SHANKARAN [sidhu] 150

കാത്തു ” അവൾക് ഇപ്പോ സ്കൂളിൽ പോകണ്ടേ അത് കൊണ്ട ഇങ്ങോട് കൊണ്ടവരാത്തെ അവൾ എല്ലാ ദിവസവും പറയും അവളുടെ അപ്പു ചേട്ടനെ കാണണം എന്ന് പറയാറുണ്ട് നാളെ ശനിയാഴ്ച ആയത്കൊണ്ട് ഇന്ന് വൈകുനേരം കുഞ്ഞിനെ കാണാൻ കൊണ്ടുപോകണം എന്നാണ് മല്ലിമോളെ പറഞ്ഞിട്ട് പോയിരിക്കുന്നത് ”

വിഷ്ണു “എനിക്കും അവളെ കാണണം എന്ന് ഉണ്ട്, വൈകുനേരം ചേച്ചി അവളെ ഇങ്ങുകൊണ്ടുവന്നു ആക്കിക്കോ ഞാൻ രാത്രി നിങ്ങളുടെ വീട്ടിൽ എത്തിച്ചോളാം ”
ഇതും പറഞ്ഞ വിഷ്ണു അകത്തേക്കു പോയി .

വാതിൽ അടച്ചു കാർത്തിക ചേച്ചി അകത്തേക്കു നടന്നു ആദ്യമേ അവിടെ ഇരുന്ന പാത്രങ്ങളും ഗ്ലാസുകളും മറ്റും എടുത്ത് കഴുകാൻ അടുക്കളയിലേക്കു കയറി എന്നിട് അവാർഡ് പണികൾ ചെയ്യാൻ തുടങ്ങി .

ഇതേ സമയം അപ്പു (വിഷ്ണു) കിടന്നിരുന്ന അവന്റെ കൂട്ടുകാരെ വിളിച്ചെണീപ്പിച്ചു .എല്ലാരും ഫ്രഷ് ആയിവരുമ്പോൾ കാർത്തിക ചേച്ചി 5 ഗ്ലാസ്സുകളിൽ അപ്പുവിനും അവന്റെ കൂട്ടുകാരായ ജോൺ ,രോഹിത് , റോയ് ,മനു എന്നിവർക്കുമായി കാപ്പി കൊണ്ടുവന്നു .

കാപ്പികുടിച്ചശേഷം സംസാരിച്ചിരിക്കുമ്പോളാണ് അപ്പുവിന്റെ മൊബൈലിൽ ഉമാദേവിയുടെ കാൾ വരുന്നതു .
അപ്പു കാൾ എടുത്തു ,

ഉമാ “അപ്പു ഒരു പ്രധാനപ്പെട്ട കാര്യം ഉണ്ട് നീ നാലു മണിക് മുൻപ് വീട്ടിൽ ഉണ്ടാകണം ,നിന്റെ സ്ഥിരം ലേറ്റ് ആവുന്ന പരിപാടി ഒന്നും വേണ്ട ”

അപ്പു “അമ്മെ അത് ഞങ്ങൾ ഇങ്ങു വന്നിട്ടു ഒരു ആഴ്ച ആയതെയുള്ളൂ ഒരു നാലു ദിവസം കൂടി കഴിഞ്ഞു വന്നാൽ പോരെ പിന്നെ നമ്മുടെ ടി തോട്ടത്തിൽ വിളവെടുപ്പ് നടുക്കുവല്ലേ ”

ഉമാ “അപ്പു അത്ഒക്കെ എനിക്കും അറിയാം പക്ഷെ സിറ്റുവേഷൻ കുറച്ചു പ്രെശ്നം ആണ് അതുകൊണ്ട് നീ പറഞ്ഞ സമയത്തിനുള്ളിൽ ഇവടെ എത്തിയിരിക്കണം ”

അപ്പു “ശെരി അമ്മെ ഞാൻ എത്തിക്കോളാം ”

ഇതും പറഞ്ഞു അപ്പു കാൾ കട്ട് ചെയ്‌തു

അവന്റെ കൂട്ടുകാരോടും റെഡി അകാൻ പറഞ്ഞുകൊണ്ട് അവൻ നടന്നു .റോയ് എന്തിനാ ഇപ്പൊ തന്നെ തിരിച്ച പോകുന്നതെന്ന് ചോദിച്ചെങ്കിലും അപ്പു ഒന്നും പറയാതെ നടന്നു.

അമ്മ എന്തിനാ അങ്ങനെ പറഞ്ഞതെന്ന് ആലോചിച്ചുകൊണ്ട് റൂമിലേക്കു നടന്ന അവൻ പെട്ടന്നുതന്നെ കുളിച്ചു അതിനു ശേഷം ലാപ്ടോപ്പും ,ഡ്രെസ്സും ,കാറിന്റെ കീയും എടുത്ത് റെഡി ആയി .

9 Comments

  1. Super ayittund bro ??????????
    Njan innan kandath ??????????
    ??????????????????????????????????????appol goodnight ?????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. നിധീഷ്

    ????

  3. തുടക്കം കൊള്ളാം അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With❤️

    1. submit cheytu bro udane publish cheyum

  4. തുടക്കം നന്നായിട്ടുണ്ട്. ടൈറ്റിൽ മെയിൻ കഥാപാത്രം ആണോ

  5. തുടക്കം കൊള്ളാം ?

    1. thanks nithinchetta

Comments are closed.