ദേവദത്ത 8 (മേഘക്കാവ് ) [VICKEY WICK] 140

അങ്ങനെ ഞങ്ങൾ തറവാട്ടുകുളത്തിലേക്ക് തിരിച്ചു. മനയുടെ വടക്കു പടിഞ്ഞാറേക്ക് ഒരൽപ്പം നടന്നാൽ മതി. രാവിലെ മഞ്ഞിനേം എടുത്തോണ്ട് വരുന്ന ഒരു തണുത്ത കാറ്റുണ്ട്. അതിവിടുത്തെ ഒരു പ്രത്യേകതയാണ്. എപ്പോഴും അതിങ്ങനെ കൂടിയും കുറഞ്ഞും നിൽക്കും. യക്ഷിയും മറ്റും കഥകളിൽ കേട്ടിട്ടേ ഉള്ളു എങ്കിലും കണ്ണാലെ കണ്ടിട്ടുള്ള ഒരു ചോരകുടിയൻ ഇവിടെ ഉണ്ടായിരുന്നു. കന്നട്ട… അവന്റെ ചുംബനമേൽക്കാതെ ഇരിക്കാൻ ഒരു തരം ഇല നീര് കാലിൽ പുരട്ടിയിട്ടാണ് കാട്ടിലേക്ക് ഇറങ്ങുക.

 

കുട്ടികുരങ്ങുകളെ നിയന്ത്രിക്കാൻ ഒരൽപ്പം പാടായിരുന്നു. എന്നാലും ബ്രഹ്മരക്ഷസിനേം യക്ഷിയെയും പേടി ഉള്ളത്കൊണ്ട് ഒരുപാട് വഴിവിട്ട് സഞ്ചരിക്കില്ല. അതുകൊണ്ട് ഇങ്ങനേം ഉപകാരമുണ്ടെന്ന് അന്ന് എനിക്ക് മനസിലായി. അങ്ങനെ നടന്ന് കുളമെത്തി. സൂര്യന്റെ എത്തിനോട്ടം പടവുകളിൽ തട്ടി തുടങ്ങിയിട്ട് ഉണ്ട്. വെട്ടുകല്ലുകൊണ്ടാണ് കുളത്തിന്റെ അരികുകെട്ട്. മരതകകുളം പോലെ അല്ല. അതിലും തെളിഞ്ഞ വെള്ളം. വെള്ളത്തിനു പച്ചയെക്കാൾ ചായ്‌വ് നീല നിറത്തോട് ആണ്. ആമ്പലോ മറ്റൊന്നും തന്നെ ഇല്ല. ചെറിയ മീനുകൾ നീന്തി നടക്കുന്നുണ്ട്. അടിത്തട്ട് നന്നായി തന്നെ കാണാം.

 

ആദു പതുക്കെ കാലിന്റെ പെരുവിരൽ കൊണ്ട് ഒന്ന് തൊട്ട് നോക്കി. പെട്ടെന്ന് പിൻവലിച്ചു നിന്നു തുള്ളാൻ തുടങ്ങി. നാട്ടിലെ കുളത്തിന് പോലും തണുപ്പാണ്. അപ്പൊ ഇതിന്റെ കാര്യം പറയാനുണ്ടോ?

അഞ്ജു വേഗം തന്നെ ചാടി നീന്തി തുടങ്ങി. അവളെ കണ്ടാൽ ആ കുളത്തിന്റെ പരിസരത്ത് താമസിക്കുന്ന ഒരു നീർനായ ആണെന്ന് തോന്നും. അത്ര അനായാസം അതിൽ നീന്തി തുടിക്കുന്നു. അമ്മുവും ചെറിയ മടിയോടെ നിൽപ്പാണ്.

 

ഞാൻ പതിയെ വെള്ളം തൊടുന്ന പടവിലേക്ക് എന്റെ വലം കാൽ വെച്ചു. തണുപ്പ് ഇഴഞ്ഞു കേറിയെങ്കിലും വിട്ടില്ല. മറ്റേ കാലിനെയും ഞാൻ പിടിച്ച് മുക്കി. മടിപിടിച്ചു നിൽക്കുന്ന അമ്മുവിനേം ആദുവിനേം ഇനി ഇറക്കണം. ഞാൻ തണുപ്പ് മാറ്റാൻ എന്റെ കൈകളിൽ രണ്ടിലും വെള്ളമൊഴിക്കുന്നതിനിടയിൽ കുറച്ചു വെള്ളം കോരി രണ്ടിന്റേം മെത്തേക്ക് ഒഴിച്ചു.

 

നനഞ്ഞോന്നു തണുത്തപ്പോൾ അമ്മു പ്രതികാര ദാഹിയായി. അവൾ ഓടി വന്നു വെള്ളം കോരി എന്റെ ദേഹത്തേക്കും ഒഴിച്ചു. ഞങ്ങളുടെ യുദ്ധം തുടരവേ തന്റെ അവസരം തുറന്നു കിട്ടിയ ആദുവും എത്തി എന്റെ നേരെ ആക്രമണം ആരംഭിച്ചു.

 

അഞ്ജു ഇതെല്ലാം കണ്ട് രസിച്ചു തുഴഞ്ഞങ്ങനെ നിൽപ്പാണ്. ഇതിനിടെ അമ്മു പടവിലെ പച്ചപ്പിൽ തെന്നി കുളത്തിലായി.

 

 

” അയ്യോ… ”

 

 

ഞാൻ ഒന്ന് ഭയന്നു. ഞാൻ കരുതിയത് അവൾക്ക് നീന്താൻ അറിയില്ലെന്നാണ്. എന്നാൽ വീണധികം ആകും മുന്നേ കുഞ്ഞൻ ആമയെ പോലെ അവൾ പൊന്തിവന്നു. കുഞ്ഞി തല മാത്രം മീതെ കാണാം. പിന്നെ വൈകിയില്ല, ഞാനും കുളത്തിലേക്ക് ഊളിയിട്ടു. ആഹാ, വായുവിൽ നീന്തും പോലെ. അതോ ഞാൻ പറക്കുകയാണോ? ഒരുപക്ഷെ ചിറകില്ലാതെ പറക്കാൻ പറ്റുമെങ്കിൽ അതിനു ഈ കുളത്തിൽ മുങ്ങാം കുഴിയിടുന്ന അതെ അനുഭവം ആയിരിക്കും. കളിച്ചു നടക്കാൻ സമയമില്ല. അഞ്ജുവും ഞാനും വേഗം കുളി മതിയാക്കി. ചെറുതിനെ രണ്ടിനേം ഒരുതരത്തിൽ വലിച്ചു കേറ്റി. ഇറങ്ങാനെ തണുപ്പും മടിയും ഒക്കെ ഉള്ളു. ഇറങ്ങിക്കഴിഞ്ഞാൽ…

6 Comments

Add a Comment
  1. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  2. Super writhing
    Keep it up

    1. താങ്ക്സ് ?

  3. നന്നായിട്ടുണ്ട് ??????

    1. Thankyou?

Leave a Reply

Your email address will not be published. Required fields are marked *