സുബുവിന്റെ വികൃതികൾ 2 [നൗഫൽ] 4488

സുബുവിന്റെ വികൃതികൾ 2

Subuvinte Vikrithikal 2 | Author : Naufal | Previous Part

 

എന്റെ ഉമ്മാക്ക് ചെറുതായി കോഴി വളത്തൽ ഉണ്ട്…
ചെറുതും വലുതുമായി ഒരു നാല്പതോളം കോഴികൾ….പക്ഷെ പണ്ടാരോ പറഞ്ഞ പോലെ ഒക്കെ നാടൻ ആയി പോയി…

അതിന്റെ മുട്ടകളും…. ചെറിയ കോഴികളെയും ആവശ്യക്കാർക്ക് വിറ്റു എന്റെ ഉമ്മ ചെറിയ ഒരു വരുമാനവും ഉണ്ടാക്കുന്നുണ്ട്…

ആ വരുമാനമാണ് നമ്മൾ നാട്ടിൽ വരുമ്പോൾ തരുന്നതും, അടിച്ചുമാറ്റുന്നതുമായ പോക്കറ്റ് മണി…

എന്റെ കൂടെ അതിൽ വളരെ ശക്തമായിത്തന്നെ ഒരു കോംബിറ്റേഷൻ അയിറ്റം ആയി ഏറ്റടുത്തു അമ്മളെ അനിയൻ ജിത്തുവും ഉണ്ടുട്ടോ…

പക്ഷെ എന്റെ പെങ്ങൾക്കും നമ്മളെ പൊണ്ടാട്ടിക്കും ഈ ഉമ്മച്ചിയുടെ കോഴി വളർത്തൽ അത്ര തൃപ്തി ഉള്ളതല്ലേ…

ഉമ്മയുടെ കോഴികളാണെങ്കിൽ, ഉമ്മയുടെ കൂടെ തന്നെ യാവും ഏകദേശം മുഴുവൻ സമയവും…

അത് കൊണ്ട് തന്നെ കോലായിലും അടുക്കളയിലും എന്ന് വേണ്ട റൂമിൽ പോലും ഇടയ്ക്കു അവരുടെ സർവാധിപത്യം ആണ്…

ചില കോഴി കൾ മുട യിടുന്നത് പോലും റാക്കിന്റെ മുകളിൽ ആണ്…

അവയെ അവിടുന്ന് പിടിച്ചു കൂട്ടിൽ കൊണ്ടിട്ടാൽ മുട്ട പോയിട്ട് മുട്ടത്തോല് പോലും കിട്ടില്ല…

ചില അവസരങ്ങളിൽ… കോഴി അവിടെ കഴിയുന്നത് നമ്മക്ക് പോലും അറിയില്ല…

റാക്കിൽ നന്നാക്കാൻ കേറുമ്പോൾ ആവും എട്ടോ പത്തോ മുടകൾ അവിടെനിന്നും കിട്ടുക…

മുപ്പത്തി സുഖമായി അവിടെ ഇരുന്ന് അടുത്ത തലമുറക്കുള്ള കാത്തിരിപ്പിൽ ആവും….

എന്നിട്ടും ആ കോയിന്റെ മുഖത്തു നോക്കി അമ്മളെ ഉമ്മ പറയും അള്ളോ എന്റെ മുട….

കോഴി വിജ്രംഭിച്ചു ഒന്നും പറയാതെ പുറത്ത് പോവും….

അല്ലെങ്കിലും കോഴിക്ക് അങ്ങനെ തന്നെ വേണം….

സ്വന്തം മുട പോലും ആരാന്റെ ആണെന്ന് കേട്ടുനിൽകേണ്ടി അവസ്ഥ… പടച്ചോനെ ഇങ്ങനെ ഒന്നും നീ ആർക്കും കൊടുക്കരുതേ….

ആത്മഹത്യ ചെയ്യാൻ അറിയാഞ്ഞിട്ടാവും അല്ലങ്കിൽ ഭൂമിയിലൊന്നും ഒരു കോഴിയും ഉണ്ടാവുമായിരുന്നില്ലല്ലോ…

ഇതിന്റെ ഒപ്പം തന്നെ അവർ അവരുടെ കഴിവിനനുസരിച്ചു വീടിന്റെ ഓരോ മുക്കിലും മൂലയിലും പല തരത്തിലുള്ള പൂക്കളവും ഇട്ടിട്ടുണ്ടാവും…

പെങ്ങളോ പൊണ്ടാട്ടിയോ നിലമൊക്കെ തുടച്ചു ഒന്ന് നാട് നിർത്തുമ്പോൾ ആവും അപ്പുറത്ത് നിന്നും പീർ ന്നുള്ള ശബ്ദം കേൾക്കുക…

19 Comments

  1. വിശ്വനാഥ്

    ????

  2. Super

  3. സുബു ഉമ്മയെയും , കുടുംബത്തേയും പെരുത്ത് ഇഷ്ടായി …???

  4. ???????????????

  5. കൈപ്പുഴ കുഞ്ഞാപ്പൻ

    ningada bharyayum pengalum ayirikkum koode turanne vitte ??

      1. കൈപ്പുഴ കുഞ്ഞാപ്പൻ

        ?

  6. മരിച്ച മരക്കുറ്റി

    21 ദിവസത്തിനിടക്ക് റാക്ക് വൃത്തിയാക്കി ഇല്ല എങ്കിൽ 10 മുട്ടക്ക് പകരം കോഴിക്കുഞ്ഞുങ്ങൾ ആവും കിട്ടുക…..

    കോഴി 10 എണ്ണമൊക്കെ ഇട്ട് അടയിരിക്കുക പോലും ചെയ്യാതെ ങ്ങളെ വെയ്റ്റ് ചെയ്തിരിക്കുന്നത് സംഭവം തന്നെ…..
    ആ കോഴിക്ക് തീറ്റയും കുടിയും വേണം ന്നില്ലേ ???

    1. ഹ ഹ ഹ…
      അത് അങ്ങനെ ഒരു കോഴി

  7. ഹ..ഹ…
    ശരിക്കും ഒരു റിയലിസ്റ്റിക് കഥ?

    ‘ജാവ സിമ്പിളാ but പവർഫുൾ’
    എന്നത് പോലുള്ള എഴുത്ത്?

    1. താങ്ക്യൂ

  8. സുജീഷ് ശിവരാമൻ

    നന്നായി എഴുതി…. നന്നായി ഇഷ്ടമായി കേട്ടോ… ഇനിയും എഴുതണേ….

    1. താങ്ക്യൂ

  9. ഒറ്റപ്പാലം കാരൻ

    “””അല്ലെങ്കിലും കോഴിക്ക് അങ്ങനെ തന്നെ വേണം….

    സ്വന്തം മുട പോലും ആരാന്റെ ആണെന്ന് കേട്ടുനിൽകേണ്ടി അവസ്ഥ…!!!

    ഇത് വായിച്ച് ചിരിച്ചു bro
    നന്നായിട്ടുണ്ട് bro
    ഒപ്പം നിങ്ങളുടെ ഉമ്മയെ ഇഷ്ടമായിട്ടോ

    1. താങ്ക്യൂ

  10. നന്നായി എഴുതി

    1. താങ്ക്യൂ

  11. ആഹാ !!!സംഭവം കിടുക്കി, നന്നായി എഴുതി…

    1. താങ്ക്യൂ

Comments are closed.