ഓർമകളിൽ നീ ഇന്നും [Suhail] 51

ഓർമകളിൽ നീ ഇന്നും

Author : Suhail

 

ദുബായ് എയർപോർട്ട് (10.30pm)

 

മൊബൈൽ റിങ്……

 

ഹലോ…

 

ഹലോ മോനെ… നീ എയർപോർട്ട് എത്തിയോ…. “ഉമ്മ

 

എത്തി ഉമ്മ എമിഗ്രേഷൻ കഴിഞ്ഞു.

ഫ്ലൈറ്റ് 12മണിക്ക് ആണ്. വെയ്റ്റിങ്ങിലാ….ഞാൻ എത്തിയിട്ട് വിളിക്കമേ… എന്നും പറഞ്ഞു ഞാൻ ഫോൺ വെച്ചു…

 

അതെ 2വർഷത്തിന് ശേഷം ഞാൻ എന്റെ നാട്ടിൽ കാൽ കുത്തുവാൻ പോകുന്നു… എന്റെ പ്രിയപെട്ടവരെ കാണാൻ പോകുന്നു… കുറെ നേരം ആയല്ലേ ഞാൻ.. ഞാൻ എന്ന് പറയുന്നേ ഞാൻ ആരാണെന്നല്ലേ… പറയാം…

 

എന്റെ പേര് ആഷിക് സ്ഥലം എറണാകുളം ഉപ്പ ചെറുപ്പത്തിലേ മരിച്ചുപോയി പിന്നെ എന്നെയും അനിയത്തിയെയും ഉമ്മ കഷ്ടപ്പെട്ട വളർത്തിയെ

കഴിഞ്ഞ 2വർഷം ആയി നാട് വിട്ടു ദുബൈയിൽ ആയിരുന്നു…

 

അങ്ങനെ മണിക്കൂറുകൾക് ശേഷം ഞാൻ എന്റെ നാട്ടിൽ കാൽ കുത്തി എന്നെ കാത്തു എയർപോർട്ടിന്റെ മുന്നിൽ ഉമ്മയും പെങ്ങളും പിന്നെ എന്റെ പ്രിയ കൂട്ടുകാരും ഉണ്ടായിരുന്നു… കാറിൽ ഇരിക്കുമ്പോൾ അവരെല്ലാം ഓരോ വിശേഷങ്ങൾ പറയുമ്പോളും ഞാൻ പണ്ട് ആസ്വാതിച്ചില്ലാത്ത എന്റെ നാടിന്റെ മനോഹാരിത

സൈഡ് വിൻഡോയിലൂടെ നോക്കി കാണുകയായിരുന്നു … അങ്ങനെ ഏറെ നേരത്തെ യാത്രയ്ക് ശേഷം വീടെത്തി…

 

ലോൺ എടുത്ത് വെച്ചതാണേലും സ്വാന്തമെന്നു പറയാൻ ഒരു വീട് ഇന്ന് തനിക്കുണ്ടല്ലോ.. ഓർമ വെച്ചകാലം മുതൽ വാടക വീട് മാറി നടക്കൽ ആയിരുന്നു അതിൽ നിന്നൊരു മോചനം ആയല്ലോ എന്ന് ഞാൻ പുറത്തു നിന്ന് നോക്കി കാണുവായിരുന്നു…

ഞങ്ങളെ വീട്ടിൽ ആകിയതിനു ശേഷം അവന്മാർ കാറും ആയി തിരിച്ചു പോയി യാത്ര ഷീണമുള്ളത് കൊണ്ട് ചിലപ്പോൾ എന്നെ ശല്യപെടുത്താണ്ട എന്ന് വെച്ചായിരികം..

 

റൂമിലേക്കു കയറി വാതിൽ അടച്ചു കഴിഞ്ഞപ്പോൾ ഞാൻ ആദ്യം തിരഞ്ഞത് എന്റെ പഴയ ഡയറി ആയിരുന്നു… ഏറെ നേരത്തെ തിരച്ചിലിഞ്ഞു ശേഷം അതെന്റെ കൈകളിൽ കിട്ടി.. ഡയറിയുടെ മുകളിൽ ഉണ്ടായിരുന്ന പൊടി ഞാൻ തൂത്തുകളഞ്ഞു…

 

അതെ അവളെ കുറിച്ചുള്ള ഓർമ്മകൾ ഇന്നും ഇതിൽ മായാതെ കിടക്കുന്നുണ്ട്… ഡയറി താളിന്റെ ഇടയിൽ പണ്ട് അവൾ തന്ന അവളുടെ പാസ്പോർട്ട്‌ സൈസ് ഫോട്ടോയിലെക് കുറച്ചു നേരം നോക്കി ഇരുന്നു….

 

പെങ്ങളുടെ നിർത്തതുള്ളു വാതിലിൽ ഉള്ള മുട്ട് കേട്ടാണ് ഞാൻ പഴയ ഓർമകളിൽ നിന്ന് പിന്നോട്ട് വന്നത്.. ഡയറിയും ഫോട്ടോയും ഭദ്രമായി ഷെൽഫിൽ തന്നെ വെച്ചു വാതിലിൽ തുറന്നപ്പോൾ ദുബായ് കാരനെ കാണാൻ ഇതുവരെ വരാതിരുന്ന ബന്ധുക്കളെ കണ്ടു

സംഭവം ക്ലിഷേ ആയതിനാൽ അതിൽ എനിക് അൽബുദ്ധമൊന്നും തോന്നിയില്ല….

ഏറെ നേരത്തെ പ്രെഹാസനത്തിന് ശേഷം അവർ പോയി… രാത്രി ഫുഡ്‌ കഴിക്കാൻ തീന്ൻ മേശയിൽ ഇരിക്കുമ്പോളാണ്… ഉമ്മ ഉമ്മാന്റെ ആവശ്യം ഉന്നയിച്ചത്

2 Comments

  1. നല്ല തുടക്കം… മുന്നോട്ട് പോകട്ടെ… ആശംസകൾ?

  2. Starting kollam.inganae poyal nannu

Comments are closed.