ഞാനും നീയും 11

Njanum Niyum by Safad Ali Pk

ഇന്നലെ ആയിരുന്നു എന്റെ പെണ്ണുകാണൽ… ഞാൻ അൻസിന…. +2 കഴിഞ്ഞപ്പോൾ മുതൽ വീട്ടിൽ ആലോചനകൾ വന്നു തുടങ്ങി…. എന്റെ ഉമ്മാന്റെ ഫ്രണ്ടും അയൽവാസിയും ആയിരുന്ന റുബീനത്ത കൊണ്ട് വന്ന ആലോചനായ….
ആദ്യം ഫോട്ടോ കണ്ടു…..
അത്ര വല്ല്യ മൊഞ്ചൻ ഒന്നുമല്ലങ്കിക്കും… കാണാൻ ഒരു സ്റ്റൈൽ ഒക്കെ ഉണ്ട്… വീട്ടിൽ ഉള്ളവർക്കും ഇഷ്ട്ടമായി……

പെണ്ണുകാണൽ ഒകെ കഴിഞ്ഞു അവര് പൊയി….. അവര് കൊണ്ടുവന്ന സാധനങ്ങളിൽ… ഞാൻ ഏറ്റവും കൂടുതൽ പ്രതിക്ഷിച്ച സാധനം ഇല്ല….. ഏതൊരു പെണ്ണുകാണലിനും ഫസ്റ്റ് കൊടുക്കുന്നത് മൊബൈൽ ആണല്ലോ…. അത് മാത്രം ഇല്ല… പിന്നെ ഉപ്പ പറഞ്ഞു അറിഞ്ഞു… ഫോണിൽ ഉള്ള സംസാരം ഒകെ നിക്കാഹ് കഴിഞ്ഞു മതി എന്ന്……

വീട്ടുകാർ ആണെങ്കിൽ എല്ലാം ഉറപിച്ച മട്ട…
എനിക്ക് ഒന്ന് സംസാരിക്കാനോ ആളെ പറ്റി കൂടുതൽ അറിയാനോ ഒന്നും പറ്റിയില്ല….

അങ്ങനെ പരസ്പരം അടുത്തറിയാതെ തന്നെ കല്യാണം കഴിഞ്ഞു….. അന്ന് രാത്രി… പുള്ളിയുടെ വീട്ടിൽ തന്നെ ആയിരുന്നു….
തിരക്ക് ഒക്കെ കഴിഞ്ഞു…. എല്ലാവരും കിടന്നു എന്ന് ഉറപ്പായപ്പോൾ…. പുള്ളിക്കാരൻ പറഞ്ഞു നമുക്ക് ഒന്ന് പുറത്ത് പോയാലോ എന്ന് ….. എന്തിനു എന്നുള്ള ഭാവത്തോടെ ഞാൻ ഒന്ന് നോക്കിയെങ്കിലും… ഡ്രസ്സ്‌ ഒക്കെ മാറ്റി…. ഞങ്ങൾ പുറത്തിറങ്ങി…. പുറത്തുള്ള കയിച്ച കണ്ടു ഞാൻ ഒന്ന് ഞെട്ടി…..