മഞ്ചാടി [ ????? ] 53

രാത്രി മുകളിലുള്ള എന്റെ പഴയ മുറിയിലേക്ക് ചെല്ലുമ്പോൾ ശരീരത്തേക്കാൾ വേഗത്തിൽ മനസ്സവിടെ ഓടിയെത്തിയിരുന്നു..
കട്ടിലിനടിയിലെ പഴകി തുരുമ്പിച്ച ഇരുമ്പുപെട്ടി തപ്പിയെടുത്തു.. പൊടിപിടിച്ച പഴയ ഡയറിയുമായി കട്ടിലിൽ വന്നിരുന്നു..
അതിന്റെ ഇളകിയ പേജുകൾക്കിടയിൽ അവളുടെ ചിരിച്ച മുഖം.. വയലിനരികിലെ മൂവാണ്ടന്മാവിന്ന് ഒരു കുല പച്ചമാങ്ങ പറിച്ചു കൊടുത്തതിനു അവൾ വരച്ചു തന്നതായിരുന്നു ആ ചിത്രം.. എന്നെക്കൊണ്ട് വയ്യ മാവിലൊന്നും വലിഞ്ഞു കേറാൻ എന്ന് പറഞ്ഞതിന് രണ്ടു ദിവസമാ മിണ്ടാതിരുന്നത്.. കാന്താരി!!
നാളെത്തന്നെ അമ്മുവിനെ പോയി കാണണം. ഈശ്വരാ അവളെങ്ങാനും വേറെ വിവാഹം കഴിച്ചിട്ടുണ്ടാ ആവോ? ഏയ് ഒരിക്കലുമില്ല.. ഒരിയ്ക്കൽ തമാശക്ക് അവളോട് ഞാൻ വേറെ പെണ്ണിനെ കെട്ടുമെന്ന് പറഞ്ഞപ്പോൾ ഉണ്ണിയേട്ടനില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലെന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു കരഞ്ഞ പെണ്ണാ..
എന്നെക്കാളും രണ്ടു വയസ്സ് കുറവെ ഉള്ളുവെങ്കിലും രണ്ടു വയസ്സിന്റെ ബുദ്ധിയെ ഉള്ളു അവൾക്കെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്..
ഞാൻ കഴിഞ്ഞിട്ടേ അവൾക്ക് മറ്റെന്തും ഉണ്ടായിരുന്നുള്ളു..
സ്നേഹം കൂടുമ്പോൾ അവൾ തന്നിരുന്ന ഉമ്മകളൊക്കെയും എന്റെ ഹൃദയത്തിലിപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്..
ഞാൻ വേറെ ഏതെങ്കിലും പെൺകുട്ടികളോട് സംസാരിച്ചാൽ കണ്ണു നിറച്ചു പിണങ്ങിയിരിക്കുന്ന അവളുടെ അടുത്തേക്ക് ചെന്നാൽ ഉണ്ണിയേട്ടൻ എന്റെ മാത്രമാ എന്നും പറഞ്ഞു ചിണുങ്ങുന്ന എന്റെ തൊട്ടാവാടിപ്പെണ്ണിനെ കാണാൻ ഹൃദയം വെമ്പൽ കൊണ്ടു.

അവളെപ്പറ്റി മുത്തശ്ശിയോട് അന്വേഷിച്ചാലോ.. വേണ്ട. ആദ്യം അവളോട്‌ തന്നെ ചോദിക്കണം.. ആ പഴയ ഇഷ്ടം ഇപ്പോഴുമുണ്ടെങ്കിൽ ഒരു താലിച്ചരടും കെട്ടി കൊണ്ടു പോകണം, എന്റെ പെണ്ണായിട്ട്..
ഓരോന്നോർത്ത് ഉറങ്ങിപ്പോയതറിഞ്ഞില്ല.. പിറ്റേന്ന് വീട്ടിൽ നിന്ന് ഒന്നു പുറത്തിറങ്ങാൻ പോലുമായില്ല.. കൂട്ടുകാരും അയൽക്കാരും ബന്ധുക്കളുമൊക്കെയായി ആകെ ബഹളമായിരുന്നു.. എല്ലാരേയും വീണ്ടും കണ്ടപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു..

6 Comments

  1. Nice!!!

  2. Arrow ude ambalkullam polloru feel

  3. ഇതേ പ്രമേയത്തിലെ തന്നെ ചില കഥകൾ വായിച്ചിട്ടുണ്ട് എങ്കിലും നന്നായി എഴുതി…

  4. നിധീഷ്

  5. അടിപൊളി കഥ.പക്ഷേ ഒരു പ്രശ്നമുണ്ട്.
    ആരോയുടെ “ആമ്പൽക്കുളം” വായിച്ചത് പോലെ.

Comments are closed.