7ദിനങ്ങൾ [വൈഷ്ണവി] 60

7ദിനങ്ങൾ

Author : വൈഷ്ണവി

 
ആദ്യമായാണ് എഴുതുന്നത്, തെറ്റുകളും കുറ്റങ്ങളും ക്ഷമിക്കുക

ഇവിടെ ചിതലരിച്ച പുസ്തകങ്ങളുടെ സുഗന്ധം. ആരോ വായിച്ചു പകുതിയിൽ നിർത്തിയിരുന്ന ഒരു പുസ്തകം മാത്രം ചുവരിനോടു ചേർന്നു കിടക്കുന്ന മേശയിൽ കത്തിതീരാത്ത മെഴുകുതിരിക്കുമുന്നിൽ ഇരിക്കുന്നു. ജനാലയിലൂടെ കാറ്റും മഴയും ഇരമ്പി അകത്തേക്കു വരുന്നു. ജീവിക്കാൻ ഏറെ കൊതിച്ചിരുന്ന ഒരു നിശ്വാസം അവിടെ ഉള്ളതായ് എനിക്കനുഭവപ്പെട്ടു. എറിച്ചിൽ അടിച്ചു നനഞ്ഞിരുന്ന ആ പുസ്തകം ഞാൻ മെല്ലെ കൈയ്യിലെടുത്തു. ജനാലപതിയെ ചാരി അതിഷ്ട്ടപ്പെടാത്ത വണ്ണം കാറ്റാഞ്ഞടിച്ചു. ജനാലയുടെ പൊട്ടിപ്പോയ കൊളുത്തിൽ എങ്ങനെയൊക്കെയോ കുരുക്കി ഒരു വിധം അടച്ചു . അന്ധകാരം ആ മുറിയെ വിഴുങ്ങിയതു പോലെ എനിക്കു തോന്നി. ഒരു തീപ്പെട്ടിക്കായ് ഞാനാ മുറി മുഴുവൻ പരതി. അങ്ങനെ അവസാനം പുസ്തകങ്ങളുടെ ഇടയിൽ നിന്ന് ഒരു ലൈറ്റർ കണ്ടു കിട്ടി. ആ നിമിഷം മനസ്സിൽ പെയ്ത നനുത്ത മഴ ഇപ്പോഴും എന്റെ ഓർമ്മകളെ കുളിരണിയിപ്പിക്കുന്നു. വേഗമാ മെഴുകുതിരി കൊളുത്തി അപ്പോഴതാ എന്നെ വിസ്മയിപ്പിക്കുന്ന ആ കാഴ്ച . ഒരു മെഴുകുതിരി കൊണ്ട് ആ മുറി മുഴുവൻ പ്രകാശിച്ചിരിക്കുന്നു. എങ്ങനെയെന്നല്ലെ ഭിത്തികളിൽ തൂക്കിയിരിക്കുന്ന കണ്ണാടികൾ വെളിച്ചം പരസ്പരം കൈമാറി കൊണ്ടിരുന്നു. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ കാഴ്ചയായ് അതു മാറി.

മഴയുടെ ഒച്ച എന്നെ ആ കാഴ്ചയിൽ നിന്ന് പുസ്തകത്തിലേക്കുള്ള മാർഗം കാണിച്ചു. ബുക്ക്മാർക്ക് വച്ചിരുന്ന പേജ് ഞാൻ തുറന്നു നന്നേ നനഞ്ഞിരുന്നതിനാൽ പേജുകൾ തമ്മിൽ ഇണപിരിയാൻ മടിച്ച കമിതാക്കളെപ്പോലെ വാശി പിടിച്ചു. വളരെ ശ്രദ്ധയോടെ ഞാൻ അവയെ മറിച്ചു. വായിക്കാൻ തുടങ്ങിയപ്പോൾ ആദ്യം ഞാൻ പടിച്ച അക്ഷരങ്ങളൊന്നുമല്ല അതിൽ ഉള്ളതെന്ന് തോന്നിപ്പോയ് ഞാൻ വിക്കുന്നതു പോലെ . കണ്ണൊന്നു വെട്ടിച്ചു വീണ്ടും ഞാൻ പുസ്തകത്തിലേക്കു നോക്കി. അതാ ആ അക്ഷരങ്ങൾ ഞാൻ വായിക്കുന്നു. ” ഒരവധിക്കാലത്ത് ഞാൻ തുമ്പിയെക്കാണാൻ വേണ്ടി നാട്ടിലേക്ക് തിരിച്ചു പോകുന്നു” ഇതായിരുന്നു ആദ്യത്തെ വരി. പിന്നീട് തുമ്പിയെ അറിയാൻ ഞാൻ പുസ്തകത്തിന്റെ ആദ്യ പേജുകളിലേക്ക് ശ്രമകരമായി താളുകൾ മറിച്ചു. ആ പുസ്തകം എന്നെ മറ്റേതോ ലോകത്തെത്തിച്ചു. ശുഭാന്ത്യമായിരുന്ന ഒരു പ്രണയ കാവ്യമായിരുന്നു അത്. ഒരു അനുഭവം തന്നെയായിരുന്നു.

മഴയുടെ പതിഞ്ഞ ശബ്ദത്തിനായ് ആയിരുന്നു പിന്നീടെന്റെ കാത്തിരിപ്പ് കാരണം, ഹാ അതു തന്നെ മെഴുകുതിരി കത്തി തീർന്നിരിക്കുന്നു. ഇപ്പോൾ എന്നെ നോക്കി കണ്ണുചിമ്മുകയാണ്. മഴ ശമിച്ചിരിക്കുന്നു. ജനാലകൾ ഞാൻ പതിയെ തുറന്നു. പഴക്കമുള്ളതായിരുന്നു ആ മുറിയിലെ എല്ലാ വസ്തുക്കളും . അങ്ങനെ ഒന്നാം പകൽ അവസാനിച്ചിരിക്കുന്നു. സന്ധ്യ ആയിരിക്കുന്നു.

4 Comments

  1. ശ്രുതി പൊന്നൂസ് ❤

    ❤❤❤loved it❤❤❤

  2. great work keep going?

  3. ആദ്യം എവിടെ ഒക്കെയോ കലങ്ങിയീല്ല വായിച്ച് തീരാറ് ആയപ്പോൾ മനസില്‍ ആയി.
    ഇവിടെ അവസാനിപ്പിച്ചത് എന്തോ സുഖം ആയില്ല ബാക്കി എഴുത്തു കൂടുതൽ അനുഭവങ്ങളുമായി❤️❤️❤️❤️

  4. Nalla vivaranam …. pakshe nammale verthe oohikaan vidunna erpaadayi poyi ee apoornatha….?

Comments are closed.