അഭിരാമി 4
Author :Safu
[ Previous Part ]
“മോളെ…”
അമ്മയുടെ വിളിയാണ് എന്നെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തിയത്. എന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. അത് കണ്ടിട്ടാണ് എന്ന് തോന്നുന്നു അമ്മയുടെ മുഖവും ആകെ വല്ലാതെ ആയി……
ഞാൻ വേഗം കണ്ണു തുടച്ച് ചിരിച്ചു അമ്മയോട് ……
മോളെ എടുത്ത് വേഗം ഇറങ്ങി……
അച്ഛൻ വന്നിട്ടുണ്ടായിരുന്നു….
എന്താ late ആയേ എന്നൊക്കെ ചോദിച്ചു……
അച്ഛനുള്ള ഭക്ഷണം ഞാൻ വീട്ടില്‍ നിന്നും എടുത്തിരുന്നു……
ഞാൻ മോളെയും കൊണ്ട് മുകളിലേക്ക് കയറി… മോളെ ഉണര്‍ത്താതെ തന്നെ അവളുടെ ഉടുപ്പ് ഒക്കെയും മാറി കൊടുത്തു….
അത് കഴിഞ്ഞ് ഞാനും പോയി ഫ്രെഷ് ആയി വന്നു. താഴെ അമ്മയുടെ അടുത്തേക്ക് പോയി….. കുറച്ച് നേരം അവിടെ നിന്നു…..
മുറിയിലേക്ക് വന്നപ്പോ സിദ്ധുവേട്ടനും കിടന്നിരുന്നു…… ഞാൻ വേഗം മറുവശത്ത് പോയി കിടന്നു……. എന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു…….
ശ്രീ ക്ക് കുഞ്ഞ് ഉണ്ടായി കാണുമോ…..? എന്ത് കുഞ്ഞായിരിക്കും…. ശ്രീ യുടെ ഇഷ്ടം പോലെ പെണ്‍കുട്ടി ആയിരിക്കുമോ….?
ശ്രീയെ പോലെ തന്നെ ആയിരിക്കും…. എന്തായാലും സന്തോഷത്തോടെ ജീവിക്കട്ടെ എല്ലാവരും…. അത്രയേ പ്രാർത്ഥന ഉള്ളൂ…..
പഴയ കാര്യങ്ങൾ ഒക്കെയും മനസ്സിലേക്ക് തികട്ടി വരുന്നു……
കല്യാണം കഴിഞ്ഞും സന്തോഷം മാത്രമേ ഞാൻ അറിഞ്ഞിരുന്നുള്ളൂ….. സ്നേഹം കൊണ്ട് പൊതിയുന്ന ഭർത്താവ്….. സ്വന്തം പോലെ സ്നേഹിക്കുന്ന അമ്മ…..
അവിടെ നിൽക്കുമ്പോൾ കൂടുതൽ അറിയുകയായിരുന്നു ആ അമ്മയെയും……. അമ്മയുടെ ലോകം തന്നെ അമ്മയുടെ ഹരിക്കുട്ടൻ ആയിരുന്നു…… ശ്രീഹരി എനിക്ക് ശ്രീ യും അമ്മയ്ക്ക് ഹരിക്കുട്ടനും ആയിരുന്നു…. അവർ അമ്മയും മകനും മാത്രം ഉണ്ടായിരുന്ന ലോകത്തേക്ക് വന്ന പുതിയ അതിഥി ആയിരുന്നു ഞാൻ… എന്നെയും ചേര്‍ത്തു പിടിച്ചു….
അമ്മയുടെ വലിയ ആഗ്രഹം ആയിരുന്നു, മകന്റെ കുഞ്ഞിനെ താലോലിക്കുക എന്നത്….അത് ഞങ്ങളോട് പറയുകയും ചെയതു…..
കല്യാണം കഴിഞ്ഞ് 3 മാസത്തിനകം ഞാൻ ഗര്‍ഭിണിയും ആയി….. പിന്നെ ഒരു ആഘോഷം തന്നെയായിരുന്നു….
എന്നെ നിലത്ത് വച്ചില്ല അമ്മയും മകനും…… ഞാനും ശ്രീ യും ഒരുപാട് കാര്യങ്ങൾ കുഞ്ഞിന് വേണ്ടി സ്വപ്നം കണ്ടു…….
“ശ്രീ ക്ക് ആൺ കുഞ്ഞ് ആണോ അതോ പെണ്‍കുഞ്ഞാണോ ഇഷ്ടം?”
” രണ്ടായാലും നമ്മുടെ കുഞ്ഞല്ലേ ആമി….. എങ്കിലും എനിക്ക് ഒരു പെണ്‍കുട്ടിയെ ആണ് ആഗ്രഹം കൂടുതൽ ഉള്ളത്….”
“അതെന്താ ശ്രീ? ”
കുസൃതിയോടെ ഞാൻ ചോദിച്ചു….
Ith teligramil pandee ulla story allwe…
ടെലെഗ്രാമിലോ ???? ഞാനവിടെ പോസ്റ്റ് ചെയ്തിട്ടില്ലല്ലോ
ബ്രോ,
കഥ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു, കുറച്ചു കൂടി പേജുകൾ ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നന്നായേനെ… ആശംസകൾ…
ലെങ്ത് കൂട്ടാം ?
???
Kadh nannaayittundu
Chila kaaryangalil we can’t blame people
Waiting
Bro,
very nice, nalla feel udairunnu.
Adutha partil kurchu page kooti tharanam.
Thank you?
അടുത്ത ഭാഗം page കൂട്ടാം