?? യാത്രകൾ ?⛰ [ഖുറേഷി അബ്രഹാം] 60

യാത്രകൾ

yaathrakal | Author : Qureshi Abraham

 

ഇത് ചെറിയ ഒരു സ്റ്റോറി ആണ്, കഥക്ക് പോസിറ്റീവ് റെസ്പോൺസ് ആണെങ്കി ബാകി ഭാഗം എഴുതുക ഉള്ളു. അതികം ഭാഗം ഉണ്ടാകില്ല. 

ഓഫീസിലെ വർക്ക് എല്ലാം കഴിഞ്ഞു വീട്ടിൽ എത്തിയപ്പോ എട്ട് മണി കഴിഞ്ഞിരുന്നു. വീട്ടിൽ എത്തി ഒന്നു ഫ്രഷായി പൊണ്ടാട്ടി ഉണ്ടാക്കിയ ഭക്ഷണോക്കെ കഴിച്ചു, വാവയുടെ ഒപ്പം കൂടി അവളെ കുറച്ചു നേരം കളിപ്പിച്ചു പിന്നെ വേറെ പണി ഇല്ലാത്തത് കൊണ്ട് അച്ഛന്റെ കൂടെ ടിവി കണ്ടു കൊണ്ടിരുന്നു. നാളെ ഞായറായത് കൊണ്ട് ലീവാണ് അതിന്റെ സന്തോശത്തിൽ ഇരിക്കുമ്പോളാണ്. അറിയാത്ത ഒരു നമ്പറിൽ നിന്നു കോൾ വന്നത്. ആത്യം ആ നമ്പർ കണ്ടപ്പോ എടുക്കാൻ വലിയ താല്പര്യം തോന്നിയില്ല എന്നാലും ഇങ്ങോട്ടേക്കു അടിച്ചതല്ലേ എന്നു കരുതി ഫോൺ അറ്റൻഡ് ചെയ്തു. അറിയാത്ത നമ്പറിൽ നിന്നുമുള്ള കോൾ ആയതോണ്ട് ഞാൻ ഫോണുമായി വീടിന്റെ പൂമുഖത്തേക് വന്നിരുന്നു.

“ ഹലോ “. ഫോൺ എടുത്തതും കീഷയിൽ ഉള്ള എന്റെ ചോത്യം.

“ ഹലോ, ഇത് രാഹുൽ അല്ലെ “. അപ്പുറത്ത് എവിടെയോ കേട്ട് പരിചയമുള്ള ഒരാൺ ശബ്‌ദം, പക്ഷെ ആരുടെ ആണെന്ന് മനസിലാകുന്നില്ല.

“ അതെ രാഹുലാണ്, ഇതാരാ വിളിക്കുന്നത് എനിക് മനസിലായില്ല “. ആരാണ് എന്നറിയാത്തത് കൊണ്ട് ഞാൻ ചോദിച്ചു.

“ ഇത് ഞാനാടാ മുജീബ് “. അവന്റെ ആ മറുപടി കേട്ട് എനിക് പെട്ടെന്ന് ഒരളെ ആണ് ഓർമ വന്നത്. പക്ഷെ ആരാണ് എന്ന് മനസിലാകത്തത് കൊണ്ട് ഞാൻ അതിന് മറുപടി നൽകിയില്ല.

“ നിനക്കു എന്നെ മനസിലായില്ല അല്ലെ, ഞാനും നീയും പന്ത്രണ്ട് വർഷത്തോളം ബെസ്റ്റ്‌ ഫ്രണ്ട്സായി നടന്നിരുന്നു. പക്ഷെ നമ്മൾ ഇപ്പൊ കണ്ടിട്ട് ഒമ്പത് വർഷമായി കാണും, എന്നാലും എനിക് ഇപ്പോഴും നീ എന്റെ ബെസ്റ്റ്‌ ഫ്രണ്ട് തന്നെയാ “.
മുജീബ് എന്ന് പേര് പറഞ്ഞപ്പോൾ മനസ്സിൽ എന്റെ പഴയ കൂട്ടുകാരനെ ഓർമ വന്നെങ്കിലും അത് ഉറപ്പിച്ചിരുന്നില്ല. എന്നാൽ അതു കഴിഞ്ഞുള്ള അവൻ പറഞ്ഞ വാക്കുകൾ മതിയായിരുന്നു എന്റെ പഴയ കട്ട ദോസ്താണ് അപ്പുറത് ഉള്ളതെന്ന് ഉറപ്പിക്കാൻ.

“ ഡാ നിനക് ഇപ്പൊ പിടി കിട്ടിയ ആരാണെന്ന് “. ഒരു ചിരിയോടുള്ള സംസാരം.

“ ഹാ മനസിലായി “ സ്വരം തായ്തി ആയിരുന്നു എന്റെ മറുപടി. അവനാണ് എന്നറിഞ്ഞപ്പോൾ എനിക് എന്തെന്ന് ഇല്ലാതെ ദേഷ്യം വന്നു തുടങ്ങി. ഒമ്പത് വർഷമായി അവനുമായുള്ള കോണ്ടാക്ട് ഇല്ലാതായിട്ട്.

“ എന്താടാ നിനക്‌ എന്നോട് ദേഷ്യമാണോ, ഞാൻ ആണെന്നറിഞ്ഞിട്ടും എന്താ ഒരു മൂഖത“. അതിനും ഞാൻ ഒന്നും പറഞ്ഞില്ല. അവന്റെ ജോളിയായിട്ടുള്ള സംസാരം എന്റെ ദേഷ്യം കൂട്ടുകയാണ് ചെയ്തത്.

“ ആ അതെന്തെങ്കിലും ആകട്ടെ, ഞാൻ നാളെ കേരളതിലെക്‌ വരുന്നുണ്ട്. അപ്പൊ നിന്നെ ഒന്ന് കാണാമെന്ന് കരുതി അതാ വിളിച്ചേ. എനിക് നിന്റെ വീട്ടിലേക്കുള്ള വഴി ശെരികങ്ങട്ട് ഓർമ വരുന്നില്ല അതോണ്ട് നിനക്‌ പ്രശ്നമൊന്നും ഇല്ലെങ്കി നിന്റെ ലൊക്കേഷൻ സെന്റ് ചെയ്യ്. ഇനി നിനക്‌ ബുദ്ധിമുട്ടാണെ ചെയ്യണ്ട ഞാൻ എന്റെ കേരളത്തിലെ പണിയും കഴിഞ്ഞു പൊക്കോളാം “.

“ ഹോ ഇത്ര കാലം നിനക് എന്നെ കാണനോ ഒന്നു വിളികാനോ തോനിയില്ലല്ലോ അപ്പൊ ഇനിയങ്ങോട്ടും അത് വേണ്ട. അല്ലെങ്കിലും നീ എന്റെ ആരാ,

24 Comments

  1. നല്ല തുടക്കം.. നന്നായി തന്നെ അവതരിപ്പിച്ചു.. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.. ആശംസകൾ സഹോ?

  2. Support undaayalum illelum ezhuthithudangiyaal complete akkanam bro..
    ividuthe avastha anusarich finest stories polum kure kalam kazhinjaa aalukal thirichariyunnath 😀
    pinne ithinte adutha bhagam dhairyaaytt itto.. nalla suspenseil anu nirthiyath.. all the best !

  3. നന്നായിട്ടുണ്ട് ❤️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് കൽബെ

  4. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.. ♥️

    1. ഖുറേഷി അബ്രഹാം

      ബാക്കി ഏഴുതാം കുറച്ചു ദിവസം ആകും

  5. തുടർന്ന് എഴുതിക്കോളൂ

    1. ഖുറേഷി അബ്രഹാം

      മ്മ്മ് ഏഴുതാം,

  6. കൊള്ളാം നന്നായിട്ടുണ്ട് ??

    1. ഖുറേഷി അബ്രഹാം

      ഇഷ്ട്പെട്ടത്തിൽ താങ്ക്സ്. മ്മ്മ് തുടരാം

  7. തുടക്കം കൊള്ളാം…?????

    1. ഖുറേഷി അബ്രഹാം

      ഇഷ്ട്പെട്ടത്തിൽ സന്തോഷം.

  8. എഴുത്ത് തുടരുക നല്ലൊരു തീം, ഗംഭീര എഴുത്തും അടുത്ത ഭാഗം വേഗമാകട്ടെ. അക്ഷരതെറ്റുകൾ ഒന്ന് ശരിയാക്കുക…
    ആശംസകൾ…

    1. ഖുറേഷി അബ്രഹാം

      ഈ അക്ഷര തെറ്റുകളാണ് എന്റെ കുഴപ്പം, ഞാൻ എത്ര സ്രെധിച്ചാലും പിന്നേം ഉണ്ടാകും. അടുത്ത ഭാഗം നന്നാകാം

  9. വിരഹ കാമുകൻ???

    ❤️❤️❤️

    1. ഖുറേഷി അബ്രഹാം

      താങ്ക്സ് മുത്തേ,

  10. thudaruuu………

    1. ഖുറേഷി അബ്രഹാം

      മ്മ്മ് തുടരാം, സമയം പിടിക്കും

  11. ഫ്രൻഷിപ് എന്നും എന്റെ ഒരു വീക്നസ് ആയിരുന്നു…

    ഖുറേസി തുടരൂ…

    വൈറ്റിംഗ് മുജീബിന്റെ യും രാഹുലിന്റെയും കണ്ട് മുട്ടലിനായി… ??

    1. ഖുറേഷി അബ്രഹാം

      അതെല്ലങ്കിലും ഫ്രണ്ട്ഷിപ്പ് ഇഷ്ടമില്ലാത്തയാവർ ആരാ ഉള്ളെ.
      എന്തായാലും അവരുടെ കണ്ടുമുട്ടലുകൾ അടുത്ത ഭാഗത്ത് കാണാം.

  12. നന്നായിട്ടുണ്ട് ❤️

    തുടർന്ന് എഴുതുക…

    1. ഖുറേഷി അബ്രഹാം

      താങ്ക്സ്, തുടരാം

  13. M.N. കാർത്തികേയൻ

    തുടർന്നോ?

    1. ഖുറേഷി അബ്രഹാം

      മ്മ്മ് തുടരാം, പക്ഷെ കുറച്ചു താമസിക്കും.

Comments are closed.