മേഘക്കാവ്
(VICKEY WICK)
സ്ഥലം മാറി കിടന്നാൽ ഉറക്കം വരില്ലെന്ന് ആരാ പറഞ്ഞത്? എന്റെ മുറിയിലെ കട്ടിലിലെ മെത്തയെന്നെ കെട്ടിപ്പിടിക്കുന്നതിലും പതു പതുത്താണ് ഈ മെത്ത എന്നെ പുണർന്നത്. കൂടെ കാടിന്റെ തണുപ്പും രാത്രി സംഗീതവും. വന്നു കിടന്നതും ഉറങ്ങിയതും അറിഞ്ഞില്ല. ഉറക്കം കഴിഞ്ഞിട്ടും മെത്ത വിട്ട് എണീക്കാൻ തോന്നുന്നില്ല. ഇന്നലെ വരുമ്പോ തന്നെ അഞ്ജിതയെ കാണാൻ ഓടണം എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷെ കണ്ണും മെയ്യും മനസിനെ തോൽപ്പിച്ചു കളഞ്ഞു.
എപ്പോഴോ മുറിയിലേക്ക് വന്ന അമ്മ പറയുന്നത് പാതി മയക്കത്തിലായ എനിക്ക് കേൾക്കാമായിരുന്നു.
” ഓ, വന്നപാടെ കേറി അങ്ങ് മലന്നോ നിയ്യ്… ആ സാരി എങ്കിലും മാറ്റിക്കൂടർന്നോ? ”
അത് കേൾക്കുമ്പോഴാ ഓർക്കുന്നത് ചമഞ്ഞു ആണ് എന്റെ കിടപ്പെന്നു. തെറ്റില്ല ചമഞ്ഞു കിടക്കണമെന്നാണല്ലോ വെപ്പ്…
” ഡി… നീ കേക്കണില്ലേ ഞാൻ പറേണത്? അത്താഴം വേണ്ടേ നിനക്ക്? ”
” വേ… ണ്ട… ”
ഉറക്കത്തിൽ ഉള്ള ആ ഞേരക്കം അത്ര പിടിക്കാത്ത മട്ടിൽ അമ്മ പറഞ്ഞു.
” ആ… ന്നാ അവിടെ കിട. വഴിന്ന് ഓരോന്ന് വലിച്ചു കേറ്റിപ്പഴേ ഞാൻ കരുതിതാ അത്താഴം മുടക്കുന്നു… ”
ഇത്രെയും പറഞ്ഞു തോവി ഏറ്റുവാങ്ങി അമ്മ പടിയിറങ്ങി. താഴേക്ക് അകന്നു പോകുന്ന കാലൊച്ച കേട്ടപ്പോൾ ഉറപ്പിക്കാൻ ഒന്ന് ഇടം കണ്ണിട്ട് നോക്കിട്ട് ഞാൻ ഉറക്കം തുടർന്നു.
♥️♥️♥️♥️♥️♥️♥️
?
Super writhing
Keep it up
താങ്ക്സ് ?
നന്നായിട്ടുണ്ട് ??????
Thankyou?