ജ്വാല 18

Jwala by Femina Mohamed

“അച്ഛാ…”

‘ജ്വാല’ മകനെ പിടിക്കുമ്പോഴേക്കും അവൻ മുൻപിൽ കണ്ട അതികായനു പുറകേ ഓടിക്കഴിഞ്ഞിരുന്നു. ‘മെറീനാ’ ബീച്ചിൽ തിരമാലകൾ ആർത്തിരമ്പി ആഹ്ലാദത്തോടെ കരയിലേക്ക് വരുന്നു.തിരമാലകളെ വകവെക്കാതെ ‘വിനു’ എന്ന നാലു വയസ്സുകാരൻ ആ നീല ഷർട്ടിട്ട മനുഷ്യന് മുന്നിലെത്തി.

“അച്ഛാ.. ”

അയാൾ, തന്റെ കൂളിംഗ് ഗ്ലാസ് ഊരി കൺമുമ്പിൽ കിതച്ച് നിൽക്കുന്ന കുഞ്ഞിനെ വാത്സല്യത്തോടെ നോക്കി. ഏതോ ഒരുൾപ്രേരണയോടെ കുട്ടി, അയാൾക്ക് മേൽ ചാടിക്കയറി. നിനച്ചിരിക്കാതെ തന്റെ കൈയ്യിലെത്തിയ കുഞ്ഞിനെ ഒരു നിമിഷത്തെ അമ്പരപ്പിനു ശേഷം അയാൾ വാരിപ്പുണർന്നു.

“സോറീ സാർ..”

ഇളം മഞ്ഞ നിറത്തിൽ ചുരിദാർ ധരിച്ച് കടൽവെള്ളത്തിൽ നനഞ്ഞ് കുളിർന്ന് ജ്വാല; അവളുടെ അരയോളം വരെ കനത്ത കാർകൂന്തലിൽ നിന്നും വെള്ളം ഇറ്റു വീഴുന്നു.അയാളെ കണ്ടപ്പോൾ മലയാളി ആണെന്ന് തോന്നിയതിനാലാവണം അവൾ സംസാരിച്ചത് മാതൃഭാഷയിലാണ്.

“അവൻ ആളറിയാതെ വിളിച്ചതാണ്.. ”

അവൾ, കുഞ്ഞിനെ അയാളിൽ നിന്നും വലിച്ചെടുത്തപ്പോൾ മോൻ ഉറക്കെ കരഞ്ഞു.

“എന്താ വിനൂ ഇത്..? കാണുന്നവരൊക്കെ നിന്റെ അച്ഛനാണോ..?”

അവൾ കുഞ്ഞിനെ ശാസിക്കുന്നത് അയാൾ അനുകമ്പയോടെ നോക്കി.

ജ്വാല ചെന്നൈ കനാറാ ബാങ്ക് ഉദ്യോഗസ്ഥയാണ്; അവൾക്ക് ആ ബാങ്കിലേക്ക് ട്രാൻസ്ഫർ ലഭിച്ചിട്ട് രണ്ട് ആഴ്ചകൾ ആയിട്ടുള്ളൂ.അവളും,കുഞ്ഞും,രാച്ചിയമ്മയെന്ന അമ്മയും,ബാങ്കിനടുത്ത് ചെറിയ വീടെടുത്ത് താമസിക്കുന്നു.ഞായറാഴ്ച കുഞ്ഞിനേയും കൂട്ടി കടപ്പുറത്ത് ചിലവഴിക്കാൻ ഇറങ്ങിയതായിരുന്നു അവൾ.

കുഞ്ഞിനെയും എടുത്ത് കാറിൽ കയറി അവനെ ചേർത്തു പിടിക്കുമ്പോൾ അവളുടെ നെഞ്ച് പിടഞ്ഞു.

3 Comments

  1. Super!!!

  2. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️

  3. നല്ലൊരു കഥ, ഇത് അധികമാരും ശ്രദ്ദിക്കാതെ പോയ വിഷമവും ഉണ്ട്…

Comments are closed.