???? ℙ?????3️⃣ {??? ? ?????} 3033

ഹെരിയ പാർട്ട് ആയതു കൊണ്ട്ദി ഒരു ദിവസം  ഇടവിട്ട് കഥ പോസ്റ്റ് ചെയ്യും…. പേജ് ബ്രേക്ക് ഇടാത്തതും അത് കൊണ്ടാണ്….

5 പാർട്ടിൽ തീരുന്ന ഒരു കുഞ്ഞു കഥ….

 

???? ℙ?????3️⃣

Author : ??? ? ????? | Previous Part

Lawpoint


ഒരു നിമിഷം കോടതി മുറി ആകെ നിശബ്ദമായി…. അഡ്വ മൂർത്തി തലയിൽ കൈ വെച്ച് ഇരുന്നു… വക്കീലിന്റെ മുഖത്ത് പരാജയ ഭീതി….

 

ഹരിയുടെ മുഖത്ത് സ്വതസിദ്ധമായ ചിരി…..

 

“ഒബ്ജെക്ഷൻ യുവർ ഹോണർ… ” തോറ്റുകൊടുക്കാൻ മനസ്സില്ലാതെ മൂർത്തി ഹരിയെ തുടർ ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നും തടയാൻ ശ്രമം തുടങ്ങി…

 

“യുവർ ഹോണർ… ഹരി ഇമോഷണൽ ബ്ലാക്ക് മെയിലിങ്ങിൽ അരുന്ധത്തിയെ കൊണ്ട് ഇങ്ങനെയൊരു ഉത്തരം പറയിപ്പിച്ചെടുത്തതാണ്… ഹരിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് തെളിയിക്കാൻ ആവശ്യമായ സാക്ഷികളെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്…”

 

“മൂർത്തി സാർ പറഞ്ഞത് ശെരിയാണ്… ഞാൻ അരുന്ധത്തിയെകൊണ്ട് ഇങ്ങനെയൊരു ഉത്തരം പറയിപ്പിച്ചതാണ്… പക്ഷെ അത് കളവല്ല… സത്യം മാത്രം… അരുന്ധതി പറഞ്ഞ കാര്യങ്ങൾ ശെരിയാണെന്നു തെളിയിക്കുന്നതിനു വേണ്ടി ഏതാനും തെളിവുകൾ ഹാജരാക്കുന്നതിനും… ചില കാര്യങ്ങൾ വ്യക്തമാക്കുന്നതിനും അനുവദിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു..”

 

“യു മേ പ്രോസീഡ്….”

 

“താങ്ക്യൂ സർ…”

 

ഹരി വിറ്റ്നെസ്സ് ബോക്സിൽ ഉള്ള സത്യന് നേരെ തിരിഞ്ഞു…

 

“കുറച്ചു മാസങ്ങൾക്ക് മുൻപ് അപകടത്തിൽ പെട്ട് റോഡ് സൈഡിൽ നിന്നു വണ്ടിക്ക് കൈ കാണിച്ച ഞങ്ങളെ ഹോസ്പിറ്റലിൽ കൊണ്ടുപോയത് ചേട്ടൻ ആണെന്ന് മുന്നേ പറഞ്ഞു…. ഒപ്പം ഞങ്ങൾ വണ്ടിയിൽ കയറിയ സമയത്ത് മദ്യത്തിന്റെ സ്മെല്ല് ഉണ്ടായിരുന്നു എന്നും… ശെരിയല്ലേ???”

 

“അതേ….”

 

“അന്ന് ഹോസ്പിറ്റലിൽ എത്തിയതിനു ശേഷം ഉടനെ നിങ്ങൾ തിരിച്ചു പോയോ???”

 

“ഇല്ല.. കൂടെ ഉണ്ടായിരുന്ന സ്ത്രീയെ അഡ്മിറ്റ് ആക്കിയ ശേഷം ഞാൻ ഇദ്ദേഹത്തെ തിരിച്ചു ആക്സിഡന്റ് സ്പോട്ടിൽ കൊണ്ട് വിട്ടിട്ടാണ് പോയത്….”

 

“തിരിച്ചുള്ള യാത്രയിൽ മദ്യത്തിന്റെ സ്മെല്ല് കിട്ടിയിരുന്നോ…?”

 

“ഓ… ഓർക്കുന്നില്ല….”

 

“ഒബ്ജെക്ഷൻ യുവർ ഹോണർ. ”

 

” മൂർത്തി സാറ് ചോദ്യം ചോദിക്കുമ്പോൾ ഞാൻ ഇടയിൽ കയറിയില്ലാലോ….”

 

“ഒബ്ജെക്ഷൻ ഓവർ റൂൾഡ് ..”

 

“ശെരി… അത് ഓർമയില്ല… അന്ന് എത്ര രൂപയാ ഓട്ടോ കൂലിയായി തന്നത് എന്ന് ഓർമ്മയുണ്ടോ….???”

 

“ഉവ്വ്… 3000…. വേണ്ടെന്നു പറഞ്ഞിട്ടും നിർബന്ധിച്ചു തന്നതാണ്… ഹോസ്പിറ്റലിൽ ഒക്കെ കൂടെ നിന്നതല്ലേ എന്ന് പറഞ്ഞ്….”

 

“ക്യാഷ് ആയിട്ടാണോ തന്നത്…”

 

“അല്ല… ഫോൺപേ ചെയ്യുവായിരുന്നു….”

 

“ഓക്കേ… സത്യൻ…..”

 

ഹരി പോക്കറ്റിൽ നിന്നും ഒരു പെൻഡ്രൈവ് എടുത്ത് കോടതിക്ക് മുൻപാകെ സമർപ്പിച്ചു…

 

“സർ… ആറു മാസം മുൻപ് കൃത്യമായി പറഞ്ഞാൽ ജൂലൈ 5 ന് ഞാനും അരുന്ധത്തിയും ചേർന്നു എടുത്ത കുറച്ചു ഫോട്ടോസും വീഡിയോസും ആണ് ഈ പെൻഡ്രൈവിൽ ഉള്ളത്… അത് ദയവായി പരിശോധിക്കണം.”

 

ജഡ്ജി പെൻഡ്രൈവിലെ ഫോട്ടോസും വീഡിയോസും പരിശോധിച്ചു…

 

“സർ… അരുന്ധതിക്ക് പ്രൊമോഷൻ കിട്ടിയത് ആഘോഷിക്കാൻ അന്നേ ദിവസം നൈറ്റ് ഡ്രൈവ് ന് പോയപ്പോൾ എടുത്ത ഫോട്ടോസും വീഡിയോസും ആണ് ആ പെൻഡ്രൈവിൽ…. അതിൽ എന്റെ കയ്യിലുള്ള സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലും അരുന്ധത്തിയുടെ കയ്യിലുള്ള ബിയർ ബോട്ടിലും വ്യക്തമായി കാണാൻ കഴിയും…. തിരിച്ചു വരും വഴി ബിയർ കുടിച്ചതിന്റെ അലസ്യത്തിൽ ബൈക്കിന്റെ പുറകിൽ ഇരുന്ന് ഉറക്കം തൂങ്ങിയ അരുന്ധത്തിയെ താങ്ങി നിർത്താനുള്ള ശ്രമത്തിനിടയിലാണ് ബൈക്ക് സ്കിഡ് ആയതു…”

 

ജഡ്ജി വീഡിയോയും ഫോട്ടോസും സൂക്ഷ്മയി പരിശോധിച്ചു ഹരി പറഞ്ഞ കാര്യങ്ങൾ ശെരിയാണെന്നു ബോധ്യപ്പെട്ടു…

 

“ഇനി ഇത് അന്നേ ദിവസമല്ല മറ്റൊരു ദിവസത്തെ ആണ് എന്ന് മൂർത്തി സർ പറയോന്നു അറിഞ്ഞൂടാ.. അരുന്ധത്തിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തതിന്റെ ഡീറ്റെയിൽസ് ആൾറെഡി ഇവിടെ മൂർത്തി സർ സമർപ്പിച്ചിട്ടുണ്ട് അതിലെ ഡേറ്റ് പരിശോധിക്കാവുന്നയത്ണ്… അവിടെ പൈസ അടച്ചതിന്റെ ഡീറ്റെയിൽസ് സമർപ്പിക്കുന്നു.…” ഹരി കയ്യിൽ ഇരുന്ന ഫയൽ കോടതിക്ക് മുൻപാകെ സമർപ്പിച്ചു…

 

“ഇത് ആ സമയത്തുള്ള എന്റെ അക്കൗണ്ട് ഡീറ്റെയിൽസ് ആണ്… ഇതിൽ ജൂലൈ 5 ന് സത്യൻ ചേട്ടന് ഫോൺ പേ യിൽ പൈസ അയച്ചിന്റെ എൻ‌ട്രിയും ഉണ്ട്….”

 

മൂർത്തിക്ക് മറ്റൊന്നും പറയാൻ ഇല്ലാത്തതിനാൽ മൗനം പാലിച്ചു…

 

“സർ… റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി സുകുമാരൻ ചേട്ടനോട് കുറച്ചു കാര്യങ്ങൾ ചോദിക്കാൻ അനുവാദം തരണമെന്ന് അപേക്ഷിക്കുന്നു. ”

 

“യെസ് പ്രോസീഡ്….”

 

ഹരി കയ്യിലിരുന്ന കുറച്ചു ഫോട്ടോഗ്രാഫ്സ് സെക്രട്ടറിക്ക് നേരെ നീട്ടി..

 

“ഈ ഫോട്ടോയിൽ ഉള്ള ആൾക്കാരെ മുൻപ് കണ്ടിട്ടുണ്ടോ???”

 

കുറച്ചു സമയം ഫോട്ടോയിൽ നോക്കിയതിനു ശേഷം സെക്രട്ടറി ഹരിയുടെ നേർക്ക് നോക്കി…

 

“കണ്ടിട്ടുണ്ടോ ഇല്ലയോ???”

 

“ഉവ്വ്…..”

 

“ഇവരല്ലേ എന്റെ ഫ്ലാറ്റിലേക്ക് ഇടയ്ക്കിടയ്ക്ക് വന്നു പോയിക്കൊണ്ടിരുന്നു എന്ന് നിങ്ങൾ പറഞ്ഞ ആൺകുട്ടികളും പെൺകുട്ടികളും.. എന്റെ അവിഹിതം….”

 

“അ.. അതേ…..”

 

“ഉറപ്പാണല്ലോ അല്ലെ…”

 

“ഉവ്വ്…” സെക്രട്ടറിയുടെ നെറ്റിയിൽ വിയർപ്പ് പൊടിയുന്നുണ്ടായിരുന്നു…

 

“സർ… ഈ ഫോട്ടോഗ്രാഫ്സ് ഞാൻ കോടതിയിൽ സമർപ്പിക്കുന്നു.. ഒപ്പം മറ്റു ചില ഫോട്ടോസും…”

 

ജഡ്ജി ഫോട്ടോസ് ഒക്കെ പരിശോധിച്ചു….

 

“സർ… ഇത് കഴിഞ്ഞ് ആഴ്ച എന്റെ.. സോറി ഞങ്ങളുടെ പുതിയ കമ്പനി ലോഞ്ച് ചെയ്തപ്പോൾ എടുത്ത ഫോട്ടോസ് ആണ്.. സമാന ചിന്താഗതിയുള്ള 12 പേർ ചേർന്നൊരു IT കമ്പനി…Xpert cybo info solutions.

 

കമ്പനി ഫോർമേഷന് മുൻപുള്ള ഡിസ്കഷന് വേണ്ടിയിട്ടായിരുന്നു ഞങ്ങൾ എന്റെ ഫ്ലാറ്റിൽ ഒത്തു കൂടിയിരുന്നത്…

 

മഞ്ഞപ്പിത്തം ബാധിച്ചവർക്ക് എല്ലാം മഞ്ഞയായി കാണും എന്ന് പറയുന്നത് പോലെയാണ് ഇന്നത്തെ സമൂഹം… ആണും പെണ്ണും ഒരുമിച്ചു ഇരുന്നാൽ അവിഹിതം… ഇവിടെ മൂർത്തി സർ ആണുങ്ങളെ പോലും വെറുതെ വിട്ടില്ല…

 

മൂർത്തി സർ.. ഒരു സംശയം. ഇങ്ങനെയാണേൽ കേസിന്റെ ആവശ്യത്തിന് ഒരു കക്ഷി രണ്ട് മൂന്ന് തവണ സാറിന്റെ വീട്ടിലേക്ക് വന്നു പോയാൽ അതും അവിഹിതമായി കാണേണ്ടി വരുമോ????”

 

കോടതി മുറിയിൽ കൂട്ട ചിരി ഉയർന്നു.. പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ അത് അടങ്ങി…. തങ്ങളും ആദ്യം അങ്ങനെ തന്നെയല്ലേ ചിന്തിച്ചത് എന്ന് ഓർത്താവും….

 

“സർ… മൂർത്തി സർ ഇവിടെ പ്രസന്റ് ചെയ്ത തെളിവുകളും സാക്ഷികളും ഒക്കെ സാഹചര്യത്തെ വളച്ചൊടിച്ചതാണ് എന്നു ഇപ്പോൾ വ്യക്തമാണ്… അത് കൊണ്ട് തന്നെ എതിർ കക്ഷിയുടെ വാദങ്ങൾ ഒക്കെ തള്ളി കളയണം എന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു… ഒപ്പം അരുന്ധത്തിയോട് കുറച്ചു കാര്യങ്ങൾ ചോദിക്കാനുള്ള അനുവാദം കൂടി തരണം എന്ന് അഭ്യർത്ഥിക്കുന്നു…”

 

“ഒബ്ജെക്ഷൻ യുവർ ഹോണർ… അരുന്ധത്തിയെ വീണ്ടും മാനസികമായി തളർത്തുവാൻ വേണ്ടി അത് വഴി മൊഴികൾ തനിക്ക് അനുകൂലമാക്കാൻ വേണ്ടിയാണു ഹരി ഇപ്പോൾ അരുന്ധത്തിയെ വിസ്തരിക്കണം എന്ന് ആവശ്യപ്പെടുന്നത്… ഇത് അനുവദിക്കരുത്…”

 

“സാക്ഷിയെ വിസ്തരിക്കാനുള്ള അവസരം നിഷേധിക്കാൻ കഴിയില്ല….ഒബ്ജെക്ഷൻ ഓവർ റൂൾഡ്…”

 

“താങ്ക് യു സർ……”

 

ഹരി അരുന്ധതിക്ക് നേരെ തിരിഞ്ഞു….

 

“അരുന്ധതിയുടെ വക്കീൽ പറഞ്ഞത് കള്ളം ആണെന്ന് അരുന്ധതി ഒരു പ്രാവശ്യം ഇവിടെ സമ്മതിച്ചു കഴിഞ്ഞു… വക്കീൽ കൊണ്ട് വന്ന സാക്ഷികളും അവരുടെ മൊഴികളും, തെളിവുകളും വളച്ചൊടിക്കപ്പെട്ടതാണെന്നു കോടതിയിൽ തെളിയിക്കപ്പെട്ടും കഴിഞ്ഞു… എങ്കിലും ഒരു ചോദ്യം… ഞാൻ പറഞ്ഞതല്ലേ ശെരി….”

 

“അ….അതേ…”

 

“ക്രോസ്സ്‌ വിസ്താരത്തിൽ അരുന്ധത്തിയുടെ ഏട്ടനോട് കാശു ചോദിച്ചു വഴക്ക് ഉണ്ടായ കാര്യം പറഞ്ഞല്ലോ… സത്യത്തിൽ എന്താണ് സംഭവിച്ചത്…??”

 

രണ്ട് വർഷം മുൻപ് ചേട്ടൻ ബിസിനസ് തുടങ്ങുവാൻ വേണ്ടി ഹരിയേട്ടനിൽ നിന്നു പലപ്പോഴായി 20 ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു.. പലപ്പോഴായി എന്റെ കയ്യിൽ നിന്നും രണ്ട് ലക്ഷത്തോളം രൂപ വേറെയും വാങ്ങിയിട്ടുണ്ട്… ആ പൈസ തിരിച്ചു ചോദിച്ചതാണ് വഴക്കിനു കാരണം… വഴക്ക് മൂത്ത് എന്റെ ചേട്ടൻ ഹരിയേട്ടന്റെ കഴുത്തിൽ കയറി പിടിച്ചപ്പോഴാണ് ഹരിയേട്ടൻ കയ്യിൽ കിട്ടിയ ഫ്ലവർ വേസ് കൊണ്ട് അടിച്ചത്… അടി മാറി എന്റെ തലയിൽ കൊണ്ടതാണ്… ”

 

ഹരി കുറച്ചു സമയം ആലോചനയിൽ മുഴുകി….

 

“അനു……നിങ്ങളുടെ ഭർത്താവായ ഹരി തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് നിങ്ങൾക്ക് അറിയാമെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെയൊരു കള്ള കേസ്?”

 

ഹരിയുടെ അനു എന്ന വിളിയിൽ അരുന്ധതിയുടെ സർവ നിയന്ത്രണങ്ങളും വിട്ടു… അവൾ പൊട്ടി കരയാൻ ആരംഭിച്ചു….

 

“അനു.. റീലാക്സ്‌….”

 

“എന്റെ നിർബന്ധ പ്രകാരം ആണ് ഹരിയേട്ടൻ ചേട്ടന് പൈസ കൊടുത്തത്… എപ്പോ ചോദിച്ചാലും തിരിച്ചു തരാം എന്ന ഉറപ്പിലാണ് ചേട്ടൻ പൈസ വാങ്ങിയത്….

കഴിഞ്ഞ മാസം ഹരിയേട്ടന് പൈസക്ക് ആവശ്യം വന്നപ്പോൾ എന്നോട് ചോദിക്കാൻ പറഞ്ഞു… ചേട്ടൻ പക്ഷെ ഉരുണ്ട് കളിക്കുകയാണ് ചെയ്തത്….

 

പൈസ കിട്ടാതായപ്പോൾ ഹരിയേട്ടൻ ഒരാഴ്ചയോളം എന്നോട് പിണങ്ങി നടന്നു… വേറെ പൈസ ഒപ്പിക്കാൻ നോക്കി റെഡി ആവാത്തത് കൊണ്ട് നേരിട്ട് പോയി സംസാരിക്കാൻ ആണ് ഞങ്ങൾ രണ്ട് പേരും ചേട്ടായിയുടെ വീട്ടിലേക്ക് ചെന്നത്…. അത് വഴക്കിൽ അവസാനിച്ചു…

 

ഹോസ്പിറ്റലിൽ വെച്ചു ബോധം വന്നപ്പോൾ ഞാൻ ആദ്യം തിരക്കിയത് ഹരിയേട്ടനെ ആയിരുന്നു… കഴിഞ്ഞ രണ്ട് ദിവസത്തിൽ ഒരിക്കൽ പോലും ഹോസ്പിറ്റലിലേക്ക് വന്നിട്ടില്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത സങ്കടം ആയി… ഞൻ വിളിക്കുമ്പോഴൊക്കെ കാൾ കട്ട് ചെയ്യുകയായിരുന്നു….

 

പൈസയ്ക്ക് വേണ്ടി എന്നെ ഒഴിവാക്കി എന്ന് വന്നപ്പോൾ സങ്കടോം ദേഷ്യോം വന്നു… എന്നിട്ടാണ് ഡൈവോഴ്സ് നോട്ടീസ് അയച്ചത്….

 

പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതും ഹരിയേട്ടനെ സ്റ്റേഷനിൽ കൊണ്ടോയതും ഒക്കെ ഞാൻ പിന്നീട് ആണ് അറിഞ്ഞത്… രണ്ടാമത് സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോൾ….

 

അന്നും എന്നെ മൈൻഡ് ചെയ്യാതെ ഹരിയേട്ടൻ പോയപ്പോൾ ഉള്ള ദേഷ്യത്തിന്….” അരുന്ധതി വീണ്ടും കരയാൻ ആരംഭിച്ചു….

 

“സങ്കടത്താലും ദേഷ്യത്തലും കുറച്ചു ദിവസം അവോയ്‌ഡ്‌ ചെയ്തപ്പോൾ കഴിഞ്ഞ 6 വർഷത്തെ സ്നേഹം മറന്നു പോയി അല്ലെ…?”

 

ഹരിയുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു….

 

അരുന്ധത്തിയുടെ അവസ്ഥയും മറിച്ചല്ല….

 

“കഴിഞ്ഞ ആറ് വർഷം അരുന്ധത്തിയെ ഞാൻ പൂർണ മനസ്സോടെയും ആത്മാർത്ഥതയുടെയും ആണ് സ്നേഹിച്ചത്… അരുന്ധതിക്ക് pwd യിൽ ജോലി ലഭിച്ചപ്പോൾ ബാംഗ്ലൂരിലെ ജോലി രാജി വെച്ചു നാട്ടിലേക്ക് വന്നത് പോലും ആ സ്നേഹത്തിന്റെ പേരിലാണ്, ഒന്നിച്ചു ജീവിക്കാൻ ഉള്ള ആഗ്രഹത്തിലാണ്……. ഇന്നും എന്റെയുള്ളിൽ ഒരു അംശം പോലും കുറയാതെ ആ സ്നേഹം നിറഞ്ഞു നിൽക്കുന്നുമുണ്ട്….”

 

ഹരിയുടെ വാക്കുകൾ അരുന്ധത്തിയുടെ കൺകോണുകളിൽ പ്രണയം വിരിയിച്ചു… ചുണ്ടുകളിൽ പുഞ്ചിരിയും….

 

“പക്ഷെ… ആ സ്നേഹത്തിന് അർഹയല്ലെന്നു അരുന്ധതി തെളിയിച്ചു കഴിഞ്ഞു.. അരുന്ധത്തിയുടെ ആവശ്യം ഞാൻ അംഗീകരിക്കുന്നു… പരസ്പര സ്നേഹവും വിശ്വാസവും ഇല്ലാതെ ഒരു കുടുംബ ജീവിതം ദുഷ്കരമായിരിക്കും…

 

അതുകൊണ്ട് …

സർ… അരുന്ധത്തിയുടെ ആഗ്രഹം പോലെ തന്നെ ഡിവോഴ്സ് അനുവദിക്കണം എന്ന് ഞാൻ കോടതി മുൻപാകെ അഭ്യർത്ഥിക്കുന്നു…”

 

ഹരിയുടെ വാക്കുകൾ അരുന്ധത്തിയിൽ ഉണ്ടാക്കിയ നടുക്കം വലുതായിരുന്നു… അവൾ ശില പോലെ നിന്നു…..

 

“സർ…. ബന്ധം വേർപെടുത്തുന്നതിനു മുൻപ് സഹോദരന് നൽകുന്നതിനു വേണ്ടി അരുന്ധതി എന്റെ കയ്യിൽ നിന്നും വാങ്ങിയ 20 ലക്ഷം രൂപയും അതിന്റെ പലിശയും തിരികെ നൽകുവാൻ ഉത്തരവുണ്ടാകണം എന്നും ഞാൻ കോടതി മുൻപാകെ അപേക്ഷിക്കുന്നു. ”

 

ഇത്തവണ ഞെട്ടിയത് അരുൺ

ആയിരുന്നു……

*********************************************

രണ്ടാഴ്ച്ചയ്ക്ക് ശേഷം….

 

കോടതി നിശ്ചയിച്ച അഡ്വക്കേറ്റ് കമ്മിഷണറുടെ മുന്നിൽ വെച്ചു 25 ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് അരുൺ ഹരിക്ക് കൈമാറി…

 

നിയമപരയ എല്ലാ ഫോർമാലിറ്റിയും കഴിഞ്ഞു ഹരിപ്രസാദ് അരുന്ധതി ദാമ്പത്യം അന്നത്തോടെ അവസാനിച്ചു…

 

ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ അരുന്ധത്തിയോട് ഒരു ഓൾ ദി ബെസ്റ്റ് പറയാൻ ഹരി മറന്നില്ല…. എല്ലാം കേൾക്കുന്നു എന്നല്ലാതെ ഒരക്ഷരം പറയാൻ അരുന്ധതിക്ക് കഴിഞ്ഞില്ല…

 

അന്ന് രാത്രി,

ശ്രീകുമാർ റെസിഡൻസ്

 

കൊട്ടാര സമാനമായ വീടിനു പുറത്തുള്ള ഗാർഡനിൽ പാതി ബോധത്തിൽ ശ്രീകുമാർ ഇരിപ്പുണ്ട്…. തൊട്ടടുത്തു തന്നെ ശ്രീകുമാറിന്റെ ഡ്രൈവറും വലം കയ്യുമായ ഹംസയും…..

 

“എന്നാലും മൊതലാളി 25 ലക്ഷം ഒക്കെ ആ പെണ്ണിന് വേണ്ടി കൊടുക്കുവാ എന്ന് പറഞ്ഞാൽ… അത് ഇച്ചിരി കടുപ്പം ആണ്….”

 

“അവൾക്ക് വേണ്ടി 25 അല്ല 100 വേണേലും കൊടുക്കും… നിനക്കു അറിയാഞ്ഞിട്ട… അവളാണ് പെണ്ണ്… ഇത് ഇത്രടം വരെ എത്തിക്കാൻ ഞാൻ പെട്ട പാട് എനിക്കെ അറിയൂ…. അന്ന് അവളെ കണ്ടത് മുതൽ ഉള്ള മോഹമാ….

 

അല്ല.. ഞാൻ ഇത് ആരോടാ പറയുന്നേ…. പെണ്ണും പെടക്കോഴിയും ഒന്നും വേണ്ടെന്നു പറഞ്ഞു നടക്കുന്ന നിനക്കൊന്നും ഇത് പറഞ്ഞാൽ മനസ്സിലാവില്ല…”

 

“എന്നാലും….”

 

“ടാ… ഒരു നഷ്ട കച്ചോടത്തിനു ഈ ശ്രീകുമാർ നിൽക്കില്ലെന്നു നിനക്ക് അറിഞ്ഞൂടെ…. അവളുടെ ഒരു ഒപ്പിന് കോടികൾ വില വരുന്ന കാലം വരും… അധികം വൈകാതെ… അങ്ങനെ നോക്കിയാലും ലഭം എനിക്ക് തന്നെയാ….”

 

“ഇനിയൊരു കല്യാണത്തിന് അവര് സമ്മതിച്ചില്ലെങ്കിലോ…”

 

“സമ്മതിപ്പിക്കും… അവളുടെ ആങ്ങളയുടെ ആ ഒരു ഒറ്റ വാക്കിന്റെ പുറത്താ ഞാൻ ഇതൊക്കെ ചെയ്തത്…. ഈ ശ്രീകുമാർ ഒന്ന് ആഗ്രഹിച്ചാൽ അത് നടത്തും.. ഇല്ലേൽ അത് നശിപ്പിക്കും… കാശും വാങ്ങി അങ്ങളേം പെങ്ങളും കൂടി എന്നെ ചതിക്കാനാണ് പ്ലാൻ എങ്കിൽ അവനെ ഞാൻ തകർക്കും… അവൻ ഒപ്പിട്ടു തന്ന ബ്ലാങ്ക് ചെക്കും എഗ്രിമെന്റും എന്റെ കയ്യിൽ സുരക്ഷിതമായി തന്നെ ഉണ്ട്… അവന്റെ ഷോപ് ഒരു 50 ലക്ഷം വരും…. അത് ഞാനിങ് എടുക്കും…. അപ്പോഴും ലാഭം എനിക്ക് തന്നെയാ….”

 

ശ്രീകുമാറിന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു.. കണ്ണുകളിൽ ചുകപ്പ്…

************************************************

ഡിവോഴ്സിന്റെ സമയം ലഭിച്ച തുകയും, ഫ്ലാറ്റ് വിറ്റ തുകയും ഹരി കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്തു…

 

Xpert cybo info solution ന്റെ വളർച്ച വളരെ പെട്ടെന്ന് ആയിരുന്നു….

 

നിയമപരമായ സപ്പോർട്ട് നൽകുന്ന ഓൺലൈൻ പ്ലാറ്റഫോം. ഇന്ത്യയിൽ എവിടെയും ഉള്ള അഡ്വക്കേറ്റ്സിന്റെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. ഓൺലൈൻ ആയി ലീഗൽ സപ്പോർട്ട് തേടാം തുടങ്ങി ഒട്ടനവധി ഫീച്ചർസ്.

 

ക്വാളിറ്റി യുടെയും സെർവിസിന്റെയും കാര്യത്തിൽ ടീമിന് കോംപ്രമൈസ് ഇല്ലാത്തതു കൊണ്ട് സംഗതി പെട്ടെന്ന് തന്നെ ഹിറ്റ് ആയി….

 

പിന്നീടുള്ള ദിവസങ്ങളിൽ പ്രാദേശിക പത്രം മുതൽ ദേശീയ മീഡിയാസ് വരെ Xpert cybo ടീം ന്റെ വിജയം കവർ ചെയ്തു….

************************************************

 

ഒന്നര വർഷത്തിന് ശേഷം….

 

അരുന്ധതി അന്നത്തെ ആ ഷോക്കിൽ നിന്നും പതിയെ കര കയറി വരുന്നത്തെ ഉള്ളു… വീട്ടിൽ എത്തിയാൽ അരുണിന്റെ കുഞ്ഞിനൊപ്പം കളിക്കും.. ബാക്കി ഉള്ളവരോടൊക്കെ ചോദിക്കുന്നതിനു മാത്രം ഉത്തരം….

രാത്രി വൈകുവോളം ഇരുന്ന് ബുക്ക് വായിക്കുന്നതാണ് ഇപ്പോഴത്തെ ഹോബി…

 

ഇതിനിടയിൽ ഒന്ന് രണ്ട് തവണ ശ്രീകുമാർ അരുന്ധത്തിയെ വന്ന് കണ്ടിരുന്നു….ശ്രീകുമാറിനോട് പിന്നെയും ഫ്രണ്ട്‌ലി ആയിരുന്നു അരുന്ധതി… കൃത്യ സമയത് സഹായം ആയി കൂടെ നിന്നതിന്റെ ആയിരിക്കണം….

 

ഒരിക്കൽ ശ്രീകുമാർ അരുന്ധതിയോട് വിവാഹഭ്യർത്ഥന നടത്തി…

 

അരുന്ധതി ആ അഭ്യർത്ഥന നിരസിച്ചില്ല, പക്ഷെ കുറച്ചു സമയം വേണം എന്ന് പറഞ്ഞു. ശ്രീകുമാറിനും സമ്മതം ആയിരുന്നു….

 

കഴിഞ്ഞ കുറച്ചു നാളുകളായി അരുന്ധതിയിൽ ആ പഴയ പ്രസരിപ്പ് ഒക്കെ നിറഞ്ഞു തുടങ്ങിയിട്ടുണ്ട്… മനസ്സിന് വന്ന ഉന്മേഷം ശരീരത്തിലും കാണാം…

 

അരുൺ ഇപ്പൊ പണ്ടത്തെ പോലെ അരുന്ധത്തിയോട് വഴക്കിടാറില്ല…. ശ്രീകുമാറുമായുള്ള വിവാഹം കഴിഞ്ഞാൽ അരുന്ധതി വഴി ശ്രീകുമാരിൽ നിന്നു കൂടുതൽ സഹായം ഒപ്പിക്കാം എന്ന ചിന്ത ആയിരിക്കണം….

 

അരുന്ധതി സാഹചര്യങ്ങളോടെ കുറച്ചു കൂടെ പൊരുത്ത പെട്ടു എന്ന് വേണം കരുതാൻ…. അരുണിനോടും ഇപ്പൊ ഇടയ്ക്ക് സംസാരിക്കും…. ഒന്നിച്ചു ഇരുന്ന് ഭക്ഷണം കഴിക്കാൻ ഒക്കെ തുടങ്ങി…

 

തിരുവനതപുരത്തു വെച്ചു നടന്ന നാല് ദിവസത്തെ കോൺഫറൻസ് അറ്റൻഡ് ചെയ്ത് രാത്രിയോടെയാണ് അരുന്ധതി വീട്ടിൽ എത്തിയത്… കുളിച്ചു ഫ്രഷ് ആയി ഭക്ഷണം കഴിച്ചു. അരുണിന്റെ ഭാര്യ, ദേവികയോട് കോൺഫറൻസ് വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ ഫേസ്ബുക്ക് നോക്കാനും മറന്നില്ല…

 

കളിച്ചു ചിരിച്ചു വാർത്തമാനം പറഞ്ഞു കൊണ്ടിരുന്ന അരുന്ധത്തിയുടെ ശബ്ദം പെട്ടെന്നു ഇടറി… മുഖം വലിഞ്ഞു മുറുകി…

 

കയ്യിലിരുന്ന ഫോൺ വലിച്ചെറിഞ്ഞു അരുന്ധതി റൂമിലേക് ഓടി കതക് അടച്ചു…

 

ഫോൺ എടുത്തു നോക്കിയ ദേവികയുടെ കണ്ണുകൾ തുറന്ന് വെച്ച ഓൺലൈൻ ന്യൂസ് ചാനലിലെ വാർത്തയിൽ ഉടക്കി…

 

‘Xpert cybo എംഡി ഹരിപ്രസാദ് പുനർ വിവാഹിതനായി…. പോണ്ടിച്ചേരിയിലെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചു നടന്ന ചടങ്കിൽ പോണ്ടിച്ചേരി ആഭ്യന്തര മന്ത്രി അടക്കം പ്രമുഖർ പങ്കെടുത്തു…’

************************************************

പിറ്റേന്ന് ഉച്ച വരെ അരുന്ധതിയുടെ മുറിയുടെ വാതിൽ അടഞ്ഞു തന്നെ കിടന്നു…

 

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ദേവിക ചെന്നു വീണ്ടും വിളിച്ചപ്പോഴാണ് അരുന്ധതി പിന്നെ വാതിൽ തുറന്നത്….

 

ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയ അരുന്ധതിയുടെ മുഖത്ത് എന്തോ തീരുമാനിച് ഉറപ്പിച്ച പോലെ ആയിരുന്നു…

 

“ഏട്ടന്റെ കാർ എനിക്ക് ഒന്നു വേണം… പുറത്തു പോകണം…”

 

അരുൺ കാറിന്റെ കീ അരുന്ധതിക്ക് നേരെ നീട്ടി….

 

“ശ്രീകുമാറിനോട് വിളിച്ചു പറഞ്ഞോ, നാളെ പെണ്ണുകാണാൻ വരാൻ…. പിന്നെ കൂടുതൽ ഒന്നും ആലോചിക്കാനും പറയാനും ഇല്ലാത്തോണ്ട് ഉറപ്പിക്കാൻ കണക്കായിട്ട് വരാൻ പറയണം… അതിനു ഒരു ദിവസം വേറെ കളയണ്ടല്ലോ….”

 

അരുണിന്റെ കയ്യിൽ നിന്നും കീ വാങ്ങി പോകാൻ നേരം അരുന്ധതി പറഞ്ഞു..

 

അരുണും ദേവികയും അരുന്ധതിയുടെ മാറ്റത്തിൽ അത്ഭുതപ്പെട്ടിരിക്കുവാണു….

 

വിവരം അറിഞ്ഞ ശ്രീകുമാർ സന്തോഷം കൊണ്ട് തുള്ളി ചാടി…

 

ഉച്ചയ്ക്ക് കാറുമെടുത്ത് പോയ അരുന്ധതി സന്ധ്യയോടെ ആണ് തിരിച്ചു വന്നത്….

 

കയ്യിൽ അരുണിനും ദേവികയ്ക്കും കുഞ്ഞിനും കുറച്ചു ഡ്രെസ്സ്‌ ഉണ്ടായിരുന്നു..

 

“എന്തിനാ ഇതൊക്കെ ???”

 

“നാളേക്ക് ഇടാൻ എനിക്ക് ഒരു ഡ്രസ്സ് വാങ്ങാൻ കയറിപ്പോൾ കൂട്ടത്തിൽ നിങ്ങൾക്കും കൂടി വാങ്ങാം എന്ന് കരുതി…”

 

“ആഹാ… അത് നന്നായി.. എവിടെ കാണട്ടെ നിന്റെ ഡ്രസ്സ് ….”

 

“അത് വേണ്ട… നാളെ കണ്ട മതി….”

 

പിറ്റേന്ന് 11 മണിയോടെ ശ്രീകുമാറും സുഹൃത്തുക്കളും ബന്ധുക്കളും എത്തി…

 

അടുത്ത ബന്ധുക്കൾ എന്ന് പറയാൻ ഒരു അമ്മാവൻ മാത്രമാണ് ഉള്ളത്….. അച്ചനും അമ്മയും ഒക്കെ മുൻപേ മരിച്ചു പോയതാണ്…

 

അരുൺ എല്ലാവരെയും സ്വീകരിച്ച് ഇരുത്തി… ശ്രീകുമാറിന്റെ മുഖത്ത് സന്തോഷം അല്ലതല്ലുകയാണ്….

 

എല്ലാവരും ഹാളിലേക്ക് കയറി ഇരുന്നതും അരുൺ ദേവികയോട് അരുന്ധതിയെ വിളിക്കാൻ പറഞ്ഞു….

 

രണ്ട് മൂന്ന് തവണ കതകിൽ തട്ടിയിട്ടാണ് അരുന്ധതി ഡോർ തുറന്നത്…. അരുന്ധത്തിയുടെ വേഷം കണ്ട് ദേവിക അമ്പരന്ന് പോയി…

 

പർപ്പിൾ കളറിൽ ഫുള്ള് ലെങ്ത് ഗൗൺ, ഡ്രെസ്സിന് മാച്ചിങ് ആയ ഓർണമെൻറ്സ്, ലൈറ്റ് ആയിട് മേക്കപ്പ് ചെയ്തിട്ടുണ്ട്. ഒരു നിമിഷം ആരെയും ശ്വാസം എടുക്കാൻ വിസ്മരിപ്പിക്കുന്ന സൗന്ദര്യം….

 

“എന്താ ദേവിക ഇങ്ങനെ നോക്കുന്നെ…”

 

‘വൗ…. ഇത് എന്താ നാത്തൂനേ…. ഈ കോലത്തിൽ ശ്രീകുമാർ കണ്ടാൽ ഇപ്പൊ തന്നെ കൊത്തി കൊണ്ട് പോകും….”

 

“ആണോ…. എങ്കിൽ നാത്തൂൻ ചെല്ല്… ഞാൻ ഇപ്പോ വരാം…. ഒറ്റയടിക്ക് കൊത്താതിരിക്കാൻ കനം ഉള്ള വല്ലതും കിട്ടോ നോക്കട്ടെ…. ഇട്ടിട്ട് വരാൻ….”

 

ദേവിക നിറഞ്ഞ ചിരിയോടെ അടുക്കളയിലേക്ക് ചെന്നു… ചായയും മറ്റുമായി പുറത്തെ ഹാളിലേക്ക് നടന്നു… കുറച്ചു കഴിഞ്ഞു അരുന്ധതി ഹാളിലേക്ക് വന്നു… അരുന്ധത്തിയുടെ വേഷം കണ്ട് ശ്രീകുമാർ വാ അടക്കാൻ പോലും മറന്നു നോക്കി നിന്നു….

 

കുറച്ചു നേരം ശ്രീകുമാർ സ്വപ്ന ലോകത്തായിരുന്നു….

 

അടുത്തിരുന്ന സുഹൃത്തു തട്ടി വിളിച്ചപ്പോളാണ് ശ്രീകുമാറിന് ബോധം വന്നത്….

 

ചുറ്റും ഉള്ളവരൊക്കെ വല്ലാത്ത ഭാവത്തോടെ തന്നെ നോക്കുന്നതറിഞ്ഞു ശ്രീകുമാറിന് വല്ലായ്മ തോന്നി….

 

അവിടെ കൂടിയ എല്ലാ മുഖങ്ങളിലും അമ്പരപ്പും അമർഷവും ആയിരുന്നു… അരുന്ധത്തിയുടെ ഒഴിച്ച്….

 

ശ്രീകുമാർ അരുന്ധതിയുടെ കണ്ണുകളിലെ കുസൃതിയിൽ മയങ്ങി കിടക്കുകയാണ്… അവളുടെ ചുണ്ടുകളിൽ പുഞ്ചിരി തത്തി കളിക്കുന്നുണ്ടായിരുന്നു…..

 

തുടരും….

40 Comments

  1. ❤️❤️❤️❤️❤️

  2. ജിന്ന് ?

    അവരെ ഒന്നിപ്പിക്കണം കേട്ടോ ശ്രീകുമാർ ഇന്റെ തനി സ്വഭാവം പുറത്ത് കൊണ്ട് വരണം അവന്റെ ഉടായിപ്പ് എല്ലാം അവൾ അറിയണം?. ഹരിയും അനുവും വീണ്ടും ഒന്നിക്കുമെന്ന വിശ്വാസത്തോടെ
    With Love ?
    ജിന്ന് ?

    1. നിങ്ങ പറഞ്ഞ പിന്നെ അപ്പീൽ ഇല്ല… ?????

  3. Bro oru rejoining pradeekshikkunnu

  4. ♥♥♥♥♥♥♥

  5. Bro
    4 പാര്‍ട്ട് എപ്പോഇടുഠ

  6. നന്നായിട്ടുണ്ട്..???

  7. Sai bro വന്നപ്പോ തന്നെ വായിച്ചു….. എന്താ പറയാ സൂപ്പർ ആയിട്ടുണ്ട് എല്ലാ പാർട്ടുകളും…. ഇനി ഹരിയും അനുവും ഒന്നിക്കുമോ ???curiosity എന്തേലും twist കാണുമോ….. ???

    1. Tnku… ????

      Twist vende….

      1. വേണം വേണം twist മുഖ്യം ബിഗിലെ…… Twist ഇല്ലാതെ എന്ത് കഥ bro……..

        1. Nokkatte?

  8. Bro,
    kollam.Nannaittundu.

  9. ❤❤❤?❤ കൊള്ളാം സൂപ്പർ ആണ്

    1. ???????

  10. ശ്രീകുമാറും അനുവും ആയിട്ടുള്ള കല്യാണം നടക്കരൂത്….
    ചതി അനു അറിയണം…

    1. Chathi jayicha charithram aanu kooduthal… Enkilum nokkam…

  11. Oru cheriya twist????

    1. Set akkam….

  12. അറക്കളം പീലിച്ചായൻ

    ?????

    1. Ichayao…. ?

  13. ❤❤❤??????

  14. തുമ്പി ?

    Aiyo itengotta pok.??

    1. Ishtayilla????

  15. ഒരു twist പ്രതീക്ഷിക്കുന്നു ?
    Next part മറ്റന്നാൾ ഇണ്ടാവുമോ❓

    1. Nale undakum?
      ??

  16. അവരെ പിരിച്ചോ…?
    ???

    1. Mm…. ?

Comments are closed.