ഏതോ നിദ്രതൻ
6
Author : മനോരോഗി ഫ്രം മാടമ്പള്ളി
[ Previous Part ]
-
ഈ പാർട്ടിൽ ഞാൻ അത്ര തൃപ്തനല്ല എങ്കിലും പബ്ലിഷ് ചെയ്യുന്നു…
തിരക്കുകൾക്കിടയിൽ എഴുതിയതാണ് അതിന്റെ പോരായ്മകൾ ഉണ്ട്… ക്ഷമിക്കുക…തുടരുന്നു…
ഞാൻ നോക്കിയപ്പോ ദേ നടന്നുവരുന്നു ഐഷു…
” ആ ഇവൾ തന്നെ പക്ഷെ ഇന്ന് നീ കുറച്ച് കാര്യങ്ങൾ അറിയണം അതിനാണ് ഞാൻ നിന്നേം കൂട്ടി ഒരു കള്ളം പറഞ്ഞ് ഇങ്ങോട്ടേക്കു കൊണ്ടുവന്നത് “
അഭി അല്പം സീരിയസ് ആയിട്ട് പറഞ്ഞു…
” എന്ത് കാര്യം “
ഞാൻ അവനെ പിടിച്ചു നിർത്തി ചോദിച്ചു…
” വാ പറയാം “
അങ്ങനെ ഞങ്ങൾ മൂന്നുപേരും കൂടെ മേലെ ഒരു മൂലയ്ക്കുള്ള ബെഞ്ചിൽ പോയിരുന്നു…
അപ്പോഴും ഇവർ എന്തായിരിക്കും പറയാൻ പോകുന്നത് എന്നാലോചിച്ച് എന്റെ മനസ്സ് എന്തൊക്കെയോ ചിന്തിച്ച്കൂട്ടുവാരുന്നു…
” എടാ “
കുറച്ച് നേരത്തെ മൗനത്തിന് ശേഷം അഭി മിണ്ടിത്തുടങ്ങി…
” നിങ്ങൾക്ക് രണ്ടാൾക്കും എന്താ പറ്റിയത്, ” ” എന്താ പറയാനുള്ളത് “
ഞാൻ ചോദിച്ചു…
” ഞാൻ പറയാം “
എന്തോ പറയാൻ തുടങ്ങിയ അഭിയെക്കാൾ മുന്നേ അവൾ പറഞ്ഞു…
” എടാ രണ്ടാളും കൂടെ മനുഷ്യനെ തീ തീറ്റിക്കാതെ കാര്യം പറയുന്നുണ്ടോ “
ഞാൻ ദേഷ്യത്തിൽ തന്നെ പറഞ്ഞു…
” എടാ, ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാ, കുറച്ച് കാലമായി, പക്ഷെ നീയറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്നറിയത്തോണ്ട് പറയാതിരുന്നതാ “
ഐഷു തലകുനിച്ച് ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തതും ഞാൻ ആകെ വല്ലാണ്ടായി…
” എടാ സോറി, എപ്പഴോ ഒരിഷ്ടം കേറിക്കൂടിയതാ അത് പക്ഷെ ഇങ്ങനെ ഒക്കെ സംഭവിക്കുമെന്ന് അറിഞ്ഞുമില്ല “
അഭി അവന്റെ ഭാഗവും ന്യായീകരിച്ചു…
കുറച്ച് നേരം ഞങ്ങൾ മൂന്ന്പേരും മൂകരായി ഇരുന്നു…
ഇതിന്റെ ബാക്കി ഇല്ലേ കൊറേ കാലം ആയല്ലോ എവിടെ ബ്രോ
കൊറച്ചു കാലം ഇവിടില്ലാരുന്നു ബ്രോ .. ഇപ്പോള എത്യേ…. ഇപ്പോ അത് മറന്നും പോയി ?
ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത് , സംഗതി ഒക്കെ കൊള്ളാം പക്ഷേ വായനക്ക് സുഖം ഉണ്ടാകണമെങ്കിൽ പേജ് കൂട്ടണം എങ്കിലേ കഥ മുന്നോട്ട് പോകൂ . ഒച്ചിഴയുന്നത് പോലെ പോയാൽ ആളുകൾ കുറയും.
ശ്രമിക്കുന്നുണ്ട് ബ്രോ പക്ഷേ വിരല് മാത്രം ചലിച്ചാ പോരല്ലോ, മനസ്സ് കൂടെ ചലിക്കണ്ടേ
വാക്കുകൾക്ക് നന്ദി ?
Super ayittund ????????????
Ithu chathiyaan ????????????
Appol adutha partn i am waiting ???????????????????????????????
Thank you bro ?
Chathiyooo??????
Thanks for the words
???
?
♥♥♥
???
???
♥♥♥
?