മിഴി 20

Mizhi by ഷംനാദ്

ട്രെയിൻ നീങ്ങി തുടങ്ങിയിരിക്കുന്നു..

തിരക്ക് നന്നേ കുറവാണ് സലീമും നാസിയയും മകളും റെയിൽവേ സ്റ്റേഷനിലേക്ക് വരും വഴി തങ്ങളെ പിന്തുടർന്ന ബൈക്കുകാരനെ പറ്റി പരിഭ്രമത്തോടെ ആശങ്ക പങ്കുവെക്കുകയാണ്..

” കഴിഞ്ഞ വാരം ഉപ്പ വളരെ കഷ്ടപ്പെട്ട് സംഘടിപ്പിച്ച ഇത്ര തുക കാരണമാണ് നമുക്കിന്നെങ്കിലും പുറപ്പെടാൻ സാധിച്ചതെന്ന് പറഞ്ഞു നാസിയ തന്റെ മകളെ മാറിലേക്ക് ചേർത്ത് പിടിച്ചു..”

എതിർ സീറ്റിൽ ചീകിമിനുക്കിയ തലമുടിയും, മാന്യമായ വസ്ത്രധാരണവുമായി പുസ്തക വായനയിലിരിക്കുന്ന ചെറുപ്പക്കാരനെ ഇടയ്ക്കിടെ സലിം വീക്ഷിക്കുന്നുണ്ടായിരുന്നു..

അറിയുവോ?? പെട്ടന്നുള്ള ആ ചെറുപ്പക്കാരന്റെ ചോദ്യം കേട്ട് സലിം അൽപമൊന്ന് പകച്ചെങ്കിലും അതിന്റെ ജാള്യതകൾ ഒന്നുമില്ലാതെ..

എവിടെ പോകുന്നു??എവിടെയോ കണ്ടിട്ടുള്ളതു പോലെ..! എവിടെയാ വീട്??

റഹീസ്, ഓഫീസിലേക്കുള്ള യാത്രയിലാണ്,മണലൂരാണ് സ്വദേശം.. ഉമ്മയും ഉപ്പയുമടക്കം 3 പേർ മരണത്തിനു കീഴടങ്ങിയ കാർ അപകടത്തിന്റെ ഭൂതകാലോർമ്മകളും അതേ തുടർന്നുള്ള ഒറ്റപ്പെടൽ സമ്മാനിച്ച മാനസികാരോഗ്യ കേന്ദ്രത്തിലെ പരുക്കൻ ജീവിത സാഹചര്യങ്ങളോട് പൊരുതിയ ഇരുണ്ട ഇടനാഴികളുമെല്ലാം അഹംഭാവങ്ങളോ അതിഭാവുകത്വമോയില്ലാതെ പങ്കുവയ്ക്കാൻ കാണിച്ച അവന്റെ പെരുമാറ്റം സലീമിനും ഭാര്യ നാസിയക്കും നന്നേ ബോധിച്ചു, അവരങ്ങനെ സ്നേഹവും സൗഹാർദ്ദവും പങ്കുവെച്ചു മുന്നോട്ടുപോയി..

പെടുന്നെനെ റഹീസിന്റെ ശ്രദ്ധ വിൻഡോയിലേക്ക് തല ചായ്ച്ചുവെച്ച പെൺകുട്ടിയിലേക്കായി.. ആ മുഖത്‌ സങ്കടങ്ങൾ തളംകെട്ടിക്കിടക്കും പോലെ, പ്രതീക്ഷകളിലേക്ക് മനസ്സിനെ പായിക്കുന്നത് പോലെ, പ്രായത്തേക്കാൾ പതിന്മടങ്ങു് പക്വതയുള്ളപോലെയാവണം അവളുടെ ചിന്തകൾ…

“നസ്രി ഒറ്റ മോളാണ്, ആറ്റുനോറ്റു കാത്തിരുന്ന് കിട്ടിയ കുട്ടിയാ..മൂന്ന് വർഷം മുമ്പുവരെ ഈ ലോകം കണ്ടാസ്വദിക്കാൻ എന്റെ കുട്ടിക്ക് ഭാഗ്യമുണ്ടായിരുന്നില്ല, കാഴ്ച ശക്തി തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ കയറി ഇറങ്ങാത്ത ആശുപത്രികളോ ചെയ്യാത്ത പ്രാര്ഥനകളോ ഇല്ല..

ഒടുവിലെല്ലാം സന്തോഷത്തിന് വഴിമാറിയെങ്കിലും ആ സന്തോഷത്തിനധികനാൾ ആയുസുണ്ടായിരുന്നില്ല..
ഇത്ര വയസ്സിനിടെ ൻറെ പൊന്നുമോൾ സഹിച്ചത്ര.. എന്ന് പറഞ്ഞു മുഴുപ്പിക്കും മുമ്പ് വാക്കുകൾ ഇടറി കണ്ണുനീർ പ്രവഹച്ചതിനാൽ പറയാനേറെ ബാക്കിയുണ്ടായിരുന്നത് പങ്കുവയ്ക്കാൻ സലീമിന് കഴിഞ്ഞില്ല..