക്കൻ ആകെ വിളറി പിടിച്ച പോലെ ആയി..

“എടോ സോറി. ഞാൻ അറിയാതെ.. എനിക്ക് ഓർമയില്ല ഞാൻ എങ്ങനാ ഇവിടെ വന്നതെന്ന്. രാത്രി സോഫയിൽ കിടന്നത് മാത്രേ ഓർമ്മയുള്ളൂ. താൻ ക്ഷമിക്കണം “

മറുപടി ആയി ഞാൻ നിറഞ്ഞൊരു ചിരി മാത്രമാണ് കൊടുത്തത്. എന്റെ മറുപടി അവനു മനസിലായി കാണണം.

“അജു ഉറങ്ങിക്കോ ട്ടോ ”

ഞാൻ പറഞ്ഞതിന് അജു തലയാട്ടുന്നതും കണ്ടാണ് ഞാൻ കുളിക്കാൻ കേറിയത്. തിരിച്ചു വന്നപ്പോഴേക്കും ചെക്കൻ നല്ല ഉറക്കം.

ഞാൻ ഡ്രസ്സ്‌ ഒക്കെ മാറ്റി താഴേക്ക് പോയി.

താഴെ അച്ഛൻ പത്രം വായിച്ചിരിപ്പുണ്ട്. അച്ഛന് ഒരു ഗുഡ് മോർണിംഗ് ഉം കൊടുത്തു ഞാൻ അടുക്കളയിലേക്ക് പോയി. രാവിലത്തെ പണിതിരക്കിൽ ആണ്. അമ്മയും പിന്നൊരു ജോലിക്കാരിയും ഉണ്ട്. എന്നെ കണ്ടതും അമ്മയും അവരും ചിരിച്ചു.

അവർക്കെന്നെയും അവരെയും പരസ്പരം പരിചയപ്പെടുത്തി. പാവം ഒരു ചേച്ചി.

13 Comments

  1. ? ? ? ? ? 

    ?

  2. ഇതിൻ്റെ previous parts ഒന്നും കിട്ടുന്നില്ലല്ലോ

  3. മണവാളൻ

    ഹലോ ഭ്രാന്തൻ , ഭ്രാന്ത് പിടിപ്പിക്കുന്ന ചിന്താഗതി ഒന്നും വേണ്ട , കഥ നന്നായിട്ടുണ്ട് .
    ക്ലീഷേ എന്ന് പറയുന്നവരോട് ഒന്നേ പറയാൻ ഒള്ളു “”നമ്മുടെ ജീവിതമേ ഒരു ക്ലീശേ അല്ലേ…”” . പിന്നെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക.

    We stay with you bro , continue

    സ്നേഹത്തോടെ
    മണവാളൻ ❤️

  4. ❤️❤️❤️

  5. Good bro. Please Continue….

  6. Kadha powli page koottiyall kollarunnu…?

  7. Kollam?❤️???

    1. ബാക്കി evide

  8. Nerathae vayikkan vittupoyi.klishae sambhavagal thannae.kuzhappamilla.keep going.im interested

  9. ഇത്തിരി പൂവ്‌

    പേജു കുറവാണെന്ന കുറവ് മാത്രമേ ഉള്ളൂ ????♥️♥️♥️♥️♥️♥️♥️♥️?????

  10. Super

  11. കൊള്ളാം ❤️?

  12. Interesting aann✌️✌️✌️ nxt partinnu aayiii waitingggg???

Comments are closed.