അതിജീവനം [നൗഫു] 3625

അതിജീവനം

Athijeevanm

Author : നൗഫു

 

 

http://imgur.com/gallery/cJs0Nox

“”പെണ്ണായി പോയില്ലേ സാറെ തോറ്റോടാൻ പറ്റില്ലല്ലോ “”

 

“ഡി… തർക്കുത്തരം പറയുന്നോ…”

 

“എന്റെ ഉത്തരം തർക്കുത്തരമായി തോന്നുന്നത് എന്റെ കുറ്റമല്ല സാറെ.. നിങ്ങളുടെ ചോദ്യത്തിന്റെ കുഴപ്പമാണ്…”

 

“ഡോ…, പിസി ഇവളെ പിടിച്ചു വണ്ടിയിൽ കയറ്റ്.. സ്റ്റേഷനിൽ കൊണ്ട് പോയി ഒന്ന് പെരുമാറി ഇവളുടെ വളഞ്ഞു പോയ എല്ലു നേരെയാക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ…”

 

“അതൊന്നും കഴിയില്ല എസ്ഐ i സാറെ.. പണ്ട്… വളരെ പണ്ട്.. സാറും ഞാനുമൊക്കെ ഉണ്ടാവുന്നതിനും ഒരുപാട് കാലം മുമ്പ്.. പറഞ്ഞു വരുമ്പോൾ ഈ സ്ത്രീ എന്ന സൃഷ്ടിപ്പ് പടച്ച തമ്പുരാൻ പ്ലാൻ ചെയ്യുന്ന സമയം.. ഇത് പോലെ വളഞ്ഞ ഒരു എല്ലും കൊണ്ടാണ് മൂപ്പര് ഉണ്ടാക്കി എടുത്തത്, അന്ന് തന്നെ മൂപ്പര് അതൊന്ന് നേരെ ആകാൻ നോക്കിയതാ.. പറ്റിയില്ല… ഇനിയോട്ടും ആർക്കും പറ്റുമെന്ന് തോന്നുന്നും ഇല്ല… അത് കൊണ്ട് സാർ വണ്ടി വിട്.. എന്റെ കുട്ടികൾ എന്നെ കാത്ത് നിക്കുന്നുണ്ടാവും… പോയിട്ട് ഒന്ന് മുതൽ വീണ്ടും പണി തുടങ്ങാൻ ഉള്ളതാ…”

 

“ഡീ…”

 

“സാറെ.. ആളെ വിട്ടേക്ക് .. ഇത്.. ഉത്തര വക്കീലിന്റെ ഡ്രൈവറാണ്.. പണിയാകും…” കൂടെ യുള്ള പിസി, എസ്ഐ പീതാമ്പരനോട് സ്വകാര്യമായി പറഞ്ഞു..

 

“ഹ്മ്മ്.. നി ഇപ്പൊ പൊയ്ക്കോ, നിന്നെ എന്റെ കയ്യിൽ കിട്ടും അന്ന് ഞാൻ നിന്നെ തൂക്കിക്കോളാം…”

 

“തൂക്കാനും മാത്രം ആ കൈക്ക് ആരോഗ്യം പോരല്ലോ സാറെ.. ഇനി സാറിന് തൂക്കാൻ അത്ര പൂതിയുണ്ടെങ്കിൽ.. വീട്ടിൽ ഉണ്ടാവുമല്ലോ ഒന്ന്… അതിനെ രാവിലെയും വൈകുനേരവും തൂക്കി വീടിന്റെ ചുറ്റും രണ്ട് റൗണ്ട് ഓട്.. എന്നാ പോട്ടെ പീതംബരൻ സാറെ…”

 

❤❤❤

 

എന്നും ആറുമണിക്ക് മുമ്പേ വീട്ടിലെത്തുന്ന രേഷ്മ അന്ന് കുറച്ചു നേരം വൈകി, സമയം പതിനൊന്നു മണിയോട് അടുക്കുന്നു..

 

വീട്ടിൽ ഭർത്താവിന്റെ അമ്മയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളും മാത്രമേ ഉള്ളൂ.. കുട്ടികൾ പേടിച്ചു കരയുന്നുണ്ടാവും…

 

ഇത് എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്.. ഞാൻ ആരാണെന്നല്ലെ.. എന്റെ പേര് രേഷ്മ.. രണ്ട് മാസങ്ങൾക്ക് മുമ്പ് ഞാനും ഒരു സാധാ വീട്ടമ്മ മാത്രമായിരുന്നു..

 

കാലത്തിന്റെ ഓടിയൊളിക്കിടയിൽ പുതിയ ഒരു വേഷം കിട്ടി.., സാമ്മോഹനമായ ജീവിത യാത്രയിൽ പ്രതീക്ഷിക്കാതെ ഒരു അതിഥി വീട്ടിലേക് കയറി വന്നു..

 

അന്ന് എന്റെ മുന്നിലെ സന്തോഷം ഒരു മുന്നറിയിപ്പ് പോലുമില്ലാതെ കോരിയെടുത്തു, എന്നെ തനിച്ചാക്കിയല്ല.. എന്റെ സന്തോഷത്തെ തനിച്ചാക്കി കൂടെ കൊണ്ട് പോയി…

 

ചുറ്റിലും ആടി കളിക്കുന്ന മൂർഖൻ പാമ്പുകൾ… ഞാനും എന്റെ അമ്മയും രണ്ട് കുഞ്ഞുങ്ങളും.. എന്റെ ചിഞ്ചുവും ആതുവും.. ഈ പാമ്പുകൾ ഇടക്കിടെ ഇഴഞ്ഞിഴഞ് എന്റെ ശരീരത്തിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.. ഞാൻ തട്ടി മാറ്റുന്നുണ്ട് പക്ഷെ അവർക്ക് എന്നോടെന്തോ മോഹം പൂത്ത പോലെ…

 

❤❤❤

 

ടിങ് ടോങ്..

 

അവസാനത്തെ ഒരു പിടി അരിയും ചൂട് വെള്ളത്തിലേക് ഇട്ട് അതിന്റെ കൂടെ കൂട്ടാനായി വീര്യം കൂടിയ വിഷ തുള്ളികൾ ഓരോ തുള്ളികളായി കലത്തിലേക് ചേർക്കുമ്പോഴാണ് ഞാൻ ആ മണിയൊച്ച കേൾക്കുന്നത്..

 

ഒരു ആണിന്റെ ചിറകിനടിയിൽ അഞ്ചു വർഷത്തോളം ജീവിച്ചവൾ, സ്വന്തം ഭവനത്തിൽ ഞാനൊരു അധിക പറ്റാണെന്ന് കണ്ടപ്പോൾ കൈ പിടിച്ചു കൂടെ നിൽക്കുന്ന ഒരാളെ കിട്ടി,, മറ്റൊന്നും ചിന്തിക്കാതെ ആ കൈകളിലേക്ക് ഞാൻ എന്റെ കൈ കോർത്തു വെച്ചു …

 

സ്വന്തമായി പറക്കുവാനുള്ള ആഗ്രഹം വർഷങ്ങൾക്ക് മുമ്പേ എന്നിൽ നിന്നും ഓടി ഒളിച്ചിരുന്നു.. എന്റെ ഗിരീഷേട്ടൻ ഇടക്ക് ഉയർന്നു പൊങ്ങുവാൻ ഊർജം തന്നിട്ടും ചിറകുകൾ വിടർത്താൻ ശ്രമിക്കാതെ ഏട്ടന്റെ ചിറകിനുള്ളിൽ പതുങ്ങിങ്ങാനുള്ള കാരണം അത് മാത്രമായിരിക്കും .. ഇന്നത്തോടെ എല്ലാം അവസാനിക്കും.. നാളെ ഏട്ടന്റെ കൂടെ ബാക്കിയുള്ള നാളുകൾ കണ്ടു മുട്ടാം…

 

❤❤❤

 

“രേഷ്മ അല്ലെ… ഞാൻ ഉത്തര..”

 

ഉത്തര.. ഈ പേര് ഈ വീട്ടിൽ ഒരുപാട് പ്രാവശ്യം ഏട്ടൻ പറഞ്ഞിട്ടുണ്ട്..

 

സമൂഹത്തിൽ തന്റെതായ നിലപാട് കൊണ്ട് ഒരു പാട് ഉയരം വെട്ടിപിടിച്ചവർ, ഇവരുടെ ഡ്രൈവർ ആയിരുന്നു ഏട്ടൻ..

 

“രേഷ്മ സോറി, ഞാൻ ഇന്ന് രാവിലെ വീട്ടിൽ എത്തിയിട്ടുള്ളു, ഒരു ഒഫീഷ്യൽ ടൂർ.. ഗിരീഷ് എനിക്ക് സ്വന്തം ഏട്ടൻ തന്നെ ആയിരുന്നു.. ഞാൻ ഉള്ളപ്പോൾ അവന്റെ കുടുംബം ഒറ്റക് ആയി എന്ന് തോന്നാൻ പാടില്ല… ഇത് വാങ്ങണം..”

 

ഒരു പൊതി രേഷ്മയുടെ നേരെ നീട്ടി ഉത്തര പറഞ്ഞു..

 

“ചേച്ചി.. സോറി മാഡം..”

 

“വേണ്ട ചേച്ചി എന്ന് വിളിച്ചോ.. അതാണ് എളുപ്പം..”

 

“ചേച്ചി എനിക്കൊരു ജോലി വാങ്ങി തരാൻ പറ്റുമോ, അതാണ് എനിക്കിപ്പോ ആവശ്യം..”

 

“നിനക്ക് ഞാൻ എന്ത് ജോലി വാങ്ങി തരും.. നി ഏത് വരെ പഠിച്ചു.. “

 

“പത്താം ക്ലാസ്,..”

 

“പത്താം ക്ലാസ് വരെ മാത്രം പോയ നിനക്ക് ഞാൻ എന്ത് ജോലി വാങ്ങി തരും കുട്ടി..”

 

“നിന്റെ ഏട്ടൻ എന്റെ ഡ്രൈവറായിരുന്നു.. അത് മാത്രമേ എന്റെ അടുത്ത് ഇപ്പൊ ഒഴിവുള്ളു.. നിന്നെ മറ്റ് സ്ഥലത്ത് ജോലിക്കയക്കാൻ എനിക്ക് തോന്നുന്നുമില്ല..”

 

“ചേച്ചി ഞാൻ, ചേച്ചിയുടെ ഡ്രൈവർ ആയിക്കോളാം..”

 

“നിനക്ക് ഡ്രൈവിങ് അറിയുമോ…”

 

❤❤❤

 

“ഏട്ടാ, വേണ്ട ഏട്ടാ…എനിക്ക് ഡ്രൈവിങ് പഠിക്കണ്ട,..”

 

“പറ്റില്ല, നി ഡ്രൈവിങ് പഠിച്ചേ പറ്റു ,.. നിന്നോട് ഞാൻ പല കാര്യവും പഠിക്കാൻ പറഞ്ഞിട്ടും നിനക്ക് പറ്റുന്നില്ല.. നീ ഇതെങ്കിലും പഠിക്കണം..”

 

അന്ന് ഏട്ടൻ എന്നെ വാശി പിടിച്ചു പഠിപ്പിച്ചു എടുത്തതാണ് ടു വീലരും ഫോർ വീലരും, ഏട്ടൻ തന്നെ എന്നെ ലൈസൻസ് എടുക്കുവാനും സഹായിച്ചു..

 

“ഇതെങ്കിലും നീ പഠിച്ചു വെച്ചാൽ നമുക്ക് ഒരു പ്രതിസന്ധി വരുന്ന സമയം ഉപകാരപ്പെടും.. അന്ന് ഞാൻ ചെയ്തത് നിനക്ക് എത്ര മാത്രം ഉപകാരമായെന്ന് നീ ഓർക്കും..”

 

ഏട്ടന്റെ ആ വാക്ക് ഞാൻ ഓർക്കുന്നു…

 

ചോറിലേക് വിഷ തുള്ളി ചേർക്കുമ്പോൾ എന്തെ ഞാൻ അതൊന്നും ഓർത്തില്ല..

 

ഇന്നെന്നിക് ഒരു ജോലിയുണ്ട്.. ഞാൻ എന്റെ കുടുംബത്തെ പട്ടിണി കിടത്താതെ നോക്കുന്നുണ്ട്.., അന്ന് എന്റെ ഏട്ടൻ എന്നെ ഒരു പെണ്ണായി മാത്രം കാണാതെ, ഒരു മനുഷ്യ ജീവിയായി കണ്ടു.. ഏതൊരു മനുഷ്യനും പ്രതിസന്ധി ഘട്ടങ്ങൾ വരും അതിലൊന്നും തളരാതെ മുന്നോട്ട് പോകുവാൻ നമുക്കായി ആരെങ്കിലും എന്തെങ്കിലും ചെയ്തു വെച്ചിട്ടുണ്ടാവും..

 

❤❤❤

 

അമ്മേ…. എന്റെ രണ്ട് മക്കളും ഞാൻ വരുന്നത് വരെ ഉറങ്ങാതെ ഇരിക്കുന്നുണ്ട്.. എന്റെ സ്കൂട്ടർ പോർച്ചിലെക്ക് കയറിയപ്പോ അവർ രണ്ട് പേരും ഓടി വന്നു എന്നെ വട്ടത്തിൽ കെട്ടി പിടിച്ചു..

 

ഇതെല്ലാം കണ്ടു ഗിരീഷേട്ടൻ ചുമരിൽ നിന്നും എന്നെ നോക്കി ചിരിക്കുന്നു…

 

 

ബൈ

 

 

 

നൗഫു.❤❤❤

 

 

 

Updated: March 31, 2021 — 6:31 pm

16 Comments

  1. Super

  2. മോട്ടിവേഷൻ # അതിജീവനം ????

  3. നൗഫു ♥️♥️♥️

    ഇപ്പോൾ അധികവും സാഹിത്യപരമായ കഥകൾ ആണല്ലോ…

    വളരെ മനോഹരമായി ചിന്തിപ്പിക്കുന്ന രീതിയിൽ എഴുതി…

    പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാ സ്ത്രീകൾക്കും രേഷ്മ ഒരു പ്രചോദനം ആകട്ടെ… അവരെ കൈപിടിച്ചുയുർത്താൻ രമേഷിനെ പോലെ ഉള്ള ഭർത്താക്കന്മാർ ഉണ്ടായാൽ മതി!

    -കുട്ടി

  4. നല്ലൊരു സന്ദേശവും വായിക്കുന്നവനിൽ ഒരുതരം പോസിറ്റിവ് എനർജിയും നൽകാൻ ഈ രചനയിലൂടെ കഴിഞ്ഞു.. രേഷ്മയുടെ നിശ്ചയഥാര്ഥ്യവും ഗിരീഷിന്റെ നേരായ കാഴ്ചപ്പാടുകളും ഒരു കുടുംബത്തെ പ്രതിസന്ധികളിൽ നിന്നും കരകയറ്റുന്നത് കുറഞ്ഞ വരികളിൽ കാണിച്ചു തന്നു.. ഏറെയിഷ്ടം..ആശംസകൾ നൗഫു..

  5. നിധീഷ്

  6. ഏക - ദന്തി

    മിഷ്യാ സൂപ്പർ …കിടുക്കി ..
    തോനെ ഹാർട്സ്

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    pinne vayikkam ??

  8. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

  9. *വിനോദ്കുമാർ G*❤

    ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥?

  10. ♨♨ അർജുനൻ പിള്ള ♨♨

    ?????

    1. ♨♨ അർജുനൻ പിള്ള ♨♨

      തുടർക്കഥ എല്ലാം നിർത്തിയോ??? ഈ ഒരു മാതിരി പരുപാടി ആയല്ലോ ചങ്ങായി ?

  11. ❤️

  12. Orupad chinthikanulla varikalaanu…. aarem tholpikanayi onnum cheyyaruth but nammale kond pattum ennu kanich kodukkuka thanne venam✌️✌️✌️✌️ adipoli noufu bhai

Comments are closed.