അറേഞ്ച്ഡ് മാര്യേജ് [Jobin James] 203

അറേഞ്ച്ഡ് മാര്യേജ്

Author :Jobin James

 

“ഡാ മോനേ എണീക്കടാ, നേരം കുറെ ആയി അമ്മച്ചി പോണെന്റെ മുമ്പെങ്കിലും ഒന്ന് പുറത്തോട്ട് വായോ” രാവിലെ തന്നെ ഡോറിനിട്ട് തട്ടി വിളിച്ചോണ്ടുള്ള അമ്മച്ചിടെ മുറ വിളി കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്.

 

“ഇത്തിരി കൂടെ ഉറങ്ങട്ടെ അമ്മച്ചി, ഇങ്ങനെ ഞാൻ ഉറങ്ങീട്ട് നാളു കുറെ ആയി” പാതി ഉറക്ക പിച്ചയിൽ പറഞ്ഞ് പുതപ്പെടുത്തു തലയിലൂടെ പുതച്ചു ഒന്നു കൂടി ചുരുണ്ടു.

 

“സമയം 8 ആവാറായി, നീ എഴുന്നേറ്റ് വല്ലോം കഴിക്ക് എന്നിട്ടേ അമ്മച്ചി പോണുള്ളൂ” ഈ അമ്മച്ചി വിടാൻ ഒരുക്കമില്ലലോ.

 

മനസ്സില്ലാ മനസ്സോടെ ഞാൻ പുതപ്പെടുത്തു മാറ്റി കിടക്കയിൽ എഴുന്നേറ്റ് ഇരുന്നു. ബെഡ്‌സ്റ്റാൻഡിൽ ഇരുന്ന മൊബൈൽ എടുത്ത് സമയം നോക്കി, 7.45. 8 ആവാൻ ഇനിയും 15 മിനുട്ട് കൂടെ ഉണ്ട്, ഒന്നൂടെ ഉറങ്ങാം. അല്ലേൽ വേണ്ട അമ്മച്ചി വാതിൽ തല്ലി പൊളിക്കും. ഞാൻ സാവധാനം എഴുന്നേറ്റ് ഡോർ തുറന്ന് ഹാളിലേക്ക് നടന്നു. ഹാളിൽ ആരെയും കാണാനില്ല, എന്റെ പുന്നാര അനിയത്തി നേരം വെളിച്ചം വെച്ചപ്പോഴേക്കും ജോലിക്ക് പോയെന്ന് തോന്നുന്നു. ഞാൻ നേരെ ഉമ്മറത്തേക്ക് നടന്നു, കസേരയിൽ പത്രം ഇരിക്കുന്നുണ്ട്. അതെടുത്തു ഒരു വഴിപാട് പത്രം വായന നടത്തി.

 

ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ ആരാന്ന് നോക്കി. തൊട്ടപ്പുറത്തെ വീട്ടിലെ ഷംന താത്ത ആണ്‌ എന്റെ നാട്ടിലെ സുഹൃത്തുക്കളിൽ ഒരാളായ ഷബീറിന്റെ ഉമ്മച്ചി, അമ്മച്ചിയെ കാണാൻ ആയിരിക്കും. എന്നെ കണ്ടാൽ അപ്പൊ തുടങ്ങും വിശേഷം, പല്ല് പോലും തേക്കാതെ വിശേഷം പറയാൻ മടി തോന്നിയത് കൊണ്ട് ഞാൻ പതുക്കെ ഉള്ളിലേക്ക് വലിയാൻ ഒരു ശ്രെമം നടത്തി. വിജയിച്ചില്ല അതിനു മുമ്പേ എന്നെ താത്ത കണ്ടു കഴിഞ്ഞു.

 

“ഹാ മോനേ നീയെപ്പോ വന്നു”

 

“ഇന്നലെ ഇത്ത” ഞാൻ പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

 

“ലീവ് എത്ര നാളത്തേക്ക് ഉണ്ട്?”

 

“ഒരു മാസത്തേക്കേ ഉള്ളു, പക്ഷെ ചെലപ്പോ നീട്ടി കിട്ടും, ഷബീറുണ്ടോ ഇത്ത വീട്ടിൽ? ഞാൻ വരുന്ന കാര്യം അവനോട് പറഞ്ഞിരുന്നു. കണ്ടില്ല ഈ വഴി”

 

“അവൻ ഷമീറേന്റെ പോരേൽ പോയേക്കാ, അവൾടെ മാപ്പള വിളിച്ചിട്ട് എന്തോ സ്ഥല കച്ചോടത്തിന്റെ കാര്യത്തിന്”

 

“ആയിക്കോട്ടെ ഇത്ത ഞാൻ വിളിച്ചോളാം അവനെ”

 

ഇത്താക്ക്‌ രണ്ട് മക്കളാണ്, ഷബീറും ഷമീറയും. ഷമീറ എന്റെ കൂടെ പഠിച്ചതാണ് പത്താം ക്ലാസ്സ്‌ വരെ, എന്റെ കളിക്കൂട്ടുകാരി. പ്ലസ് ടു ഞങ്ങൾ രണ്ടു പേരും വെവ്വേറെ സ്കൂളിൽ ആയിരുന്നു. പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് ജോയിൻ ചെയ്തപ്പോഴേക്കും അവളെ കെട്ടിച്ചു വിട്ടു. അവൾടെ അനിയൻ ആണ്‌ ഷബീർ ഞങ്ങളെക്കാൾ രണ്ട് വയസ്സിനു ഇളപ്പം. അവനിപ്പോ റിയൽ എസ്റ്റേറ്റ് ഒക്കെ ആയി അത്യാവശ്യം നല്ല നിലയിൽ ആണ്‌. എന്റെ പപ്പയും അവരുടെ വാപ്പച്ചിയും നല്ല സുഹൃത്തുക്കൾ ആയിരുന്നു. പക്ഷെ അധിക കാലം അങ്ങനെ ജീവിക്കാൻ അവർക്ക് തമ്പുരാൻ ആയുസ്സ് കൊടുത്തില്ല. ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോ മുജീബിക്ക മരിച്ചു, ഉറക്കത്തിൽ സൈലന്റ് അറ്റാക്ക്. ഞാൻ ഒമ്പതിൽ പഠിക്കുമ്പോ പപ്പയും പോയി. പിന്നെ ഞങ്ങളുടെ രണ്ടു കുടുംബങ്ങളും അമ്മമാരുടെ മിടുക്കിൽ ആണ്‌ മുന്നോട്ട് പോയത്. ഷംന താത്ത നാട്ടിൽ തന്നെ ഉള്ള  അവരുടെ പലചരക്കു കട നോക്കി നടത്തി. ഇപ്പൊ എല്ലാം അവസാനിപ്പിച്ചു വിശ്രമ ജീവിതം ആണ്‌. എന്റെ അമ്മച്ചി സ്കൂൾ ടീച്ചർ ആണ്‌, ഞങ്ങൾ എല്ലാവരും പത്താം ക്ലാസ്സ്‌ വരെ പഠിച്ച സ്കൂളിൽ മലയാളം ടീച്ചർ. ജീവിതത്തെ ബോൾഡ് ആയി നേരിട്ടുട്ടുള്ള പെണ്ണുങ്ങളുടെ പേര് പറയാൻ പറഞ്ഞാൽ ഞാൻ ആദ്യം പറയുക ഇവരുടെ ആയിരിക്കും. ഭർത്താക്കന്മാർ മരിച്ചു പോയിട്ടും കുടുംബത്തിലെ ആരുടേയും പിന്തുണ ഇല്ലാതെ ജീവതത്തിൽ ഒറ്റക്ക് പൊരുതി ജയിച്ചവർ.

15 Comments

  1. Good starting ?
    Waiting for next part

  2. Waiting for next part

  3. Waiting for next part❤️?

  4. ജോബിൻ,
    പതിഞ്ഞ താളത്തിൽ ഉള്ള തുടക്കം നന്നായി, വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു… ആശംസകൾ…

  5. കൊള്ളാം… നന്നായി അവതരിപ്പിച്ചു.. അടുത്ത ഭാഗം അറിയാൻ വെയ്റ്റിംഗ്.. ആശംസകൾ?

  6. Aahhaaa nalla nice aaya thudakkamaanalloo sahoooo…. Kaathirikkinnu adutha bhagathinayi…✌️✌️

  7. നല്ല തുടക്കം, അധികം വൈകാതെ അടുത്ത ഭാഗവും തരുമെന്ന് പ്രതീക്ഷിക്കുന്നു….!!!

  8. നന്നായിരിന്നു ബ്രോ തുടരുക

  9. ഒടുവിൽ തിരുമ്പി വന്നു അല്ലെ.. ??

    നല്ല തുടക്കം, ഞാൻ കരുതി അലന്റെ അനിയത്തി ആകും എന്ന, ഞാൻ അങ്ങനെയാ ക്ലിഷേ ചിന്തിക്കും.. പക്ഷെ എന്തോ എനിക്ക് ആ കൊച്ചിനെയാ ഇഷ്ടപെട്ടെ.. ?

    എന്തായാലും കിടുക്കി.. ?❤️

  10. ?❤️❤️❤️

  11. കൊള്ളാം.. അടിപൊളി ❤

  12. Bro,അപ്പുറത്തെ കഥ തുടരുമോ?

    1. ???❤️❤️❤️???

  13. എടോ…. ആ സംസാരം കൂടി എഴുതിയിട്ട് ഈ പാർട്ട്‌ നിർത്തിയാൽ പോരായിരുന്നോ ♥️

Comments are closed.