SHANKARAN [sidhu] 150

SHANKARAN

Author : sidhu

 

കഥ നടക്കുന്നത് കേരളത്തിന്റെ വെനിസിയായ ആലപ്പുഴയിലാണ്.
(കഥയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്റെ ഭാവനായി ഉള്ളത് മാത്രമാണ് ബാക്കി കാര്യങ്ങൾ കഥ പുരോഗമിക്കുമ്പോൾ പറയാം .അക്ഷരതെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക )

പ്രശസ്‌തമായ ഭാഗീരഥി ഇല്ലം BG ഗ്രൂപ്പ് ഓഫ് കമ്പനീസ് (കേരളത്തിലെ ഏറ്റവും വരുമാനം ഉള്ള പത്തു കമ്പനികൾ എടുത്ത അതിൽ ഉറപ്പായും BG ഗ്രൂപ്സ് ഉണ്ടാവും അമരക്കാരി ഉമാദേവി ) ഉമാദേവിയുടെയും അവരുടെ 2 മക്കളായ പൊന്നു എന്ന കീർത്തനരാജശേഖരിന്റെയും അപ്പു എന്ന വിഷ്ണുരാജശേഖരിന്റെയും, ഉമാദേവിയുടെ ‘അമ്മ വസുന്ധരയുടെയും വസതി (രാജശേഖരൻ 15 വര്ഷങ്ങള്ക്കു മുൻപ് കാർ അപകടത്തിൽ മരിച്ചു ) , 20 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന അതിനെ കൊട്ടാരം എന്നു വേണമെങ്കിൽ പറയാം .പുറമെ കാണുമ്പോൾ പഴമ നിലനിർത്തി അകത്തു എല്ലാവിധ ആധുനിക സജീകരണങ്ങളോടും കൂടിയ വീടിനു കാവലായി 10 സെക്യൂരിറ്റി gaurds എപ്പോളും ഉണ്ടാകും . കിഴക്കു വേമ്പനാട് കായലും പടിഞ്ഞാറു പച്ചവിരിച്ച നെൽപ്പാടങ്ങളും ആ കൊട്ടാരത്തെ അതിമനോഹരമാക്കി .

***
location ..മൂന്നാർ

കൂട്ടുകാരുടെ കൂടെ കമ്പനി വക ഗസ്റ്ഹൗസിൽ തലേന്ന് രാത്രിയിലെ ഡ്രിങ്ക്‌സ്‌പാർട്ടിയുടെ കെട്ടു വിട്ടുമാറാതെ കിടക്കുകയാണ് വിഷ്ണു . നിലത്തു പലയിടത്തായി ഇന്നലെ രാത്രിയിലെ പാർട്ടിയുടെ ബാക്കിപത്രമെന്നോണം കാലിയായ ബിയർ കുപ്പികൾ കിടക്കുന്നു, ആഷ്‌ട്രേയിലും പരിസ്ഥലത്തും സിഗരറ്റിന്റെ ചാരവുംകുറ്റിയും കിടക്കുന്നു .

രാവിലെ എട്ടുമണിയാകുന്നു വാതിലിൽ ഉള്ള മുട്ട് കേട്ടാണ് വിഷ്ണു ഉറക്കച്ചടവോടെ കണ്ണ് തുറക്കുന്നത് ,അവൻ മുഖം കഴുകി വാതിൽ തുറന്നു ഗസ്റ്ഹൗസിൽ വൃത്തിയാക്കാനും പാചകം ചെയാന് മറ്റും വരുന്ന കാർത്തിക എന്ന സ്ത്രീയാണ് ,അവര്ക് ഏതാണ്ട് അമ്പതു വയസോളം ഉണ്ട് ,ഒരു മകൾ ഉണ്ട് അവൾക് 10 വയസായി .കാർത്തിക ചേച്ചിയെ കുറിച് പറയുവാണെങ്കിൽ എല്ലാവരോടും ചിരിച്ചുകൊണ്ട് ഇടപെടുന്ന പ്രകൃതം വിഷ്ണുവിനെ വല്യ കാര്യം ആണ് വിഷ്ണുവിന് തിരിച്ചും .

കാർത്തിക ” ഗുഡ് മോർണിംഗ് വിഷ്ണുകുഞ്ഞേ”

വിഷ്ണു “കാത്തു ചേച്ചി ഗുഡ്മോർണിംഗ് .മല്ലി മോൾ എവിടെ അവൾ എന്താ കുറച്ച ദിവസമായി ഇങ്ങോട് വരാത്തത് ”

9 Comments

  1. Super ayittund bro ??????????
    Njan innan kandath ??????????
    ??????????????????????????????????????appol goodnight ?????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. നിധീഷ്

    ????

  3. തുടക്കം കൊള്ളാം അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

    1. submit cheytu bro udane publish cheyum

  4. തുടക്കം നന്നായിട്ടുണ്ട്. ടൈറ്റിൽ മെയിൻ കഥാപാത്രം ആണോ

  5. തുടക്കം കൊള്ളാം ?

    1. thanks nithinchetta

Comments are closed.