ഉമ്മാ
Author : അപ്പൂട്ടൻ ♥️♥️
മദ്രസയിൽ ഉസ്താദ് പരീക്ഷ പേപ്പർ കൊടുക്കുബോഴായിരുന്നു അയൽവാസി ആഷിക്ക വന്നു ഉസ്താദിനോട് എന്തോ പറയുന്നത് .ഉസ്താദ് ഇജാസെ…!നിന്നോട് വേഗംവീട്ടിൽ ചെല്ലാന് പറഞ്ഞു.
ക്ലാസ് കഴിയാൻ ഇനിയും ഒരുപാട് സമയം ബാക്കിയുണ്ട് .ഉസ്താദ് തലയിൽ കൈവെച്ച് മോന് വേഗം പൊയ്ക്കോ എന്ന് പറയുമ്പോൾ എന്താണ് സംഭവിച്ചത് എന്ന് അറിയാനുള്ള ആകാംക്ഷ മനസ്സിൽ ഉണ്ടായിരുന്നു .
വീട്ടിലേക്ക് എത്തുന്നതിനുമുന്നേ മനസ്സിൽ ഇജാസ് പലതും ഓർത്തു .ഇത്താത്ത പ്രസവിച്ചതാകുമോ ?എന്തായാലും വേണ്ടീല പെട്ടെന്ന് പോകാം
ആഷിക്കയുടെ സൈക്കിളിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് ചെല്ലുമ്പോൾ ഒരു ചെറിയ ടാർപായ് കൊണ്ട് വീടിന്റെ മുൻവശം പന്തലിട്ടിരിക്കുന്നു .
പലരും പലഭാഗത്തായ് കൂടി നിൽക്കുന്നുണ്ട്.വീട്ടിലേക്ക് ചെല്ലുമ്പോൾ എല്ലാവരുടെ കണ്ണുകളും ഇജാസിലേക്ക് മാത്രമായ് ചുരുങ്ങി .
തൊട്ടടുത്ത കസേരയിൽ ഉപ്പച്ചിയിരുന്നു കരയുന്നു .ഇജാസ് ഉപ്പയുടെ അടുത്തേക്ക് പോയി .…!കണ്ടയുടനെ കെട്ടിപിടിച്ചു .മോനെ …!ഉമ്മച്ചിപോയീ എന്നും പറഞ്ഞു അലമുറയിട്ടു .
രണ്ടാം ക്ലാസുകാരനായ ഇജാസിന് എന്താണ് സംഭവിച്ചത് എന്ന് ഒരെത്തും പിടിയും കിട്ടിയില്ല.എന്നും മദ്രസവിട്ടുവരുമ്പോൾ വീടിന്റെ മുറ്റത്തു കാത്തുനിൽക്കുന്ന ഉമ്മയെ കാണാനില്ല .
ഉമ്മച്ചി എവിടെ എന്ന് ചോദിച്ചപ്പോൾ അടുത്ത വീട്ടിലെ ഇക്ക പുസ്തകം വാങ്ങി വെച്ച് കൊണ്ട് മെല്ലെ അകത്തോട്ട് കൊണ്ട് പോയി .വീടിന്റെ ഉള്ളിൽ ആകെ ചിതറിക്കിടക്കുന്നത് പോലെ …ഓരോ മൂലയിലും ഓരൊരുത്തർ ഇരുന്ന് കരയുന്നു .
പക്ഷെ അതിന്റെ തൊട്ടടുത്തായ് ഒരു കട്ടിലിൽ വെള്ള തുണിയിൽ എന്തോ മൂടിപുതച്ചു വെച്ചിരിക്കുന്നു .ഇക്കാക്ക വന്ന് അത് ഉയർത്തി തന്നപ്പോൾ ഇജാസ് ഞെട്ടി …!ഉമ്മച്ചിയാണ് അതിൽ കിടക്കുന്നത് .
പക്ഷെ കണ്ണ് തുറക്കുന്നില്ല .താടി വെള്ള തുണികഷ്ണം കൊണ്ട് കെട്ടിയിരിക്കുന്നു .ഉമ്മച്ചി… ഉമ്മച്ചി കണ്ണ് തുറക്കിമ്മച്ചി .ഇജു ആണ് …ഉമ്മച്ചി വിളിക്കുന്നത്
തുറക്കി ഉമ്മച്ചി .ഞാൻ മിണ്ടൂലഇജു വരുന്നത് ഉമ്മച്ചി അറിയുന്നുണ്ടായിരുന്നു.എന്താ ചെയ്യാ .ഉമ്മച്ചീടെ കുട്ടിക്ക് വിഷക്ക്ണില്ല്യ ആരെങ്കിലും അവന്ക്ക് എന്തെങ്കിലും കൊടുത്തേ…
അടിപൊളി വല്ലാത്ത ഒരു feeling കഥയിലെ ഒരു കഥാപാത്രം ആയതുപോലെ
ആർക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടാകാതെ ഇരിക്കട്ടെ… വല്ലാണ്ട് ഫീൽ ആയി…??…ആമി??
എൻ്റെ പൊന്നപ്പു….
ആകെ സങ്കടത്തിൽ ആക്കിയാലോ ?
നന്നായിട്ടുണ്ട് ?
കമന്റ് കണ്ടു.. രാത്രി ആയതോണ്ട് വായിക്കുന്നില്ല…. അല്ലേലും ഈ സെന്റിമെന്റൽ കഥകൾ ഒന്നും രാത്രി വായിക്കാത്തത് ആണ് നല്ലത്… രാവിലെ വായിക്കാം
രാത്രി മനുഷ്യനെ നിങ്ങള് കരയിപ്പിചെ അടങ്ങൂ അല്ലെ..ഒന്നും പറയാൻ ഇല്ല…???
?❤️
ഉമ്മച്ചി
Karayich kalanjallo manushya ningal?