7ദിനങ്ങൾ [വൈഷ്ണവി] 60

മോളെ മീനു…..

രാവിലെ തന്നെ എണീറ്റു മോളു കാത്തിരിക്കുവാരുന്നോ ….

പിന്നല്ലാതെ എവിടെപ്പോയാലും ആറു മണി കഴിഞ്ഞ ഈ മീനു ഉറങ്ങാറുണ്ടോ അമ്മേ ?

ഇന്നലെ ഉറക്കമൊക്കെ എങ്ങനെയുണ്ടായിരുന്നു പേടിയുണ്ടായിരുന്നോ മീനു . എന്ന് അച്ഛന്റെ ചോദ്യം. ഇല്ല മാഷെ ഒരു കുഴപ്പവുമില്ലായിരുന്നു. ഞാൻ സുഖമായി ഉറങ്ങി .ഞാനില്ലാത്തത് കൊണ്ട് രണ്ടാളും തമ്മിൽ വല്ല വഴക്കു മുണ്ടോ അതോ നമ്മടെ നസീറും ഷീലയുമാണോ .

ഓ ഇങ്ങനെ നാവിനു ലൈസെൻസില്ലാത്ത ഒരു പെണ്ണ്.

ആഹാ എന്റെ അമ്മയ്ക്ക് നാണം വന്നല്ലൊ.

ഇനി ഇവിടെ നിന്ന് സെന്റി അടിക്കാതെ രണ്ടാളും വിട്ടോ. അങ്ങനെ അമ്മയും അച്ഛനും പോയി. എന്റെ ചായകുടിയും ആഹാരം കഴിക്കലുമൊക്കെ കഴിഞ്ഞു.

മഴ പെയ്യാൻ ഇങ്ങനെ ഒരുങ്ങിക്കൂടി വരുന്നു. കതകടച്ചു ഞാൻ നടുമുറ്റത്തേക്ക് നടന്നു. ദേ മഴ വീണു തുടങ്ങി. ഇതൊരു കാഴ്ച തന്നെയാണ് നാലു സൈഡിൽ കൂടെയും ഓടിലൂടെ തട്ടിത്തെറിച്ച് മഴ ഇങ്ങനെ ഒലിച്ചിറങ്ങുന്നു. തുള്ളിച്ചാടാൻ തോന്നിയെങ്കിലും തണുപ്പായതുക്കൊണ്ട് മനസ്സുകൊണ്ടങ്ങു നനഞ്ഞു .

അങ്ങനെ ഏഴു ദിവസങ്ങൾ കടന്നുപോയി. ഞാനിവിടെയങ്ങനെ പരതലും അന്വേഷണങ്ങളുമായൊക്കെയായി അങ്ങു നടന്നു. എന്നും അച്ഛൻ ഭക്ഷണവുമായി എത്തിയിരുന്നു. ഇന്ന് രാവിലെ പി പി ഇ കിറ്റ് ധരിച്ച് രണ്ടാരോഗ്യ പ്രവർത്തകർ വന്നിരുന്നു. ടെസ്റ്റ് ഉണ്ടായിരുന്നു. ഞാൻ പ്രതീക്ഷിച്ചതുപോലെ തന്നെ രോഗലക്ഷണങ്ങൾ

4 Comments

  1. ശ്രുതി പൊന്നൂസ് ❤

    ❤❤❤loved it❤❤❤

  2. great work keep going?

  3. ആദ്യം എവിടെ ഒക്കെയോ കലങ്ങിയീല്ല വായിച്ച് തീരാറ് ആയപ്പോൾ മനസില്‍ ആയി.
    ഇവിടെ അവസാനിപ്പിച്ചത് എന്തോ സുഖം ആയില്ല ബാക്കി എഴുത്തു കൂടുതൽ അനുഭവങ്ങളുമായി❤️❤️❤️❤️

  4. Nalla vivaranam …. pakshe nammale verthe oohikaan vidunna erpaadayi poyi ee apoornatha….?

Comments are closed.