ഇനിയും?
Author : പ്രണയിനി
എന്തെന്നില്ലാത്ത ഒരു സന്തോഷം ആയിരുന്നു കോളേജ് വിട്ടപ്പോൾ മുതൽ. ബസിൽ ഇരിക്കുമ്പോഴും ഓരോന്ന് ആലോചിച്ചു തന്നെ ഇരുന്നു ചിരി ആയിരുന്നു. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായ അശ്വിൻ, ഇതെല്ലാം കണ്ടിട്ടെന്നോണം എന്നെ തട്ടി വിളിച് എന്താ കാര്യം എന്ന് ആംഗ്യത്തിൽ ചോദിച്ചു.
‘അതൊക്ക ഉണ്ട്. ‘, എന്ന് പറഞ്ഞു ഞാൻ അവനെ കണ്ണിറുക്കി കാണിച്ചു.
‘കാര്യം എന്താണെന്ന് പറയെടാ.’, ചെറിയ കലിപ്പിൽ അവൻ പറഞ്ഞു.
‘ടാ നമ്മുടെ കോളേജ് സ്റ്റോപ്പിന്റ അവിടുന്ന് വരുന്ന ഗവണ്മെന്റ് സ്കൂളിൽ പഠിക്കുന്ന ഒരു പെൺകൊച്ചില്ലേ. ‘,
‘ഹാ, അതിനു? ‘,
‘ആ പെണ്ണ് ഇന്ന് എന്നോട് ഇഷ്ടമാണെന്നു പറഞ്ഞു. ‘,
‘ശെരിക്കും?? ‘, അവൻ വിശ്വാസമാകാതെ എന്നോട് ചോദിച്ചു.
‘അതേടാ, രാവിലെ ഞാൻ ഒരു നോട്ട്ബുക് മേടിക്കാൻ വേണ്ടി കോളേജിന്റെ അടുത്തുള്ള കടയിൽ ചെന്നപ്പോ അവിടെ വെച്ച് പറഞ്ഞതാ. ‘,
‘എന്നാലും നിന്നെയൊക്കെ….. എനിക്ക് അങ്ങോട്ട് വിശ്വസിക്കാൻ പറ്റണില്ല. ‘,
‘അതെന്താ എനിക്ക് ഇത്ര കുഴപ്പം? ‘,
‘ഏയ്, ഒന്നൂല്ല.. ഞാനൊക്കെ ഒരെണ്ണത്തിനെ വളക്കാൻ കഷ്ടപെടുവാ അപ്പോഴാ ഇവിടെ ഓരോരുത്തന്മാർക് ഇങ്ങോട്ട് പ്രൊപോസൽ വരുന്നത്. ‘, അല്പം കപട ദുഖത്തോടെ അവൻ പറഞ്ഞു.
അങ്ങനെ ഓരോന്ന് പറഞ്ഞു ഞങ്ങളുടെ സ്റ്റോപ്പ് എത്തി. അശ്വിന്റെ വീട് റോഡ് സൈഡിൽ തന്നെയാണ്. എനിക്ക് വീട്ടിൽ എത്താൻ കുറച്ചു കൂടി നടക്കണം.ഞാൻ മഹാദേവ്(വീട്ടിൽ എല്ലാരും ദേവ എന്ന് വിളിക്കും അച്ഛമ്മേം അച്ചാച്ചനും ദേവൂട്ടാ എന്നും വിളിക്കും).ഇപ്പോൾ B.com 1st ഇയർ
പ്രണയിനി…
തുടർക്കഥ ആയതുകൊണ്ടാണ് വായിക്കാത്തത്.. വായിക്കും ബാക്കി ഭാഗങ്ങൾ വരുന്ന മുറക്ക് വായിക്കാം
♥️♥️♥️♥️
Kollam nalla thudakkam
നൈസ്…
Thanks bro?
കൊള്ളാം…❤❤❤
Thank you bro?
❤️❤️❤️❤️❤️
???
Adipoli ayittund
Thanks bro?
Great work ❣️
Next part vegam tharane???
Thanks bro??.. next part udane und?
Nice story bro ..
Thanks bro?
Kadha vayichu.. nannait indtto
All the best adutha part inn vendi ❤️❤️
Thanks sis?… kadha vayichu enn arinjathil orupad sandhosham❤️.. adutha part udane thanne und
ആദ്യത്തെ കഥ നല്ല രീതിയില്‍ ഫിലിപ്പിച്ചിട്ടുൻണ്ട്. പിന്നെ എഴുതി എഴുതി ആസനത്തില്‍ വേര് മുളയ്ക്കുംബോ കിടുക്കാച്ചി കഥ താനെ വന്നോളും. എത്രയോ കിണ്ണം കഥകൾ ഇപ്പൊ തന്നെ home page-ൽ കിടക്കുന്നു. Waiting for the next part.
Thanks bro for your support?.next part udan thanne und❤️