രജിത
Rajitha | Author : Vibin
“ബുധനാഴ്ച അവർ വരും എന്നെ കാണാൻ, ഫോട്ടോ കണ്ട് അവർക്കിഷ്ടപ്പെട്ടു എന്നാണ് പറഞ്ഞത്. എനിക്ക് പറ്റില്ല അവരുടെ മുന്നിൽ പോയി നിൽക്കാൻ” കരച്ചിൽ കാരണം അവളുടെ ശബ്ദമിടറിയിരുന്നു.
“ഡി , ആളുകൾ കാണും, കരയല്ലേ.
നീ പറ ഞാൻ എന്താണ് ചെയ്യേണ്ടത്. ഒരു ജോലി പോലും ഇല്ലാത്ത ഞാൻ ആരോടാണ് സംസാരിക്കുക. എനിക്ക് വേണ്ടി ജീവിക്കുന്ന എന്റെ ഏട്ടനോട് ഞാൻ എന്താണ് പറയുക” മനസിലെ സങ്കടം ഒളിച്ചു വച്ചുകൊണ്ട് ഞാൻ അവളോട് ചോദിച്ചു.
“നീ തന്നെ പറ പിന്നെ ഞാൻ എന്ത് ചെയ്യണം. മനസ്സിൽ ഒരാളെ വച്ചിട്ട് മറ്റൊരാളുടെ മുന്നിൽ പോയി നിൽക്കാൻ എന്നെ കിട്ടില്ല.
വീട്ടുകാരുടെ കാര്യത്തിൽ എനിക്ക് കുഴപ്പമില്ല. നിന്നെ ഇഷ്ട്ടമാണ് എന്നറിഞ്ഞിട്ടും അവർ എനിക്ക് വേറെ കല്യാണം ആലോചിക്കുമ്പോൾ ഞാൻ അവരെ നോക്കേണ്ട കാര്യമില്ലല്ലോ.
പക്ഷെ ആ ചെക്കൻ, അവൻ എന്ത് പിഴച്ചു. മനസ്സിൽ നിന്നെ വച്ചു കൊണ്ട് ഞാൻ ഒരിക്കലും അവന്റെ മുന്നിൽ പോകില്ല അതുറപ്പാണ്. അവൾ അതും പറഞ്ഞ് എന്നെ നോക്കി.
“നീ എനിക്ക് കുറച്ചു സമയം താ, ഒരു ജോലി പോലും ഇല്ലാതെ ഞാൻ എങ്ങിനെ ആണ് നിന്നെ വിളിച്ചിറക്കികൊണ്ടുവരിക.” അവളുടെ മുഖത്ത് നോക്കാതെ ആണ് ഞാൻ അത് ചോദിച്ചത്. എനിക്കറിയാമായിരുന്നു 2 ദിവസം കൊണ്ട് എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന്.
“നിന്റെ തീരുമാനം എന്തായാലും ഞയറാഴ്ച്ച എന്നെ അറിയിക്ക്. അത് നെഗറ്റീവ് ആണെങ്കിൽ ഇനി ഞാൻ ക്ലാസ്സിലേക്ക് വരില്ല. പോസറ്റീവ് ആണെങ്കിൽ ക്ലാസ്സിൽ വന്നാൽ തിരികെ ഞാൻ വീട്ടിൽ പോകില്ല.
എന്തായാലും നീ എന്നെ വിളിച്ചറിയിച്ചാൽ മതി, ഞാൻ പോകുന്നു.” അവൾ അതും പറഞ്ഞിറങ്ങാൻ തുടങ്ങി.
“ഡി , ഞാൻ … ഈ 2 ദിവസം കൊണ്ട്……” ഞാൻ വിക്കി വിക്കി പറയുന്നതിന് മുൻബെ അവൾ പറഞ്ഞു തുടങ്ങി
“നിന്നെ മനസ്സിൽ വച്ചുകൊണ്ട് ഞാൻ മറ്റൊരാൾക്ക് മുന്നിൽ ഒരിക്കലും പോകില്ല, അതുപോലെ മറ്റൊരാൾക്ക് മുന്നിൽ ഞാൻ പോയാൽ പിന്നെ നിനക്ക് മുന്നിൽ ഞാൻ ഒരിക്കലും വരില്ല. ഇത് എന്റെ തീരുമാനം ആണ്”. അവൾ അതും പറഞ്ഞിറങ്ങി പോയി.
****************************
ഞാൻ വിബിൻ ഒരു 22 വയസ്സുള്ള ഒരു ഡിഗ്രി വിദ്യാർത്ഥി ആണ്. ഉച്ച കഴിഞ്ഞാൽ ഒരു തുണിക്കടയിൽ പാർട്ട് ടൈം ജോലിക്ക് പോകും. അവൾ രജിത എന്റെ കൂടെ പഠിക്കുന്നു.
കഴിഞ്ഞ ഒരാറു മാസമായി ഞങ്ങൾ പ്രണയത്തിൽ ആണ്. ക്ലാസ്സിലെ ഒരു തല്ലിനിടയിൽ ആണ് അവൾ എന്നോട് ഇഷ്ട്ടമാണ് എന്ന് പറഞ്ഞത്. അത് വരെ ഒരു സുഹൃത്ത് ആയി കണ്ടിരുന്ന അവളുടെ ഭാഗത്ത് നിന്ന് അങ്ങിനെ ഒരു അപ്രോച്ച് വന്നപ്പോൾ ഞാൻ ആദ്യം നിരസിച്ചു.
എന്നാൽ അതിന് അവൾ 2 ദിവസം ക്ലാസ്സിൽ വരാതിരുന്നപ്പോൾ ആണ് അവൾ കാര്യമായി പറഞ്ഞത് ആണ് എന്ന് മനസ്സിലായത്.
നീ എന്തേ വരാതിരുന്നു എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞത്” നിനക്ക് മുന്നിൽ ഇനി പഴയ ആ രജി ആയി വരാൻ കഴിയില്ലെന്നും ഇനി ഞാൻ പഠിക്കുന്നില്ല എന്നും ആണ് പറഞ്ഞത്.”
അടിപൊളി എന്ത് കൊണ്ടോ സങ്കടം തോന്നിയില്ല
മരിച്ചു ആ പെണ്ണിനോട് പുച്ഛം തോന്നി
നന്നായി ബ്രോ ??????
താങ്ക്സ്
കൊള്ളാം വിബി….
പോരാ എന്ന് നന്നായി അറിയാം. എന്നാലും അതിനെ സപ്പോർട്ട് ചെയ്തതിന് ഒരുപാട് നന്ദി. പിന്നെ ഇത് എന്റെ അനുഭവം ആണ് ട്ടോ
കമന്റ് കണ്ടു..
പോരാ എന്നോ
ഈ അനുഭവത്തെ ഇനി എങ്ങനെ ആണ് എഴുതുക
ആ അനുഭവം മറക്കാൻ കഴിയില്ല.
11 വർഷമാകുന്നു ഓഗസ്റ്റ് 24 ന്
Ha ha..climax?
Kollam bro..Nalla rasamulla ezhuth..!!
അനുഭവം ആണ് ഗുരു….
മച്ചാനെ.. എന്നാ രക്ഷപ്പെട്ടു എന്ന് കൂട്ടിക്കോ?
നന്നായിട്ടുണ്ട് കഥ..
സത്യമാണ് ഭായ്, ഞാൻ രക്ഷപ്പെട്ടത് ആണ്…..
❤❤
???