ഇരു മുഖന്‍ -2 (ഓര്‍മകളുടെ നിലവറ ) [Antu Paappan] 167

ഇരു മുഖന്‍ -2 (ഓര്‍മകളുടെ നിലവറ )

Author :Antu Paappan

 

 

 ആ രാത്രി വീട്ടിൽ നിന്ന് ഒരു കത്തും എഴുതി വെച്ചു ഇറങ്ങുമ്പോൾ എനിക്ക് ഒരു ഊഹവും ഇല്ലാരുന്നു എവിടെ പോകണമെന്നോ എന്ത് ചെയ്യണമെന്നോ. ആകെ ലക്ഷ്യം തത്കാലം ആര്യേച്ചിയുടെയും ഭദ്രന്റെയുമൊക്കെ ജീവിതത്തിൽനിന്നും മാറി കൊടുക്കുക എന്നത് മാത്രം ആയിരുന്നു. എന്റെ ആ ഒളിച്ചോട്ടം  ചെന്നു നിന്നത് എന്റെ സ്വന്തം നാട്ടിൽ തന്നെയാണ്. ഇങ്ങു തെക്കുള്ള ഒരു ചെറിയ ഗ്രാമം. മലയും വയലും എല്ലാം ഒരുമിച്ചു കാണാന്‍ പറ്റുന്ന എന്റെ നാട് ‘മലേവയല്‍’. മലകളില്‍ നിന്നുഒഴുകി വരുന്ന ചെറിയ ചാലുകളാണ് ഈ നാടിന്‍റെ ജീവനാടി. പണ്ട് തെങ്ങ് കവുങ്ങ് വെറ്റിലകോടി തുടങ്ങിയവ നിന്നിരുന്ന കൃഷി സ്ഥലങ്ങള്‍ ഇന്ന്  റബ്ബറിനു വഴിമാറി. കൊടും കാടിന്‍റെ ഭീഗരതയും കണ്ണിനെ കുളിർ അണിയ്ക്കുന്ന വയലെലകളുടെ വശ്യതയും ഒരുപോലെ എന്‍റെ ഈ നാടിനു മാത്രം സ്വൊന്തം.

ഇന്നലെ അര്‍ദ്ധരാത്രി താനെ ഞാൻ നാട്ടിൽ എത്തിയിരുന്നു. നാട്ടിൽ വന്നിറങ്ങി ആദ്യം പോയത് ‘മംഗലത് വീട്ടിൽ’,  അതേ എന്‍റെ ചെറുപ്പത്തില്‍ അച്ചന്‍റെയും ചേട്ടന്‍റെയും മരണത്തോടെ ഞങ്ങള്‍ ഉപേക്ഷിച്ചു പോയ എന്റെ സ്വന്തം തറവാട്ടിൽ. പിന്നീടുള്ള കാലം ഞാനും അമ്മയും അമ്മാവന്റെ കൂടെ ആര്യേച്ചിടെ വീട്ടില്‍ ആയിരുന്നു താമസം. അമ്മ പറഞ്ഞുള്ള അറിവുകളാണ് എന്നെ ഈ പൊളിഞ്ഞ എട്ടു കെട്ടുമായി കെട്ടിയിടാന്‍ കാരണം. നന്നേ ചെറുപ്പത്തിൽ ആര്യേച്ചി ആയി വഴക്കിടുമ്പോ അല്ല എന്നെ കരയിക്കുമ്പോഴൊക്കെ അവൾ പറയും

 

“”ഇതെന്റെ വീടാ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും, ഇഷ്ടമല്ലേ നി നിന്റെ വീട്ടിൽ പൊക്കോ””

 

 സ്വന്തമായി വീടില്ലാത്ത വന്റെ വിഷമം ഞാൻ അവളിൽ നിന്ന് ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഒരിക്കൽ അമ്മ ഞാന്‍ ഇങ്ങനെ വല്ലാതെ വിഷമിക്കുന്ന കണ്ടിട്ട് എനിക്ക് പറഞ്ഞുതന്നു, വീടില്ലാത്ത എനിക്കും സ്വന്തമായി ഒരു വീടുണ്ട് ഒരു പഴയ അസ്സൽ എട്ടുകെട്ട്, അച്ഛനും അച്ചന്റെ മുന്‍ തലമുറക്കാരും കൂട്ടു കുടുംബമയി കഴിഞ്ഞ വീട്. ആ കഥകൾ എന്‍റെ ഉള്ളിലെ അഭയര്‍ത്തിയില്‍ നിന്നും എന്നെങ്കിലും ഞാന്‍ ആകേണ്ട പ്രമാണിയിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു.

 

“”മോൻ വലുതാകുമ്പോൾ അച്ചുനേം അമ്മയെയും ഒക്കെ കൂട്ടി അവിടെയാവും താമസിക്കുന്നത്.”’

 

എല്ലാരും അച്ചു എന്ന് വിളിക്കുന്നത് ആര്യേച്ചിയെ ആയിരുന്നു.  എന്റെ കുഞ്ഞു മനസ്സിൽ അമ്മ ഇട്ടുതന്ന രണ്ടു മോഹങ്ങൾ. പക്ഷേ അന്ന് ഞാൻ ആര്യേച്ചിയെ ഒരുപാട് പേടിച്ചിരുന്നു അതുകൊണ്ട് തന്നെ എന്റെ മറുപടി എപ്പോഴും. ഞാനും എന്റെ അമ്മയും നമ്മുടെ മണിക്കുട്ടിയും (അമ്മാവന്റെ പുള്ളി പശു ) മാത്രം മതി എന്നായിരുന്നു. എങ്കിലും അമ്മ അവളെ എന്റെ തലയിൽ കുത്തിവെക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കില്ലാരുന്നു.  എന്നാൽ ഇന്ന് എന്റെ ആ രണ്ടു സ്വപ്നങ്ങളും ഭദ്രൻ തട്ടിഎടുത്തിരിക്കുന്നു.

 

ആ പഴയ മതിൽ ചാടി കടന്ന് ഞാന്‍ അകത്തു കയറി. ആ വിശാലമായ പറമ്പിൽ ചുറ്റും അരിഞ്ഞാണം പോലെ അരമതില്‍ കെട്ടിയ മുറ്റത്തോട് കൂടിയ എന്റെ വീട്. ഒരു പഴയ എട്ടുകെട്ട്, ഒട്ടുമിക്ക മുറികളുടെയും മെൽകൂര പൊളിഞ്ഞു നിലം പൊത്തിയിരിക്കുന്നു എല്ലാം പത്തിരുപത്തഞ്ചു വർഷം മുന്പ് ഉണ്ടായ അപകടത്തിന്‍റെ ബാക്കി പത്രമാണ്. ഞാൻ കരുതിയിരുന്നത് എന്നെങ്കിലും കയ്യിൽ പൈസ ആകുമ്പോൾ ബാങ്കിൽ നിന്ന് തറവാട് തിരിച്ചെടുത്തു പുതുക്കി പണിയണം എന്നായിരുന്നു, പക്ഷേ ഇപ്പോൾ…..

 

 “” നിന്നെ ഒരിക്കല്‍ ഭദ്രനിൽനിന്നും പൊന്നുംവില കൊടുത്തു വങ്ങും ഞാന്‍ “”

19 Comments

  1. കാർത്തിക

    Waiting ????

  2. Ee കഥ വായിക്കുമ്പോൾ വല്ലാത്തൊരു വീർപ്പു മുട്ടലാണ്, ശെരിക്കും aaran ഹരി, ഭദ്രൻ aaran. Kathirikkunnu

  3. Wow impressed
    Anyway waiting for the nxt part ?❤️❤️❤️

    1. താങ്കു താങ്കു

  4. Alla njan nokki kandilla ee per

    1. അവിടെ ഉണ്ട്, ബട്ട്‌ അവിടെ പോയി നോക്കണ്ട. അവിടെ വായിച്ചവർ കിളിപാറി എന്ന് പറഞ്ഞു നടപ്പുണ്ട് ??.

      എന്റെ പേര് സേർച്ച്‌ ചെയ്തമതി

  5. Bro kk യിൽ ഈ സ്റ്റോറിയുടെ പേര് എന്താ….

    1. അവിടെ പോയി വായിക്കേണ്ട .അവിടെ വായിച്ചു വട്ട്പിടിച്ച കൊറേ ആത്മക്കൾ നടപ്പുണ്ട് ??

    2. പേര് ഇതന്നെആണ് ?

  6. Good story man keep write and waiting for the next part ❤️

    1. Ok തങ്ക്സ് ?? സന്തോഷം ബ്രോ

  7. E partil paranjakaryagal nerathae vayichittullathu polae. Entae doubt anu.

    1. സെയിം കഥ kk യിൽ വായിച്ചു കാണും. അവിടെ എഴുതിയതിൽ കുറച്ചു മാറ്റം വരുത്തി ആണ് ഇവിടെ ഇട്ടത്.

    2. വേറെ എവിടേലും കണ്ടിട്ടുണ്ടേങ്കിൽ മെൻഷൻ ചെയ്യണേ. എന്റെ കഥ കുറച്ചങ്ങു മാറ്റിപിടിക്കാനാ.

  8. കൊള്ളാം നന്നായിട്ടുണ്ട് …❤❤??????

    1. തങ്ക്സ് ???

  9. First ❤️

    1. ഇതിപ്പോ ഇവിടേം തറവാട്ടിലും നിറഞ്ഞു നിക്കാണല്ലോ ?

      1. ??

Comments are closed.