ജാനകി.16 [Ibrahim] 192

അമ്മക്ക് സങ്കടം ഉണ്ടാവും ഇവിടെ വന്നത് മുതൽ ഞാൻ ഇവിടെ നിന്ന് മാറിയിട്ടില്ല. അടുക്കളയിൽ അമ്മയുടെ കൂടെ മുഴുവൻ സമയവും ഉണ്ടാവും. ജോലി ഒന്നും എടുക്കണ്ട പറഞ്ഞാലും ഞാൻ ചെയ്യും അല്ലാതെ ഞാൻ എന്ത് ചെയ്യാൻ ആണ്..

അമ്മയെയും നീലുവിനെയും കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു. അമ്മ എനിക്ക് കുറെ ഉമ്മകൾ ഒക്കെ തന്നു. ഞാനും കണ്ണുകൾ നിറച്ചപ്പോൾ ഏട്ടൻ കണ്ണുരുട്ടി നോക്കി അത് കണ്ടു ഞാൻ ചിരിച്ചു പോയി.

അച്ഛൻ ആയിരുന്നു ഞങ്ങളെ എയർപോർട്ടിൽ വിട്ടത്. അച്ഛന്റെ കൂടെ അനി ആയിരുന്നു കയറിയത്. പുറകിൽ ഞാനും ഏട്ടനും. നല്ല തണുപ്പായിരുന്നു പുറത്ത്. ഫ്രണ്ട് ഗ്ലാസ്‌ തുറന്നിട്ടത് കൊണ്ട് തന്നെ തണുപ്പ് ഉള്ളിലേക്ക് കയറി വന്നു. അനി നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു ആ യാത്ര അതുകൊണ്ട് തന്നെ ഗ്ലാസ്‌ പൊക്കാൻ പറയാൻ തോന്നിയില്ല. കൈകൾ തിരുമ്മിയപ്പോൾ തണുക്കുന്നോ എന്നും ചോദിച്ചു കൊണ്ട് ഏട്ടന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു എന്നെ. ആ നെഞ്ചിലെ ചൂടെറ്റ് എന്റെ കണ്ണുകൾ പതിയെ അടഞ്ഞു വന്നു…

തുടരും

6 Comments

  1. ♥♥♥♥

  2. Superb. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

  3. Nice

  4. 16um ഒറ്റ ഇരുപ്പിൽ വായിച്ചു
    കൊള്ളാം ബ്രോ കഥ ഇഷ്ടപ്പെട്ടു❤️❤️
    Waiting 4 nxt part

  5. Nice bro ❤❤❤

Comments are closed.