? നീലശലഭം ? [Kalkki] 162

? നീലശലഭം ?
Neelashalabham | Author : Kalkki

 

നീണ്ട ഇടതൂർന്ന മുടിയിഴകൾ മുഖത്തിഴഞ്ഞപ്പോൾ കിണിങ്ങികൊണ്ടവളുടെ കൈകൾ അവയെ തഴുകി മാറ്റി . പ്രണയാതുരമായ ഒരു പാട്ട് അവളുടെ കാതിലേക്ക് ഒഴുകിയെത്തി.ഉറക്കം മതിയാവാത്ത ആ നീല കണ്ണുകൾ പതിയെ തുറന്നു .ഭിത്തിയിലെ ക്ലോക്കിൽ സമയം 7.30.അമ്മേ, എന്താ വിളിക്കാഞ്ഞേ “ദുഷ്ട

എന്തൊക്കെയോ കലപില ശബ്ദത്തിനൊടുവിൽ 8മണിയുടെ ബസ്സിനായി റോഡിലൂടെ ഒരു മരണപ്പാച്ചിൽ.ബസ്സിലെ ഇടിയും തൊഴിയും കൊണ്ട് മഴയും നനഞ്ഞ് ക്ലാസ്സിലേക്ക്. തൻ്റെ പിന്നാലെ മിസ്സ് വരുന്നതു കണ്ട അവൾ വേഗം ഓടി ക്ലാസിൽ കയറി.തന്നെ നോക്കി കള്ളചിരിയോടെ കാത്തിരുന്ന തൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരി പ്രിൻസിയുടെ മുഖം അവൾക്ക് അത്ര പന്തിയായി തോന്നിയില്ലാ. കണ്മഷിയുടെ കരവിരുതിൽ ആഴകുകൂടിയ ആ നീലക്കണ്ണുകൾ ആഗ്യഭാഷയിൽ എന്തോക്കെയോ ചോദിക്കാൻ വെമ്പൽ കൊണ്ടു.കുട്ടുക്കാരിയും അതേ ഭാഷയിൽ മറുപടി പറഞ്ഞു . അപ്പോഴാണ് അവൾ അത് ശ്രദ്ധിച്ചത് .ഒരു ഗ്രീറ്റിംങ് കാർഡ് ചുവന്ന റോസാപൂവിൽ കൂട്ടികെട്ടി അവളുടെ സിറ്റിൽ സ്ഥാനം പിടിച്ചിരിക്കുന്നു.ആകാംഷയോടെ അവൾ അതെടുത്ത് തുറന്നു നോക്കി. ആ കാർഡിൻ്റെ മുകളിൽ ആ നീലകണ്ണുകൾ അവൻ വരച്ചിരിക്കുന്നു.

“എൻ്റെ കരിനീലകണ്ണഴകി ഉണ്ടകണ്ണി കാത്തുട്ടി I love u ഒരുപാടുനാളായി പറയാൻ കൊതിച്ചു  നിന്നെ കാണുന്ന ഓരോ നിമിഷവും പറയാനുള്ള ആഗ്രഹം കൂടി വരുന്നു ഇനിയുള്ള എൻ്റെ ജീവിതത്തിൽ എൻ്റെ എല്ലാമെല്ലാമായ നിന്നെ ചേർത്തു പിടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ ഒരു കാര്യം നീയറിയാതെ എനിക്ക് നിന്നെ ഇനിയും സ്നേഹിക്കണം നീ എന്നെ കാണാനാഗ്രഹിക്കുന്ന ആ വെമ്പൽ നിൻ്റെ കണ്ണിൽ എനിക്ക് കാണണം  so  follow this letters to know who I am?  Wait for the thrill .Chakkara umma for my sweet heart”

ഒരു നിമിഷം പരിസരം മറന്ന അവൾ ആ റൂമിലാകെ കണ്ണോടിച്ചു ആരെങ്കിലും നോക്കുനുണ്ടോയെന്നവൾ ശ്രദ്ധിച്ചു. ഇല്ല ആരും അവളെ നോക്കുന്നില്ല.വീണ്ടും അവൾ ആ കാർഡിലേക്ക് കണ്ണോടിച്ചു  ഒരു ചുവന്ന ഹ്യദയത്തിൽ അവൾ കണ്ടു

“ഉണ്ടകണ്ണി ഇതു നിൻ്റെ കള്ളനാണ് നിനക്കായ് പിറന്ന നിൻ്റെ കള്ള കണ്ണൻ”

ജനൽ അഴകളെ തഴുകിയെത്തിയ ഇളംകാറ്റും മഴത്തുളളിയും അവളെ സ്വപനലോകത്തേക്കാനയിച്ചു .അവളുടെ മനസ്സു നിറയെ ആ വരികളാണ്

”  ഉണ്ടകണ്ണി ഇതു നിൻ്റെ കള്ളനാണ് നിനക്കായ് പിറന്ന നിൻ്റെ  കള്ളകണ്ണൻ”

 

എടീ എടീ പൊട്ടി നിന്നെ മിസ്സ് വിളിക്കുന്നടീ കുട്ടുകാരിയുടെ വിളികേട്ട് അവൾ ഒന്നു ഞെട്ടി

Yes miss ചാടിയെഴുന്നേറ്റവൾ ചോദിച്ചു.

താനല്ലേ കാർത്തിക ദേവ് .

Yes miss

“തനിക്ക് എന്തോ കൊറിയർ വന്നിട്ടുണ്ട് സ്റ്റാഫ് റൂമിൽ ചെല്ലാൻ നോട്ടീസ് വന്നിരിക്കുന്നു

സംശയങ്ങളുടെ ഒരു കൂമ്പാരം അവളുടെ. മുഖത്ത് മിന്നി മാഞ്ഞു .

കൂട്ടുകാരിയെ ഒന്നു നോക്കി അവളും ഒന്നു നോക്കി.

9 Comments

  1. നല്ല എഴുത്താണ് ഒരു നല്ല ലവ് സ്റ്റോറി പ്രതീക്ഷിക്കുന്നു
    പേജ് കൂട്ടി എഴുതണം
    വര്ണനകളും ആവാം, പ്രണയം പൈങ്കിളി ആണ്

    പമ്പയിൽ സൂര്യൻ അസ്തമിച്ചത് ഒരു error ആയി ചിന്തിക്കാൻ കഴിയുന്നില്ല, അല്പം സമയം എടുത്തു ആലോചിച്ചു സ്വയം വിലയിരുത്തി പേജ് കൂട്ടി അടുത്ത ഭാഗം പ്രെസിദ്ധികരിക്കു

    By
    അജയ്

  2. നല്ല എഴുത്താണ് ഒരു നല്ല ലവ് സ്റ്റോറി പ്രതീക്ഷിക്കുന്നു
    പേജ് കൂട്ടി എഴുതണം
    വര്ണനകളും ആവാം, പ്രണയം പൈങ്കിളി ആണ്

    പമ്പയിൽ സൂര്യൻ ast

    1. Thanku bro next page want make curious .

  3. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️

  4. നന്നായുട്ടുണ്ട്, തുടർന്നും എഴുതുക…

    1. Support tharanam bakki ezhuthikondirikukayane

  5. nalla katha kalkki bro

  6. Kollam….

    Nice

    1. Thanku fast attempt aane

Comments are closed.