ഞാനാമുറിയിൽ നിന്നും താൽക്കാലികമായി പുറത്തേക്കിറങ്ങി. വെളിച്ചത്തിനുള്ള മാർഗം നോക്കണമല്ലോ മഴയായതിനാൽ കറന്റ് വിരുന്നു കാരനെപ്പോലെയാണ്. ഒരുപാടു മുറികളുള്ള വീടാണ്. എന്റെ അത്യാവിശത്തിനുള്ള എല്ലാം ഇവിടെയുണ്ടെന്നാണ് കുഞ്ഞുണ്ണി മാഷ് പറഞ്ഞത് തെറ്റിദ്ധരിക്കണ്ട ഇത് എന്റെ അമ്മാവനാണ് അമ്മാവന്റെ പേര് കുഞ്ഞുണ്ണി എന്നാണ് ഒരു സ്കൂൾ മിഷാണ്. ഞങ്ങളുടെ കുഞ്ഞുണ്ണിമാഷ്. എന്റെ ഗുരുനാഥനും അച്ഛനും ഒക്കെയാണ് അമ്മാവൻ . ഇപ്പോ നിങ്ങൾ ഓർക്കണത് എന്റെ അച്ഛനെയും അമ്മയെയും കുറിച്ചല്ലെ പറയാം. എന്റെ ചെറുതിലെ തന്നെ അവരങ്ങു തമ്പാട്ടിയുടെ അടുത്തേക്കു പോയ്. മരണത്തിലും അവർ ഒരു മിച്ചായിരുന്നു. ഒരു ബസ് അപകടം. ഓർമ്മകളുടെ ഭാരം കൂടുമ്പോൾ എന്റെ കണ്ണുകൾ ഒരു പുഴയാകും. സാരമില്ല, എന്നാലും അമ്മാവനും അമ്മായിയും എന്നെ പൊന്നുപോലെയാണ് നോക്കണത്.
ഞാനിപ്പോൾ വെളിച്ചം തപ്പി തപ്പി അടുക്കളയിൽ എത്തിയിരിക്കുന്നു. ഞാൻ തേടിച്ചെല്ലുമെന്നു പറഞ്ഞ് കാത്തിരിക്കുന്നതു പോലെ മേശയുടെ മുകളിൽ റാന്തൽ വിളക്കുകൾ . താൽക്കാലിക ജീവിതമായതിനാൽ ഇവിടെ എനിക്ക് പാചക കല പരീക്ഷിക്കേണ്ടതില്ല. ഭക്ഷണം അമ്മാവൻ പഠിപ്പുരയിൽ കൊണ്ട് വയ്ക്കും ഞാൻ പോയി എടുത്താൽ മാത്രം മതി. അമ്മായിയുടെ കൈപ്പുണ്യം അസലാണു കേട്ടോ. കോളേജും ഹോസ്റ്റലിന്റെ മടുപ്പിൽ നിന്നും ഞാൻ പഞ്ഞെതുന്നതു തന്നെ അമ്മായിയുടെ അടുക്കളയിലേക്കാണ്. അവിടം ഒരു സ്വർഗ്ഗം തന്നെയാണ്. പ്രയോഗത്തിൽ പറഞ്ഞാൽ ഒരു രക്ഷയുമില്ല. അമ്മായി അസലായ് നൃത്തവും ചെയ്യും. കുറെ സ്റ്റുഡൻസുമുണ്ട്. അമ്പലത്തിലെ ധനുമാസത്തിരുവാതിരയിൽ ഒരുത്സവം തന്നെയാണ് തറവാട്ടിൽ . പ്രാക്ടീസും ഒരുക്കവുമൊക്കെയായ് ഉഷാറാവും എല്ലാരും. ഞാനും ചെറിയ രീതിയിൽ ഒക്കെ നൃത്തം ചെയ്യും. അതു പറയുമ്പോൾ എന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയാണ് കാരണം ഞാൻ ഒരു മടിച്ചിയായിരുന്നു. എന്റെ ശബ്ദമൊന്നിടറിയാൽ അമ്മാവനും അമ്മായിക്കും മനസ്സിലാകും എന്റെ ലോകം അവർ മാത്രമായിരുന്നു. ആയിരുന്നു എന്നു പറയുമ്പോൾ ഇപ്പോൾ അല്ലെ എന്നല്ലെ ചിന്തിക്കുന്നത് ചിരിക്കണ്ട ഇപ്പോഴും അവരുതന്നെയാണ് പക്ഷേ ,വേണ്ട അതിപ്പോ പറയണില്ല . വഴിയെ പറയാം. അയ്യോ ഞാൻ നടന്നിതിപ്പൊ എവിടെയായ് ലക്ഷ്യസ്ഥാനം മാറിയിരിക്കുന്നു. തിരികെ നടന്ന് ഞാൻ ആ മുറിയിലേക്ക് കയറി. റാന്തൽ തെളിയിച്ചു. വീണ്ടുമാ മനോഹര ദൃശ്യം. കണ്ണാടികൾ ഇങ്ങനെ പ്രകാശം കൈമാറുന്നതു കാണാൻ വല്ലാത്ത ഒരു ഭംഗി . ഇതു ചെയ്തയാൾക്ക് ഒരു കുതിരപ്പവൻ എന്റെ വക . ഒരു അലമാരി നിറയെ പുസ്തകങ്ങളാണ്. തടി കൊണ്ടുള്ള അലമാരിയായതിനാൽ ചിതൽ തങ്ങളുടെ ജോലി ഭംഗിയായ് നിർവ്വഹിച്ചിരിക്കുന്നു. പുസ്തകങ്ങളെല്ലാം ചിതലരിച്ചു. ഞാൻ അതെല്ലാം എന്നാൽ കഴിയുന്ന വിധം വൃത്തിയാക്കി വെച്ചു. ആദ്യമെ തന്നെ ഈ മുറിയിലേക്ക് എന്നെ നയിച്ചതെന്തായിരുന്നു എന്നെനിക്കറിയില്ല. അപ്പോഴേക്കും പഠിപ്പുരയിൽ നിന്നാ മണിനാദം. വീട്ടുവാതിലിലേക്ക് ഞാൻ ഓടി . അമ്മാവൻ ചോറുപൊതിയുമായി വന്നതാണ്.
❤❤❤loved it❤❤❤
great work keep going?
ആദ്യം എവിടെ ഒക്കെയോ കലങ്ങിയീല്ല വായിച്ച് തീരാറ് ആയപ്പോൾ മനസില്‍ ആയി.
ഇവിടെ അവസാനിപ്പിച്ചത് എന്തോ സുഖം ആയില്ല ബാക്കി എഴുത്തു കൂടുതൽ അനുഭവങ്ങളുമായി❤️❤️❤️❤️
Nalla vivaranam …. pakshe nammale verthe oohikaan vidunna erpaadayi poyi ee apoornatha….?