കർമ 11 (THE FINDING’S 2) [Vyshu] 234

കർമ 11

Author : Vyshu

[ Previous Part ]

 
“അനിക്കുട്ടാ…..”

ഇരുമ്പ് ചങ്ങല കൊണ്ട് കാലുകൾ ബന്ധിച്ച നിലയിൽ സുബാഷേട്ടൻ അവിടെ നിൽക്കുന്നു.

തൊട്ടരികിൽ എത്തിയതോടെ കെട്ടിപിടിച്ച് ഒരു പൊട്ടിക്കരച്ചിലായിരുന്നു….

എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല….

“നീതുവും മക്കളും.????”
തന്റെ ചുമലിൽ നിന്നും മുഖം ഉയർത്തിക്കൊണ്ട് നിർവികാരനായി സുഭാഷ് ചോദിച്ചു.

“എന്റെ വീട്ടിൽ ഉണ്ട്. സുഖം..”

മുഖത്തെ അനിയത്രിതമായ രോമ വളർച്ച കാരണം ആളെ കണ്ടാൽ ആരും പെട്ടെന്നു തിരിച്ചറിയില്ല. എന്നാൽ ശാരീരികമായി യാതൊരു കുഴപ്പവും പ്രത്യക്ഷത്തിൽ കാണുന്നില്ല.

“നീയെന്താ ഇങ്ങനെ നോക്കുന്നത്…?” സുബാഷിനെ അടിമുടി നോക്കി നിന്നിരുന്ന അനിയോടായി സുഭാഷ് ചോദിച്ചു.

“ഒന്നുമില്ല….സുഭാഷേട്ടാ എത്രയും പെട്ടെന്ന് ഇവിടെ നിന്നും പുറത്ത് കടക്കണം.”
മിഴികളിൽ നിന്നും പൊഴിഞ്ഞ കണ്ണുനീർ കണങ്ങൾ തുടച്ചു കൊണ്ട് അനി പറഞ്ഞു.

അധിക നേരം അവിടെ നിൽക്കുന്നത് അപകടം ആണെന്ന് അറിയുന്നത് കൊണ്ട് തന്നെ അനി ചങ്ങല തകർത്ത് സുഭാഷിനെയും കൊണ്ട് തിരിച്ച് പടികൾ കയറി സ്റ്റെയർകേസിനടുത്തേക്ക് എത്തിയതും മുന്നിൽ ലൈറ്റ് തെളിഞ്ഞതും ഒന്നിച്ചായിരുന്നു.

മറയാൻ സമയം കിട്ടും മുമ്പാണ് മുന്നിൽ ഒരു പെൺകുട്ടി പ്രത്യക്ഷപ്പെട്ടത്.
ഞങ്ങളെ കണ്ടതും അവൾ അവിടെ നിന്നും മറ്റൊരു റൂമിലേക്ക് വേഗത്തിൽ ചലിച്ചു.

ആ ഓട്ടത്തിൽ തന്നെ അവളും തങ്ങളെ അപ്രതീക്ഷിതമായി കണ്ടതാണെന്ന ബോധം അനിക്ക്‌ വന്നു.
“”””എന്തെങ്കിലും അനിഷ്ടം സംഭവിക്കും മുമ്പ് അവളെ തടയണം””””

“സ്റ്റോപ്പ്‌ ദെയർ… ഹാൻഡ്‌സ് അപ്പ്‌…”

അവൾക്ക് പിറകെ കുതിച്ച അനിയെ നിശ്ചലനാക്കിയത് അവളുടെ പതർച്ച നിറഞ്ഞ ശബ്ദമായിരുന്നു.

പിറകിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ വാതിലിനരികിൽ ഒരു റിവോൾവറും പിടിച്ച് അവൾ നിൽക്കുന്നു.

റിവോൾവർ പിടിച്ച രീതി കണ്ടാൽ തന്നെ അറിയാം അവൾക്ക് അത് പിടിക്കുവാനോ ഉപയോഗിക്കുവാനോ അറിയില്ല എന്ന്. അതോടെ അനിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.

ഏതാണ്ട് തന്റെ അതേ പ്രായമാണ് അവൾക്കും. ജീൻസും ടീഷേർട്ടും ധരിച്ച് കുറച്ച് മോഡേൺ ആണ്. ഒറ്റനോട്ടത്തിൽ ഒരു സ്ലിം ബ്യൂട്ടി.

27 Comments

  1. ഇന്നലെ സബ്‌മിറ്റ് ചെയ്തു ?

  2. ♥️♥️♥️

    1. ♥️♥️♥️

  3. കിടു ആയിരുന്നു… Next പാർട്ട്‌ എന്നാ???

    1. വൈകാതെ തരാം

  4. സൂര്യൻ

    ഇത്രയും ലേറ്റ് ശരിയല്ല

    1. Delayk സോറി… അടുത്ത പാർട്ടും ക്ലൈമാക്സ്‌ ഉം എല്ലാം വേഗത്തിൽ ആക്കാൻ നോക്കാം ♥️♥️♥️

  5. Bro kidilan story innane full vayikne adipoli…….idake Antony ne adikne parayne adhe past le sambavam aarno

    1. കഥ വായിച്ചതിന് ♥️♥️♥️. ഇപ്പോൾ പറയുന്നതെല്ലാം (ആന്റണിയെ അനി അറ്റാക്ക് ചെയ്ത ശേഷം )അനിയുടെ വ്യൂ വിൽ കൂടിയുള്ള ഫ്ലാഷ് ബാക് ആണ്.

      1. അടുത്ത പാർട്ടോടെ ആന്റണിയെ അറ്റാക്ക് ചെയ്ത പോർഷനിലേക്ക് കഥ എത്തും

    1. ♥️♥️♥️

  6. കൈലാസനാഥൻ

    അപ്രതീക്ഷിത വഴിത്തിരിവിലാണ് കഥ എത്തിച്ചേർന്നിരിക്കുന്നത്. അനി എന്ന സൂര്യയുടെ കർമത്തിലേക്കുള്ള ചവിട്ടുപടി. ഗംഭീരം തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    1. തീർച്ചയായും… കഥ വായിച്ചതിനു ♥️♥️♥️

    1. Tanq♥️♥️?

  7. നിധീഷ്

    ♥♥♥♥

    1. എന്നത്തേയും പോലെ ♥️♥️♥️

      1. Athu kalakkiiii???

        1. ?♥️♥️♥️

  8. Dramatic twist at the end…. never expect one like this…. avarde kadhayil anikum eni oru roll indavunn thonnunnu…. direct or may be in direct…. waiting for more twists….✌✌✌✌ so cool

    1. Yes ♥️♥️♥️ ഇനി അനിയുടെ കർമ പൂർത്തികരണത്തിന്റെ നാളുകളാണ്… ട്വിസ്റ്റ്‌ ഇനിയും പ്രതീക്ഷിക്കാം ♥️♥️♥️?

  9. Monae powli

    1. ♥️♥️♥️♥️tanq

      1. കമ്പിളികണ്ടം ജോസ്

        Bro..ee partum kidukki…

Comments are closed.