ഇരു മുഖന്‍ -2 (ഓര്‍മകളുടെ നിലവറ ) [Antu Paappan] 167

അന്നത്തെ നീണ്ട ശകാരത്തില്‍ ഞാന്‍ ഓര്‍ത്തിരിക്കുന്നത് ഇത്രമാത്രമേയുള്ളു. പിന്നെ എപ്പോഴോ മനസ്സില്‍ പതിഞ്ഞുപോയ ബാല്യത്തിന്റെ ചില സുഖമുള്ള ഓര്‍മ്മകള്‍. ഇതുപോലെ ഉള്ള ചെറിയ ചെറിയ അവളുടെ സംസാരമാണ് എന്നില്‍ അവളോടുള്ള മോഹത്തിന് ശെരിക്കും വഴിമരുന്നിട്ടതെന്ന് വേണമെങ്കില്‍ പറയാം.

 

ഏതായാലും ഒന്ന് പോയി കുളിക്കാം . ബാഗില്‍നിന്നു ഒരു തോര്‍ത്തെടുത്തു ഒരു ജോടി തുണിയും എടുത്തു .അത് എടുത്ത വഴിക്ക് ബാഗില്‍ പെട്ടുപോയ  ഡയറി താഴെ വീണു. ഇതു ഇന്നലെ അമ്മ തന്നതാണല്ലോ ഇതെങ്ങനെ എന്‍റെ ബാഗില്‍വന്നു. ഞാന്‍ അതെടുത്തു ആദ്യ പെജൊക്കെ ഒന്ന് നോക്കി. ആഹ് എന്‍റെ പേര്, എന്‍റെ അസുഖങ്ങള്‍‍ ഒക്കെ പറയുന്ന എന്തോ മെഡിക്കല്‍ റെക്കോട് പോലെ ഒക്കെ എന്തൊക്കെയോ എഴുതി വെച്ചിരിക്കുന്നു. അതൊക്കെ വായിക്കണേല്‍ അടുത്ത മെഡിക്കല്‍ഷോപ്പില്‍ കാണിക്കണം.

 

“”വായിക്കണമാതിരി എഴുതിയാല്‍ എന്താ ഇവറ്റകള്‍ക്ക് …., അല്ലെ ഇതിപ്പോ എന്താ ഇത്ര രഹസ്യമായിഎഴുതി വെക്കാന്‍ ഉള്ളത് പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഭ്രാന്ത്. അതന്നെ””

 

 പലപ്പോഴും സംശയം ഉണ്ടെങ്കിലും ഒരിക്കലും കേള്‍ക്കാനോ അറിയണോ ആഗ്രഹിക്കാത്ത കാര്യം. അതന്നെ ആകും എന്തിനാ ഇപ്പൊ ഇതിന്റെ പിന്നാലെ പോയി മനസ് വിഷമിപ്പിക്കുന്നത് എന്നുകരുതി അടുത്ത പേജ് പോലും ഞാൻ നോക്കിയില്ല. ആ ബുക്ക് ആ ബാഗിന്റെ പുറത്തേക്ക് വെച്ചു.

തത്ക്കാലം ഒന്ന് കുളിക്കാം എന്നിട്ടാവാം ബാക്കി , ഇത്രയും നാളും സിറ്റിലെ ക്ലോറിൻ വെള്ളം ആരുന്നല്ലോ ഇവിടെ കുളത്തില്‍ ആണേല്‍ നല്ല ഒന്നാന്തരം തണുത്ത വെള്ളം. പണ്ട് അൽപ്പം പായലൊക്കെ ഉണ്ടായിരുന്നു, എങ്കിലും ഒന്ന് നീന്തി കുളിച്ചിട്ടു തന്നെ കാര്യം എന്ന് കരുതി. ഞാൻ അവിടെ എത്തിയപ്പോള്‍ പ്രതീക്ഷിച്ചതിനു വിപരീതമായി കടവ് അവര് വൃത്തിയാക്കി തന്നെ വെച്ചിരിക്കുന്നു. ഏതായാലും ഒരു നീണ്ട നീരാട്ട് അങ്ങ് പാസ്സാക്കി. കുറച്ച് കഴിഞ്ഞു ഒരു വയസൻ കാർന്നൊരു അവിടേക്ക് വന്നു.

 

“”ആരാ ഭദ്രൻ കുഞ്ഞാണോ?….  കുഞ്ഞു അന്ന് പോയതിൽ പിന്നെ ഇവിടെ ആരും ചപ്പ് ഇട്ടില്ലേ,.. വൃത്തിയായി തന്നെ ആണെ സൂക്ഷിക്കുന്നെ,  ഇനി ഞങ്ങളെ വഴക്ക് പറയല്ലേ“”

19 Comments

  1. കാർത്തിക

    Waiting ????

  2. Ee കഥ വായിക്കുമ്പോൾ വല്ലാത്തൊരു വീർപ്പു മുട്ടലാണ്, ശെരിക്കും aaran ഹരി, ഭദ്രൻ aaran. Kathirikkunnu

  3. Wow impressed
    Anyway waiting for the nxt part ?❤️❤️❤️

    1. താങ്കു താങ്കു

  4. Alla njan nokki kandilla ee per

    1. അവിടെ ഉണ്ട്, ബട്ട്‌ അവിടെ പോയി നോക്കണ്ട. അവിടെ വായിച്ചവർ കിളിപാറി എന്ന് പറഞ്ഞു നടപ്പുണ്ട് ??.

      എന്റെ പേര് സേർച്ച്‌ ചെയ്തമതി

  5. Bro kk യിൽ ഈ സ്റ്റോറിയുടെ പേര് എന്താ….

    1. അവിടെ പോയി വായിക്കേണ്ട .അവിടെ വായിച്ചു വട്ട്പിടിച്ച കൊറേ ആത്മക്കൾ നടപ്പുണ്ട് ??

    2. പേര് ഇതന്നെആണ് ?

  6. Good story man keep write and waiting for the next part ❤️

    1. Ok തങ്ക്സ് ?? സന്തോഷം ബ്രോ

  7. E partil paranjakaryagal nerathae vayichittullathu polae. Entae doubt anu.

    1. സെയിം കഥ kk യിൽ വായിച്ചു കാണും. അവിടെ എഴുതിയതിൽ കുറച്ചു മാറ്റം വരുത്തി ആണ് ഇവിടെ ഇട്ടത്.

    2. വേറെ എവിടേലും കണ്ടിട്ടുണ്ടേങ്കിൽ മെൻഷൻ ചെയ്യണേ. എന്റെ കഥ കുറച്ചങ്ങു മാറ്റിപിടിക്കാനാ.

  8. കൊള്ളാം നന്നായിട്ടുണ്ട് …❤❤??????

    1. തങ്ക്സ് ???

  9. First ❤️

    1. ഇതിപ്പോ ഇവിടേം തറവാട്ടിലും നിറഞ്ഞു നിക്കാണല്ലോ ?

      1. ??

Comments are closed.