ജാനകി.16 [Ibrahim] 192

ജാനകി.16

Author :Ibrahim

[ Previous Part ]

 

ട്ടോ ന്ന് പറഞ്ഞു കൊണ്ടു അനി അവളുടെ മുന്നിലേക്ക് എടുത്തു ചാടി..

“””ഹോ പേടിച്ചു പോയല്ലോ ഞാൻ നല്ല ജീവൻ അങ്ങ് പോയിക്കിട്ടി.”””

“”
ആണോ അത് സാരമില്ല ഇനി എന്റെ കൂടെയല്ലേ അത് ശീലമായിക്കോളുമെന്ന് പറഞ്ഞു അനി “‘

“‘ഓ എങ്ങനെ.””

 

“””ദേ പെണ്ണെ നീ പറഞ്ഞിട്ടല്ലേ ഞാൻ ഇങ്ങോട്ട് വന്നത് നിന്റെ അച്ഛനോട് പെണ്ണ് ചോദിക്കാൻ.”‘”

“””
അതിന് ഇന്ന് തന്നെ ഇങ്ങോട്ട്‌ കെട്ടി എടുക്കാൻ ഞാൻ പറഞ്ഞോ”” എന്നും ചോദിച്ചു കൊണ്ട് ദേവിക അവനെ കൂർപ്പിച്ചു നോക്കി…

“””ആ ഇപ്പോൾ ഞാൻ ആയോ കുറ്റക്കാരൻ എന്തായാലും വന്നില്ലേ നമുക്ക് ഇവിടെ ഇരുന്നു കുറച്ചു കൊച്ചു വർത്തമാനം ഒക്കെ പറയാം.”””

അനി അവളോടായിട്ട് പറഞ്ഞു..

“””അയ്യേ ഞാനില്ല അവിടെ എല്ലാവരും എന്നെ കാത്തു നിൽക്കുന്നുണ്ടാവും.”””

 

അത് പറഞ്ഞു കൊണ്ടു പാവാട ഒരല്പം പൊക്കി വെള്ളി കൊലുസ് കിലുക്കി അവൾ ഓടി പോകാൻ തുടങ്ങി. പെട്ടെന്ന് തന്നെ തിരിച്ചു വന്നിട്ട് അവളു പോകുന്നതും നോക്കി നിൽക്കുന്ന എന്റെ കവിളിൽ ഒരുമ്മ വെച്ചിട്ട് അവൾ വീണ്ടും ഓടിപ്പോയി.

പെട്ടെന്ന് എന്താ സംഭവിച്ചത് എന്ന് മനസിലായില്ല. ഷേയ് അവൾ എന്ത് വിചാരിക്കും എന്നോർത്താണ് ഞാൻ ഒരെണ്ണം കൊടുക്കാതിരുന്നത് അല്ലെങ്കിൽ ഞാൻ തന്നെ ഫസ്റ്റ് അടിച്ചേനെ…

 

അനി തിരിച്ചു വണ്ടി എടുക്കാൻ പോയപ്പോൾ അവളുടെ അച്ഛൻ ഉണ്ട് മുറ്റത്തു നിൽക്കുന്നു. അനി വരുമ്പോൾ ആരെയും കാണാഞ്ഞിട്ടാണ് തൊടിയിലേക്ക് നടന്നത്. പിന്നെ അവളെ കണ്ടപ്പോൾ വെറുതെ ഒന്ന് പേടിപ്പിക്കാൻ പോയതായിരുന്നു………

അച്ഛൻ അനിയെ തന്നെ നോക്കുന്നുണ്ട്. മോനെ എന്ന് വിളിച്ചു കൊണ്ടു അയാൾ അനിയുടെ തോളിൽ കൈ വെച്ചപ്പോൾ

“””അങ്കിൾ പേടിക്കണ്ട ഞാനും ആയിട്ടുള്ള കല്യാണത്തിന് അവൾക്ക് സമ്മതമാണ്

തത്കാലം അങ്കിൾ കാര്യങ്ങൾ ഒക്കെ മുന്നോട്ടു നീക്കിക്കോളൂ പിന്നെ ഞാൻ ആരാണെന്നു ഇപ്പോൾ അവളറിയേണ്ട”””

. എന്നാ ശരി ഞാൻ വരട്ടെ””‘

എന്ന് പറഞ്ഞപ്പോൾ മോനെ “””ഇനി അങ്കിൾ അല്ല അച്ഛൻ ആണ് എന്ന് പറഞ്ഞു”””. അപ്പോൾ ശരി അച്ഛാ ന്ന് പറഞ്ഞു കൊണ്ട് അങ്ങേരെ ഹഗ് ചെയ്തു അനി തിരിച്ചു പോയി….

 

വീട്ടിൽ ഭക്ഷണം കഴിക്കുമ്പോഴാണ് എല്ലാവരും എന്നെ കാണുന്നത്. അനി ഇപ്പോൾ കുറച്ചു ദിവസം ആയിട്ട് അവരുടെ കൂടെ ഇരിക്കാറില്ല അതുകൊണ്ട് കഴിക്കാൻ അവർ അനിയെ വിളിക്കാറില്ല…

6 Comments

  1. ♥♥♥♥

  2. Superb. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

  3. Nice

  4. 16um ഒറ്റ ഇരുപ്പിൽ വായിച്ചു
    കൊള്ളാം ബ്രോ കഥ ഇഷ്ടപ്പെട്ടു❤️❤️
    Waiting 4 nxt part

  5. Nice bro ❤❤❤

Comments are closed.