???? ℙ????? 1️⃣ {??? ? ?????} 2981

ചുരുക്കം പാർട്ടുകൾ ഉള്ള ഒരു കുഞ്ഞു കഥ…. കോടതി രംഗങ്ങൾ ഒക്കെ കഥയ്ക്ക് വേണ്ടി എന്റെതായ രീതിയിൽ എഴുതിയതാണ്… സിനിമയിൽ അല്ലാതെ നേരിട്ട് ഒരു കോടതിയുടെ ഉള്ളു പോലും കാണാത്ത ഞാൻ എഴുതിയതിൽ എന്തേലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണെ….

       

            ???? ℙ?????1️⃣

Author : ??? ? ?????

 

 

പ്രേമിച്ചിട്ടുണ്ടോ????? വിവാഹത്തിന് മുൻപല്ല….. ശേഷം…..

പ്രേമിക്കണം….. പുറമേക്കാരെ അല്ല… സ്വന്തം ഇണയെ….

ഒരുപാടു വർഷങ്ങളുടെ പ്രണയം, എല്ലാ അന്വേഷണങ്ങൾക്കും ശേഷം നല്ല ജീവിതം സ്വപ്നം കണ്ടു ഒന്നിച്ചു തുടങ്ങിയ യാത്രകൾ… അങ്ങനെ എത്ര എത്ര ജീവിതങ്ങളാണ് കോടതി വരാന്തയിൽ ഒടുങ്ങുന്നത്…

സംശയത്തിന്റെ പേരിൽ, ഈഗോയുടെ പേരിൽ, അവിഹിത ബന്ധങ്ങളുടെ പേരിൽ….

പങ്കാളിയുടെ തെറ്റുകൾ മുഴുവൻ പൊറുക്കണം എന്ന് പറയുന്നില്ല… പക്ഷെ മൂന്നാമതൊരാളുടെ അനാവശ്യ ഇടപെടലുകളെ ഒഴിവാക്കുക…. അവർക്കു ഒന്നും നഷ്ടപ്പെടുന്നില്ല… നഷ്ടം മുഴുവൻ നിങ്ങൾക്കും നിങ്ങളെ സ്നേഹിക്കുന്നവർക്കും മാത്രം….

കഥയിലേക്ക്……

???????????????

Law


ഫാമിലി കോർട്ട്, ഡിസ്ട്രിക്ട് കോർട്ട് കോംപ്ലക്സ്, എറണാകുളം
———————————————-

“മിസ്റ്റർ ഹരിപ്രസാദ്, താങ്കൾക്ക് വേണ്ടി അഡ്വക്കറ്റ് ഹാജരായിട്ടില്ലേ……?”

അന്യായക്കാരിയും ഹരിപ്രസാദിന്റെ ഭാര്യയുമായ അരുന്ധതിയുടെ വക്കാലത്തു പരിശോധിച്ച ശേഷം ജഡ്ജി ഹരിയുടെ നേരെ തിരിഞ്ഞു….

”ബഹുമാനപ്പെട്ട കോടതി…. ഞാൻ സ്വന്തമായി വരുമാനമില്ലാത്ത ഒരാളാണ്. ഫീസ് കൊടുക്കാൻ കഴിവില്ലാത്തത് കൊണ്ട് വക്കാലത്ത് കൊടുത്തിട്ടില്ല.”

ഹരിയുടെ നിസ്സഹായത ആ വാക്കുകളിൽ തെളിഞ്ഞു കാണാമായിരുന്നു…..

“കോടതി വക്കീലിനെ ഏർപ്പാടാക്കി തരണോ ?”

“എൻ്റെ ജീവിതം എന്നേക്കാൾ നന്നായി ഒരു വക്കീലിന് അറിയാൻ കഴിയില്ലല്ലോ….. അതു കൊണ്ട്. എൻ്റെ ഭാഗം സ്വയം വാദിക്കാൻ അനുവാദം തരണമെന്ന് അഭ്യർത്ഥിക്കുന്നു.”

“പെറ്റീഷൻ ഗ്രാന്റഡ്”
******************************************
“ഒരു വക്കീലിനെ വെക്കാൻ പോലും കഴിവില്ലാത്ത ഇവനെയൊക്കെ ആ പെണ്ണ് ഉപേക്ഷിച്ചു പോയില്ലെങ്കിലേ അതിശയം ഉള്ളൂ……”

“അഡ്വ: മൂർത്തിയാണ് ഓപ്പോസിറ്റ്. ഇവന്റെ പണി ഇന്നത്തോടെ തീരും”

“മണ്ടൻ……. ”

കോടതി മുറിയിൽ നിന്നും സംസാരം ഉയർന്നപ്പോൾ ന്യായാധിപന്റെ ചുറ്റിക ശബ്ദിച്ചു.

“സൈലൻസ്…….”

“അഡ്വ മൂർത്തി….. യൂ മേ പ്രൊസീഡ്”

“താങ്ക് യൂ യുവർ ഹോണർ…..”
മന്ത്രത്താൽ തളയ്ക്കപ്പെട്ട കുടത്തിൽ നിന്നും മുക്തനായ രക്ത രക്ഷസിനെ പോലെ മറ്റൊരു താലി അറക്കാനുള്ള ആവേശത്തോടെ അഡ്വ കൃഷ്ണമൂർത്തി കസേരയിൽ നിന്നും എഴുന്നേറ്റു..

“മിസ്റ്റർ ഹരി……. താങ്കൾ കുറച്ച് മുൻപ് പറഞ്ഞു താങ്കൾ സ്വന്തമായി വരുമാനമില്ലാത്ത ഒരാളാണ് എന്ന്. അത് ശരിയാണോ?”

“അത് ഞാൻ ആദ്യമേ പറഞ്ഞല്ലോ?”

“ശരിയാണോ തെറ്റാണോ എന്നതാണ് എൻ്റെ ചോദ്യം”

“ശരിയാണ്”

“അപ്പോൾ വീട്ടിലെ ചിലവുകൾ ഒക്കെ?”

“ഭാര്യ pwd യിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആണ്…”

“അതായത് നിങ്ങളുടെ വീട്ടിലെ ചിലവുകളും നിങ്ങളുടെ സ്വകാര്യ ചിലവുകളടക്കം നിർവ്വഹിക്കുന്നത് ഭാര്യയുടെ വരുമാനത്തിൽ നിന്നാണ്…. ”
ഒരു പരിഹാസചിരിയോടെ മൂർത്തി ചോദിച്ചു…

“അത് ഞാൻ പറഞ്ഞല്ലോ.”

“ശരിയാണോ തെറ്റാണോ എന്നതാണ് എൻ്റെ ചോദ്യം”

“ശരിയാണ്”

കോടതി മുറിയിലെ കുറേയേറെ മുഖങ്ങളിൽ പുച്ഛം നിറഞ്ഞു.

“താങ്കൾ മദ്യപിക്കുമോ?”

“ഇല്ല”

“താങ്കൾക്ക് അന്യ സ്ത്രീകളുമായി, പുരുഷന്മാരും ആയിട്ട് പോലും പ്രകൃതി വിരുദ്ധ അവിഹിത ബന്ധമുണ്ടെന്ന് ഞാൻ പറഞ്ഞാൽ…..?”

ഹരി ദേഷ്യത്താൽ കൈ ചുരുട്ടി വിറ്റ്നസ് ബോക്സിൽ അടിച്ചു.

“മിസ്റ്റർ ഹരി ഇത് കോടതി ആണ്, ഇവിടെ ചില മര്യാദകൾ പാലിക്കേണ്ടതുണ്ട്. ”
ജഡ്ജി ഹരിയെ താക്കീത് ചെയ്തു.

“ഞാൻ ചോദിച്ചതിന് ഉത്തരം കിട്ടിയില്ല ഹരി….. ശരിയോ തെറ്റോ?”

“തെറ്റാണ്.”

“താങ്കൾക്ക് പെട്ടെന്ന് ദേഷ്യം വരുമെന്ന് മനസ്സിലായി, താങ്കൾ ഭാര്യയെ തല്ലാറുണ്ടോ?”

“ഇല്ല.”

“യുവർ ഹോണർ …… ഇവിടെ ഉന്നയിച്ച കുറ്റങ്ങളൊക്കെ എൻ്റെ എതിർകക്ഷിയായ ഹരി ഈ കോടതി മുൻപാകെ നിഷേധിക്കുകയാണ് ചെയ്തത്. എന്നാൽ എതിർകക്ഷി മനപ്പൂർവം കള്ളം പറയുകയാണ്. അത് തെളിയിക്കുന്നതിനായ് ഏതാനും സാക്ഷികളെ വിസ്തരിക്കാൻ അനുവധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.”

“ഗ്രാൻ്റഡ്.”
****

“എന്താണ് പേര്?”

“സത്യൻ”

“എന്ത് ചെയ്യുന്നു?”

“കാക്കനാട് സ്ൻ്റാൻ്റിൽ ഓട്ടോ ഓടിക്കുന്നു.”

“ഈ ആളെ അറിയുമോ?”

“പരിചയമില്ല, കണ്ടിട്ടുണ്ട്.”

“വിശദീകരിക്കാമോ?”

“കുറച്ച് മാസങ്ങൾക്ക് മുൻപ് ഒരു രാത്രി ഇദ്ദേഹത്തിൻ്റെ ബൈക്ക് ആക്സിഡൻ്റ് ആയിരുന്നു. അന്ന് ഇദ്ദേഹത്തിൻ്റെ ഭാര്യയും കൂടെ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് കാര്യമായിട്ട് ഒന്നും പറ്റിയില്ല. പക്ഷേ ഭാര്യയുടെ തലയൊക്കെ പൊട്ടി ചോര വരുന്നുണ്ടായിരുന്നു. റോഡ് സൈഡിൽ പരിക്ക് പറ്റി വണ്ടിക്ക് കൈ കാണിച്ച ഇവരെ ഞാനാണ് ഹോസ്പിറ്റലിൽ കൊണ്ടുപോയത്.”

“ഇദ്ദേഹം അന്ന് മദ്യപിച്ചിട്ടുണ്ടായിരുന്നോ?”

“മദ്യപിച്ചിരുന്നു….. വണ്ടിയിൽ കയറിയപ്പോൾ നല്ല നാറ്റമുണ്ടായിരുന്നു.”

“ഹരിക്ക് എന്തെങ്കിലും ചോദിക്കാനുണ്ടോ?” ജഡ്ജി ഹരിയെ നോക്കി.

“ഇല്ല…. ഹരി മുഖം താഴ്ത്തി…..”

“മൂർത്തി അടുത്ത സാക്ഷിയെ വിളിച്ചോളു…”

“താങ്ക് യു മൈ ലോർഡ്…”

“സുകുമാരൻ നായർ, അല്ലെ….??? നിങ്ങൾക്ക്‌ ഈ നിൽക്കുന്ന ഹരിപ്രസാദിനെ എങ്ങനെ അറിയാം…???”

മൂർത്തി വിറ്റ്നെസ്സ് ബോക്സിൽ ഉള്ള ആളോട് ചോദിച്ചു…

“ഞാൻ റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി ആയിട്ടുള്ള ഫ്ലാറ്റിലാണ് ഹരിപ്രസാദും വൈഫും താമസിക്കുന്നത്….”

“കുറച്ചു മാസങ്ങൾക്ക് മുൻപ്.. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ വർഷം നവംബറിൽ നിങ്ങളും ഹരിയും തമ്മിൽ വാക്ക് തർക്കം ഉണ്ടായെന്നു പറഞ്ഞാൽ ശെരിയാണോ???”

“ശരിയാണ്…”

“എന്തായിരുന്നു കാരണം….??”

“അത്…”

“മടിക്കേണ്ട… പറഞ്ഞോളൂ…”

“ഹരിയുടെ ഫ്ലാറ്റിൽ ഇടയ്ക്കിടയ്ക്ക് ചില പെൺകുട്ടികളും ആൺകുട്ടികളും വന്നു പോകുന്നതായിട്ട് സെക്യൂരിറ്റി പറഞ്ഞപ്പോൾ അത് ചോദിച്ചതിനു എന്നോട് തട്ടി കയറി…..”

“ഈ വിവരം നിങ്ങൾ അരുന്ധത്തിയോടും പറഞ്ഞിരുന്നു അല്ലെ….”

“ഉവ്വ്… അത് കേട്ടപ്പോൾ ആ കുട്ടി തളർന്നു പോയി…. അതിനു ശേഷം പിന്നെ അങ്ങനെ ആരും ആ ഫ്ലാറ്റിലേക്ക് വന്നില്ല…..”

“അതിനു ശേഷം ഹരി ഫ്ലാറ്റിൽ ഉണ്ടാവാറില്ല എന്ന് പറയുന്നതല്ലേ ശെരി…..”

“അതേ… രാവിലെ അരുന്ധതി ഓഫീസിലേക്ക് പോയതിനു ശേഷം പുറത്തേക്ക് പോയാൽ വൈകിട്ട് ആ കുട്ടി വരുന്നതിനു മുൻപ് തിരിച്ചു വരും…”

“ദാറ്റ്സ് ഓൾ യുവർ ഹോണർ…

ഹരിയുടെ കണ്ണുകളിൽ നിന്നും കണ്ണ് നീർ ഒഴുകുന്നുണ്ടായിരുന്നു..

മൂർത്തി ഒരു പുച്ഛഭാവത്തോടെ ഹരിയെ നോക്കി….

“ഹരിപ്രസാദിന് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ???”

“ഇല്ലാ…”

“മൂർത്തി നെക്സ്റ്റ് വിറ്റ്നെസ്സ് പ്ളീസ് …”

“മൈ ലോർഡ്… ഈ കേസിനെ സംബന്ധിക്കുന്ന കുറച്ചു കാര്യങ്ങൾ ഈ കോടതിയിൽ വെളിപ്പെടുത്താൻ എന്റെ കക്ഷി ആയ അരുന്ധത്തിയെ അനുവദിക്കണം എന്ന് അപേക്ഷിക്കുന്നു…”

“പെർമിഷൻ ഗ്രാൻറ്റഡ്..”

വിറ്റ്നെസ്സ് ബോക്സിൽ കയറിയ അരുന്ധതിക്ക് ചെറുതായി വിറക്കുന്നുണ്ടായിരുന്നു..

“അരുന്ധതി ഒന്ന് കൊണ്ടും പേടിക്കണ്ട… ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകിയാൽ മതി….”

“ഓക്കേ ”

“അരുന്ധത്തിയും ഹരിപ്രസാദും തമ്മിൽ പ്രേമ വിവാഹം ആയിരുന്നല്ലേ….”

“അതേ….”

“വീട്ടുകാരുടെ സമ്മതത്തോടെയാണോ വിവാഹം നടന്നത്…?”

“ഞങ്ങളുടെ രണ്ടു പേരുടെയും വീട്ടിൽ സമ്മതം ആയിരുന്നില്ല…. അത് കൊണ്ട് രജിസ്റ്റർ മാര്യേജ് ചെയ്യുകയായിരുന്നു…. കല്യാണത്തിന് ശേഷം പിന്നീട് എന്റെ വീട്ടുകാർ ഈ ബന്ധം അംഗീകരിച്ചു… പക്ഷെ ഹരിയേട്ടന്റെ വീട്ടുകാർ ഇപ്പോഴും അടുത്തിട്ടില്ല…”

“കല്യാണ സമയത് ഹരിക്ക്‌ ജോലി ഉണ്ടായിരുന്നോ???”

“ബാംഗ്ലൂരിൽ ഒരു IT കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു….”

“ഇപ്പോഴോ???”

“ഫ്രീലാൻസ് ആയിട്ട് കുറച്ചു വർക്ക് ചെയ്തിരുന്നു.. പിന്നെ അതും നിർത്തി…. നടക്കാൻ സാധ്യത ഇല്ലാത്ത എന്തൊക്കെയോ പ്ലാനും ആയിട്ട് നടക്കുവാണ് ….”

“ഓക്കേ… വൺ ലാസ്റ്റ് ക്വസ്റ്റിയൻ…. അരുന്ധതി ഹരിയെ അവസാനമായി കണ്ടത് എവിടെ വെച്ചാണ്….”

“അത്….”

“മടിക്കാതെ പറഞ്ഞോളൂ. ”

“പോ… പോലീസ് സ്റ്റേഷനിൽ വെച്ച്……”

“പോലീസ് എന്തിനാണ് ഹരിയെ അറസ്റ്റ് ചെയ്തത്….”

അരുന്ധത്തി എന്തോ ഓർത്തെന്ന പോലെ കരച്ചിലിന്റെ വക്കത്ത് ആയിരുന്നു…

“അരുന്ധതി പറയു… എന്തിനാണ് പോലീസ് ഹരിയെ അറസ്റ്റ് ചെയ്തത്….”

“ഹരിയേട്ടൻ എന്റെ ചേട്ടനോട് കുറച്ചു പൈസ ആവശ്യപ്പെട്ടിരുന്നു… ചേട്ടന്റെ കയ്യിൽ ഇല്ലാ എന്ന് പറഞ്ഞതിനു വീട്ടിൽ ചെന്നു വഴക്ക് ഉണ്ടാക്കി…. ദേഷ്യം കയറി കയ്യിൽ കിട്ടിയ ഫ്ലവർ വേസ് എടുത്ത് ചേട്ടനെ അടിച്ചു. അത് തെറ്റി എന്റെ തലയിൽ ആണ് കൊണ്ടത്. ചേട്ടൻ സ്റ്റേഷനിൽ പരാതി കൊടുത്തു… ഞാൻ ഹോസ്പിറ്റലിൽ നിന്നു ഡിസ്ചാർജ് ആയതിനു ശേഷം പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു…….”

“ഇതിനു മുൻപ് ഇങ്ങനെ പ്രശ്നം ഉണ്ടായിരുന്നോ???”

“ഒന്ന് രണ്ടു വട്ടം പൈസയുടെ പേരിൽ സംസാരം ഉണ്ടായിരുന്നു.. പക്ഷെ അതൊന്നും ദേഹോപദ്രവം ആയിട്ടിയില്ലായിരുന്നു.. ”

“മ്മ്…. ” മൂർത്തി ഒന്ന് ഇരുത്തി മൂളിയ ശേഷം കയ്യിലുണ്ടായിരുന്ന ഫയലിൽ നിന്നും കുറച്ചു പേപ്പറുകൾ എടുത്തു….

“മൈ ലോർഡ്… അരുന്ധത്തിയുടെ ചേട്ടൻ പോലീസിൽ നൽകിയ കംപ്ലൈന്റ്റ് കോപ്പി, അരുന്ധത്തിയെ ചികിത്സിച്ച ഡോക്ടറുടെ റിപ്പോർട്ട് എന്നിവ ഇവിടെ സമർപ്പിക്കുന്നു….

ഇവിടെ പ്രസന്റ് ചെയ്ത സാക്ഷികളുടെ മൊഴിയിൽ നിന്നും എതിർ കക്ഷിയായ ഹരി ഒരു മദ്യപാനിയും മറ്റു അവിഹിത ബന്ധങ്ങൾ ഉള്ള ആളും ആണെന്ന് വ്യക്തമാണ്… അരുന്ധത്തിയുടെ മൊഴിയിൽ നിന്നും ഹരി അരുന്ധത്തിയുടെ ചേട്ടനോട് പൈസ ചോദിക്കാറുണ്ടെന്നും അതിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്നും വ്യക്തമാണ്….

സ്വന്തമായി ജോലിക്ക് പോയി സമ്പാദിക്കാതെ ഭാര്യയുടെ ചിലവിൽ സുഖിച്ചു ജീവിക്കുന്ന… യാതൊരു മൊറാലിറ്റിയും ഇല്ലാത്ത ദുർനടപ്പ്കാരനായ ഹരിയിൽ നിന്നും ഹിന്ദു മാര്യേജ് ആക്ട് 1955 സെക്ഷൻ 13(1)(i), (ia) പ്രകാരം എന്റെ കക്ഷിക്ക് വിവാഹമോചനം നൽകണമെന്ന് കോടതി മുൻപാകെ താഴ്മയായി അപേക്ഷിക്കുന്നു…..

ദാറ്റ്സ് ഓൾ യുവർ ഓണർ….”

അന്നത്തെ കോടതി സമയം കഴിഞ്ഞതിനാൽ തുടർ വാദം അടുത്ത ദിവസത്തേക്ക് മാറ്റി വെച്ചു കോടതി പിരിഞ്ഞു….

കോടതിയിൽ നിന്നും പുറത്തിറങ്ങിയ അരുന്ധതി ഏട്ടന്റെയും നാത്തൂന്റെയും ഒപ്പം പാർക്കിങ്ങിൽ ഉണ്ടായിരുന്ന കാറിലേക്ക് കയറി.

തൊട്ട് മുന്നിലൂടെ കാർ പോയപ്പോഴാണ് ഹരി ഡ്രൈവറെ ശ്രദ്ധിച്ചയത്‌…

“ശ്രീകുമാർ…..”

ഒരു പുച്ഛ ചിരിയോടെ ഹരിയെ നോക്കി ശ്രീകുമാർ കാർ മുന്നോട്ട് പായിച്ചു…. അവന്റെ കണ്ണുകളിൽ ആഗ്രഹിച്ചത് എന്തോ നേടിയെടുത്ത സന്തോഷം ആയിരുന്നു….

ഹരിയുടെ മനസ്സിൽ കുറച്ചു നാൾ മുൻപ് തങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ അരുന്ധതി പറഞ്ഞ കാര്യം ആയിരുന്നു…

“ഹരിയേട്ടാ….”

“മ്മ്….”

“ഇന്ന് ഒരു സംഭവം ഉണ്ടായി….”

“മ്മ്????”

“ഇന്ന് ചേട്ടൻ ഓഫീസിൽ വന്നിരുന്നു…. ചേട്ടന്റെ കൂട്ടുകാരന്റെ ഒപ്പം….”

“എന്തെ???”

“ചേട്ടന്റെ കൂട്ടുകാരൻ ഒരു കോൺട്രാക്ടറാ…. പുള്ളി മുൻപ് ചെയ്ത ഒരു വർക്കിന്റെ ബില്ല് പെന്റിങ് ഉണ്ടായിരുന്നു… അതിന്റെ കാര്യത്തിനാ…”

“എന്നിട്????”

“എന്നിട് എന്താ… തിരിച്ചയച്ചു…. ആ വർക്ക് ക്വാളിറ്റി ഇല്ലാ , മുഴുവൻ അഴിമതി ആണെന്ന് പറഞ്ഞു പെന്റിങ് വെച്ചതായിരുന്നു….”

“മ്മ്….”

“പിന്നെ….”

“പിന്നെ????”

“ചേട്ടൻ കുറച്ചു മുന്നേ വിളിച്ചിരുന്നു… അത് റെഡി ആക്കി കൊടുക്കണം എന്ന് പറഞ്ഞു… ചേട്ടൻ വാക്ക് പറഞ്ഞു പോയി എന്ന്… നമ്മൾക്കു ഗുണം ഉണ്ടാവും എന്ന്….”

“ഏഹ്ഹ്…. എന്നിട് നീ എന്തു പറഞ്ഞു…???”

“എന്തു പറയാൻ… ചേട്ടന് വല്ല ഗുണവും കിട്ടിയിട്ടുണ്ടെങ്കിൽ തിരിച്ചു കൊടുത്തേക്കാൻ പറഞ്ഞു.. ”

“അതാ നല്ലേ… നമ്മക്ക് കിട്ടുന്ന ശമ്പളം കൊണ്ട് കഞ്ഞി കുടിക്കാം….”

“മ്മ്…. അത് മാത്രല്ല…”

“പിന്നെന്താ….??”

“അയാളുടെ ഒരു നോട്ടം കാണണം….. കണ്ണ് കൊണ്ട് കൊത്തി പറിക്കുവാ…. കണ്ണ് കൊണ്ട് റേപ്പ് ചെയ്യുന്ന പോലെ ഉണ്ടായിരുന്നു….”

“അടി കൊടുക്കേണ്ടി വരുവോ…..?”

“ഹരിയേട്ടൻ… അടിക്കാൻ… ഒന്ന് പോയെ പോയെ….”

“ഈ……”

എത്ര പെട്ടെന്ന കാര്യങ്ങൾ മാറി മറയുന്നേ….

പ്രിയപ്പെട്ടവർ അന്യരാകുന്നു… അപ്രിയർ ആയവരോട് പ്രിയം ഏറുന്നു….

രാത്രി വൈകി ഫ്ലാറ്റിൽ എത്തിയ ഹരി ഒന്ന് ഫ്രഷ് ആയി… ഭക്ഷണം ഉണ്ടാക്കാൻ ഉള്ള മാനസികാവസ്ഥയിൽ അല്ലാത്തതിനാൽ ഫ്രിഡ്ജിൽ നിന്നു കുറച്ചു വെള്ളം എടുത്ത് കുടിച്ച് നേരെ ബെഡിൽ കയറി കിടന്നു….

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു… പതി രാത്രി എപ്പോളോ ആണ് ഉറക്കം കടാക്ഷിച്ചത്….

ഉറക്കത്തിലെപ്പോഴോ ഒരു സ്വപ്നമായി അരുന്ധതി അവനെ തഴുകി…..

തുടരും….

ചെറിയ പാർട്ട് ആണ്… അതോണ്ട് ഒന്നിടവിട്ട ദിവസങ്ങളിൽ ഉണ്ടാകും…. ?

32 Comments

  1. Super..!???❤️❤️❤️

  2. Second part vayichitta ivde vanne kidilan sadhnm

    1. Tnkuuuu

  3. Sai,
    “മന്ത്രത്താൽ തളയ്ക്കപ്പെട്ട കുടത്തിൽ നിന്നും മുക്തനായ രക്ത രക്ഷസിനെ പോലെ മറ്റൊരു താലി അറക്കാനുള്ള ആവേശത്തോടെ അഡ്വ കൃഷ്ണമൂർത്തി കസേരയിൽ നിന്നും എഴുന്നേറ്റു” —

    ആ ഒരു പാരഗ്രാഫ് കൊണ്ട്‌ തന്നെ : വായനക്കാരെ ആ വക്കീലിന് എതിരായി തിരിക്കാനും, സത്യങ്ങൾ വളച്ചൊടിച്ച് വക്കീല്‍ ഹരിക്ക് എതിരായി തിരിക്കുമെന്നും, പിന്നെ ഹരി നിരപരാധി ആയിരിക്കും എന്ന സംശയത്തെ തുടക്കത്തിൽ തന്നെ വായനക്കാരുടെ മനസ്സില്‍ പാകി ഹരി ക്ക് support ആയിട്ട് ചിന്തിക്കാനും …. അങ്ങനെയെല്ലാം ചിന്തിക്കാൻ എഴുത്തുകാരൻ എഴുത്തിലൂടെ വായനക്കാരെ പ്രേരിപ്പിച്ചിരുന്നു. (എഴുത്തുകാരന്റെ ചിന്താഗതി അനുസരിച്ച് വായനക്കാരെയും ചിന്തിപ്പിക്കാൻ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് bro)

    വായിക്കാൻ നല്ല ഒരു ഫ്ലോ ഉണ്ടായിരുന്നു. ചെറിയ പാര്‍ട്ട് ആണെങ്കിലും കഥയുമായി പെട്ടന്നു തന്നെ ഒരു അറ്റാച്ച്മെന്റ് എനിക്കുണ്ടായി. വളരെ ഇന്ററസ്റ്റിങ് ആയിരുന്നു.

    കഥയുടെ ടോപ്പിക്ക് ആയിരുന്നു എന്നെ attract ചെയ്തത്… കഥ വളരെ നന്നായിരുന്നു.

    അടുത്ത പാര്‍ട്ട് കണ്ടു.. ഇനി അതും വായിച്ചിട്ട് അവിടെ അഭിപ്രായം കുറിക്കാം.

    സ്നേഹത്തോടെ ♥️♥️

    1. ഞാൻ ഉദ്ദേശിച്ചത് കമ്മ്യൂണിക്കേടെ ചെയ്യാൻ എഴുത്തിന് സാധിച്ചു എന്നതിൽ ഒരുപാടു ഒരുപാടു സന്തോഷം…….

      Tnku?

  4. അറക്കളം പീലിച്ചായൻ

    2nd വായിച്ചിട്ടാണ് എഴുത്തുകാരൻ ആരെന്ന് നോക്കിയത്.
    എഴുതിയത് ആരാണെങ്കിലും 1st വായിക്കും കഥ അത്രക്കും നന്നായിട്ടുണ്ട്

    1. പീലിച്ചയാ…. ഇഷ്ടം ?

  5. പാലാക്കാരൻ

    Nalloru kadha avatte ennu pradheekshikkunnu

    1. Tnkuuuuuu?

  6. ❤️❤️

  7. pettenn theerkanda bro ,, u can do great here

    1. ശെരിക്കും പറഞ്ഞാൽ ഒരു പാർട്ട് ഉള്ള ഒരു കുഞ്ഞു കഥ എഴുതിയതാ… എഡിറ്റ് ചെയ്തപ്പോൾ വലുതായി പോയി…..

  8. അടുത്ത പാർട്ട്‌ കൂടെ വന്നിട്ട് കമന്റിടം.. ❤

  9. സായി bro ഇപ്പോഴാ വായിച്ചത്…. തുടക്കം സൂപ്പർ കേട്ടോ ❤❤❤ആക്‌സിഡന്റ് പറ്റി കിടക്കുവാണേലും ഇപ്പോ വായിക്കാൻ ഒത്തിരി സമയം കിട്ടാറില്ല ഞാൻ ഇപ്പോൾ ഒരു examinu prepare ചെയ്യുന്നുണ്ട് എന്നാലും സമയം കണ്ടെത്തി ഞാൻ വായിക്കാൻ ശ്രെമിക്കും ketto???

    1. സെറ്റ് അക്ക്…. ഒരു അപകടം വന്ന് കുറച്ചു നാൽ കിടന്നു പോയി ന് പറയുന്നതിലും ബെറ്റർ ആണ്… ആ സമയം പ്രോഡക്റ്റീവ് ആയിട് ഉസ് ചെയ്തു ന് പറയുന്നത്…. പുറത്തിരുമ്പോഴേക്ക് ഒരു ജോലി സെറ്റ് ആവട്ടെ…

  10. ? ❤️❤️?

  11. Bro കഥ കണ്ടു കുറച്ചു പഠിക്കാൻ ഉണ്ട് അത് കഴിഞ്ഞു വായിക്കാം കേട്ടോ

  12. Kollm bro nlla kadha

  13. കൊള്ളാം?

    1. ???tnku

    2. സൂപ്പർ ആണ് ❤❤❤❤

  14. ആഹാ ആശാൻ അടുത്ത കഥയുമായി എത്തിയല്ലോ ❤️❤️❤️???
    ???

    1. ☺️☺️☺️☺️☺️☺️ ചുമ്മാ ഒരു ഐഡിയ കിട്ടിയപ്പോൾ….. ഒരു രസം

Comments are closed.