അഭിരാമി 4 [Safu] 146

പെട്ടെന്ന് തന്നെ എന്നെ labor room ഇല്‍ കയറ്റി. ഡോക്ടറും nurse മാരും ധൃതി പിടിച്ചു എന്തൊക്കെയോ ചെയ്യുന്നത്‌ കണ്ടു. പിന്നെ പുറത്തേക്ക്‌ പോയി. എന്നോട് ഡോക്ടർ വന്ന് operation ചെയ്യണം എന്ന് പറഞ്ഞു….

“എന്തിനാ… എന്റെ കുഞ്ഞിന്‌ എന്താ….” എന്നൊക്കെ ഞാൻ ചോദിച്ചു….

ഒന്നും ഇല്ല… പേടിക്കേണ്ട എന്നൊക്കെ പറഞ്ഞു….
പെട്ടെന്ന് തന്നെ operation ചെയത് എന്റെ കുഞ്ഞിനെ പുറത്തെടുത്തു….

എന്റെ കുഞ്ഞിനെ ഞാൻ കണ്ടു. ഒരു കുഞ്ഞു ഞരക്കം മാത്രം ഉണ്ടായിരുന്നു…..
പെണ്‍ കുഞ്ഞായിരുന്നു….

പെട്ടെന്ന് തന്നെ കുട്ടികളുടെ icu വിലേക്ക് മാറ്റി….. അപ്പോഴേക്കും എന്റെ ബോധം മറഞ്ഞിരുന്നു….. ബോധം മറയുമ്പോഴും എന്റെ കുഞ്ഞിന്‌ ഒന്നും പറ്റല്ലേ…. എന്നായിരുന്നു എന്റെ പ്രാർത്ഥന…..

 

പക്ഷേ ബോധം തെളിഞ്ഞപ്പോള്‍ എന്റെ കുഞ്ഞ് പോയി എന്ന വാര്‍ത്തയാണ് കേട്ടത്…. ഒരു നിമിഷം ഞാൻ ഒന്ന് സ്തംഭിച്ചു…. പിന്നെ ആര്‍ത്തലച്ചു കരഞ്ഞു….. എന്റെ പൊടി മോളെ എന്നും പറഞ്ഞ്‌……

എന്റെ കരച്ചില്‍ കണ്ട് എന്നെ ആശ്വസിപ്പിക്കുവാൻ കഴിയാതെ ഡോക്ടർ ശ്രീയെ അകത്തേക്ക് കയറ്റി….

ശ്രീ യോട്‌ പലതും പതം പറഞ്ഞ്‌ കരഞ്ഞു ഞാൻ… ഒരു ഭ്രാന്തിയെ പോലെ….

“ശ്രീ നമ്മുടെ പൊടി മോള്… നമ്മുടെ ആഗ്രഹം പോലെ, നമ്മുടെ പൊടി മോള് തന്നെ ആയിരുന്നു ശ്രീ…..”
ശ്രീ എന്നെ കുറേ  നേരം ആശ്വസിപ്പിച്ചു കൂടെ നിന്നു…. ആ കണ്ണുകളും കലങ്ങിയിരുന്നു…… അപ്പഴേ മനസ്സിലായി….. ശ്രീ ഒരുപാട്‌ കരഞ്ഞിട്ടുന്ട് എന്ന്….

ഞാൻ ഒരുപാട്‌ പാട് പെട്ട് ആണെങ്കിലും എന്നെ സ്വയം നിയന്ത്രിച്ചു…..

എന്റെ അതേ വേദന തന്നെ ആവില്ലേ ശ്രീക്കും….

ഞാൻ എന്റെ മകളുടെ അമ്മ ആയിരുന്നു എന്നത് പോലെ ശ്രീ അച്ഛൻ ആയിരുന്നില്ലേ….. ദുഃഖം രണ്ട് പേര്‍ക്കും തുല്യം അല്ലെ……

പിന്നെയും കുറച്ച് ദിവസം ഹോസ്പിറ്റലിൽ  കഴിയേണ്ടി വന്നു…..  ശേഷം എന്നെ എന്റെ വീട്ടിലേക്കാണ് കൊണ്ട് പോയത്….. പ്രസവ ശുശ്രൂഷ ചെയ്യാൻ…..
മൂന്ന്‌ മാസം ഞാൻ അവിടെ ആയിരുന്നു….. എപ്പോഴും മൂഡ് ഓഫ് ആയി ഇരുന്നു ഞാൻ……

ചിലപ്പോൾ ഒറ്റക്ക് തന്നെ പലതും പറഞ്ഞ്‌ കരയും….അതുകൊണ്ട്‌ തന്നെ വീട്ടില്‍ എല്ലാവർക്കും പേടിയായിരുന്നു എന്നെ തനിയെ വിടാന്‍….. എപ്പൊഴും ആരെങ്കിലും എനിക്ക് കൂട്ടിരിക്കും…..

ശ്രീ യും അമ്മയും ഇടയ്ക്കിടെ വന്ന് കണ്ടു. ശ്രീയുടെ മുമ്പില്‍ മാത്രം ഞാൻ എങ്ങനെ എങ്കിലും എന്നെ സ്വയം നിയന്ത്രിക്കും….. ശ്രീയെ വിഷമിപ്പിക്കുവാൻ എനിക്ക് ആവില്ല….. ഞാൻ കരയുമ്പോള്‍ ആ മനസ്സ് ഒരുപാട് വിഷമിക്കും….. തീരെ കരയാതെ പിടിച്ചു നില്‍ക്കണം എന്ന് കരുതും…. പക്ഷേ ഒക്കെയും മനസില്‍ കൂട്ടി വച്ച് ഞാൻ ഭ്രാന്തി ആകും എന്ന ഭയം ആയിരുന്നു മനസ്സ് നിറയെ….. അതും കൂടെ പിന്നെ എല്ലാവരും കാണേണ്ടി വരും…..

10 Comments

  1. Ith teligramil pandee ulla story allwe…

    1. ടെലെഗ്രാമിലോ ???? ഞാനവിടെ പോസ്റ്റ് ചെയ്തിട്ടില്ലല്ലോ

  2. ബ്രോ,
    കഥ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു, കുറച്ചു കൂടി പേജുകൾ ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നന്നായേനെ… ആശംസകൾ…

    1. ലെങ്ത് കൂട്ടാം ?❤️

  3. ❤️❤️❤️???

    1. ❤️❤️❤️

  4. Kadh nannaayittundu
    Chila kaaryangalil we can’t blame people
    Waiting

    1. ❤️❤️❤️

  5. Bro,
    very nice, nalla feel udairunnu.
    Adutha partil kurchu page kooti tharanam.

    1. Thank you?
      അടുത്ത ഭാഗം page കൂട്ടാം ❤️

Comments are closed.