?Universe 9? [ പ്രണയരാജ] 376

എയ്ഞ്ചൽ നീ കരയാതെ,

ഉടനെ തന്നെ തൻ്റെ കണ്ണുനീർ തുടച്ചു കൊണ്ട് അമ്മ എഴുന്നേറ്റു. ആ മുഖത്ത് കോപം ഇരച്ചു കയറി. ആ ഭാവം കണ്ടാൽ ആർക്കും ഭയം വരും. എന്നാൽ ഒരു വ്യത്യാസവുമില്ലാതെ അച്ഛൻ അമ്മയെ മാറോടണച്ചു.

ജോൺ,

എന്താ എയ്ഞ്ചൽ,

എനിക്കൊരു വാക്ക് താ…

എന്താ….

ഞാൻ പറയുന്നത് അനുസരിക്കുമെന്ന്,

ആദ്യം നീ കാര്യം പറ,

വാക്കു താ… ജോൺ എങ്കിലേ ഞാൻ പറയൂ….

ശരി, വാക്കു തന്നിരിക്കുന്നു.

ഞാൻ വിളിക്കുമ്പോയല്ലാതെ , ഏലിയൻസ് യുദ്ധത്തിലേക്ക് ജോൺ ഇറങ്ങരുത്.

എയ്ഞ്ചൽ,

അതെ ജോൺ അവർ ശക്തരാണ്. അവർക്കിടയിൽ നീ അകപ്പെട്ടാൽ എൻ്റെ മനോബലം തകരും, ഞാൻ തളർന്നു പോകും അതിനർത്ഥം മരണമാണ്.

മനസിലായി എയ്ഞ്ചൽ, നീ എൻ്റെ പേരു വിളിക്കും വരെ ഞാൻ മറഞ്ഞിരിക്കാം, പക്ഷെ നിനക്കാപത്താണെന്നു തോന്നിയാൽ

ഉം…. ഞാനെതിർക്കില്ല , സമ്മതം.

ഇരുവർക്കിടയിലും കുറച്ചു നേരം മൗനം തളം കെട്ടി.

ജോൺ വീട്ടിലേക്കു പോകാം, സമയമില്ല, എനിക്ക് ഒരുങ്ങി നിൽക്കേണ്ടതുണ്ട്.

ഒരു പുഞ്ചിരിയോടെ അച്ഛൻ അമ്മയുടെ കൈ കവർന്നെടുത്തു. ഒരിക്കലും കൈ വിടില്ല എന്ന ഒരുറപ്പ് നൽകിയ പോലെ, അമ്മയുടെ കൈ പിടിച്ച് അച്ഛൻ മുന്നോട്ടു നടന്നപ്പോ ആ മാറിൽ തല ചായ്ച്ചു കൊണ്ട് അമ്മ നടന്നു.

എനിയൊരിക്കലും നടക്കാൻ കഴിഞ്ഞില്ല എങ്കിലോ… എന്ന ഭയം ഉള്ള പോലെ. അവരെ പിന്തുടർന്ന് ഞാനും ആ വീട്ടിലെത്തി.

മരപ്പലകകൾ കൊണ്ടുണ്ടാക്കിയ കൊച്ചു വീട്, എൻ്റെ വീട്. ഞാൻ ജനിച്ചു വളർന്ന എൻ്റെ വീട്, ഓർമ്മകളിൽ പോലും ഇല്ലാത്ത ആ വീട് ഞാൻ കൺകുളിർക്കെ കണ്ടു.

അകത്തു കയറിയ പാടെ , അമ്മ അച്ഛൻ്റെ അധരങ്ങൾ കവർന്നു. അവസാന ചുംബനമെന്ന പോലെ. ഉടനെ തന്നെ വേർപ്പിരിഞ്ഞ ശേഷം വീടിനു പിറകുവശത്തേക്ക് അമ്മ ഓടിയതും ഞാനും കൂടെ ഓടി.

മണ്ണിൽ തുറന്നു കിടക്കുന്ന വാതിൽ കൂടെ കാണുന്ന പടികൾ അമ്മയ്ക്കൊപ്പം ഞാനും ഇറങ്ങി. മെലിറ്റ എനിക്കു മുന്നിൽ തുറന്നതു പോലെ ഒരു വലിയ ആയുധശേഖരണം അവിടെ ഞാനും കണ്ടു.

വലതു വശത്തെ ചുവരിലേക്കു നോക്കി അമ്മ ഒരു വല്ലാത്ത ചിരി ചിരിച്ചു.

( തുടരും…..)