മഞ്ചാടി [ ????? ] 53

മഞ്ചാടി 

Author :?????

 

കണ്ണാ എത്ര നേരായിട്ടു പറയാ, ആ വെള്ളത്തിൽത്തന്നെ കിടക്കാതെ കേറിപ്പോരുന്നുണ്ടോ നിയ്യ്‌”

“ന്റെ മുത്തശ്ശി, പത്തു വർഷത്തിനു ശേഷല്ലേ ഈ കുളത്തിലെ കുളിയക്കുന്നെ.. ആ പഴയ ബന്ധമൊക്കെ ഒന്നു പുതുക്കീട്ടു വരാന്നെ”
“ഇത് നിന്റെ ലണ്ടൽ ഉള്ള സ്വിമ്മിങ് പൂൾ അല്ല.. വർത്താനം പറഞ്ഞു നിക്കാണ്ട് ഇങ്ങോട്ട് വരുന്നതാ നിനക്ക് നല്ലത്. ഇല്ലെങ്കി വളർന്ന് പോത്തു പോലെ ആയിന്നൊന്നും ഞാൻ നോക്കുലാട്ടോ ഉണ്ണി”
മുത്തശ്ശി കലിപ്പായി. പണ്ടത്തെ സ്കൂൾ ടീച്ചറാ.. ഇനി കേറുന്നതാ ബുദ്ധി. ഇല്ലെങ്കി അടി ഉറപ്പാ..

പത്തു വർഷത്തിന് ശേഷം എത്തിയതാണ് നാട്ടിൽ… പുതുക്കിയെടുക്കാൻ ഒരുപാട് ഓർമകളുണ്ട്..
പത്താം ക്ലാസ് വരെ മുത്തശ്ശിയോടൊപ്പം ഇവിടെ അടിച്ചുപൊളിച്ചു നടന്നതാ.. അതിനുശേഷം ലണ്ടൻ ഉള്ള അച്ഛന്റെ അടുത്തേക്ക് പോയതാണ്.. ഇഷ്ടമുണ്ടായിട്ടല്ല.. അച്ഛന്റെ ആജ്ഞക്ക് വഴങ്ങേണ്ടി വന്നു..

അമ്മയില്ലാത്ത കുറവ് ഒരിക്കലും മുത്തശ്ശി അറിയിച്ചിരുന്നില്ല.. മടിയിൽ കിടത്തി ഒരുപാട് ആശ്വസിപ്പിച്ചു..
“ന്റെ ഉണ്ണി എവിടെ ആണെങ്കിലും മുത്തശ്ശിയുടെ മനസ്സ് കൂടെ ഉണ്ടാവും”
മുത്തശ്ശിയുടെ അനുഗ്രഹവും വാങ്ങി ലണ്ടലേക്ക് പറന്നു.. അവിടെ ഒരുപാട് പൊരുത്തക്കേടുകളുണ്ടായിരുന്നെങ്കിലും പെട്ടെന്ന് തന്നെ എല്ലാം ശെരിയായി.. ഒന്നൊഴികെ.. അമ്മു!!!
ഒട്ടും പ്രതീക്ഷിക്കാതെയുള്ള ആ യാത്ര തകർത്തെറിഞ്ഞ എന്റെ സ്വപ്‌നം.. ശ്രീലക്ഷ്മി.. കറുത്തു ചുരുണ്ട മുടിയും തിളങ്ങുന്ന കണ്ണുകളും..
ഈ ജന്മം എന്റേത് മാത്രമായിരിക്കുമെന്നു സർപ്പക്കാവിലെ നാഗങ്ങളുടെ ശിലയ്ക്കു മുൻപിൽ വച്ച് പലവുരു സത്യം ചെയ്ത് തന്ന എന്റെ അമ്മുട്ടി..
അന്ന് കരഞ്ഞുകൊണ്ട് അവൾ തന്ന കടലാസു കഷ്ണത്തിലെ ‘കാത്തിരിക്കും’ എന്ന അക്ഷരങ്ങൾ ഞാൻ വായിച്ചു തീർത്തപ്പോഴേക്കും ഒരു തേങ്ങലിനോടൊപ്പം അവളുടെ പാദസരക്കിലുക്കവും അകന്നുപോയിരുന്നു.

എന്നും സന്ധ്യയ്ക്ക് സർപ്പക്കാവിൽ വിളക്ക് വെക്കാൻ അവളെത്തുമ്പോൾ ഒരു പിടി മഞ്ചാടിയുമായി ഞാനവിടെ കാത്തിരിയ്ക്കാറുണ്ടായിരുന്നു.. ഇരുട്ടും വരെ ഞങ്ങൾ അവിടെയിരുന്ന് സ്വപ്നങ്ങൾ നെയ്ത് കൂട്ടാറുണ്ടായിരുന്നു..
തിരിച്ചു വരുമെന്ന് വാക്കു കൊടുത്തു ഞാൻ മടങ്ങിയപ്പോഴുള്ള അവളുടെ കരഞ്ഞു തളർന്ന മുഖം എത്രയോ രാത്രികളിൽ എന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്…
അതിനുശേഷം അമ്മുവിനെക്കുറിച്ച് ഒരറിവും ഉണ്ടായിട്ടില്ല. എങ്കിലും എന്റെ അമ്മു കാത്തിരിക്കുന്നുണ്ടാവും.. അവൾക്കുകൂടി വേണ്ടിയാണ് വർഷങ്ങൾക്കു ശേഷമുള്ള ഈ മടക്കം..

ഒരുപാട് നാളുകൾക്ക് ശേഷം മുത്തശ്ശിയുണ്ടാക്കിയ പുളിശ്ശേരിയും അച്ചാറും കൂട്ടുകറിയുമൊക്കെ കൂട്ടി ഊണ് കഴിച്ചു.. മനസ്സും നിറഞ്ഞു.

6 Comments

  1. Nice!!!

  2. Arrow ude ambalkullam polloru feel

  3. ഇതേ പ്രമേയത്തിലെ തന്നെ ചില കഥകൾ വായിച്ചിട്ടുണ്ട് എങ്കിലും നന്നായി എഴുതി…

  4. നിധീഷ്

  5. അടിപൊളി കഥ.പക്ഷേ ഒരു പ്രശ്നമുണ്ട്.
    ആരോയുടെ “ആമ്പൽക്കുളം” വായിച്ചത് പോലെ.

Comments are closed.